സാസ്‌കാരിക ജീര്‍ണ്ണതാ തിയറിയുമായി വീണ്ടും…

യാക്കോബ് തോമസ് സോളാര്‍ കേസില്‍ പുതുതായി വന്നിരിക്കുന്ന ആരോപണങ്ങള്‍ ഇവിടെ സാംസ്‌കാരിക ജീര്‍ണത ഉണ്ടാക്കുന്നതായി ചില സാഹിത്യകാരന്മാര്‍ കണ്ടുപിടിച്ച് അതിനെതിരേ പ്രസ്താവന ഇറക്കിയിരിക്കുകയാണല്ലോ. കേരളത്തിലെ സാംസ്‌കാരിക ജീര്‍ണതാ തിയറി ശ്രദ്ധിച്ചാല്‍ ഒരു വസ്തുത കാണാം, സ്ത്രീകളുമായിട്ടോ, ലൈംഗികതയുമായിട്ടേ ബന്ധപ്പെട്ട കാര്യങ്ങള്‍ വരുമ്പോഴാണ് സാംസ്‌കാരിക ജീര്‍ണ ഉന്നയിക്കപ്പെടുക എന്നതാണ്. കേരളത്തിലെ സാംസ്‌കാരിക ജീര്‍ണതാ വാദങ്ങള്‍ പരിശോധിച്ചാല്‍ ഇത് കാണാം. കേരളചരിത്രത്തിലെ ആദ്യത്തെ സാംസ്‌കാരിക ജീര്‍ണത വരുന്നത് പതിനാറാം നൂറ്റാണ്ടിലാണ്. പോര്‍ട്ടുഗീസുകാരൊക്കെ ഇവിടെ വന്ന് അവരുടെ വൃത്തികേടുകള്‍ അടിച്ചേല്പിച്ചതോടെയാണ് ഇവിടുത്തെ […]

sss

യാക്കോബ് തോമസ്

സോളാര്‍ കേസില്‍ പുതുതായി വന്നിരിക്കുന്ന ആരോപണങ്ങള്‍ ഇവിടെ സാംസ്‌കാരിക ജീര്‍ണത ഉണ്ടാക്കുന്നതായി ചില സാഹിത്യകാരന്മാര്‍ കണ്ടുപിടിച്ച് അതിനെതിരേ പ്രസ്താവന ഇറക്കിയിരിക്കുകയാണല്ലോ. കേരളത്തിലെ സാംസ്‌കാരിക ജീര്‍ണതാ തിയറി ശ്രദ്ധിച്ചാല്‍ ഒരു വസ്തുത കാണാം, സ്ത്രീകളുമായിട്ടോ, ലൈംഗികതയുമായിട്ടേ ബന്ധപ്പെട്ട കാര്യങ്ങള്‍ വരുമ്പോഴാണ് സാംസ്‌കാരിക ജീര്‍ണ ഉന്നയിക്കപ്പെടുക എന്നതാണ്. കേരളത്തിലെ സാംസ്‌കാരിക ജീര്‍ണതാ വാദങ്ങള്‍ പരിശോധിച്ചാല്‍ ഇത് കാണാം.
കേരളചരിത്രത്തിലെ ആദ്യത്തെ സാംസ്‌കാരിക ജീര്‍ണത വരുന്നത് പതിനാറാം നൂറ്റാണ്ടിലാണ്. പോര്‍ട്ടുഗീസുകാരൊക്കെ ഇവിടെ വന്ന് അവരുടെ വൃത്തികേടുകള്‍ അടിച്ചേല്പിച്ചതോടെയാണ് ഇവിടുത്തെ പാവനമായ സംസ്‌കാരം തകര്‍ന്നതും എഴുത്തച്ഛന്‍ തന്റെ കവിതയും കൊണ്ട് സംസ്‌കാരത്തെ വീണ്ടെടുത്തതും. സാംസ്‌കാരിക ജീര്‍ണതാ തിയറി ശ്രദ്ധിച്ചാല്‍ മറ്റൊന്നും കാണാം, അതായത് ജീര്‍ണത വരുമ്പോള്‍ ചിലര്‍ ജീര്‍ണത മാറ്റി നല്ല സംസ്‌കാരത്തെ വീണ്ടെടുക്കുകയും ചെയ്യും എന്നുള്ളതാണ്.
രണ്ടാമത്തെ ജീര്‍ണത വന്നത് പതിനെട്ടാം നൂറ്റാണ്ടിലാണ്. അന്ന് കുഞ്ചന്‍ നമ്പ്യാര്‍ വന്ന് തുള്ളിയതും കാരണം കേരളം മൊത്തത്തില്‍ രക്ഷപെട്ടു. മണിപ്രവാളത്തിന്റെയൊക്കെ അശ്‌ളീല സംസ്‌കാരം കേരളമാകെ നിറഞ്ഞ കാലമായിരുന്നു അന്ന്.
മൂന്നാമത്തെ ജീര്‍ണത വന്നത് പത്തൊമ്പതാം നൂറ്റാണ്ടിലാണ് അപ്പോഴാണ് നാരായണ ഗുരുവൊക്കെ പ്രത്യക്ഷപെട്ട് നവോത്ഥാനം സൃഷ്ടിച്ച് കേരളത്തെ രക്ഷപെടുത്തിയത്. ജാതി, മരുമക്കത്തായം എന്നിവയുടെ വൃത്തികേടുകളില്‍ നിന്ന് നമ്മള്‍ രക്ഷപെട്ട് മഹനീയ കേരളസംസ്‌കാരം കാത്തു സൂക്ഷിച്ചു.
നവോത്ഥാനം സംഭവിച്ചതുകൊണ്ടാകും പിന്നെ നീണ്ടൊരു കാലത്തേക്ക് വലിയ ജീര്‍ണത ഒന്നും വന്നില്ല. പൈങ്കിളി നോവലുകളും മറ്റും വന്ന അറുപതുകളില്‍ അല്പം ജീര്‍ണത വന്നിരുന്നു.അതും പടിഞ്ഞാറന്‍ മുതലാളിത്ത നാടുകളിലെ വൃത്തികെട്ട ലൈംഗിക ജീര്‍ണത. തായാട്ട് ശങ്കരനൊക്കെ ഈ ജീര്‍ണ / അഴുക്കുചാല്‍ സാഹിത്യത്തിനെതിരേ ലേഖനം എഴുതിയതു കാരണം നമ്മളുടെ സംസ്‌കാരം രക്ഷപെട്ടു.
പിന്നെ അല്പം ജീര്‍ണതവരാന്‍ തുടങ്ങിയത് ടൂറിസത്തിന്റെയും ലൈംഗികത്തൊഴിലാളികളുടെ ആത്മകഥകളുടെയും വരവോടെയാണ്. അന്നും പലരും ശക്തമായി പോരാടിയതും കാരണം സംസ്‌കാരത്തിന് ഒന്നും സംഭവിച്ചില്ല.
ചുംബന സമരം വന്നതോടെയാണ് ശക്തമായ ജീര്‍ണത വരാന്‍ തുടങ്ങിയത്. ജീര്‍ണതയോടൊപ്പം അധഃപതനവും വന്നതായി ചിലര്‍ നിരീക്ഷിക്കുന്നുണ്ട്. ആര്‍ഷ ഭാരത സംസ്‌കാരത്തിന്റെ സേനകളൊക്കെ ഉണ്ടായിരുന്നതിനാല്‍ അവിടയും നമ്മള്‍ രക്ഷപെട്ടു.
ഇപ്പോഴാണ് സരിത കാരണം സംസ്‌കാരിക ജീര്‍ണത വന്നിരിക്കുന്നത്. സംസ്‌കാരം മൊത്തത്തില്‍ ഏറ്റെടുത്തിരിക്കുന്ന വകുപ്പുകളും മറ്റും ഉള്ളതിനാല്‍ ഇത്തവണയും നമ്മുടെ പാവന സംസ്‌കാരം രക്ഷപെടും എന്നു തന്നെയാണ് പ്രതീക്ഷ…..
ഏതായാലും ഇത്തവണ നമ്മുടെ ഡിങ്കനാവും സംസ്‌കാരത്തെ രക്ഷിക്കുക

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: malayali | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply