വികസനത്തിന്റെ പേരില്‍ വിനാശം ക്ഷണിച്ചുവരുത്തുമ്പോള്‍

വികസനത്തിന്റെ പേരു പറഞ്ഞ് കേരളത്തില്‍ നടപ്പാക്കികൊണ്ടിരിക്കുന്ന മൂന്നു പദ്ധതികള്‍ ശക്തമായ രീതിയിലുള്ള ജനകീയപ്രതിരോധത്തെയാണ് നേരിടുന്നത്. ജനകീയ സമരങ്ങളെ വികസനത്തിനെതിരെ എന്നാരോപിച്ച് അതിശക്തമായി നരിടാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ശക്തമാക്കിയിരിക്കുകയുമാണ്. കൊച്ചി പുതുവൈപ്പിനിലെ ഐ ഒ സി എല്‍ എല്‍ പി ജി സംഭരണ പ്ലാന്റ്, പയ്യന്നൂരിലെ പെട്രോളിയം സംഭരണ കേന്ദ്രം, ഗെയ്ല്‍ വാതക പൈപ്പ് പദ്ധതി എന്നവയാണ് ഉദ്ദേശിക്കുന്നത്. ഇവയെല്ലാം നടപ്പാക്കുന്നത് നിലവിലുള്ള പല നിയമങ്ങളും ലംഘിച്ചാണെന്ന് സര്‍്ക്കാര്‍ തന്നെ നിയമിച്ച കമ്മിറ്റിഖള്‍ തന്നെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. […]

ioc

വികസനത്തിന്റെ പേരു പറഞ്ഞ് കേരളത്തില്‍ നടപ്പാക്കികൊണ്ടിരിക്കുന്ന മൂന്നു പദ്ധതികള്‍ ശക്തമായ രീതിയിലുള്ള ജനകീയപ്രതിരോധത്തെയാണ് നേരിടുന്നത്. ജനകീയ സമരങ്ങളെ വികസനത്തിനെതിരെ എന്നാരോപിച്ച് അതിശക്തമായി നരിടാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ശക്തമാക്കിയിരിക്കുകയുമാണ്. കൊച്ചി പുതുവൈപ്പിനിലെ ഐ ഒ സി എല്‍ എല്‍ പി ജി സംഭരണ പ്ലാന്റ്, പയ്യന്നൂരിലെ പെട്രോളിയം സംഭരണ കേന്ദ്രം, ഗെയ്ല്‍ വാതക പൈപ്പ് പദ്ധതി എന്നവയാണ് ഉദ്ദേശിക്കുന്നത്. ഇവയെല്ലാം നടപ്പാക്കുന്നത് നിലവിലുള്ള പല നിയമങ്ങളും ലംഘിച്ചാണെന്ന് സര്‍്ക്കാര്‍ തന്നെ നിയമിച്ച കമ്മിറ്റിഖള്‍ തന്നെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.
പുതുവൈപ്പിന്‍ പ്ലാന്റിനെതിരായ വിമര്‍ശനങ്ങളെ കുറിച്ച് പഠിക്കാന്‍ കേരള സര്‍ക്കാര്‍ തന്നെ നിയമിച്ച മൂന്നംഗകമ്മിറ്റി പ്ലാന്റ് നിര്‍മ്മാണത്തെ അനുകൂലിക്കുന്നു എന്നു പറയുമ്പോഴും അതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലുടനീളം അധികൃതര്‍ക്കെതിരായ വിമര്‍ശനങ്ങളാണ് ഉള്‍ക്കൊള്ളിച്ചട്ടുള്ളത്. അനുമതികള്‍ക്കായി മുന്നോട്ടുവെച്ചിട്ടുള്ള മുഴുവന്‍ നിബന്ധനകളും ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല എന്നു ചൂണ്ടികാട്ടിയ കമ്മിറ്റി പദ്ധതിയെ കുറിച്ച് തദ്ദേശവാസികള്‍ക്കുള്ള പല ആശങ്കകളും പുനപരിശോധിക്കേണ്ടതുണ്ടെന്നും പറയുന്നു. സമുദ്രതീര്തതുനിന്നു പ്രോജക്ടിലേക്കുള്ള ശരിയായ ദൂരവും പാരിസ്ഥിതിക അനുമതിയില്‍ കാണുന്ന ദൂരവും തമ്മിലുള്ള വ്യത്യാസം പരിശോധിക്കണം, ആവശ്യമെങ്കില്‍ തിരുത്തണം, തീരദേശസംരക്ഷണത്തിനായുള്ള പ്രോജക്ട് / പഠന റിപ്പോര്‍ട്ട് പുനപരിശോധിക്കണം, സമീപപ്രദേശങ്ങളുമടങ്ങിയ മേഖലകളിലെ മണ്ണൊലിപ്പ് കണക്കിലെടുക്കണം, ദുര്‍ബ്ബലമായ തീരദേശമേഖയില്‍ ഉണ്ടാകാനിടയുള്ള വിവിധ അത്യാഹിതങ്ങള്‍ കണക്കിലെടുക്കണം, സമീപസ്ഥങ്ങളായ മുഴുവന്‍ മേഖലകളേയും ഉള്‍പ്പെടുത്തി വളരെ സുരക്ഷിതവും വിപുലവുമായ ഡ്രൈനേജ് സംവിധാനത്തിനു രൂപം കൊടുക്കണം, അതുവഴി വെള്ളത്തിനു സുഗമമായി കടലിലേക്കൊഴുകാനും ജനവാസമേഖലകളിലെ ജലനിരപ്പ് ഉയരാതിരിക്കാനും കഴിയണം, കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായി സമീപപ്രദേശങ്ങളിലെ ശുദ്ധജലവിതരണം, ശൗചാലയസൗകര്യങ്ങള്‍, ഗതാഗതസംവിധാനങ്ങള്‍, പ്രാഥമികാരോഗ്യ സൗകര്യങ്ങള്‍, വിദ്യാഭ്യാസം തുടങ്ങിയവ മെച്ചപ്പെടുത്താന്‍ ഗ്രാമപഞ്ചായത്തുമായി കമ്പനി സഹകരിക്കണം, iocl, cpt, bpcl, petronet lng തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് വൈപ്പിനില്‍ നിന്നുള്ള റോഡ് നിര്‍മ്മാണത്തില്‍ പാരിസ്ഥിതികാനുമതിക്കായുള്ള മുഴുവന്‍ നിബന്ധനകളും പാലിക്കണം, വെട്ടിനിരപ്പാക്കിയ സ്ഥലത്തിന്റെ മൂന്നുമടങ്ങ് സ്ഥലത്ത് കൃത്രിമ വനവല്‍ക്കരണം നടത്തണം, പാരിസ്ഥിതികാനുമതിക്കായുള്ള വിവിധ അനുമതി പത്രങ്ങളില്‍ നിര്‍ദ്ദേശിക്കുന്നപോലെ ഗ്രീന്‍ ബെല്‍ട്ട്, കൃത്രിമ വനവല്‍ക്കരണം, വ്യാപകമായി മരങ്ങള്‍ വെച്ചുപിടിപ്പിക്കല്‍ തുടങ്ങിയവ മികച്ച രീതിയില്‍ നടപ്പാക്കണം, മത്സ്യസംഭരണ കേന്ദ്രം, കക്ക ശേഖരിച്ച് ജീവിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം, ബീച്ചിലേക്കും കടലിലേക്കും ഇറങ്ങാനുള്ള സൗകര്യങ്ങള്‍, മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പരമ്പരാഗതമായ അവകാശങ്ങള്‍ തുടങ്ങിയവയെല്ലാം സംരക്ഷിക്കപ്പെടണം, മെയിന്‍ റെഡിന്റെ കിഴക്കുഭാഗത്തെ ഈ സംരംഭം കാര്യമായി ബധിക്കാനിടയില്ല. എങ്കിലും ഏതാനും വസതികള്‍ അപകടമ ഖേലയില്‍ വരാനുള്ള വളരെ വിദൂരമായ സാധ്യതയുണ്ട്. അവ cadastral scaleല്‍ രേഖപ്പെടുത്തണം. അവര്‍ക്കാവശ്യമായ നഷ്ടപരിഹാരവും പുനരധിവാസവും സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കണം, വര്‍ഷകാലത്തെ അപകടകരമായ തിരമാലകള്‍, കൊടുംകാറ്റ്, സമുദ്രനിരപ്പുയരുന്നത് തുടങ്ങി സുനാമി വരെയുള്ള അപകടസാധ്യതകള്‍ കണക്കിലെടുത്താവണം റിസ്‌ക് അനാലിസിസ് നടത്തേണ്ടത്, പ്രതീക്ഷിക്കപ്പെടുന്ന ഏറ്റവും ഉയര്‍ന്ന സമുദ്രനിരപ്പിനും തിരമാലകള്‍ക്കും ഉയരത്തിലായിരിക്കണം നിര്‍മ്മാണത്തിന്റെ അടിത്തറ, വിവിധ കേന്ദ്രങ്ങളില്‍ നിന്നു ലഭിച്ച അനുമതികളുമായി ബന്ധപ്പെട്ട നിബന്ധനകള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ സ്ഥലം എം എല്‍ എ, ജില്ലാകളക്ടര്‍, പഞ്ചായത്ത്, പ്രാദേശിക സമിതികള്‍, iocl, cpt, bpcl, petronet lng തുടങ്ങിയവയുടെ പ്രതിനിധികള്‍ എന്നിവരെല്ലാമടങ്ങുന്ന കമ്മിറ്റി രൂപീകരിക്കണം എന്നിങ്ങനെ പോകുന്നു കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍. നിയമാനുസൃതമയും വിവിധ ഏജന്‍സികളുടേയും അധികാരകേന്ദ്രങ്ങളുടേയും നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായുമാണ് പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നതെന്ന അവകാശവാദമാണ് ഈ റിപ്പോര്‍ട്ട് പൊളിക്കു്ന്നത്. പദ്ധതി പൂര്‍ത്തിയായാല്‍ ഉണ്ടാകുന്ന ആയിരകണക്കിനു ടാങ്കറുകളുടെ ഗതാഗതം മുതല്‍ തങ്ങള്‍ ജീവിക്കുക ഒരു വന്‍ബോംബിനു മുകളിലാകുമെന്നതുവരെയുള്ള ജനങ്ങളുടെ ആശങ്കകള്‍ വേറെ.
സമാനമാണ് പയ്യന്നൂരിലെ അവസ്ഥയും. ഇവിടേയും പല ചട്ടങ്ങളും പാലിക്കപ്പെട്ടിട്ടില്ല എന്ന് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. പദ്ധതിയുടെ terms of reference അംഗീകരിക്കുന്നത് 2017 സെപ്റ്റംബറില്‍ ആണ്. അതിനു മുന്‍പേ പാരിസ്ഥിതികാഘാത പഠനം പൂര്‍ത്തിയാക്കി കഴിഞ്ഞിരുന്നു. അത് ക്രമിരുദ്ധമാണ്. കൂടാതെ പഠനം നടത്തിയ ഏജന്‍സിയായ കിറ്റ്‌കോയ്ക്ക് 2017 ല്‍ ഈ മേഖലയില്‍ അംഗീകാരമില്ല എന്ന് ToR നല്‍കുന്ന വേളയില്‍ SEAC തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതേ കാരണം കൊണ്ടാണ് ആറന്മുള പദ്ധതിയുടെ പാരിസ്ഥിതികാനുമതി കോടതി റദ്ദാക്കിയത്. മറ്റു പല പ്രദേശങ്ങളും നോക്കി ഇതുമായി തുലനം ചെയ്തു പഠിച്ചശേഷം വേണം അവസാന തീരുമെടുക്കാന്‍ എ്ന്നു ചട്ടമുണ്ട്. എന്നാല്‍ ഇവിടെ കോഴിക്കോടുള്ള ഒരു സ്ഥലം മാത്രമാണ് പരിശോധിച്ചിട്ടുള്ളത്. സമീപത്തെ കണ്ടല്‍ കാടിനേയും കായലിനേയും പദ്ധതി എങ്ങനെ ബാധിക്കുമെന്നും പഠിച്ചിട്ടില്ല എന്ന് വിദ്്ഗ്ധര്‍ ചൂണ്ടികാട്ടുന്നു. ഇക്കാരണങ്ങളാല്‍ തന്നെ പദ്ധതിക്കെതിരായ ജനസമരം തുടരുകയാണ്.
ഗെയ്ല്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളും സമരങ്ങളും തുടരുകയാണ്. കേരളത്തിലെ പല ഭാഗത്തും പല സംസ്ഥാനങ്ങളിലും ചട്ടങ്ങള്‍ ലംഘിച്ചാണ് പൈപ്പ് നിര്‍മ്മാണം നടക്കുന്നതെന്ന റിപ്പോര്‍ട്ട് പുറത്തുവന്ന് അധികദിവസമായിട്ടില്ല. കേരളത്തിലെ പ്രതേക സാഹചര്യങ്ങള്‍ കണക്കിലെടുത്തിട്ടുമില്ല. ഈ പദ്ധതിയുടെ ഗുണം പൂര്‍ണ്ണമായും മംഗലാപുരത്തെ രാസ-താപ വ്യവസായത്തിനുളളതാണ്. അതിനുവേണ്ടിയാണ് കേരളത്തില്‍ ഈ 500 കിലോമീറ്റര്‍ ദൂരത്തില്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ച് പൈപ്പിടുന്നത്. 1963ലെ ആക്ടില്‍ ജനവാസമേഖലയിലൂടെ വാതക പൈപ്പ്ലൈന്‍ കൊണ്ടുപോകാന്‍ പാടില്ലെന്ന് കൃത്യമായി പറയുന്നുണ്ട്. അതില്‍ പറഞ്ഞ ലിക്യുഫൈഡ് ഗ്യാസിനേക്കാള്‍ എത്രയോ മടങ്ങ് അപകടകരമായ ഹൈ പ്രഷര്‍ ഗ്യാസാണ് ഇത്. നമ്മുടെ വീടുകളില്‍ പാചകത്തിനായി ഉപയോഗിക്കുന്ന ഗ്യാസിനേക്കാള്‍ 25 മടങ്ങ് പ്രഷര്‍ ആണ് ഇതിനുളളത്. വികസിത രാജ്യങ്ങളില്‍ ഇത്തരം പൈപ്പ്ലൈന്‍ കൊണ്ടുപോകാന്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ മാനദണ്ഡമുണ്ട്. ഇത്തരം പൈപ്പ്‌ലൈനുകള്‍ പൊട്ടി ഇന്ത്യയില്‍ തന്നെയും ലോകത്തിന്റെ പല ഭാഗങ്ങളിലും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. വാല്‍വുകളഉടെ ദൂരപരിധി 17 കിലോമീറ്ററാണെന്നു പറയുന്നു. ജനസാന്ദ്രതയുള്ള കേരളത്തില്‍ അതിനിയും കുറയേണ്ടതുണ്ട്. ഗെയ്ല്‍ പദ്ധതിക്കു വേണ്ടി സര്‍ക്കാര്‍ ഭുമി ഏറ്റെടുക്കുന്നില്ല. റൈറ്റ് ഓഫ് വെ എന്ന രീതിയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. എന്നുവെച്ചാല്‍ ഭൂമിയില്‍ പൈപ്പ് ഇടാനുളള അവകാശം മാത്രം സര്‍ക്കാറിനു നല്‍കുന്നു. ആ ഭുമികൊണ്ട് നമുക്ക് എന്താണ് പ്രയോജനം? ആകെ പത്ത് സെന്റ് ഭൂമിയുളളതില്‍ അഞ്ച് സെന്റ് ഭൂമിയില്‍ കൂടി പൈപ്പ്‌ലൈന്‍ കടന്നുപോയാല്‍ ആ ഭുമിയില്‍ പിന്നെ എന്തുചെയ്യാനാണ്. പേരിന് ഉടസ്ഥാവകാശം ഉണ്ടായിട്ടെന്തുകാര്യം? ഇക്കാര്യത്തിലും കേരളത്തിലെ സാഹചര്യം കണക്കിലെടുത്തിട്ടില്ല.
ഇത്തരം സാഹചര്യത്തിലാണ് ഇത്തരം പദ്ധതികള്‍ വികസനമല്ല, വാനാശമാണെന്ന് പ്രഖ്യാപിച്ച് ജനങ്ങള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. അവരെയെല്ലാം തീവ്രവാദികളും മാവോയിസ്റ്റുകളുമാക്കി കരിനിയമങ്ങള്‍ ചുമത്താനാണ് സര്‍ക്കാര്‍ നീക്കമെന്നതാണ് ഏറ്റവും ഖേദകരം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply