വിനായകന്‍ പറയുന്നത് ഭൂമിയെ കുറിച്ച്
അരവിന്ദ് വി എസ് എന്തുകൊണ്ടാണ് ഭൂമിയെപ്പറ്റി വിനായകന്‍ പറഞ്ഞതിനെക്കുറിച്ച് ആരും ചര്‍ച്ച് ചെയ്യാത്തത്? ഭൂമിയുടെ രാഷ്ട്രീയത്തെപ്പറ്റി…വിഭവത്തിന്റെ വിതരണത്തെപ്പറ്റി… ഇത് തന്നെയല്ലെ ചലോ തിരുവനന്തപുരം മൂവ്‌മെന്റ്റില്‍ നമ്മള്‍ മുന്നോട്ട് വക്കുന്ന ചിലത്?? വിനായകന്‍ ഭൂമിയെപ്പറ്റിപ്പറഞ്ഞില്ലേ ഭൂമിയുടെ രാഷ്ട്രീയത്തെപ്പറ്റി പറഞ്ഞില്ലെ അതിന്റെ അരികുവത്കരണത്തെപ്പറ്റി പറഞ്ഞില്ലെ ഒരുപാട് കമ്മട്ടിപ്പാങ്ങളെക്കുറിച്ച്…. പാലത്തിന്റെ അടികളെക്കുറിച്ച്… ഇവിടുത്തെ കോളനി ജീവിതങ്ങളെക്കുറിച്ച്…. കോളനികളിനെ ജീവിതനിലവാരത്തെക്കുറിച്ച്… അവിടത്തെ ശുചിത്വത്തെക്കുറിച്ച്… വികസന സൂചികയില്‍ മുഖ്യധാരയില്‍ നിന്നും തഴയപ്പെട്ടതിനെക്കുറിച്ച്. ഇവിടെ ജാതിക്കോളനികളായി മാറപ്പെട്ട രണ്ടരലക്ഷത്തോളം വരുന്ന ദളിത് സെറ്റില്‍മെന്റ്റുകളെക്കുറിച്ചല്ലെ വിനായകന്‍ പറഞ്ഞത്?? […]
എന്തുകൊണ്ടാണ് ഭൂമിയെപ്പറ്റി വിനായകന്‍ പറഞ്ഞതിനെക്കുറിച്ച് ആരും ചര്‍ച്ച് ചെയ്യാത്തത്? ഭൂമിയുടെ രാഷ്ട്രീയത്തെപ്പറ്റി…വിഭവത്തിന്റെ വിതരണത്തെപ്പറ്റി… ഇത് തന്നെയല്ലെ ചലോ തിരുവനന്തപുരം മൂവ്‌മെന്റ്റില്‍ നമ്മള്‍ മുന്നോട്ട് വക്കുന്ന ചിലത്??
വിനായകന്‍ ഭൂമിയെപ്പറ്റിപ്പറഞ്ഞില്ലേ ഭൂമിയുടെ രാഷ്ട്രീയത്തെപ്പറ്റി പറഞ്ഞില്ലെ അതിന്റെ അരികുവത്കരണത്തെപ്പറ്റി പറഞ്ഞില്ലെ ഒരുപാട് കമ്മട്ടിപ്പാങ്ങളെക്കുറിച്ച്…. പാലത്തിന്റെ അടികളെക്കുറിച്ച്… ഇവിടുത്തെ കോളനി ജീവിതങ്ങളെക്കുറിച്ച്…. കോളനികളിനെ ജീവിതനിലവാരത്തെക്കുറിച്ച്… അവിടത്തെ ശുചിത്വത്തെക്കുറിച്ച്… വികസന സൂചികയില്‍ മുഖ്യധാരയില്‍ നിന്നും തഴയപ്പെട്ടതിനെക്കുറിച്ച്. ഇവിടെ ജാതിക്കോളനികളായി മാറപ്പെട്ട രണ്ടരലക്ഷത്തോളം വരുന്ന ദളിത് സെറ്റില്‍മെന്റ്റുകളെക്കുറിച്ചല്ലെ വിനായകന്‍ പറഞ്ഞത്??
അതിനെയെല്ലാം വിനായകന്റേത് പോലുള്ള ആത്മവിശ്വാസം കൊണ്ട് നേരിടാനാകുമെന്നാണ് പൊതുബോധം. അതുകൊണ്ടാണ് വിനായകന്റെ ഞാനൊരു പുലയനാണെന്ന് ചിന്തിച്ചിട്ടേയില്ലെന്ന പ്രസ്താവന ചിലര്‍ ആഘോഷിക്കുന്നത്. എനിക്ക് അപകര്‍ഷതാബോധമില്ലെന്ന വിനായകന്റെ ഡയലോഗ് വീണ്ടും വീണ്ടുംഇവിടെ പ്രതിധ്വനിക്കുന്നത്.
അവര്‍ എല്ലാം ആ പഴയ അപകര്‍ഷതാബോധത്തിലേക്കാണ് വലിച്ചു കെട്ടുന്നത്. അതാണ് മൂലകാരണം. അങ്ങനെ ചിന്തിക്കുന്നവരോട് വിനായകന്‍ പറയുന്നത് താന്‍ ദളിതനായതുകൊണ്ടുതന്നെയാണ് കമ്മട്ടിപ്പാടത്തിന്റെ മാലിന്യങ്ങളിലേക്ക് ഒതുക്കപ്പെട്ടത് എന്നാണ്.
ഭൂമിയുടെ ജാതി സമവാക്യങ്ങളെക്കുറിച്ചാണ് വിനായകന്‍
പറയുന്നത്. ഭൂമിയുമായി ബന്ധപ്പെട്ട് വിനിയകന്റെ നിലപാട് ആരെയൊക്കെ ചോദ്യം ചെയ്യുമെന്ന് ചോദിച്ചാല്‍ അത് ബ്രാഹ്മണ്യത്തിലൂടെ സഞ്ചരിച്ച് ഭൂപരിഷ്‌കരണത്തിലൂടെ ഇന്നത്തെ ക്രോണി ക്യാപ്പിറ്റലിസം വരെ നീളുന്ന ഒന്നാണ്.
ഭൂമി അതങ്ങനെയാണ് അതിന്റെ മൂല്യം നിത്യജീവിതത്തില്‍ പലതരത്തിലും നമ്മളെ സ്വാധീനിക്കുന്നുണ്ട്. ഒരു അസറ്റ് എന്നതില്‍ കവിഞ്ഞ് ഭൂമി പൗരന് നല്‍കുന്നൊരു സ്ഥാനവും പ്രിവിലേജുകളുമുണ്ട് അത് ഭൂമിയുടെ അളവില്‍ മാത്രമല്ല അത് ഏത് തരത്തിലുള്ള ആളുകളാല്‍ സംമ്പുഷ്ടമാണ്, അതില്‍ ജീവന്റെ അടിസ്ഥാന ഘടകമായ ജലമുണ്ടൊ അതിന്റെ പരിസരത്ത് മികച്ച ജോലി സാധ്യതയുണ്ടോ അവിടത്തെ ശുചിത്വമെങ്ങനെ ഗതാഗതമെങ്ങനെ ആരോഗ്യ സംരക്ഷണമെങ്ങനെ അങ്ങനെ ഭൂമിയുടെ മൂല്യത്തെക്കുറിക്കുന്ന അനേകം ഘടകങ്ങളുണ്ട്. ഇതെല്ലാം ബന്ധപ്പെട്ടുകൊണ്ട് നമ്മുടെ ജീവിതത്തില്‍ അനുഭവപ്പെടുന്ന ഒരു ബലമുണ്ട്. അത് നമ്മുടെ പൊതുസമൂഹത്തില്‍ നിന്നു തന്നെ അനുഭവപ്പെടുന്ന ഒന്നാണ്. ദളിതുകളെയും ആദിവാസികളെയും സംബന്ധിച്ച് അതൊറ്റയടിക്കൊരു എക്‌സ്‌ക്‌ളൂഷനല്ല അത് നിങ്ങള്‍ സിസ്റ്റ്ത്തില്‍ ഒരു സേഫ് സോണിലാണെന്ന് ബോധ്യപ്പെടുത്തിക്കൊണ്ടാണ് വളരെപ്പതുക്കെവീണ്ടും വീണ്ടും പാര്‍ശ്വവത്കരിക്കുന്നത്.
അതാണ് കോമഡി ഷോകളിലെ ”കോള്ണിന്നാ വരണേ…” എന്ന ജാതി വെറി ഡയലോഗില്‍ ഇരകള്‍ പോലും ചിരിച്ചുപോകുന്നത്. അങ്ങനെ ഉള്ളവരോടാണ് വിനായകന്‍ ജീവിതം എനിക്ക് ഇതുപോലെ സീരിയസ് ആണെന്ന് പറയുന്നത്.
അത് കേള്‍ക്കുന്ന ഭൂരിപക്ഷത്തിനും ഞെട്ടല്‍ മാറുന്നില്ല. പിഷാരടിയുടെ കോമഡി നിര്‍മിക്കാന്‍ നില്കുന്ന ബഡായി
ബംഗ്‌ളാവിലെ ധര്‍മ്മജനെ പ്രതീക്ഷിച്ച് വന്നവര്‍ അസ്വസ്ഥരാകുന്നത് അതുകൊണ്ടാണ്.
”അവര്‍ക്ക് വീടില്ല വെള്ളമില്ല… എനിക്കൊരു കൂരയെങ്കിലുമുണ്ടെന്ന്” വിനായകന്‍ പറയുന്നത് നമുക്ക് കേള്‍ക്കാനാകില്ല.
”ഞങ്ങളും വീട്ടുകാരും പണിക്ക് പോകാതെ വെള്ളം നിറഞ്ഞ കമ്മട്ടിപ്പാടത്ത് റെയിലില്‍ കേറി നിന്ന് വര്‍ത്താനം പറയും അയ്യപ്പേട്ടന്റെ കടയില്‍ നിന്ന് ചായ കുടിക്കും” എന്നൊക്കെ പറയുന്നതിന് മുന്‍പ് അയാള്‍ മഴക്കാലത്ത് വെള്ളം കേറുമ്പോള്‍ ഞങ്ങള്‍ക്ക് ഉത്സവമാണെന്നാണ് പറയുന്നത്. അത് നിങ്ങളെ പ്രേക്ഷകരെ പരിഹസിക്കുന്നതാണെന്ന് പോലും നമുക്ക് മനസിലാകുന്നില്ല.
രാജീവ് രവിയും വിനായകനും പറഞ്ഞതും വിനായകന്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നതും ഇതേ ഭൂമിയുടെ രാഷ്ട്രീയത്തെക്കുറിച്ചാണ്… ഭൂമിയുടെ ജാതീയതയെക്കുറിച്ചാണ്….
”ഞാന്‍ കണ്ടിട്ടുള്ള മരണങ്ങള്‍ ചീത്തക്കാര്യങ്ങള്‍”
”റെയിലിലൂടെ എന്റെ ആള്‍ക്കാരുടെ ബോഡി ദഹിപ്പിക്കാന്‍ ഞങ്ങള്‍ പുല്ലേപ്പടി ശ്മശാനത്തിലേക്ക് കൊണ്ടുപോകാറുണ്ട്”
ശ്രദ്ധിക്കൂ അയാള്‍ ഭൂമിയെക്കുറിച്ചാണ് പറയുന്നത്. ഞങ്ങളുടെ ഭൂമിക്കെന്ത് സംഭവിച്ചെന്നാണ് ചോദിക്കുന്നത്…
”ഈ കാണണതല്ലേ നിങ്ങടെ പാടം ഇനി ഇവിടെ മുളക്കാന്‍ പോകുന്നത് ഫ്‌ളാറ്റുകളും ഫാക്ടറികളുമാണെന്ന്” കമ്മട്ടിപ്പാടത്തെ ബാലന്‍ പറയുന്നതും നമ്മള്‍ ദളിതുകള്‍ ഒരിക്കല്‍ ഇതിന് പുറത്താകുമഛ്ഛാ എന്ന് തന്നെയാണ്.
ഒരിക്കലുമൊരിക്കലും മലയാളിക്കെന്നല്ല ഭൂമിയുടെ ഈ മൂല്യം തിരിച്ചറിയുന്ന ഒരാളും ഇവിടെ ഭൂമി നിഷേധിക്കപ്പെട്ട ദളിതുകള്‍ക്കും ആദിവാസികള്‍ക്കും ഭൂമി നല്‍കി അവരുടെ പ്രശ്‌നം പരിഹരിക്കണമെന്നാഗ്രഹമുണ്ടാകില്ല. ഒരു അക്കാഡമിക്ക് ബുദ്ധിജീവിക്കസര്‍ത്തു മാത്രമാക്കാതെ മുഖ്യധാരയില്‍ പിടിക്കത്തക്ക നിലയില്‍ ഈ സിനിമ അല്ല ഈ ഭൂമിയുടെ രാഷ്ട്രീയ നിലപാട് പറഞ്ഞ രാജീവ് രവിയെ ഇന്ദിരാമ്മമാര്‍ പുതുമയില്ലെന്ന് വിമര്‍ശിക്കുന്നത് അവര്‍ക്കത് ബോധ്യപ്പെടാത്തതുകൊണ്ടല്ല ഭൂമിയുടെ ഈ മൂല്യവും ജാതിയും അറിയുന്നത്‌കൊണ്ടാണ്.
ഭൂമിയും പാര്‍പ്പിടവും ഇവിടെ തഴയപ്പെട്ടവര്‍ക്ക് നല്കാതെ നിങ്ങള്‍ റേഷനരി എത്താത്തതിനെക്കുറിച്ച് അന്വേഷണം മാത്രം പുറപ്പെടുവിച്ചിട്ട് കാര്യമില്ല…. വിദ്യാഭ്യാസമില്ലാത്ത കോള്‍ണി ടീംസ് എന്ന് പുഛിച്ചിട്ടു കാര്യമില്ല… അവരുടെ പെണ്‍മക്കളെ കൈയ്യേറ്റത്തില്‍ നിന്ന് രക്ഷിച്ച് നിര്‍ത്താന്‍ നിങ്ങളുടെ പോലീസിനാകില്ല…. അവരുടെ പരാതികളെ നിങ്ങള്‍ക്ക് വിലക്കെടുക്കാന്‍ കഴിയില്ല…. മീഡിയകള്‍ക്ക് പുട്ടിന് പീരയെന്ന പോലെ ഇടാനുള്ള ആദിവാസി കഷ്ടപ്പാടിന്റെ കഥകള്‍ മാത്രമാകും അവര്‍…
ഭൂമി നല്‍കുക അതിനനുസരിച്ചുള്ള പാര്‍പ്പിടം നല്‍കുക… ഇത് രണ്ടുമില്ലാതെ നിങ്ങള്‍ക്ക് ഇവിടെ കോളനിവത്കരിക്കപ്പെട്ട ദളിതുകളെയും ആദിവാസികളുടെയും ജീവിതനിലവാരം മെച്ചപ്പെടുത്താനാകില്ല… ഭൂമി എന്നാല്‍ വീണ്ടും മൂന്ന് സെന്റ്റ് കോളനികളല്ല… വീണ്ടും
ജാതിക്കോളനികളല്ല ആവശ്യം പലതരത്തിലുള്ള പല വൈവിധ്യങ്ങളിലുള്ള ജനങ്ങള്‍ക്കിടയിലേക്ക് പാര്‍ശ്വവത്കരിക്കപ്പെട്ടവരെ ഡീസെന്‍ട്രലൈസ് ചെയ്യുകയാണ് വേണ്ടത്. അത് മിനിമം ജീവിത നിലവാരസാഹചര്യങ്ങള്‍ ഉണ്ടാകും എന്ന ഉറപ്പില്‍ വേണം. അല്ലെങ്കില്‍ അത് വീണ്ടും അതൊരു ജാതിക്കോളനിയായി നിലനില്ക്കുകയേ ഉള്ളൂ.
ഭൂമിയില്ലാഞ്ഞിട്ടല്ലല്ലോ… ഉദാഹാരണമാണ് ഹാരിസണ് ടാറ്റ ഉള്‍പ്പടെയുള്ള
കോര്പറേറ്റുകള്‍ വ്യാജ ആധാരത്തിലൂടെയും നിയമവിരുദ്ധമായും അഞ്ച് ലക്ഷത്തിലധികം ഏക്കര്‍് തോട്ടംഭൂമി കയ്യടക്കിവെച്ച് ഭരണം നടത്തുന്നത്. കേരളത്തിന്റെ മൊത്തം റവന്യുഭൂമിയുടെ 58 ശതമാനം വരുമിത്. കൊളോണിയലല്‍ സമ്പദ്വ്യവസ്ഥയുടെ തുടര്ച്ചയില് 1830 മുതല്‍ ആരംഭിച്ച തോട്ടംമേഖലയില് ഇപ്പോഴും തുടരുന്നത് കൊളോണിയല്‍ ആധിപത്യവും
ഭരണക്രമങ്ങളുമാണ്.
ഈ സാഹചര്യത്തിലൊക്കെയാണ് വിനായകന്‍ ഭൂമിയെക്കുറിച്ച് വീണ്ടും വീണ്ടും പറഞ്ഞിട്ടും അയാളുടെ ആത്മവിശ്വാസത്തെക്കുറിച്ച് മാത്രം നിങ്ങള്‍ പറയുന്നത്…..
ഭൂമി നിങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കാറില്ലെന്ന് നിങ്ങള്‍ മേനി നടിക്കുന്നത് അതുകൊണ്ടാണ്. എന്നാല്‍ സത്യമങ്ങനെയല്ല ഭൂമിയുടെ മൂല്ല്യം സ്വാധീനിക്കാത്തതായി മറ്റൊന്നുമില്ല… മെച്ചപ്പെട്ട ഭൂപരിഷ്‌കരണം ഒരിക്കല്‍കൂടി വേണമെന്ന് തന്നെയാണ് വിനായകന്മാര്‍ പറയുന്നത്….
Courtsey- Santhosh kumar, ഭൂഅധികാരസംരക്ഷണ സമിതി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in