ശിവസേന മറാത്താ വാദത്തിലേക്കോ?
26 വര്‍ഷം നീണ്ടുനിന്ന ബിജെപിയുമായുള്ള സഖ്യം തകര്‍ന്നതോടെ ശിവസേന എങ്ങോട്ട് എന്ന ആശങ്ക ശക്തമായിരിക്കുകയാണ്. മറാത്താ ദേശീയ സങ്കുചിത വാദഗത്തിലേക്ക് ശിവസേന തിരിച്ചുപോകുമോ എന്നതു തന്നെയാണ് പ്രധാന വിഷയം. അല്ലെങ്കില്‍ തീവ്രഹിന്ദുവാദത്തിലേക്കായിരിക്കും ശിവസേന നീങ്ങുക എന്നും ആശങ്കയുയര്‍ന്നിട്ടുണ്ട. കോണ്‍ഗ്രസ്സിനും ഇടതുപാര്‍ട്ടികള്‍ക്കും കാര്യമായ സ്വാധീനമുണ്ടായിരുന്ന മഹാരാഷ്ട്രയുടെ രാഷ്ട്രീയം മാറ്റിയെടുത്തത് മുഖ്യമായും ശിവസേന തന്നെയായിരുന്നു. അതാകട്ടെ പ്രാദേശികവാദം ഉയര്‍ത്തിയായിരുന്നു. ശരവേഗത്തില്‍ വളര്‍ന്നു കൊണ്ടിരുന്ന മുബൈയില്‍ തന്നെയായിരുന്നു മറാത്താവാദം ശക്തമാക്കിയത്. മുഖ്യമായ പ്രതിഷേധം മുംബൈയിലെ മികച്ച തൊഴില്‍ മേഖലകളില്‍ നിറഞ്ഞുനിന്നിരുന്ന ദക്ഷിണേന്ത്യക്കാരോടു […]
26 വര്‍ഷം നീണ്ടുനിന്ന ബിജെപിയുമായുള്ള സഖ്യം തകര്‍ന്നതോടെ ശിവസേന എങ്ങോട്ട് എന്ന ആശങ്ക ശക്തമായിരിക്കുകയാണ്. മറാത്താ ദേശീയ സങ്കുചിത വാദഗത്തിലേക്ക് ശിവസേന തിരിച്ചുപോകുമോ എന്നതു തന്നെയാണ് പ്രധാന വിഷയം. അല്ലെങ്കില്‍ തീവ്രഹിന്ദുവാദത്തിലേക്കായിരിക്കും ശിവസേന നീങ്ങുക എന്നും ആശങ്കയുയര്‍ന്നിട്ടുണ്ട.
കോണ്‍ഗ്രസ്സിനും ഇടതുപാര്‍ട്ടികള്‍ക്കും കാര്യമായ സ്വാധീനമുണ്ടായിരുന്ന മഹാരാഷ്ട്രയുടെ രാഷ്ട്രീയം മാറ്റിയെടുത്തത് മുഖ്യമായും ശിവസേന തന്നെയായിരുന്നു. അതാകട്ടെ പ്രാദേശികവാദം ഉയര്‍ത്തിയായിരുന്നു. ശരവേഗത്തില്‍ വളര്‍ന്നു കൊണ്ടിരുന്ന മുബൈയില്‍ തന്നെയായിരുന്നു മറാത്താവാദം ശക്തമാക്കിയത്. മുഖ്യമായ പ്രതിഷേധം മുംബൈയിലെ മികച്ച തൊഴില്‍ മേഖലകളില്‍ നിറഞ്ഞുനിന്നിരുന്ന ദക്ഷിണേന്ത്യക്കാരോടു തന്നെയായിരുന്നു. ബാല്‍താക്കറെയുടെ പ്രാദേശികവാദത്തില്‍ മറ്റു പ്രസ്ഥാനങ്ങള്‍ തളരുകയായിരുന്നു. കോണ്‍ഗ്രസ്സിന്റെ വേരുകള്‍ നഷ്ട്‌പ്പെടാന്‍ ആരംഭിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടേയും അവസ്ഥ വ്യത്യസ്ഥമല്ല. കമ്യൂണിസ്റ്റുകാരെ മറികടന്ന് തൊഴിലാളി മേഖലയില്‍ ശക്തമായിരുന്ന ദത്താസാമന്തിന്റെ മുന്നേറ്റങ്ങളും തകര്‍ന്നു. മഹാത്മാഫൂലേയുടേയും അംബേദ്കറുടേയും പിന്‍ഗാമികളായ ദളിത് പ്രസ്ഥാനങ്ങള്‍ക്കും കാര്യമായൊന്നും ചെയ്യാനായില്ല. അങ്ങെ മഹാരാഷ്ട്രയിലെ കിരീടം വെക്കാത്ത രാജാവായി താക്കറെ മാറി.
ബാബറി മസ്ജിദോടു കൂടിയാണ് ഈ ചരിത്രഗതിക്കൊരു മാറ്റം വന്നത്. രാജ്യത്തെങ്ങും ശക്തമായ ഹൈന്ദവവാദത്തോടും സംഘപരിവാറിനോടും ശിവസേന ഐക്യപ്പെട്ടു. സ്വാഭാവികമായും പ്രാദേശികവാദം കൈവിട്ട് അവരും ഹൈന്ദവവാദികളായി. പലപ്പോഴും ബിജെപിയും ശിവസേനയും ഇക്കാര്യത്തില്‍ മത്സരത്തിലേര്‍പ്പെടുകയും ചെയ്തു. കുപ്രസിദ്ധമായ മുംബൈകൂട്ടക്കൊലയും അതിനുള്ള പ്രതികരണമായി ബോംബ് സ്‌ഫോടനങ്ങളും നടന്നു. താക്കറെയുടെ വീടിനുമുന്നില്‍പോലും അന്നു ബോംബുപൊട്ടി. അതോടെ അക്രമാധിഷ്ഠിത ഹിന്ദുവര്‍ഗ്ഗീയവാദത്തിനു കുറവുവന്നു. പക്ഷെ വര്ഗ്ഗീയവികാരം ശക്തമായി. മറുവശത്ത് മുസ്ലിം തീവ്രവാദ അക്രമങ്ങള്‍ പലതും നടന്നു.
എന്തായാലും ഈ ബന്ധമാണ് വഴിതിരിഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ശിവസേന ഏതു രാഷ്ട്രീയത്തില്‍ ഇഊന്നുമെന്ന കാര്യത്തില്‍ ആശങ്ക പടരുന്നത്. മറാത്താവാദത്തിലാണ് അവരൂന്നുന്നതെങ്കില്‍ മറ്റു പാര്‍ട്ടികള്‍ക്കുമാത്രമല്ല, മുംബൈയിലേയും പൂനയിലേയും ജീവിക്കുന്ന അന്യസംസ്ഥാനക്കാര്‍ക്കും ഭീഷണിയാകും.
വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞാണ് മറ്റുപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പു പ്രചാരണം നടത്തുന്നത്. ശിവസേനയുമായുള്ള സഖ്യം അവസാനിപ്പിച്ച ബി.ജെ.പിയുടെ നീക്കം കരുതലോടെയാണ്. ബി.ജെ.പിക്ക് എതിരെ ശിവസേന ശക്തമായ വിമര്‍ശം നടത്തിയിട്ടും പ്രതികരിക്കാതെയാണ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. എത്ര പ്രകോപനമുണ്ടായാലും ശിവസേനക്കെതിരെ പ്രതികരിക്കരുതെന്ന് ദേശീയാധ്യക്ഷന്‍ അമിത് ഷാ സംസ്ഥാന ബി.ജെ.പി നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശിവസേനക്കെതിരെ വിമര്‍ശമുന്നയിച്ചാല്‍ മറാത്തികള്‍ എതിരാകുമോ എന്ന ഭയമാണ് ഇതിന് കാരണം. സഖ്യം അവസാനിപ്പിച്ചത് ബി.ജെ.പിയിലെ മറാത്തീവാദികളായ പ്രാദേശിക നേതാക്കളിലും അണികളിലും വൈകാരികത സൃഷ്ടിച്ചിട്ടുണ്ട്. ബി.ജെ.പിയെ ചതിയന്മാരായാണ് ശനിയാഴ്ച മുംബൈയില്‍ നടന്ന റാലിയില്‍ ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെ വിശേഷിപ്പിച്ചത്. യഥാര്‍ഥ തരംഗം എന്താണെന്ന് തെരഞ്ഞെടുപ്പിലൂടെ മറാത്തികള്‍ ബി.ജെ.പിക്ക് കാട്ടിത്തരുമെന്നും ഉദ്ധവ് പറഞ്ഞു.
ശിവസേനയുടെ ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയാണ് ശനിയാഴ്ച നടന്നത്. അമേരിക്കയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാഷണം നടക്കുന്ന നേരത്തായിരുന്നു ഉദ്ധവിന്റെ പ്രസംഗം. മറാത്തി ചാനലുകള്‍ അത് തല്‍സമയം സംപ്രേഷണവും ചെയ്തു. കോണ്‍ഗ്രസ്, എന്‍.സി.പി നേതാക്കള്‍ക്കും സര്‍ക്കാറിനുമെതിരെ വിമര്‍ശമുണ്ടായെങ്കിലും ബി.ജെ.പിയോടുള്ള അരിശമായിരുന്നു നിറഞ്ഞുനിന്നത്. സഖ്യം അവസാനിപ്പിക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു ബി.ജെ.പി സീറ്റു ചര്‍ച്ച നടത്തിയതെന്നും സഖ്യം അവസാനിപ്പിക്കുകവഴി രാജ്യത്തെ ഹിന്ദുക്കളെയും മറാത്തികളെയുമാണ് ബി.ജെ.പി അവഹേളിച്ചതെന്നും ഉദ്ധവ് ആരോപിച്ചു. കോണ്‍ഗ്രസ് സഖ്യ സര്‍ക്കാറിന്റെ അഴിമതിക്കൊപ്പം ബി.ജെ.പിയുടെ ചതിയും ശിവസേന തെരഞ്ഞെടുപ്പ് ആയുധമാക്കുകയാണ്.
അതേസമയം, വിശാല സഖ്യത്തിലെ മറ്റ് ഘടകകക്ഷികളെ ഒപ്പം കൂട്ടുന്നതില്‍ ബി.ജെ.പി വിജയിച്ചു. ഉത്തര മഹാരാഷ്ട്രയില്‍ ശരദ് പവാറിന്റെ എന്‍.സി.പിക്ക് വെല്ലുവിളിയാകുന്ന രാജു ഷെട്ടിയുടെ സ്വാഭിമാന്‍ ശേത്കാരി സംഘടന, മഹാദേവ് ജാങ്കറുടെ രാഷ്ട്രീയ സമാജ് പക്ഷ, ദളിത് സംഘടനയായ രാംദാസ് അത്താവ്‌ലെയുടെ ആര്‍.പി.ഐഎ എന്നിവരാണ് ബി.ജെ.പിക്കൊപ്പം നിന്നത്. ബി.ജെ.പി ടിക്കറ്റില്‍ രാജ്യസഭാംഗമായ അത്താവ്‌ലെക്ക് കേന്ദ്രത്തില്‍ സഹമന്ത്രി പദവും സംസ്ഥാനത്ത് ബി.ജെ.പി മന്ത്രിസഭ വന്നാല്‍ പങ്കാളിത്തവുമാണ് വാഗ്ദാനം നല്‍കിയത്. കേന്ദ്ര ഭക്ഷ്യ സമിതിയില്‍ അധ്യക്ഷപദവിയാണ് എം.പിയായ രാജു ഷെട്ടിക്കുള്ള വാഗ്ദാനങ്ങളിലൊന്ന്. പവാറിന്റെ കടുത്ത എതിരാളികളായ മഹാദേവ് ജാങ്കറിനെയും രാജു ഷെട്ടിയെയും പിടിച്ചുനിര്‍ത്താന്‍ ശിവസേന ശ്രമിക്കാതിരുന്നതിന് പല രാഷ്ട്രീയമാനങ്ങള്‍ നല്‍കുന്നു.
അതിനിടെ ശിവസേന, എം.എന്‍.എസ്, എന്‍.സി.പി എന്നിവ തമ്മില്‍ പരസ്പര സഹകരണ ധാരണയുണ്ടത്രെ. ബി.ജെ.പിയെ അധികാരത്തിലത്തെുന്നതില്‍നിന്ന് തടയേണ്ടത് മൂവരുടെയും ആവശ്യമാണെന്നാണ് പറയപ്പെടുന്നത്.
എന്തായാലും അഞ്ച് പ്രബലകക്ഷികളാണ് തങ്ങലുടെ ശക്തി തെളിയിക്കാനായി മത്സര രംഗത്തുള്ളത്.
സംസ്ഥാനം രൂപംകൊണ്ടതിന് ശേഷം ഇതാദ്യമാണ് ഇത്തരമൊരു തിരഞ്ഞെടുപ്പ് മഹാരാഷ്ട്രയില്‍ നടക്കുന്നത്. ശിവസേന ബി.ജെ.പി. സഖ്യത്തേിനുപരുറമെ 15 വര്‍ഷം പഴക്കമുള്ള കോണ്‍ഗ്രസ് എന്‍. സി.പി. സഖ്യവും തകര്‍ന്നതാണ് അതിനു കാരണമായത്. ഈ നാല് പ്രബലകക്ഷികളെ കൂടാതെ മഹാരാഷ്ട്രാ നവനിര്‍മാണ്‍ സേനയും മത്സരരംഗത്തുണ്ട്. കോണ്‍ഗ്രസ് 288 സീറ്റുകളിലും എന്‍.സി.പി. 286 സീറ്റുകളിലും ബി.ജെ.പി. 257 സീറ്റുകളിലും ശിവസേന 286 സീറ്റുകളിലും മത്സരിക്കുന്നു . കോണ്‍ഗ്രസ്സില്‍ നിന്ന് മുന്‍ മുഖ്യമന്ത്രിമാരായ പൃഥ്വീരാജ് ചവാന്‍, നാരായണ്‍ റാണെ, ബി.ജെ.പി. യില്‍ നിന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ദേവേന്ദ്ര ഫട്‌നവിസ്, വിനോദ് തവ്‌ഡെ, എന്‍.സി.പി.യില്‍ നിന്ന് മുന്‍ ഉപമുഖ്യമന്ത്രിമാരായ അജിത് പവാര്‍, ഛഗന്‍ ഭുജ്ബല്‍, ആര്‍.ആര്‍. പാട്ടീല്‍ എന്നിവര്‍ മത്സരരംഗത്തുണ്ട്. രാജ് താക്കറെയും ഉദ്ധവ് താക്കറെയും മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും പത്രിക സമര്‍പ്പിച്ചിട്ടില്ല. എന്നാല്‍, ശിവസേനയുടെ മുഖ്യമന്ത്രി സഥാനാര്‍ഥി താനാണെന്ന് കഴിഞ്ഞദിവസം ഉദ്ധവ് വ്യക്തമാക്കിയിരുന്നു.
‘മോദി തരംഗം’ പ്രചാരണായുധമാക്കുന്ന ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ 15 റാലികളില്‍ പങ്കെടുപ്പിക്കുന്നുണ്ട്. ശിവസേന മറാഠി വോട്ടുകള്‍ ലക്ഷ്യമിട്ട് പ്രചാരണം തുടങ്ങി. കോണ്‍ഗ്രസ്സില്‍ നിന്ന് സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രചാരണത്തിനെത്തും. എന്‍.സി.പി. യുടെ പ്രചാരണങ്ങള്‍ക്ക് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍ ചുക്കാന്‍ പിടിക്കുന്നു. എല്ലാവരുമെത്തുന്നതോടെ പ്രചാരണരംഗം ചൂടാകും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in