വരണ്ടുണങ്ങി പാലക്കാട് : കൃഷിക്കു വെള്ളമില്ല; കോളയ്ക്കും മദ്യത്തിനും ഇഷ്ടം പോലെ

എന്‍. രമേഷ് പാലക്കാട്: വരള്‍ച്ചബാധിതമായ പാലക്കാട് കടുത്ത ജലക്ഷാമത്തിലേക്ക്. നൂറുകണക്കിന് ഏക്കര്‍ നെല്‍ക്കൃഷി കരിഞ്ഞുണങ്ങിയതിനു പിന്നാലെ കുടിവെള്ള ക്ഷാമവും രൂക്ഷം. ജലസേചനത്തിനു വിട്ടുനല്‍കാന്‍ ഡാമുകളില്‍ വെള്ളമില്ലാതായതോടെ രണ്ടാംവിള കൃഷി ഉപേക്ഷിക്കാന്‍ നിര്‍ദേശിച്ച ജല ഉപദേശക സമിതി കുത്തകകളുടെ ജലചൂഷണത്തിനുനേരേ കണ്ണടയ്ക്കുന്നു. കാലവര്‍ഷത്തിനുപിന്നാലെ തുലാവര്‍ഷവും ചതിച്ചതോടെ ഡാമുകളില്‍ ശേഷിക്കുന്ന വെള്ളം കുടിവെള്ളത്തിനായി കരുതേണ്ട സ്ഥിതിയാണ്. ഇതു മുന്‍നിര്‍ത്തിയാണ് കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജലഉപദേശക സമിതി രണ്ടാംവിള കൃഷി ഉപേക്ഷിക്കാന്‍ നിര്‍ദേശിച്ചത്. ജലസ്രോതസുകളില്‍നിന്നു മോട്ടോര്‍ പമ്പ് ഉപയോഗിച്ച് കൃഷി നനയ്ക്കാന്‍ […]

drഎന്‍. രമേഷ്

പാലക്കാട്: വരള്‍ച്ചബാധിതമായ പാലക്കാട് കടുത്ത ജലക്ഷാമത്തിലേക്ക്. നൂറുകണക്കിന് ഏക്കര്‍ നെല്‍ക്കൃഷി കരിഞ്ഞുണങ്ങിയതിനു പിന്നാലെ കുടിവെള്ള ക്ഷാമവും രൂക്ഷം. ജലസേചനത്തിനു വിട്ടുനല്‍കാന്‍ ഡാമുകളില്‍ വെള്ളമില്ലാതായതോടെ രണ്ടാംവിള കൃഷി ഉപേക്ഷിക്കാന്‍ നിര്‍ദേശിച്ച ജല ഉപദേശക സമിതി കുത്തകകളുടെ ജലചൂഷണത്തിനുനേരേ കണ്ണടയ്ക്കുന്നു.

കാലവര്‍ഷത്തിനുപിന്നാലെ തുലാവര്‍ഷവും ചതിച്ചതോടെ ഡാമുകളില്‍ ശേഷിക്കുന്ന വെള്ളം കുടിവെള്ളത്തിനായി കരുതേണ്ട സ്ഥിതിയാണ്. ഇതു മുന്‍നിര്‍ത്തിയാണ് കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജലഉപദേശക സമിതി രണ്ടാംവിള കൃഷി ഉപേക്ഷിക്കാന്‍ നിര്‍ദേശിച്ചത്.

ജലസ്രോതസുകളില്‍നിന്നു മോട്ടോര്‍ പമ്പ് ഉപയോഗിച്ച് കൃഷി നനയ്ക്കാന്‍ പോലും അനുവാദമില്ല. ഇതിനിടെയിലും ബഹുരാഷ്ട്ര കമ്പനിയായ പെപ്‌സി ഉള്‍പ്പെടെയുള്ള 16 സ്ഥാപനങ്ങള്‍ക്ക് വെള്ളമൂറ്റുന്നതിന് യാതൊരു വിലക്കുമില്ല. പ്രദേശത്തെയാകെ മരുഭൂമിയാക്കും വിധമാണ് ബോട്ട്‌ലിങ് പ്ലാന്റുകളുടെ പ്രവര്‍ത്തനം. കുഴല്‍ക്കിണറുകളിലൂടെ ഇവ ഊറ്റുന്ന ജലത്തിന്റെ വ്യക്തമായ കണക്കുപോലും അധികൃതരുടെ പക്കലില്ല.

കിണാശേരി, കാവശേരി, മലമ്പുഴ, കഞ്ചിക്കോട്, പരുത്തിപ്പുള്ളി, ശ്രീകൃഷ്ണപുരം, കപ്പൂര്‍, എലവമ്പാടം, മുക്കാലി എന്നിവിടങ്ങളിലായി കുപ്പിവെള്ള കമ്പനികളും മുതലമട, അമ്പലപ്പാറ, കഞ്ചിക്കോട് ഭാഗങ്ങളില്‍ ഡിസ്റ്റിലറികളും പ്രവര്‍ത്തിക്കുന്നു. ഇതില്‍ കഞ്ചിക്കോട്ടെ മൂന്നു ഡിസ്റ്റിലറികള്‍ക്ക് ജല അതോറിറ്റിയാണ് വെള്ളം നല്‍കുന്നത്. മറ്റ് സ്ഥാപനങ്ങളെല്ലാം ലക്ഷക്കണക്കിനു ലിറ്റര്‍ ഭൂഗര്‍ഭജലം സ്വന്തം നിലയ്ക്ക് പമ്പ് ചെയ്ത് ഉപയോഗിക്കുകയാണ്. വരള്‍ച്ച പരിഗണിച്ച് ആറുമാസത്തേക്കു പ്രവര്‍ത്തനം നിര്‍ത്തിയ്ക്കണമെന്നുകാട്ടി ജലചൂഷണത്തില്‍ മുന്നിലുള്ള പെപ്‌സി കമ്പനിക്ക് പുതുശേരി പഞ്ചായത്ത് നോട്ടീസ് നല്‍കിയിരുന്നു. ഇതിനോട് കമ്പനി പ്രതികരിക്കുകപോലും ചെയ്തില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഡിസംബര്‍ ഒമ്പതിന് കമ്പനിക്കു മുന്നില്‍ ജനകീയ പാര്‍ലമെന്റ് നടത്താനാണ് തീരുമാനം.

എന്‍.കെ. പ്രേമചന്ദ്രന്‍ ജലസേചന മന്ത്രിയായിരിക്കെ പെപ്‌സിയുടെ ഭൂഗര്‍ഭ ജലചൂഷണം മരുഭൂമിവത്കരണത്തിന് കാരണമാകുമെന്നു ചൂണ്ടിക്കാട്ടി നിര്‍ത്താന്‍ നിര്‍ദേശിച്ചിരുന്നു. വ്യവസായം എന്ന നിലയില്‍ ആവശ്യമുള്ള വെള്ളം മലമ്പുഴയില്‍നിന്നു നല്‍കാമെന്ന ബദല്‍ ആശയം മുന്നോട്ടുവച്ചെങ്കിലും കമ്പനിക്കു സ്വീകാര്യമായില്ല. വരള്‍ച്ച കണക്കിലെടുത്തു കുപ്പിവെള്ള കമ്പനികള്‍ക്കു നോട്ടീസ് നല്‍കി ഹിയറിങ് നടത്തി ആറുമാസം പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം പരിസ്ഥിതി കാവല്‍സംഘത്തില്‍ അവതരിപ്പിച്ചതായി ജനജാഗ്രതാ സെക്രട്ടറി ഡോ: പി.എസ്. പണിക്കര്‍ പറഞ്ഞു. ഇതിന്മേല്‍ യാതൊരു നടപടിയും ഉണ്ടായില്ല.

കൃഷിക്ക് ഉപയോഗിക്കുന്ന വെള്ളം ഭൂമിയിലേക്കുതന്നെയാണ് എത്തുന്നത്. എന്നിട്ടുകൂടി കൃഷി ഉപേക്ഷിക്കാന്‍ നിര്‍ദേശിക്കുന്നവര്‍ വെള്ളമൂറ്റി വില്‍ക്കുന്നതു നിയന്ത്രിക്കാന്‍ തയാറാകുന്നില്ല. ഇക്കാര്യത്തില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കാനും നീക്കമുണ്ട്.

(മംഗളം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply