ശ്രീലങ്കയിലെ മനുഷ്യാവകാശം : ഇന്ത്യ നിഷ്പക്ഷം !!!!
ശ്രീലങ്കയില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പാസാക്കിയപ്പോള്‍ ഇന്ത്യവിട്ടുനിന്നു. 23 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. 12 രാജ്യങ്ങള്‍ എതിര്‍ത്ത് വോട്ടുചെയ്തു. ഇന്ത്യയടക്കം 12 രാജ്യങ്ങളാണ് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നത്. യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ലങ്കയിലെ യുദ്ധ കുറ്റകൃത്യങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്. 2009ല്‍ തമിഴ് പുലികള്‍ക്കെതിരായ ആഭ്യന്തര യുദ്ധത്തില്‍ ലങ്കന്‍ സൈന്യം മനുഷ്യത്വരഹിതമായ രീതിയില്‍ പെരുമാറിയെന്നാണ് കുറ്റം. യുദ്ധത്തിന്റെ ഭാഗമായി പിടികൂടിയ എല്‍.ടി.ടി.ഇക്കാരായ തമിഴ് […]
ശ്രീലങ്കയില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പാസാക്കിയപ്പോള്‍ ഇന്ത്യവിട്ടുനിന്നു. 23 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. 12 രാജ്യങ്ങള്‍ എതിര്‍ത്ത് വോട്ടുചെയ്തു. ഇന്ത്യയടക്കം 12 രാജ്യങ്ങളാണ് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നത്.
യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ലങ്കയിലെ യുദ്ധ കുറ്റകൃത്യങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്. 2009ല്‍ തമിഴ് പുലികള്‍ക്കെതിരായ ആഭ്യന്തര യുദ്ധത്തില്‍ ലങ്കന്‍ സൈന്യം മനുഷ്യത്വരഹിതമായ രീതിയില്‍ പെരുമാറിയെന്നാണ് കുറ്റം. യുദ്ധത്തിന്റെ ഭാഗമായി പിടികൂടിയ എല്‍.ടി.ടി.ഇക്കാരായ തമിഴ് വംശജരെ ലങ്കന്‍സേന ക്രൂരമായി ബലാത്സംഗം ചെയ്യുകയും കൊല്ലപ്പെട്ടവരുടെ ശരീരം വികൃതമാക്കുകയും ചെയ്തതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് മനുഷ്യാവകാശ ലംഘനമായി കണക്കാക്കുകയും അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചക്ക് വഴിവെക്കുകയും ചെയ്തിരുന്നു.
പ്രമേയത്തെ സ്വാഭാവികമായും ശ്രീലങ്ക എതിര്‍ത്തു. സൈന്യത്തിനെതിരായ ആരോപണങ്ങളെ തള്ളിക്കളയുന്നതായി യു.എന്നിലെ ലങ്കന്‍ പ്രതിനിധി രവിനാഥ് ആര്യസിങ്കെ പറഞ്ഞു. രാജ്യാന്തര മേല്‍നോട്ടത്തില്‍ ശ്രീലങ്കക്കെതിരായ അന്വേഷണം അനൗചിത്യവും അപ്രായോഗികവും ആണെന്നാണ് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ദിലീപ് സിന്‍ഹ പറഞ്ഞത്. ഇത്തവണ അമേരിക്ക കൊണ്ടുവന്ന പ്രമേയം ശ്രീലങ്കയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധി ദിലീപ് സിന്‍ഹ പറഞ്ഞു. വടക്കന്‍ മേഖലയിലെ തമിഴ് വിഭാഗക്കാരെ അനുരജ്ഞിപ്പിക്കാന്‍ ശ്രീലങ്ക നടത്തുന്ന ശ്രമങ്ങളെ പ്രമേയം അവഗണിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2009 നുശേഷം ആദ്യമായാണ് ശ്രീലങ്കയില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍നിന്ന് ഇന്ത്യ വിട്ടുനില്‍ക്കുന്നത്. 2009 ലും 2012 ലും 2013 ലും ഐക്യരാഷ്ട്രസഭയില്‍ കൊണ്ടുവന്ന പ്രമേയങ്ങളെ അനുകൂലിച്ചാണ് ഇന്ത്യ വോട്ടുചെയ്തത്. അതില്‍നിന്ന് എന്തുമാറ്റമാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്ന് വ്യക്തമല്ല. എന്നിട്ടും നിഷ്പക്ഷത പാലിച്ച ഇന്ത്യന്‍ നിലപാടിനെ അംഗീകരിക്കാന്‍ ബിദ്ധിമുട്ടുണ്ട.് യുഎന്നിന്റെ പരിധിക്കുള്ളില്‍ നിന്നുള്ള പ്രമേയം മാത്രമാണ് പാസ്സാക്കിയിട്ടുള്ളത്. അമേരിക്കയാണ് പ്രമേയം കൊണ്ടുവന്നതെന്നുവെച്ച് സത്യം സത്യമല്ലാതാകുന്നില്ലല്ലോ….
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in