വിഴിഞ്ഞം പദ്ധതിക്കെതിരെ ഇടയലേഖനം
വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ ലത്തീന്‍ അതിരൂപതയുടെ ഇടയലേഖനം തീര്‍ച്ചയായും വളരെ പ്രസക്തമാണ്. സാധാരണ ഇടയലേഖനങ്ങളില്‍ സഭയെ, പ്രതേകിച്ച് സഭയുടെ കച്ചവട താല്‍പ്പര്യങ്ങളെ ബാധിക്കുന്ന വിഷയങ്ങളാണ് ഉന്നയിക്കാറുള്ളതെങ്കില്‍ ഇതില്‍ ജനങ്ങളെ ബാധിക്കുന്ന വിഷയമുന്നയിക്കുന്നു എന്നതുതന്നെയാണ് വ്യത്യാ.സം. പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോയാല്‍ തടസ്സപ്പെടുത്തണമെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നതാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപത അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യത്തിന്റെ ഇടയലേഖനം. ഇന്നത് പള്ളികളില്‍ വായിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പരിസ്ഥിതി സംബന്ധിച്ച ചാക്രിക ലേഖനത്തിലെ പരാമര്‍ശം ഉദ്ധരിക്കുന്ന ലേഖനം ദിവ്യബലിയുടെ […]
വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ ലത്തീന്‍ അതിരൂപതയുടെ ഇടയലേഖനം തീര്‍ച്ചയായും വളരെ പ്രസക്തമാണ്. സാധാരണ ഇടയലേഖനങ്ങളില്‍ സഭയെ, പ്രതേകിച്ച് സഭയുടെ കച്ചവട താല്‍പ്പര്യങ്ങളെ ബാധിക്കുന്ന വിഷയങ്ങളാണ് ഉന്നയിക്കാറുള്ളതെങ്കില്‍ ഇതില്‍ ജനങ്ങളെ ബാധിക്കുന്ന വിഷയമുന്നയിക്കുന്നു എന്നതുതന്നെയാണ് വ്യത്യാ.സം.
പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോയാല്‍ തടസ്സപ്പെടുത്തണമെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നതാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപത അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യത്തിന്റെ ഇടയലേഖനം. ഇന്നത് പള്ളികളില്‍ വായിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പരിസ്ഥിതി സംബന്ധിച്ച ചാക്രിക ലേഖനത്തിലെ പരാമര്‍ശം ഉദ്ധരിക്കുന്ന ലേഖനം ദിവ്യബലിയുടെ അവസാനമാണ് വായിച്ചത്.
വിഴിഞ്ഞം തുറമുഖപദ്ധതി ഇപ്പോള്‍ തയാറാക്കിയ രീതിയില്‍ നടപ്പാക്കുന്നത് പരിസ്ഥിതി സംരക്ഷണ നിയമത്തിലെ നിരവധി ചട്ടങ്ങളുടെ ലംഘനമായിരിക്കുമെന്ന് ലേഖനം ചൂണ്ടികാട്ടുന്നു. പദ്ധതി സമീപ തീരപ്രദേശങ്ങളിലെ പതിനായിരക്കണക്കിനാളുകളുടെ വാസസ്ഥലങ്ങളെയും തൊഴിലിനെയും ദോഷകരമായി ബാധിക്കും. തീരമേഖലയുമായി ബന്ധപ്പെട്ടവര്‍ ഉന്നയിക്കുന്ന ഭയാശങ്കകള്‍ കേള്‍ക്കാനും പ്രതികരിക്കാനും ഭരണാധികാരികള്‍ തയാറാകണം. പലതവണ ചര്‍ച്ച നടന്നെങ്കിലും മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാനുളള്ള ക്രിയാത്മക നടപടി ഉണ്ടായില്ല എന്ന് സഭ ആരോപിക്കുന്നു. ഇക്കാര്യം പറയുന്നവരെ വികസന വിരോധികളെന്ന് മുദ്രകുത്തുകയാണ്. പദ്ധതി പൊതുസമൂഹത്തിന് ഗുണം ചെയ്യുമെന്ന് കരുതിയാണ് ഇതുവരെ പ്രതിഷേധത്തിന് മുതിരാതിരുന്നതെന്നും അതിനെ ബലഹീനതയായി കാണാന്‍ പാടില്ലെന്നും ലേഖനം ഓര്‍മ്മിപ്പിക്കുന്നു. മല്‍സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാര പാക്കേജ് നടപ്പാക്കാതെ തുറമുഖം നടപ്പാക്കാനനുവദിക്കില്ലന്ന് ലേഖനത്തില്‍ ഉറപ്പിച്ച് പറയുന്നു. പാക്കേജിനു വേണ്ട തുക പദ്ധതിയുടെ ഭാഗമായി നീക്കവെയ്ക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. തുറമുഖം കാരണം 32 തീരഗ്രാമങ്ങളിലെ അരലക്ഷത്തോളം മല്‍സ്യത്തൊഴിലാളികള്‍ക്ക് തൊഴിലും വാസസ്ഥലവും നഷ്ടപെടും. ഇക്കാര്യത്തില്‍ നിഷേധാത്മക സമീപനമാണ് സര്‍ക്കാരിന്റേതെന്നും ഇടയലേഖനം കുറ്റപ്പെടുത്തുന്നു.
പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് പല സുപ്രധാന കാര്യങ്ങളും ശാസ്ത്രീയമായി പഠിച്ചിട്ടില്ല. വസ്തുതകള്‍ മറച്ചുവെച്ച് പദ്ധതിയെ മന$പൂര്‍വം ന്യായീകരിക്കുന്നതാണ് റിപ്പോര്‍ട്ടിലെ പല നിഗമനങ്ങളും. പദ്ധതിക്ക് അനുകൂല നിലപാടാണ് അതിരൂപത ആദ്യം മുതലേ പുലര്‍ത്തിയത്. തുറമുഖം വന്നാലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അധികൃതരുടെ മുന്നില്‍ ഉന്നയിച്ചെങ്കിലും അധികൃതര്‍ അത് അവഗണിച്ച് നീങ്ങുകയാണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
തുമ്പ ബഹിരാകാശ കേന്ദ്രം, അന്താരാഷ്ട്ര വിമാനത്താവളം, ട്രാവന്‍കൂര്‍ ടൈറ്റാനിയം തുടങ്ങിയ വികസന പദ്ധതികള്‍ക്കുവേണ്ടി കിടപ്പാടവും മണ്ണും വിട്ടുനല്‍കിയവരാണ് തങ്ങള്‍. അന്ന് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റപ്പെട്ടില്ല. തുറമുഖ പദ്ധതി നടപ്പാക്കിയാല്‍ ഉണ്ടാകുന്ന ദുരിതപൂര്‍ണമായ അവസ്ഥയെപ്പറ്റി ഓരോ ഇടവകയിലും ബോധവത്കരണം നടത്തുമെന്നു പറയു്‌നന ലേഖനം വിഷയം കൂടുതല്‍ പഠിക്കുകയും അഭിപ്രായഭിന്നത മറന്ന് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in