വിദ്യാഭ്യാസലോണും ക്വട്ടേഷന്‍ സംഘങ്ങളും.

കേരളത്തില്‍ സ്വാശ്രയവിദ്യാഭ്യാസ മേഖല ഏറ്റവും സജീവമാകാന്‍ കാരണം സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസവായ്പായയിരുന്നല്ലോ. അതോടെയാണ് പ്രധാനമായും എഞ്ചിനിയറിംഗ് മേഖലയിലേക്ക്് വിദ്യാര്‍ത്ഥികള്‍ വ്യാപകമായി ഒഴുകാന്‍ തുടങ്ങിയത്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ തമിഴ്‌നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലും പോയി പഠിക്കല്‍ വ്യാപകമായപ്പോഴായിരുന്നു ഏറെ വിവാദത്തോടെ കേരളത്തിലും സ്വാശ്രയകോളേജുകള്‍ ആരംഭിച്ചത്. പക്ഷെ കോളേജുകള്‍ കൂണുപോലെ മുളച്ചുപൊങ്ങാനാരംഭിച്ചത് വിദ്യാഭ്യാസവായ്പയോടെയായിരുന്നു. അതോടെ പലരും പറയാറുള്ള പോലെ കേരളത്തിലെ തെരുവുകളില്‍ ബിടെക്കുകാരെ മുട്ടി നടക്കാനാവാതാകുകയായിരുന്നു. ഇന്ന്  കേരളത്തില്‍ 165എഞ്ചിനീയറിംഗ് കോളേജുകളുണ്ട്. അതില്‍ 4 കേന്ദ്ര നിയന്ത്രിത കോളേജ് അടക്കം 39 […]

sbtകേരളത്തില്‍ സ്വാശ്രയവിദ്യാഭ്യാസ മേഖല ഏറ്റവും സജീവമാകാന്‍ കാരണം സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസവായ്പായയിരുന്നല്ലോ. അതോടെയാണ് പ്രധാനമായും എഞ്ചിനിയറിംഗ് മേഖലയിലേക്ക്് വിദ്യാര്‍ത്ഥികള്‍ വ്യാപകമായി ഒഴുകാന്‍ തുടങ്ങിയത്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ തമിഴ്‌നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലും പോയി പഠിക്കല്‍ വ്യാപകമായപ്പോഴായിരുന്നു ഏറെ വിവാദത്തോടെ കേരളത്തിലും സ്വാശ്രയകോളേജുകള്‍ ആരംഭിച്ചത്. പക്ഷെ കോളേജുകള്‍ കൂണുപോലെ മുളച്ചുപൊങ്ങാനാരംഭിച്ചത് വിദ്യാഭ്യാസവായ്പയോടെയായിരുന്നു. അതോടെ പലരും പറയാറുള്ള പോലെ കേരളത്തിലെ തെരുവുകളില്‍ ബിടെക്കുകാരെ മുട്ടി നടക്കാനാവാതാകുകയായിരുന്നു. ഇന്ന്  കേരളത്തില്‍ 165എഞ്ചിനീയറിംഗ് കോളേജുകളുണ്ട്. അതില്‍ 4 കേന്ദ്ര നിയന്ത്രിത കോളേജ് അടക്കം 39 സര്‍ക്കാര്‍ / എയ്ഡഡ് കോളേജുകകള്‍. സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തുന്ന 23 സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകള്‍.. പിന്നെ 119 പക്കാ പ്രൈവറ്റ് സ്വാശ്രയ എന്‍ജിന്റിങ് കോളേജുകള്‍ കൂടി ചേര്‍ന്നാല്‍ ലിസ്റ്റ് റെഡി. മെഡിക്കല്‍ മേഖലയില്‍ അലോപ്പതി വൈദ്യശാസ്ത്രപഠനത്തിനായുള്ള 14.
ദീര്‍ഘവീക്ഷണമില്ലാതെ തീരുമാനങ്ങളെടുക്കുക എന്ന സ്ഥിരംപരിപാടി തന്നെയായിരുന്നു ഇതിലും സംഭവിച്ചതെന്ന് ഇന്ന പകല്‍ പോലെ വ്യക്തമാണ്. എഞ്ചിനിയറിംഗ് കോളേജുകലില്‍ വിദ്യാര്‍ത്ഥികളില്ലാത്ത അവസ്ഥ. 119 സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളില്‍ 36000 മെറിറ്റ് സീറ്റുകള്‍ ആണ് ഈ വര്‍ഷം ഒഴിഞ്ഞു കിടക്കുന്നത്. പാസ്സായവര്‍ക്കും തൊഴിലില്ലാത്ത അവസ്ഥ. സ്വാഭാവികമായും വിദ്യാഭ്യാസലോണ്‍ തിരിച്ചുവരാതായി. ബാങ്കുകളാകട്ടെ കടുത്ത നടപടികളുമായി മുന്നോട്ടുപാകാനാരംഭിച്ചു. എസ് ബി ടിയെ പോലുള്ള ഒരു പൊതുമേഖലാ ബാങ്ക് കിട്ടാക്കടം റിലയന്‍സിനു വിറ്റു. അതോടെ ലോണ്‍ തിരിച്ചുപിടിക്കല്‍ അവരുടെ ഉത്തരവാദിത്തമായി. സാധാരണഭാഷയില്‍ പറഞ്ഞാല്‍ ക്വട്ടേഷന്‍ തന്നെ. അതിനിടയില്‍ പിണറായി സര്‍ക്കാര്‍ നിരവധി നിബന്ധനകളോടെ 900 കോടി രൂപയുടെ ആശ്ാസ നടപടികള്‍ പ്രഖ്യാപിച്ചു. എന്നാള്‍ അതൊന്നും റിയന്‍സിന്റഎ ലിസ്റ്റില്‍ കയറിയ 20000ത്തോളം പേര്‍ക്ക് ലഭിക്കാത്ത അവസ്ഥയാണത്രെ. കാരണം എസ് ബി ടി ഇ്ന്നു നിലവിലില്ല. അത് എസ്ബിഐയില്‍ ലഭിച്ചതോടെ ഈ വിദ്യാര്‍ത്ഥികള്‍ ഫലത്തില്‍ റിലയന്‍സിന്റെ കടക്കാരായി മാറി. അവര്‍ ആനുകൂല്യം നല്‍കുന്നവരുടെ സര്‍ക്കാര്‍ ലിസ്റ്റില്‍ വരില്ലത്രെ. എന്നാണ് ക്വട്ടേഷന്‍ സംഘം വീടുകളിലെത്തുക എന്ന ആശങ്കയിലാണ് ഇവരും കുടുംബാംഗങ്ങളും. 2002ല്‍ നിലവില്‍വന്ന സര്‍ഫേസി (സാമ്പത്തിക ആസ്തി സുരക്ഷാ പുനക്രമീകരണ ആക്ട്) നിയമത്തിന്റെ പിന്‍ബലത്തിലാണ് ബാങ്ക് കുടിശികയുളള വായ്പകള്‍ വന്‍ ഇളവുകളോടെ റിലയന്‍സിനു കൈമാറിയത്. സ്വാഭാവികമായും വന്‍പലിശയായിരിക്കും ഇവര്‍ ഈടാക്കുക. 1,87,455 രൂപ അഞ്ചുവര്‍ഷം കൊണ്ട് 4.01131 ലക്ഷമായി മാറിയെന്നു ഒരു വിദ്യാര്‍ത്ഥി വ്യക്തമാക്കിയിരുന്നു. മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ കുബേര കൊട്ടിഘോഷിച്ച് നടപ്പാക്കുമ്പോഴാണ് ഇതും നടന്നത്. എല്ലാ അര്‍ത്ഥത്തിലും ഓപ്പറേഷന്‍ കുബേരയില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നുതന്നെയായിരുന്നു ബാങ്കിന്റെ ഈ നടപടിയും.
തീര്‍ച്ചയായും ഈ വിദ്യാര്‍ത്ഥികളെ പിന്തുണക്കേണ്ട ഉത്തരവാദിത്തം സമൂഹത്തിനുണ്ട്. അപ്പോഴും വിദ്യാഭ്യാസ ലോണ്‍ ചില പുന പരിശോധനകള്‍ അര്‍ഹിക്കുന്നുണ്ട.് പലപ്പോഴും പാവപ്പെട്ട നഴ്സുമാരുടെ തിക്താനുഭവങ്ങള്‍ മാത്രമാണ് ചര്‍ച്ചയാകാറുള്ളത്. തുച്ഛമായ വരുമാനത്തില്‍ ജോലി ചെയ്യുന്ന അവര്‍ക്ക് കൃത്യസമയത്ത് ലോണ്‍ തിരിച്ചടക്കാന്‍ കഴിയാറില്ല. അപ്പോള്‍ കൊലവിളിയുമായി ബാങ്ക് രംഗത്തുവരും. അതിനെ പ്രതിരോധിക്കേണ്ടത് ഏവരുടേയും കടമയാണെന്നതില്‍ സംശയമില്ല. എന്നാല്‍ അതിന്റെ മറുവശമാണ് എഞ്ചിനിയിറിംഗ് രരംഗത്തേത്.  കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ പതിനായിരക്കണക്കിമുപേര്‍ എഞ്ചിനിയറിംഗ് പഠിച്ചത് വിദ്യാഭ്യാസ ലോണ്‍ എടുത്താണല്ലോ. അതായിരുന്നു വാസ്തവത്തില്‍ ആ സ്ഥാപനങ്ങളുടെ നിലനില്‍പ്പ്. പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്നതില്‍ മുഖ്യപങ്കിവഹിച്ചത് ഈ നടപടിയായിരുന്നു. ഒപ്പം വിദ്യാഭ്യാസനിലവാരവും. ഒരു ബാങ്ക് ഉദ്യാഗസ്ഥന്‍ പറഞ്ഞ പോലെ ബാങ്കുകളില്‍ നിന്ന് പണത്തിന്റെ ടണല്‍ ഇത്തരം കോളേജുകളിലേക്ക് വെച്ചുകൊടുത്തിരിക്കുകയാണ്. ഏറ്റവും കുറഞ്ഞ യോഗ്യതയുള്ള പതിനായിരകണക്കിനുപേര്‍ ഇവിടെനിന്ന് പഠിച്ച് പുറത്തിറങ്ങി. ഒരിക്കലും ഇത്രയും ബിടെക് ബിരുദധാരികള്‍ കേരളത്തിന് ആവശ്യമുണ്ടായിരുന്നില്ല. സ്വാഭാവികമായും മിക്കവര്‍ക്കും ആഗ്രഹിച്ച തൊഴില്‍ ലഭിച്ചില്ല. പലരും ബാങ്കുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജോലിക്കു കയറി. ഇവിരില്‍ മിക്കവരും ലോണ്‍ തിരിച്ചടക്കുന്നില്ല. വലിയ ജോലി നേടി പുറത്തുപോയവരും തഥൈവ. പിന്നെ തൊഴില്‍ ലഭിക്കാത്തവരും. അങ്ങനെയാണ് ബാങ്കുകള്‍ക്ക് വന്‍തുക ബാധ്യത വന്നത്. ഈ സമീപനം നമ്മുടെ ശാസ്ത്ര – ഭാഷ – സാമ്പത്തിക ശാസ്ത്ര വിദ്യാഭ്യാസത്തെയെല്ലാം തകര്‍ത്തു എന്നത് മറ്റൊരു വശം.  ഇപ്പോള്‍  കാര്യങ്ങള്‍ ചെറിയ തോതില്‍ മാറുന്നുണ്ട്.  ഇത്തരം കോളേജുകളില്‍ സീറ്റൊഴിഞ്ഞു കിടക്കുന്നു. അതിനാലാണ് എന്‍ട്രന്‍സിനു പൂജ്യം മാര്‍ക്ക് കിട്ടായാലും പഠിക്കാമെന്ന് സര്‍ക്കാര്‍ ഒരിക്കല്‍ പറഞ്ഞത്. ഇനി എന്‍ട്രന്‍സ് പരീക്ഷ നിര്‍ത്തതാകും. അതോടെ കുറെ കോച്ചിംഗ് സെന്ററുകള്‍ പൂട്ടുമെന്നത് വേറെ കാര്യം. സ്വാഭാവികമായും ഇനി വിദ്യാഭ്യാസലോണ്‍ കൊടുക്കാന്‍ ബാങ്കുകള്‍ മടിക്കും. മെഡിക്കല്‍ അടക്കമുള്ള മറ്റു മേഖലകളുടെ അവസ്ഥയുംവലിയ വ്യത്യാസമില്ല.
റിലയന്‍സിന്റെ ക്വട്ടേഷന്‍ സംഘത്തില്‍ നിന്ന് ലോണെടുത്തവരെ രക്ഷിക്കാന്‍ സര്‍ക്കാരിനും എസ് ബി ആക്കും ഉത്തരവാദിത്തമുണ്ട്. അതേസമയം എന്തൊക്കേയോ ആവേശത്തില്‍ ഇത്തരത്തിലുള്ള ദീര്‍ഘവീക്ഷണമില്ലാത്ത നടപടികള്‍ അവസാനിപ്പിക്കാനുള്ള ആര്‍ജ്ജവവും സര്‍ക്കാര്‍ കാണിക്കണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply