ശബള കമ്മീഷന്‍ റിപ്പോര്‍ട്ടിനെ പൊതുജനം പിന്തുണക്കാതിരിക്കുന്നതെങ്ങിനെ?
സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ തൊഴില്‍ സംവിധാനം കാര്യക്ഷമമാക്കുന്നതിനായി പത്താം ശബളകമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളെ ജീവനക്കാര്‍ ചെറുക്കുന്നത് സ്വാഭാവികം. എന്നാല്‍ എന്തെങ്കിലും കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങുന്നവര്‍ അതിനെ പിന്തുണക്കുന്നത് സ്വാഭാവികം മാത്രം. വിവരാവകാശനിയമവും മാധ്യമങ്ങളുടെ ഇടപെടലും മറ്റും മൂലം കാര്യങ്ങള്‍ അല്‍പ്പം ഭേദമാണെന്നു പറയുമ്പോഴും ജനത്തിന് അവരുടെ അവകാശങ്ങള്‍ സമയത്ത് കൃത്യമായി നല്‍കാന്‍, അവരുടെ പണം കൊണ്ട് വേതനം വാങ്ങുന്ന ജീവനക്കാര്‍ക്ക് ഒരു ജാഗ്രതയുമില്ല എന്നത് വ്യക്തം. ഏറ്റവും മികച്ച ഉദാഹരണം […]
സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ തൊഴില്‍ സംവിധാനം കാര്യക്ഷമമാക്കുന്നതിനായി പത്താം ശബളകമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളെ ജീവനക്കാര്‍ ചെറുക്കുന്നത് സ്വാഭാവികം. എന്നാല്‍ എന്തെങ്കിലും കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങുന്നവര്‍ അതിനെ പിന്തുണക്കുന്നത് സ്വാഭാവികം മാത്രം. വിവരാവകാശനിയമവും മാധ്യമങ്ങളുടെ ഇടപെടലും മറ്റും മൂലം കാര്യങ്ങള്‍ അല്‍പ്പം ഭേദമാണെന്നു പറയുമ്പോഴും ജനത്തിന് അവരുടെ അവകാശങ്ങള്‍ സമയത്ത് കൃത്യമായി നല്‍കാന്‍, അവരുടെ പണം കൊണ്ട് വേതനം വാങ്ങുന്ന ജീവനക്കാര്‍ക്ക് ഒരു ജാഗ്രതയുമില്ല എന്നത് വ്യക്തം. ഏറ്റവും മികച്ച ഉദാഹരണം സെക്രട്ടറിയേറ്റ്തന്നെ. ആരുടേയും ശുപാര്‍ശയില്ലാതെ സെക്രട്ടറിയേറ്റില്‍ ഒരു ഫയല്‍ നീങ്ങിയാാല്‍ അതു ലോകാത്ഭുതമാണ്. കൈക്കൂലിയേയും അഴിമതിയേയും കുറിച്ച് ഒന്നും പറയേണ്ടതില്ലല്ലോ. ജീവനക്കാരുടെ ഔട്ട് പുട്ട് വിലയിരുത്താന്‍ ഒരു സംവിധാനവും നിലവിലില്ല താനും. ഈ സാഹചര്യത്തില്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ പലതും സ്വാഗതാര്‍ഹമാണെന്നു തന്നെ പറയേണ്ടിവരും.
പ്രവൃത്തി ദിനങ്ങളില്‍ ജീവനക്കാര്‍ സംഘടനാ പ്രവര്‍ത്തനം നടത്തുന്നത് ജോലിയെ സാരമായി ബാധിക്കുന്നതിനാല്‍ സംഘടനാ പ്രവര്‍ത്തനം നടത്തുന്നത് അവധി ദിനങ്ങളില്‍ മാത്രമായി നിജപ്പെടുത്തണമെന്നാണ് ഒരു പ്രധാന ആവശ്യം. ജീവനക്കാര്‍ സംഘടനാപ്രവര്‍ത്തനം നടത്തി അവരുടെ (ജനങ്ങളുടെയല്ല) അവകാശങ്ങള്‍ നേടിയെടുക്കുന്നത് അവരുടെ ചെലവില്‍ തന്നെയാകണമല്ലോ. അ്ല്ലാതെ തങ്ങളുടെ ്‌യായമായ കാര്യങ്ങള്‍ക്കുവേണ്ടി ഓഫീസുകളിലെത്തുന്ന പാവപ്പെട്ട ജനങ്ങളുടെ ചിലവിലാകരുതല്ലോ. ഇതോടൊപ്പം ജീവനക്കാരുടെ അവധി ദിനങ്ങള്‍ കുറയ്ക്കണമെന്നും അദ്ധ്യാപകരെ തിരഞ്ഞെടുപ്പ് ജോലികളില്‍ നിന്ന് ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അവയും പരിഗണിക്കേണ്ടതാണ്. സ്‌കൂള്‍ യുവജനോത്സവം പോലുള്ളവ അവധിക്കാലത്ത് മാത്രമേ നടത്താന്‍ പാടുളളുയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തീര്‍ച്ചയായും ജീവനക്കാര്‍ക്കനുകൂലമായ നിര്‍ദ്ദേശങ്ങളുമുണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനം മോശമായ മേഖലകളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കണം, ഇതിനായി കൃത്യമായ മാനദണ്ഡം പാലിക്കണം, സംസ്ഥാന ജീവനക്കാരുടേയും അദ്ധ്യാപകരുടേയും പെന്‍ഷന്‍ പ്രായം 56ല്‍ നിന്ന് 58 വയസായി ഉയര്‍ത്തണം തുടങ്ങിയവ അതില്‍ ചിലതാണ്. സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും കുറഞ്ഞ ശബളം 17000 രൂപയും കൂടിയത് 1.20 ലക്ഷവും ആക്കാന്‍ ശുപാര്‍ശ ചെയ്ത കമ്മിഷന്‍ ശമ്പള പരിഷ്‌കരണം പത്തു വര്‍ഷത്തിലൊരിക്കല്‍ മതിയെന്നും നിര്‍ദ്ദേശിച്ചു.
സമാനമായ അവസ്ഥയാണ് സര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് സര്‍ക്കാര്‍ ഇറക്കിയെന്നാരോപിക്കപ്പെട്ട ഉത്തരവും. അതെല്ലാം നിലവിലുള്ളവ തന്നെയാണ്. ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നതിനോ പൊതുപ്രസംഗം നടത്തുന്നതിനോ മുമ്പ് അതിന്റെ പകര്‍പ്പ് ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിച്ച് അനുമതി വാങ്ങണമെന്ന് 1960ലെ പെരുമാറ്റച്ചട്ടം തന്നെ നിഷ്‌കര്‍ഷിക്കുന്നുണ്ട്. അതിന്റെ സ്വാഭാവികമായ തുടര്‍ച്ച തന്നെയാണ് സ്വകാര്യ ദൃശ്യശ്രാവ്യ മാധ്യമങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കാന്‍ വ്യവസ്ഥ വെച്ചതും. അതെല്ലാം അംഗീകരിച്ചാണ് ജീവനക്കാര്‍ ജോലി ആരംഭിക്കുന്നത്. എന്തായാലും പ്രതിഷേധത്തെ തുടര്‍ന്ന് ഉത്തരവ് മരവിപ്പിച്ചു. സര്‍ക്കാര്‍ ജീവനക്കാരാണല്ലോ ഏറ്റവും സംഘടിതരായ ശക്തി.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in