വിദ്യാഭ്യാസവകുപ്പെന്ന ഈജിയന്‍ തൊഴുത്ത്‌

ആരു ഭരിച്ചാലും വിദ്യാഭ്യാസവകുപ്പ് വിവാദത്തിന്റെ ഈറ്റില്ലമാണ്. ഈ വകുപ്പ് മിക്കവാറും കൈകാര്യം ചെയ്തിട്ടുള്ളത് കേരളകോണ്‍ഗ്രസ്സും മുസ്ലിംലീഗുമാണ്. ചെറിയ പാര്‍ട്ടികള്‍ കൈകാര്യം ചെയ്യുന്നതാണ് വിവാദങ്ങള്‍ക്കു കാരണമെന്ന പ്രചരണം കേരളത്തില്‍ ശക്തമായിരുന്നു. തുടര്‍ന്ന് എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ സാക്ഷാല്‍ എം എ ബേബി വിദ്യാഭ്യാസം കയ്യാളി. പ്രാഥമിക വിദ്യാഭ്യാസരംഗത്ത് ചില മാറ്റങ്ങള്‍ക്ക് ബേബി ശ്രമിച്ചെങ്കിലും ഉന്നതവിദ്യാഭ്യാസത്തെ തകര്‍ക്കുകയാണ് ചെയ്തത്. സ്വാശ്രയകോളേജ് വിഷയത്തില്‍ ആന്റണിയായിരുന്നു ഭേദം ഇന്നു കേരളം വിദ്യാഭ്യാസത്തില്‍ അഖിലേന്ത്യതലത്തില്‍ എത്രയോ പുറകിലാണ്. എന്നാലും നാം പറയും വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ […]

eee

ആരു ഭരിച്ചാലും വിദ്യാഭ്യാസവകുപ്പ് വിവാദത്തിന്റെ ഈറ്റില്ലമാണ്. ഈ വകുപ്പ് മിക്കവാറും കൈകാര്യം ചെയ്തിട്ടുള്ളത് കേരളകോണ്‍ഗ്രസ്സും മുസ്ലിംലീഗുമാണ്. ചെറിയ പാര്‍ട്ടികള്‍ കൈകാര്യം ചെയ്യുന്നതാണ് വിവാദങ്ങള്‍ക്കു കാരണമെന്ന പ്രചരണം കേരളത്തില്‍ ശക്തമായിരുന്നു. തുടര്‍ന്ന് എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ സാക്ഷാല്‍ എം എ ബേബി വിദ്യാഭ്യാസം കയ്യാളി. പ്രാഥമിക വിദ്യാഭ്യാസരംഗത്ത് ചില മാറ്റങ്ങള്‍ക്ക് ബേബി ശ്രമിച്ചെങ്കിലും ഉന്നതവിദ്യാഭ്യാസത്തെ തകര്‍ക്കുകയാണ് ചെയ്തത്. സ്വാശ്രയകോളേജ് വിഷയത്തില്‍ ആന്റണിയായിരുന്നു ഭേദം ഇന്നു കേരളം വിദ്യാഭ്യാസത്തില്‍ അഖിലേന്ത്യതലത്തില്‍ എത്രയോ പുറകിലാണ്. എന്നാലും നാം പറയും വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മറ്റേതൊരു സംസ്ഥാനത്തേക്കാളും മുന്നിലാണ് നമ്മളെന്ന്. സത്യത്തിലത് സാക്ഷരതയില്‍ മാത്രമേ ഉള്ളു
ഇക്കുറി ഹയര്‍ സെക്കന്ററി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് വിവാദമായിരിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്ലാത്ത 148 പഞ്ചായത്തുകളില്‍ ഈ അധ്യയന വര്‍ഷം തന്നെ പുതിയ സ്‌കൂളുകള്‍ ആരംഭിക്കണമെന്ന് കഴിഞ്ഞയാഴ്ച െേഹക്കാടതി ഉത്തരവിട്ടിരുന്നു. സത്യത്തില്‍ ഈ കാര്യത്തില്‍ നയപരമായ തീരമാനമാണെടുക്കുന്നതെന്നും, സാമ്പത്തിക ബുദ്ധിമുട്ടാണ് പുതിയ സ്‌കൂളുകള്‍ അനുവദിക്കാതിരിക്കുന്ന തിന് കാരണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയുണ്ടായി. സാമ്പത്തിക പരാധീനത തീരുമ്പോള്‍ പുതിയ സ്‌കൂളുകള്‍ പരിഗണിക്കാമെന്നുള്ള സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചില്ല.
ഇതുമായി ബന്ധപ്പെട്ട് വീക്ഷണം പത്രം പോലും വിദ്യാഭ്യാസ വകുപ്പിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. പൊതു വിദ്യാഭ്യാസരംഗത്ത് സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞുവരുന്നതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് 64,252 പ്ലസ്‌വണ്‍ സീറ്റുകള്‍ ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുന്നു എന്നാണ് പ്രസിദ്ധപ്പെടുത്തിയ കണക്കുകളില്‍ നിന്നും മനസ്സിലാകുന്നത്. കേരളത്തില്‍ കുട്ടികളുടെ എണ്ണം വര്‍ഷാവര്‍ഷം കുറഞ്ഞുവരുകയാണെന്ന വസ്തുത ഒരു യാഥാര്‍ത്ഥ്യമാണ്. 2020 ആകുമ്പോള്‍ മൂന്നരലക്ഷം കുട്ടികളായി പ്ലസ് വണ്‍ കുറയും എന്നാണ് കണക്ക്. ഈ വിവരങ്ങളെല്ലാം വ്യക്തമായി കോടതിയെ അറിയിക്കുന്നതില്‍ ഗവണ്‍മെന്റ് വിജയിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. കോടതിയില്‍ നിന്ന് പുതിയ ബാച്ചുകളും സ്‌കൂളുകളും തുടങ്ങാന്‍ ഉത്തരവ് കിട്ടാന്‍ വേണ്ടിയിട്ടാണോ ഈ കേസ് നടത്തിയതെന്നുവരെ സംശയം തോന്നുന്നു. സ്‌കൂള്‍ തുടങ്ങുന്നതിന്റെ പേരില്‍ 800 കോടി രൂപയാണ് അധികബാധ്യതയായി ധനവകുപ്പ് എടുത്തു കാട്ടുന്നത്. പുതിയ സ്‌കൂളുകളും ബാച്ചുകളും തുടങ്ങേണ്ടത് എറണാകുളത്തിനു വടക്കുള്ള ജില്ലകളിലാണ് എന്നുള്ള നിര്‍ദ്ദേശം ഈ പുതിയ ബാച്ചുകളും സ്‌കൂളുകളും തുടങ്ങുന്നതിനുള്ള വ്യഗ്രതയ്ക്ക് മറ്റു ചില മാനങ്ങള്‍കൂടി ഉണ്ടായിട്ടുണ്ടോ എന്ന് സംശയിച്ചാല്‍ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. ഈ നിലക്കുപോകുന്നു വീക്ഷണത്തിന്റെ വിമര്‍ശനം. എന്നാല്‍ സ്‌കൂളുകളുടെ ലിസ്റ്റ് വന്നപ്പോള്‍ അതിങ്ങനെയാണ്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പ്ലസ് ടൂ സ്‌കൂളുകള്‍ അനുവദിച്ചത്. 26 എണ്ണം. വയനാടും കാസര്‍ഗോഡുമാണ് ഏറ്റവും കുറവ്. ഒന്നു വീതം. തിരുവനന്തപുരം15, കൊല്ലം 13, ആലപ്പുഴ1 9, പത്തനംതിട്ട 17, കോട്ടയം 14, ഇടുക്കി 11, തൃശൂര്‍ 5, പാലക്കാട് 5, കോഴിക്കോട് 2, മലപ്പുറം 2, കണ്ണൂര്‍ 3. വടക്കന്‍ ജില്ലകള്‍ക്ക് വളരെ കുറുമാത്രം. മറുവശത്ത് പുതിയ ബാച്ചുകള്‍ അനുവദിക്കുമ്പോള്‍ വടക്കന്‍ മേഖലക്ക് മുന്‍തൂക്കം നല്‍കുമെന്നറിയുന്നു. എന്തായാലും വീക്ഷണത്തിനെതിരെ ചന്ദ്രിക ശക്തമായി രംഗത്തുവന്നു. പ്രതിപക്ഷമാണ് കേണ്‍ഗ്രസ്സിനേക്കാള്‍ ഭേദമെന്നാണ് ചന്ദ്രികയുടെ പക്ഷം.
വിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങള്‍ക്ക് ലീഗിനെ കുറ്റപ്പെടുത്തുന്ന പ്രവണത സജീവമാണല്ലോ. കേരളം ഈ രംഗത്ത് മുന്നോട്ടുപോയി എന്നവകാശപ്പെടുന്ന കാലത്തും ലീഗ് ഭരിച്ചിരുന്നു എന്നതുപോട്ടെ. കണ്ണിനു ഏറ്റവും മെച്ചമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള പച്ച ബോര്‍ഡില്‍ പോലും വര്‍ഗ്ഗീയത കാണുന്നവരാണല്ലോ നാം. സത്യത്തില്‍ പ്രശ്‌നം മറ്റൊന്നാണ്. ഹയര്‍ സെക്കന്ററിക്ക് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു എന്നത് ശരി. എന്നാല്‍ എല്ലാ പഞ്ചായത്തിലും അതു വേണമെന്ന് കോടതി ആവശ്യപ്പെടുന്നു. വടക്കന്‍ മേഖലകളിലാകട്ടെ സീറ്റുകള്‍ തികയുന്നുമില്ല. അതോടൊപ്പം കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നു. ഈ സാഹചര്യത്തെ മറികടക്കാന്‍ എന്തുചെയ്യണമെന്ന് കൂട്ടായി ആലോചിക്കുകയാണ് വേണ്ടത്.
തീര്‍ച്ചയായും മറ്റൊരു വിഷയം പ്രസക്തമാണ്. സ്‌കൂളുകളോ ബാച്ചുകളോ അനുവദിക്കുമ്പോള്‍ ഇപ്പോള്‍ അധികമുള്ള അധ്യാപകര്‍ക്ക് അവസരം നല്‍കണമെന്നതാണ്. സ്വാഭാവികമായും വലിയ തുകവാങ്ങി പുതിയ അധ്യാപകരെ നിയമിക്കാനായിരിക്കും മാനേജ്‌മെന്റുകള്‍ ശ്രമിക്കുക. അവിടെയാണ് ഗവണ്മന്റ് തന്റേടം കാണിക്കേണ്ടത്.
ഇപ്പറഞ്ഞതിനെല്ലാമര്‍ത്ഥം വിദ്യാഭ്യാസവകുപ്പ് കുറ്റവിമുക്തമാണെന്നല്ല. വീക്ഷണം തന്നെ ചൂണ്ടികാട്ടുന്നപോലെ സ്‌കൂളുകള്‍ തുറന്നിട്ട് ഒന്നരമാസം പിന്നിട്ടിട്ടും എയിഡഡ്, സര്‍ക്കാര്‍ സ്‌കൂള്‍ മേഖലയില്‍ അസ്വസ്ഥത വ്യാപകമാണ്. പാഠപുസ്തകങ്ങള്‍ ഇനിയും പലയിടത്തും എത്തിയിട്ടില്ല. എട്ട് സര്‍ക്കാര്‍ പ്രസുകള്‍ ഉണ്ടായിട്ടും സ്വകാര്യ പ്രസുകളെ പാഠപുസ്തക അച്ചടിക്ക് ആശ്രയിക്കുന്നുവെന്നത് ആരോപണ വിധേയമാകുന്ന കാര്യങ്ങളാണ്. പാഠപുസ്തകങ്ങള്‍ എന്ന് പൂര്‍ണ്ണമായി ലഭിക്കുമെന്ന് പറയാനും അധികൃതര്‍ തയ്യാറാകുന്നില്ല. കുട്ടികളുടെ യൂണിഫോമിന്റെ കാര്യത്തില്‍ കഴിഞ്ഞവര്‍ഷത്തെ അവ്യക്തത ഇപ്പോഴും തുടരുകയാണ്. ഓരോ സ്‌കൂളുകള്‍ക്കും യൂണിഫോം അവരവര്‍ക്ക് തെരഞ്ഞെടുക്കാം എന്നതാണ് നിലവിലെ നിയമം എന്നാണ് മനസ്സിലാക്കുന്നത്. അതിന് ഒരു തീര്‍ച്ചയും മൂര്‍ച്ചയും ഉണ്ടാകുന്നില്ല. ഉച്ചഭക്ഷണ പരിപാടിയും പോഷകാഹാര വിതരണവുമൊക്കെ ഫലപ്രദമായിട്ടാണോ നടക്കുന്നതെന്ന കാര്യത്തിലും ആര്‍ക്കും ഒരു രൂപവുമില്ല. ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലെ ടൈംടേബിള്‍ പരിഷ്‌കാരവും വ്യാപകമായ പരാതിക്ക് ഇടയാക്കിയിട്ടുണ്ട്.
പരസ്പരം കുറ്റപ്പെടുത്തല്‍ നിര്‍ത്തുക. കാരണം എല്ലാവരും ഈ അവസ്ഥക്ക് ഉത്തരവാദികളാണ്. ഇപ്പോള്‍ ചെയ്യാവുന്നത് ഇതാണ. വീക്ഷണം അവസാനിപ്പിക്കുന്നപോല എല്ലാവരും കൂടി പരിശ്രമിച്ച് ഈ ഈജീയന്‍ തൊഴുത്ത് ശുദ്ധിയാക്കാന്‍ ശ്രമിക്കുക. 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply