സിനിമയിലെ പുരുഷാധിപത്യത്തിനെതിരെ
ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി മലയാള സിനിമ സിനിമ ഇന്ന് ഒരു സവിശേഷമായ ഘട്ടത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. മറ്റ് പല മേഖലകളിലുമെന്ന പോലെ സിനിമയിലും സ്ത്രീയുടെ സ്ഥാനം എപ്പോഴും പുരുഷന് കീഴില്‍ത്തന്നെയായിരുന്നു. പുതിയ ഒട്ടേറെ വെളിപ്പെടുത്തലുകളും തിരിച്ചറിവുകളും വ്യക്തമാക്കുന്നത് ലോകത്തിലെ ഏത് രാജ്യത്തെയും കച്ചവടസിനിമാവ്യവസായ മേഖലയുടെ അവസ്ഥ ഇതുതന്നെയാണെന്നാണ്. ഹോളിവുഡ് മുതല്‍ ബോളിവുഡ് വഴി കോളിവുഡിലെത്തുമ്പോഴും സ്ത്രീകളുടെ അവസ്ഥ ഏതാണ്ട് ഒരു പോലെ തന്നെയാണ്. എന്നാല്‍ സ്ത്രീസമൂഹത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന ചില മുന്നേറ്റങ്ങള്‍ മറ്റ് പലയിടങ്ങളിലും മാറ്റങ്ങള്‍ കൊണ്ടുവരാനാരംഭിച്ചിട്ടുണ്ട്. എന്നാല്‍ നമ്മുടെ […]
ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി
മലയാള സിനിമ സിനിമ ഇന്ന് ഒരു സവിശേഷമായ ഘട്ടത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. മറ്റ് പല മേഖലകളിലുമെന്ന പോലെ സിനിമയിലും സ്ത്രീയുടെ സ്ഥാനം എപ്പോഴും പുരുഷന് കീഴില്‍ത്തന്നെയായിരുന്നു. പുതിയ ഒട്ടേറെ വെളിപ്പെടുത്തലുകളും തിരിച്ചറിവുകളും വ്യക്തമാക്കുന്നത് ലോകത്തിലെ ഏത് രാജ്യത്തെയും കച്ചവടസിനിമാവ്യവസായ മേഖലയുടെ അവസ്ഥ ഇതുതന്നെയാണെന്നാണ്. ഹോളിവുഡ് മുതല്‍ ബോളിവുഡ് വഴി കോളിവുഡിലെത്തുമ്പോഴും സ്ത്രീകളുടെ അവസ്ഥ ഏതാണ്ട് ഒരു പോലെ തന്നെയാണ്. എന്നാല്‍ സ്ത്രീസമൂഹത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന ചില മുന്നേറ്റങ്ങള്‍ മറ്റ് പലയിടങ്ങളിലും മാറ്റങ്ങള്‍ കൊണ്ടുവരാനാരംഭിച്ചിട്ടുണ്ട്. എന്നാല്‍ നമ്മുടെ സിനിമ ആണധികാരത്തിന്റെ നീരാളിപ്പിടിത്തത്തില്‍ നിന്ന് ഇനിയും മോചിപ്പിക്കപ്പെടേണ്ടിയിരിക്കുന്നു. സിനിമയില്‍ എക്കാലത്തും അടിച്ചമര്‍ത്തലുകളും പീഡനവും ഏറ്റുവാങ്ങേണ്ടിവന്ന സ്ത്രീകള്‍, കേരളത്തില്‍ പുതിയൊരു പന്ഥാവ് വെട്ടിത്തുറന്നിരിക്കുകയാണ്. സ്വന്തം ഇടങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട്, സിനിമയുടെ ലോകം ആണിന് മാത്രം അവകാശപ്പെട്ടതല്ലെന്നും തങ്ങള്‍ക്കും അതില്‍ തുല്യാവകാശമാണുള്ളതെന്നും സ്ത്രീകള്‍ തുറന്നു പറയാനാരംഭിച്ചിരരിക്കുന്നു. അത് ആണത്തത്തിന്റെ മസില്‍പ്പെരുപ്പത്തിലേക്കും മീശ പിരിക്കലിലേക്കും സ്ത്രീകളുടെ അവകാശങ്ങളുറപ്പിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യചിഹ്നങ്ങളെറിഞ്ഞുതുടങ്ങിക്കഴിഞ്ഞു. എല്ലാറ്റിനും മേലെ ഉയര്‍ന്നുകേള്‍ക്കുന്ന ശബ്ദമായി മാറി അത് ആണ്‍സംഘടനാമേധാവികളുടെ ഇടയില്‍ അസ്വാരസ്യത്തിന്റെ വിത്തുകള്‍ പാകിക്കഴിഞ്ഞിരിക്കുന്നു. ആ ശബ്ദത്തിന്റെ ശക്തിയില്‍ പലരും അഭിപ്രായം പറയാന്‍ നിര്‍ബന്ധിതരാവുന്നു. ഈ ആണ്‍ശക്തികള്‍ ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തുന്ന, പലപ്പോഴും അവരുടെ ഗൂണ്ടാപ്പടയായി പ്രവര്‍ത്തിക്കുന്ന ഫാന്‍സംഘങ്ങള്‍ക്കും അടിപതറാനാരംഭിച്ചിരിക്കുന്നു. മലയാളസിനിമയിലെ സ്ത്രീകള്‍ തുടങ്ങിയ ഈ ഉദ്യമം സമത്വത്തിലധിഷ്ഠിതമായ ഒരു സിനിമാ സംസ്‌കാരത്തിലേക്ക് നമ്മെ നയിച്ചേക്കാം. അതുകൊണ്ടുതന്നെ നാം അവര്‍ക്കൊപ്പം ചേരേണ്ടതുണ്ട്; സിനിമാരംഗത്ത് ഒരു മാറ്റത്തിന് തുടക്കമിട്ട ആ സ്ത്രീകള്‍ക്കൊപ്പം.
നല്ല സിനിമ എപ്പോഴും ആണ്‍നോട്ടം (Male Gaze) ആയിരുന്നു എന്ന് പ്രശസ്ത ഫെമിനിസ്റ്റ് നിരൂപക ലോറാ മള്‍വി നിരീക്ഷിച്ചിട്ടുണ്ട്. സ്ത്രീലൈംഗികത, സ്ത്രീ പുരുഷ ബന്ധങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പരമ്പരാഗത യാഥാസ്ഥിതിക ധാരണകള്‍ അതേപടി നിലനിര്‍ത്തുവാനും പുരുഷാധിപത്യത്തിന്റെ പ്രത്യയശാസ്ത്രത്തെ ആദര്‍ ശവത്കരിച്ച് അതിനെ പ്രബലമാക്കി പ്രചരിപ്പിക്കുവാനും ‘മുഖ്യധാരാ’മലയാള സിനിമ നിരന്തരം ശ്രമിച്ചു പോന്നിട്ടുണ്ട്. സ്ത്രീകളെ ചിന്തയും വിവേകവുമുള്ള മനുഷ്യരായി കാണാതെ അവരെ വെറും ‘ചരക്കു ‘കളായും പുരുഷന്റെ ലൈംഗികതൃഷ്ണകളെ പ്രചോദിപ്പിക്കുകയും ശമിപ്പിക്കുകയും ചെയ്യാനുള്ള വെറും ശരീരങ്ങളായും നോക്കിക്കാണുന്ന രീതിയാണ് പ്രചാരത്തിലുള്ളത്.വീരശൂരപരാക്രമങ്ങളുടെ വിളനിലമായി പുരുഷനും വിധേയത്വത്തിന്റെയും, ചോദ്യമേതുമില്ലാതെയുള്ള അനുസരണയുടെയും പര്യായമായി സ്ത്രീയുമാണ് സിനിമകളുടെ ഇതിവൃത്തങ്ങളിലും പ്രമേയങ്ങളിലും പരിചരണ ശൈലികളിലുമെല്ലാം നിറയുന്നത്. ലിംഗവിവേചനത്തിനും അസമത്വത്തിനുമെതിരെയുള്ള പോരാട്ടങ്ങളില്‍ സ്ത്രീകള്‍ ലോകമെമ്പാടും മുന്നേറുകയും അര്‍ഹമായ അംഗീകാരവും ആദരവും നേടിയെടുക്കുകയും ചെയ്യുമ്പോഴും കൊച്ചു കേരളത്തില്‍ അധീശത്വ വിധേയത്വ ബന്ധങ്ങളിലൂന്നിയ സ്ത്രീ പുരുഷ വിനിമയങ്ങളെ ആഘോഷിക്കുകയാണ് ഇവിടെയുള്ള സിനിമ .സ്ത്രീകള്‍ രണ്ടാം കിടക്കാരോ ബലാത്സംഗം ചെയ്യപ്പെടേണ്ടവരോ ആണെന്ന നീചമായ സാമാന്യ ബോധം പങ്കിടുകയും ആണ്‍കോയ്മയുടെ ക്ഷുദ്രമായ ആക്രമണോത്സുകതയെ സിനിമയ്ക്കകത്ത്മഹത്വവത്കരിക്കുകയും മാത്രമല്ല, സിനിമ എന്ന തൊഴിലിടത്തില്‍ സൂപ്പര്‍ താരങ്ങളും സംവിധായകരും മറ്റുമായ പുരുഷന്മാരുടെ ഇംഗിതത്തിന് വഴങ്ങാത്ത സ്ത്രീകളെ പീഡിപ്പിക്കുകയും, ഭീഷണിപ്പെടുത്തി വരുതിയിലാക്കുകയും ചെയ്യുന്ന പ്രവണത ഏറെ നാളായി നിലനില്ക്കുന്നുണ്ട്. വാടകഗുണ്ടകളെക്കൊണ്ട് നടിയെ ബലാത്സംഗം ചെയ്യിക്കാനുള്ള ശ്രമങ്ങളുള്‍പ്പെടെ ഇത് ഇന്നെത്തി നില്ക്കുന്ന സ്‌ഫോടനാത്മകമായ സ്ഥിതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ പുതിയ കൂട്ടായ്മ ഇക്കാര്യങ്ങള്‍ തിരിച്ചറിഞ്ഞവരുടെ ഒരു പ്രതികരണമാണു് ;ഒരു പ്രതിരോധ ശ്രമമാണ്. അത് കൊണ്ട് തന്നെ, സിനി മാരംഗത്ത്അര്‍ഹമായ അവകാശങ്ങള്‍ക്കും അന്തസ്സുള്ള നിലനില്പിനും വേണ്ടിയുള്ള സ്ത്രീകളുടെ പോരാട്ടത്തിന് ഉദ്ബുദ്ധമായ സിവില്‍ സമൂഹത്തിന്റെ പിന്തുണ ആവശ്യമുണ്ട്. ‘അവള്‍ക്കൊപ്പം ‘ എന്ന കാമ്പെയ്ന്‍ വളരെ പ്രസക്തമാവുന്നത് ഇക്കാരണത്താലാണ്.ഇത് കേവലം ധാര്‍മ്മികതയുടെയും സദാചാരത്തിന്റെയും പ്രശ്‌നമല്ല, തൊഴിലിടത്തില്‍ ,അത് സിനിമയായാലും മറ്റ് മേഖലകളായാലും, നിലനില്‌ക്കേണ്ട അടിസ്ഥാനപരമായ നീതിയുടെയും ജനാധിപത്യ അവകാശങ്ങളുടെയും പ്രശ്‌നമാണ്. അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള അവകാശം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള സിനിമാരംഗത്തെ സ്ത്രീകളുടെ സമരങ്ങള്‍ക്ക് ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in