വിനോദസഞ്ചാരികള്‍ക്ക് നല്ല കള്ളു വിളമ്പാം
കേരളത്തില്‍ മദ്യം വീണ്ടും സജീവചര്‍ച്ചാവിഷയമാകുകയാണ്. ഘട്ടംഘട്ടമായ മദ്യനിരോധനത്തില്‍ മാറ്റംവരുത്തില്ലെന്ന് ആണയിട്ട് ടൂറിസം മേഖലയില്‍ ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ അനുവദിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ മദ്യനയം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് സി.പി.എം തുടക്കംകുറിച്ചു കഴഞ്ഞു. ധനമന്ത്രി തോമസ് ഐസക് തന്നെ അത്തരം സൂചന തന്നു കഴിഞ്ഞു. സി.പി.ഐയും ടൂറിസം മേഖലക്ക് ഇളവ് നല്‍കണമെന്ന നിലപാടിലാണ്. ഏപ്രില്‍ ആദ്യത്തോടെ ഈ ദിശയില്‍ പുതിയ മദ്യനയം പ്രഖ്യാപിക്കുമെന്നു കരുതാം. മദ്യനിയന്ത്രണത്തോടെ വിനോദസഞ്ചാരമേഖലയിലെ വരുമാനത്തില്‍ വന്‍ഇടിവുണ്ടായെന്നാണ് സര്‍ക്കാര്‍ നിലപാട്. കേരളത്തിന്റെ ടൂറിസത്തിന്റെ […]
കേരളത്തില്‍ മദ്യം വീണ്ടും സജീവചര്‍ച്ചാവിഷയമാകുകയാണ്. ഘട്ടംഘട്ടമായ മദ്യനിരോധനത്തില്‍ മാറ്റംവരുത്തില്ലെന്ന് ആണയിട്ട് ടൂറിസം മേഖലയില്‍ ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ അനുവദിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ മദ്യനയം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് സി.പി.എം തുടക്കംകുറിച്ചു കഴഞ്ഞു. ധനമന്ത്രി തോമസ് ഐസക് തന്നെ അത്തരം സൂചന തന്നു കഴിഞ്ഞു. സി.പി.ഐയും ടൂറിസം മേഖലക്ക് ഇളവ് നല്‍കണമെന്ന നിലപാടിലാണ്. ഏപ്രില്‍ ആദ്യത്തോടെ ഈ ദിശയില്‍ പുതിയ മദ്യനയം പ്രഖ്യാപിക്കുമെന്നു കരുതാം. മദ്യനിയന്ത്രണത്തോടെ വിനോദസഞ്ചാരമേഖലയിലെ വരുമാനത്തില്‍ വന്‍ഇടിവുണ്ടായെന്നാണ് സര്‍ക്കാര്‍ നിലപാട്. കേരളത്തിന്റെ ടൂറിസത്തിന്റെ അടിത്തറ മദ്യമല്ലെന്നും മനോഹരമായ പ്രകൃതിയും ആഘോഷങ്ങളും കായലുകളും ആയുര്‍വേദവുമാണെന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേത്. മദ്യനയത്തില്‍ മാറ്റം വരുത്താനനുവദിക്കില്ലെന്ന് വി എം സുധീരന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. മദ്യനിരോധനക്കാരെല്ലാം സജീവമായി രംഗത്തുണ്ട്.
ഭരണപക്ഷത്തിന്റേയും പ്രതിപക്ഷത്തിന്റേയും വാദങ്ങള്‍ ഭാഗികമായി ശരിയാണ്. മദ്യപിക്കാന്‍ വേണ്ടിയല്ല സഞ്ചാരികള്‍ കേരളത്തിലെത്തുന്നതെന്നതു ശരി. എന്നാല്‍ മലയാളികളെ പോലെ വാരികോരികഴിക്കില്ലെങ്കിലും മദ്യം അവരില്‍ ഭൂരിഭാഗത്തിന്റേയും ജീവിതത്തിന്റെ ഭാഗമാണ്, ഭക്ഷണത്തിന്റെ ഭാഗമാണ്. അതിനു സാധ്യതയില്ലാതാകുന്നത് സഞ്ചാരികളുടെ വരിവിനെ പ്രതികൂലമായി ബാധിക്കുമെന്നത് ശരിയാണ്. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ പൊതുതാല്‍പ്പര്യത്തിനനുഗുണമായ രീതിയില്‍ വേണം ഇക്കാര്യം പരിഹരിക്കാന്‍. അതിനുള്ള ആര്‍ജ്ജവമാണ് ഭരണ – പ്രതിപക്ഷങ്ങള്‍ കാണിക്കേണ്ടത്.
ഒരു കാര്യം ഉറപ്പാണ്. സഞ്ചാരികള്‍ ഓരോ നാട്ടിലെത്തുമ്പോഴും അവിടത്തെ ജീവിതരീതിയും സംസ്‌കാരവുമെല്ലാം മനസ്സിലാക്കാന്‍ ശ്രമിക്കുന്നവരാണ്. ഗൗരവമായി ലോകം ചുറ്റുന്നവരുടെ ലക്ഷ്യം തന്നെ അതാണ്. അതിലേറ്റവും പ്രധാനം ഭക്ഷണരീതി തന്നെയാണ്. ഒരു നാട്ടിലെത്തുമ്പോള്‍ അവിടത്തെ ഭക്ഷണം കഴിക്കാനാണ് സഞ്ചാരികള്‍ ഇഷ്ടപ്പെടുക. അതുപോലെ തന്നെയാണ് മദ്യത്തിന്റെ കാര്യവും. സ്വന്തം നാടുകളില്‍ ലഭ്യമാകുന്ന മദ്യമല്ല, ഈ നാട്ടിലെ സ്വന്തം മദ്യമാണ് അവരില്‍ ബഹുഭൂരിഭാഗവും തിരഞ്ഞെടുക്കുക. അവര്‍ക്ക് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യമല്ല നാം കൊടുക്കേണ്ടത്. കേരളത്തിന്റെ തനതു മദ്യമാണ്. പച്ചയായി പറഞ്ഞാല്‍ നമ്മുടെ സ്വന്തം കള്ളാണ്.
കള്ള് അത്യാവശ്യത്തിനു മാത്രം ലഹരിയുള്ള രുചികരമായ പാനീയമാണെന്നതില്‍ സംശയമില്ല. ശുദ്ധമായ കള്ളു കുടിക്കുന്ന ഒരാളും അതിഷ്ടപ്പെടാതിരിക്കില്ല. ഇവിടെ അതു ലഭിക്കുന്നില്ല എ്ന്നതാണ് പ്രശ്‌നം. ശുദ്ധമായ കള്ളു ലഭിക്കുകയും നമ്മുടെ കള്ളുഷാപ്പുകള്‍ ആധുനിക കാലത്തിനനുസരിച്ച് സജ്ജീകരിക്കുകയുമാണ് ചെയ്യേണ്ടത്. അങ്ങനെ വരുമ്പോള്‍ ഈ വ്യവസായം പച്ചപിടിക്കുകയും കര്‍ഷകരുടെ മാത്രമല്ല, കേരളത്തിന്റെ തന്നെ സര്‍വതോന്മുഖമായ വികസനത്തിന് സഹായകരമായിരിക്കുകയും ചെയ്യും. ആ ദിശയില്‍ ചിന്തിക്കാന്‍ നാമിനിയും തയ്യാറാകുന്നില്ല എന്നതാണ് ഖേദകരം.
സംസ്ഥാനത്ത് ഇന്ന് ഉല്‍പ്പാദിപ്പിക്കുന്ന കള്ളിന്റെ അളവും വിറ്റഴിക്കുന്ന കള്ളിന്റെ അളവും തമ്മിലുള്ള അന്തരം അതിഭീമമാണെന്ന് അറിയാത്തവര്‍ ആരുമില്ല. വിറ്റഴിയുന്നതില്‍ ഭൂരിഭാഗവും കള്ളക്കള്ളാണ്. ആ അവസ്ഥ മാറണം. ആദ്യമായി അബ്കാരി നിയമം തന്നെ പൊളിച്ചെഴുതണം. കള്ളിന്റെ ഉടമാവകാശം തെങ്ങിന്റെ ുടമകളായ കര്‍ഷകര്‍ക്കാകണം. ചെത്തുകാര്‍ക്ക് ചെയ്യുന്ന ജോലിക്ക് മാന്യമായ കൂലിയാണ് നല്‍കേണ്ടത്. ഈ മേഖലയില്‍ നിന്ന് അബ്കാരികള്‍ എന്ന വിഭാഗത്തെ ഉന്മൂലനം ചെയ്യണം. കള്ളു ഷോപ്പുകള്‍ കര്‍ഷകരുടെ മുന്‍കൈയിലുള്ള സഹകരണ മേഖലയിലാകണം. വിനോദസഞ്ചാരമേഖലകളില്‍ സര്‍ക്കാരിനുതന്നെ നേരിട്ട് ഷാപ്പുകള്‍ നടത്താം. മികച്ച രീതിയില്‍ ഭക്ഷണവും ലഭിക്കുന്ന ഇടങ്ങളാകണം കള്ളു ഷാപ്പുകള്‍. സ്ത്രീകള്‍ക്കും വന്നിരിക്കാവുന്ന സാഹചര്യം ഉണ്ടാകണം. ഇതു വഴി നട്ടെല്ലു തകര്‍ന്ന കര്‍ഷകരുടെ ഉയര്‍ത്തെഴുന്നേല്‍പ്പാകും ഉണ്ടാകുക. ടൂറിസ്റ്റുകളും ഹാപ്പിയാകും. ലഹരിയുടെ അളവു കുറവായതിനാല്‍ മദ്യം കൊണ്ടുള്ള സാമൂഹ്യവിപത്തുകള്‍ കുറയും. അത്രപോലും ലഹിരി വേണ്ടാത്തവര്‍ക്കായി നീരയും ഉല്‍പ്പാദിപ്പിക്കണം. പത്തുശതമാനം തെങ്ങുകളില്‍ നിന്ന് നീര ചെത്തിയാല്‍ കേരളത്തിന് വര്‍ഷം 54,000 കോടിയുടെ വരുമാനം കിട്ടും. ലിറ്ററിന് 100 രൂപ വിലയിട്ടാണ് ഈ കണക്ക്. കര്‍ഷകന് ഒരുതെങ്ങില്‍ നിന്ന് മാസം 1500 രൂപ വരുമാനം കിട്ടും. വിലയുടെ 50 ശതമാനം അതായത് 27,000 കോടി കര്‍ഷകന് ലഭിക്കും. തൊഴിലാളികള്‍ക്ക് 13,500 കോടിയും സംസ്ഥാനത്തിന് അധിക നികുതിവരുമാനമായി 4,050 കോടിയും ലഭിക്കും. കേരളത്തിലെ ഒരുശതമാനം തെങ്ങുകളില്‍ നിന്ന് നീരചെത്തിയാല്‍ത്തന്നെ ഒരുലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കും. ഇതൊക്കെ നേരത്തെ സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ച കണക്കുകളാണ്. എങ്കിലത് നടപ്പാക്കുകയല്ലേ വേണ്ടത്? അത്തരത്തിലാണ് ഈ തര്‍ക്കവിഷയത്തെ കേരളത്തിന്റെ വികസനത്തിന് അനുയോജ്യമായ രീതിയില്‍ മാറ്റിയെടുക്കാനാകുക. അതിനായി മുന്‍കൈയെടുക്കാനാണ് തോമസ് ഐസക് തയ്യാറാകേണ്ടത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in