സിനിമയെ രക്ഷിക്കാന്‍ അടൂര്‍
സബ്‌സിഡിയിലൂടെ ഒന്നും അധികകാലം നിലനില്‍ക്കില്ല എന്നതു സത്യം. എന്നാല്‍ ചില പ്രത്യക സമയത്ത് സമയബന്ധിതമായി അതു നല്‍കേണ്ടിവരും. മലയാള സിനിമ ഇപ്പോള്‍ അത്തരമൊരു കാലത്തിലൂടെയാണ് കടന്നു പോകുന്നത്. നല്ല സിനിമക്ക് ഒരു താങ്ങ് അനിവാര്യമായിരിക്കുന്നു. ഈ സാഹചര്യത്തിലാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ട് പ്രസക്തമാകുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ സമ്മാനത്തുകയും ചലച്ചിത്രങ്ങള്‍ക്കുള്ള സബ്‌സിഡിയും ഗണ്യമായി വര്‍ധിപ്പിക്കണമെന്നും പുരസ്‌കാര നിര്‍ണയരീതിയില്‍ സമഗ്രമായ മാറ്റം വരുത്തണമെന്നുമാണ് സിനിമാ വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. മലയാള സിനിമാ മേഖലയെക്കുറിച്ചു പഠിച്ച് […]
സബ്‌സിഡിയിലൂടെ ഒന്നും അധികകാലം നിലനില്‍ക്കില്ല എന്നതു സത്യം. എന്നാല്‍ ചില പ്രത്യക സമയത്ത് സമയബന്ധിതമായി അതു നല്‍കേണ്ടിവരും. മലയാള സിനിമ ഇപ്പോള്‍ അത്തരമൊരു കാലത്തിലൂടെയാണ് കടന്നു പോകുന്നത്. നല്ല സിനിമക്ക് ഒരു താങ്ങ് അനിവാര്യമായിരിക്കുന്നു. ഈ സാഹചര്യത്തിലാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ട് പ്രസക്തമാകുന്നത്.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ സമ്മാനത്തുകയും ചലച്ചിത്രങ്ങള്‍ക്കുള്ള സബ്‌സിഡിയും ഗണ്യമായി വര്‍ധിപ്പിക്കണമെന്നും പുരസ്‌കാര നിര്‍ണയരീതിയില്‍ സമഗ്രമായ മാറ്റം വരുത്തണമെന്നുമാണ് സിനിമാ വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
മലയാള സിനിമാ മേഖലയെക്കുറിച്ചു പഠിച്ച് ആവശ്യമായ മാറ്റങ്ങളും പരിഷ്‌കാരങ്ങളും ശിപാര്‍ശ ചെയ്യാന്‍ സര്‍ക്കാര്‍ നിയോഗിച്ച സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായ സമിതിയാണു റിപ്പോര്‍ട്ട് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനു സമര്‍പ്പിച്ചത്. കേരളാ ചലച്ചിത്ര വികസന കോര്‍പറേഷന്‍(കെ.എസ്.എഫ്.ഡി.സി.) കഥാചിത്രങ്ങള്‍ക്കു നിലവില്‍ നല്‍കുന്ന അഞ്ചുലക്ഷം രൂപ സബ്‌സിഡി പത്താക്കി ഉയര്‍ത്തണം. ഹ്രസ്വചിത്രങ്ങള്‍ക്കും 20 മിനിറ്റില്‍ കൂടുതലുള്ള ഡോക്യുമെന്ററി ഫിലിമുകള്‍ക്കും സബ്‌സിഡി നല്‍കണം. ചിത്രാഞ്ജലി സ്റ്റുഡിയോയിലെ സൗകര്യങ്ങള്‍ ഉപയോഗിക്കുന്ന സിനിമകള്‍ക്കുള്ള സബ്‌സിഡിക്കു പുറമേ മലയാളത്തില്‍ ഇറങ്ങുന്ന, പരമാവധി പത്തുചിത്രങ്ങള്‍ക്ക് 25 ലക്ഷം രൂപ ചലച്ചിത്ര അക്കാദമി വഴി സര്‍ക്കാര്‍ സബ്‌സിഡി നല്‍കണം. ഇതിനായി വര്‍ഷംതോറും ജനുവരിയില്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ സമിതി നല്‍കിയിട്ടുണ്ട്.
മികച്ച സിനിമയുടെ നിര്‍മാതാവിനു മൂന്നുലക്ഷംരൂപയും സംവിധായകനു രണ്ടുലക്ഷംരൂപയും നല്‍കണമെന്നാണു മറ്റൊരു ശിപാര്‍ശ. മികച്ച രണ്ടാമത്തെ സിനിമയുടെ നിര്‍മാതാവിനു രണ്ടുലക്ഷവും സംവിധായകന് ഒരുലക്ഷവും മികച്ച സംവിധായകനു മൂന്നുലക്ഷം രൂപയും, നടന്‍, നടി, സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ക്കു ചുരുങ്ങിയത് ഒരുലക്ഷംരൂപ വീതവും നല്‍കണം. ജനപ്രിയ ചിത്രത്തിന്റെ നിര്‍മാതാവിനും സംവിധായകനും ഒരുലക്ഷം രൂപ വീതം നല്‍കണം. ഡബ്ബിംഗ് മുതലായവയ്ക്കു ഇപ്പോള്‍ നല്‍കുന്ന 35,000 രൂപ, 50,000 രൂപയായി വര്‍ധിപ്പിക്കണമെന്നും ശിപാര്‍ശയിലുണ്ട്.
ഹാസ്യനടനുള്ള അവാര്‍ഡ് അവസാനിപ്പിക്കണമെന്നും രാജ്യാന്തരപുരസ്‌കാരം നേടുന്ന ചിത്രങ്ങള്‍ക്കുള്ള സമ്മാനത്തുക ഇരട്ടിയിലേറെ വര്‍ധിപ്പിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
തെരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ നിര്‍ബന്ധമായും രാജ്യാന്തരനിലവാരം പുലര്‍ത്തുന്നതാകണം. ഇത്തരത്തില്‍ സബ്‌സിഡിക്കു പരിഗണിക്കുന്ന ചിത്രങ്ങളുടെ ശീര്‍ഷകത്തിനു മലയാളം നിര്‍ബന്ധമാക്കണം.
ദേശീയ, രാജ്യാന്തര പുരസ്‌കാരം നേടുന്ന ചിത്രങ്ങള്‍ക്കും 10 മുതല്‍ 25 ലക്ഷം രൂപ വരെ സമ്മാനമായി നല്‍കണം. വര്‍ഷംതോറും നല്‍കുന്ന ജെ.സി. ഡാനിയേല്‍ പുരസ്‌കാരം രണ്ടുവര്‍ഷത്തിലാക്കി മാറ്റി ഒരുലക്ഷം രൂപയെന്ന തുക പത്തു ലക്ഷമാക്കി ഉയര്‍ത്തണം. സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് അപേക്ഷാഫീസായി കഥാചിത്രള്‍ക്ക് 5,000 രൂപയും ഡോക്യുമെന്ററികള്‍ക്ക് 1,000 രൂപയും ഈടാക്കാം. അവാര്‍ഡു നിര്‍ണയത്തിനായി എട്ടിനുപകരം പത്തംഗ ജൂറിയെ നിയമിക്കണം.രണ്ടാമത്തെ നടി, നടന്‍ എന്നതിനു പകരം സ്വഭാവ നടന്‍, നടി എന്നീ പേരുകളില്‍ പുരസ്‌കാരം നല്‍കണമെന്നും സമിതി ശിപാര്‍ശ ചെയ്തു.
രാജ്യാന്തരചലച്ചിത്ര മേളയിലെ സിനിമകളുടെ എണ്ണം പരമാവധി 120 ആയി നിജപ്പെടുത്തണം. മേളയുടെ ഡെലിഗേറ്റ് ഫീസ് 500 രൂപയായി നിജപ്പെടുത്തണം. മേളയുടെ രജിസ്‌ട്രേഷനും മറ്റു ചുമതലകളും ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസിനെ ഏല്‍പ്പിക്കണം.
റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിക്കുന്നുണ്ടെന്നും തുക വര്‍ധനവുള്‍പ്പെടെയുള്ളവ ബന്ധപ്പെട്ട വകുപ്പുകളുമായി ആലോചിച്ചശേഷം തീരുമാനിക്കുമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്.
വാല്‍ക്കഷ്ണം.
തന്റെ ചിത്രങ്ങളില്‍ ബന്ധപ്പെട്ട രംഗങ്ങളിലെല്ലാം മദ്യപാന, പുകയിലവിരുദ്ധ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന അടൂരിന്റെ നിലപാട് ശരിതന്നെയാണ്. മദ്യപാനത്തിനും പുകവലിക്കുമെതിരേ ബോധവത്കരണ സന്ദേശങ്ങള്‍ പ്രദര്‍ശത്തിനു മുന്‍പും ഇടവേളയിലും മാത്രമായി നിര്‍ബന്ധിതമാക്കണെന്നും ബന്ധപ്പെട്ട രംഗങ്ങളിലെല്ലാം സന്ദേശങ്ങള്‍ എഴുതിക്കാണിക്കുന്നതു ചിത്രത്തിന്റെ തുടര്‍ച്ചയേയും ദൃശ്യഭംഗിയേയും ബാധിക്കുമെന്നതിനാല്‍ ഒഴിവാക്കണമെന്നും സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ട് മയക്കുമരുന്നിന്റേയും മദ്യപാനത്തിന്റേയും വ്യാപനത്തില്‍ വലിയ പങ്കൊന്നും സിനിമക്കില്ല. അത്തരത്തില്‍ സമൂഹത്തില്‍ സിനിമക്ക് സ്വാധാനമുണഅടായിരുന്നെങ്കില്‍ നാമെല്ലാം എന്നേ നന്നാകുമായിരുന്നു. കാരണം മിക്ക സിനിമകളും നന്മയുടെ വിജയമാണല്ലോ ഉദ്‌ഘോഷിക്കുന്നത്. സിനിമയില്‍ കൊലപാതകവും മോഷണവും മറ്റും നടക്കുമ്പോള്‍ ഒന്നും എഴുതി കാണിക്കാറില്ല്‌ല്ലോ. .
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in