വായിക്കാം നമുക്ക് ഡോ ബി ആര്‍ അംബേദ്കറെ….

ബിജെപിയേയും സംഘപരിവാറിനേയും എങ്ങനെയാണ് ചെറുക്കുക എന്ന കാര്യത്തില്‍ മറ്റു രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ഇരുട്ടില്‍ തപ്പുകയാണെന്ന് വീണ്ടും വീണ്ടും വ്യക്തമാകുന്ന സംഭവങ്ങളാണ് ആവര്‍ത്തിക്കുന്നത്. സംഘപരിവാറിനെ ചെറുക്കാനുള്ള പ്രത്യയശാസ്ത്ര അടിത്തറ തങ്ങള്‍ക്കു മാത്രമെ ഉള്ളു എന്നവകാശപ്പെടുന്ന സി പി എം ആണ് ഇക്കാര്യത്തില്‍ മുന്നിലെന്നതാണ് കൈതുകകരം. സംഘപരിവാറിനെ തടുക്കാന്‍ അവരുടെ തന്നെ രാഷ്ട്രീയവും ആശയവും തിരിച്ചുപയോഗിക്കുക എന്ന തന്ത്രത്തിലാണ് അവസാനമവര്‍ എത്തിയിരിക്കുന്നത്. പോഷകസംഘടനകളെ മുന്നില്‍ നിര്‍ത്തി ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിച്ചത് അതിന്റെ പ്രകടമായ രൂപമായിരുന്നു. ഇപ്പോഴിതാ രാമായണമാസം ആഘോഷിക്കാനാണ് പാര്‍ട്ടിയുടെ […]

rrr

ബിജെപിയേയും സംഘപരിവാറിനേയും എങ്ങനെയാണ് ചെറുക്കുക എന്ന കാര്യത്തില്‍ മറ്റു രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ഇരുട്ടില്‍ തപ്പുകയാണെന്ന് വീണ്ടും വീണ്ടും വ്യക്തമാകുന്ന സംഭവങ്ങളാണ് ആവര്‍ത്തിക്കുന്നത്. സംഘപരിവാറിനെ ചെറുക്കാനുള്ള പ്രത്യയശാസ്ത്ര അടിത്തറ തങ്ങള്‍ക്കു മാത്രമെ ഉള്ളു എന്നവകാശപ്പെടുന്ന സി പി എം ആണ് ഇക്കാര്യത്തില്‍ മുന്നിലെന്നതാണ് കൈതുകകരം. സംഘപരിവാറിനെ തടുക്കാന്‍ അവരുടെ തന്നെ രാഷ്ട്രീയവും ആശയവും തിരിച്ചുപയോഗിക്കുക എന്ന തന്ത്രത്തിലാണ് അവസാനമവര്‍ എത്തിയിരിക്കുന്നത്. പോഷകസംഘടനകളെ മുന്നില്‍ നിര്‍ത്തി ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിച്ചത് അതിന്റെ പ്രകടമായ രൂപമായിരുന്നു. ഇപ്പോഴിതാ രാമായണമാസം ആഘോഷിക്കാനാണ് പാര്‍ട്ടിയുടെ നീക്കം. അവിടേയും പാര്‍ട്ടിയുടെ പോഷകസംഘടനയെപോലെ പ്രവര്‍ത്തിക്കുന്ന സംസ്‌കൃതസംഘത്തെയാണ് മുന്നില്‍ നിര്‍ത്തുന്നത്. ഇപ്പോഴിതാ ഇതെല്ലാം കണ്ട് വെറളി
പൂണ്ട കോണ്‍ഗ്രസ്സും രാമായണമാസാചരണം ആഘോഷിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.
കേരളത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരു ദേവനായിരുന്നില്ല രാമനെന്ന് പകല്‍പോലെ വ്യകതമാണ്. പരമശിവനും ശ്രീകൃഷ്ണനുമാണ മലയാളികളുടെ പ്രിയദൈവങ്ങള്‍. രാമനെ തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി സംഘപരിവാര്‍ ഉപയോഗിക്കാന്‍ ആരംഭിച്ചതിനു ശേഷമാണ് കേരളത്തിലും ഈ ദൈവം ജനകീയനായി മാറിയത്. രാമായണമാസമൊക്കെ ആരംഭിക്കുന്നത് അങ്ങനെയാണ്. അതൊരു ജനകീയപരിപാടിയായി മാറിയതു കണ്ടതിന്റെ പരിഭ്രാന്തിയിലാണ് സത്യത്തില്‍ സിപിഎം. ഈ ദിശയിലുള്ള പ്രവര്‍ത്തനത്തിലൂടെ സംഘപരിവാര്‍ ശക്തിപ്പെടുമെന്നും അതിനെ നേരിടാന്‍ ഇതേവഴി തന്നെ സ്വീകരിക്കുക മാത്രമേ മാര്‍ഗ്ഗമുള്ളു എന്ന ധാരണയിലാണ് സംസ്‌കൃതസംഘത്തിന്റെ പേരില്‍ രാമായണമാസാചരണത്തിനു പാര്‍ട്ടിതയ്യാറാകുന്നത്. താല്‍ക്കാലികമായ രാഷട്രീയ നേട്ടങ്ങള്‍ക്കായി ഇവിടെ ബലി കഴിക്കുന്നത് ഫാസിസ്റ്റ് വിരുദധ രാഷ്ട്രീയത്തിന്റെ അന്തസത്തയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ സംസ്‌കൃതസംഘത്തിന്റെ പ്രതിനിധിയായി പങ്കെടുത്ത ഡോ കെ ജി പൗലോസിന്റെ വാക്കുകള്‍ ഇതു പ്രകടമായും വ്യക്തമാക്കുന്നുണ്ട്. മഹത്തായ നമ്മുടെ സംസ്ൃതിയുടെ പ്രതീകമായാണ് അദ്ദേഹം സംസ്ൃതത്തെ അവതരിപ്പിക്കുന്നത്. മഹത്തായ സംസ്‌കൃതി ആര്‍ക്കായിരുന്നു? . സംസ്‌കൃതം ചൊല്ലുന്നതു കേട്ടാല്‍പോലും ചെവിയില്‍ ഈയം ഉരുക്കി ഒവിക്കാന്‍ വിധിക്കപ്പെട്ടവര്‍ അതു പറയുമോ? ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന മനുവാക്യത്തെ സ്ത്രീകള്‍ അംഗീകരിക്കുമോ? ഈ മഹത്തായ സംസ്‌കൃതിയാണോ സംസ്‌കൃതസംഘം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നത്? അതിനെയാണോ സിപിഎം പിന്തുണക്കുന്നത്? എങ്കിലത് ഏറ്റവും സ്വാഗതം ചെയ്യുക സംഘപരിവാര്‍ തന്നെയായിരിക്കും. ചാനല്‍ ചര്‍ച്ചകളില്‍ ബിജെപി നേതാക്കള്‍ അതു വ്യക്തമായി പറയുകയും ചെയ്തു. സീതയോടും ശൂര്‍പ്പണഖയോടും ശംബുകനോടും ബാലിയോടുമെല്ലാം രാമന്‍ ചെയ്തതെന്താണെന്നതിനെ കുറിച്ച് എത്രയോ സമകാലിക വായനകള്‍ വന്നിട്ടുണ്ട്. അതൊന്നും രാമായണമുപയോഗിച്ച് സംഘപരിവാറിനെ ചെറുക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവര്‍ അറിയാത്തതാണോ? എന്തുകൊണ്ട് സീതായണത്തെ കുറിച്ചോ ശംബുകായണത്തെ കുറിച്ചോ ഇവര്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നില്ല എന്നതാണ് അത്ഭുതകരം. ഹിന്ദുത്വവും അതിന്റെ ചിഹ്നങ്ങളും ദളിതരുടെ ആജന്മ ശത്രുക്കളാണെന്ന് ഡോ. അംബേദ്കര്‍ ചൂണ്ടിക്കാട്ടിയതും അക്കാലത്തെ കമ്മ്യൂണിസ്റ്റ് നേതാക്കന്മാരെ ‘ബ്രാഹ്മിന്‍ ബോയ്സ്’ എന്നദ്ദേഹം വിശേഷിപ്പിച്ചതും തിരിച്ചറിഞ്ഞ്, അതിന് ആധാരമായ സമീപനം തിരുത്താനുളള വിവേകം ഇനിയും ഇവര്‍ക്കില്ല.
ഇനി രാമായണത്തിലേക്കു തിരിച്ചുവരാം. രാമായണമെന്ന ഇതിഹാസം ഏകശിലാഖണ്ഡമല്ല, മറിച്ച് വൈവിധ്യമാര്‍ന്ന വായനകള്‍ അതിനുണ്ട്. വൈവിധ്യമാര്‍ന്ന രൂപങ്ങളും ഭാവങ്ങളും അതിനുണ്ട്. കാലത്തിനും ദേശത്തിനും സമൂഹത്തിനുമനുസരിച്ച് എത്രയോ മാറ്റങ്ങള്‍. എത്രയോ പേരുടെ വീക്ഷണങ്ങളില്‍ രാമായണം വായിക്കപ്പെട്ടിരിക്കുന്നു. എത്രയോ വ്യത്യസ്ഥമായ ആഖ്യാനങ്ങള്‍ അതിനുണ്ട്. രാമായണത്തിലെ തന്നെ വ്യത്യസ്ഥ കഥാപാത്രങ്ങളുടെ വീക്ഷണത്തില്‍ അത് പുനര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. സിനിമയും നാടകവും പാവക്കൂത്തുകളും കഥകളിയുമടക്കം എത്രയോ കലാരൂപങ്ങളില്‍ രാമായണം പുനസൃഷ്ടിക്കപ്പെട്ടിരിക്കുന്നു. രാമായണത്തിന്റെ ഈ വൈവിധ്യങ്ങളുടെ ആഘോഷമാണ് നടക്കേണ്ടത്. എന്നാല്‍ അതല്ല സംഘപരിവാറിനെപോലെ സംസ്‌കൃതസംഘത്തിന്റേയും ലക്ഷ്യം. മറിച്ച് അതിനെ ഒരു മതഗ്രന്ഥമായി മാത്രമാണ് നാം കാണുന്നത്. ശക്തമായ ഹിന്ദുബോധം ഉണ്ടാക്കി, ഇന്ത്യയെ ഒരു രാഷ്ട്രമായല്ല, ഒരൊറ്റ പാര്‍ട്ടിയാക്കി, ‘രാമന്‍’ എന്ന ഒരേയൊരു ആഗമന നിര്‍ഗമന കവാടം ഉണ്ടാക്കി, ഇന്ത്യയിലെ സകല ദേശീയതകളെയും അതിലൂടെ നൂഴാന്‍ അനുവദിക്കുക എന്ന പരിപാടിയാണ് സംഘപരിവാറിന്റേത്. അതിനെ തുറന്നു കാണിക്കാതെ, രാമായണത്തെ തിരിച്ചുപിടിക്കുക എന്ന മുദ്രാവാക്യം എത്രയോ പിന്തിരിപ്പനാണ്. മാത്രമല്ല, ഒരു മതേതരരാജ്യമായ ഇന്ത്യയിലെ മറ്റു മതവിഭാഗങ്ങളുടെ താല്‍പ്പര്യങ്ങളേയും വിശ്വാസങ്ങളയും പരിഗണിക്കേണ്ടതല്ലേ.. റംസാനും ക്രിസ്തുമസ്സിനും മുമ്പും വിശുദ്ധമാസമില്ലേ? അവയൊന്നും എന്തേ മതേതരമായി ആഘോഷിക്കുന്നതിനെ കുറിച്ച് ആരും പറയാത്തത്?
സത്യത്തില്‍ കേരളത്തില്‍ വായിക്കപ്പെടേണ്ടത് ഡോ ബി ആര്‍ അംബേദകറാണ്. രാമായണവും ഭാരതവും ഖുറാനും ബൈബിളും മൂലധനവും ഗാന്ധിയുമെല്ലാം മലയാളി ധാരാളം വായിക്കുന്നുണ്ട്. എന്നാല്‍ നാം അവഗമിച്ചത് അംബേദ്കറെയായിരുന്നു. അതിനു പ്രധാകാരണം നമ്മുടെ കപടമായ ഇടതുപക്ഷ – ഗാന്ധിയന്‍ അവബോധങ്ങളായിരുന്നു. അംബേദ്കറെ കേരളീയ സാംസ്‌കാരിക അവബോധതതില്‍ നിന്ന് പതിറ്റാണ്ടുകള്‍ നാം മാറ്റി നിര്‍ത്തി. അടുത്ത കാലത്താണ് ദളിത് ബുദ്ധിജീവികളെങ്കിലും അംബേദ്കറെ കുറിച്ച് പഠിക്കുന്നത്. എന്നാല്‍ ഇപ്പോഴും മുഖ്യധാരാ വായനയിലേക്ക് അംബേദ്കര്‍ എത്തിയെന്നു പറയാനാകില്ല. എന്തുകൊണ്ട് അംബേദ്കര്‍ കൃതിയകളുടെ വായനാമാസം നമുക്ക് സംഘടിപ്പിച്ചുകൂടാ? എങ്കില്‍ അതായിരിക്കും ഇപ്പോള്‍ നടക്കുന്ന അര്‍ത്ഥശൂന്യമായ വിവാദങ്ങള്‍ക്കുള്ള രാഷട്രീയമായ മറുപടി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply