വയോജനങ്ങള്‍ക്ക് ആശ്വാസം

ഇന്ത്യയിലെ വയോജനങ്ങളുടെ ക്ഷേമം ഉള്‍പ്പെടുത്തിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ആദ്യ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ദാരിദ്ര രേഖക്കു താഴെയുള്ള മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമത്തിനു വേണ്ടി പ്രത്യേക പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും മുന്‍ പ്രധാനമന്ത്രിയുമായ അടല്‍ ബിഹാരി വാജ്‌പേയിയുടെ പേരിലാണ് വയോജനങ്ങള്‍ക്കായുള്ള പെന്‍ഷന്‍ പദ്ധതി രൂപീകരിച്ചിരിക്കുന്നത്. ‘അടല്‍ പെന്‍ഷന്‍ യോജന’എന്ന പേരിലുള്ള പദ്ധതി പ്രകാരം 60 വയസിനു മുകളിലുള്ളവര്‍ക്ക് പെന്‍ഷന്‍ ലഭിക്കും. അടല്‍ യോജനയില്‍ 50 ശതമാനം പ്രീമിയം സര്‍ക്കാര്‍ അടക്കും. ദാരിദ്ര രേഖക്കു താഴെയുള്ള […]

budjetഇന്ത്യയിലെ വയോജനങ്ങളുടെ ക്ഷേമം ഉള്‍പ്പെടുത്തിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ആദ്യ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ദാരിദ്ര രേഖക്കു താഴെയുള്ള മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമത്തിനു വേണ്ടി പ്രത്യേക പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും മുന്‍ പ്രധാനമന്ത്രിയുമായ അടല്‍ ബിഹാരി വാജ്‌പേയിയുടെ പേരിലാണ് വയോജനങ്ങള്‍ക്കായുള്ള പെന്‍ഷന്‍ പദ്ധതി രൂപീകരിച്ചിരിക്കുന്നത്. ‘അടല്‍ പെന്‍ഷന്‍ യോജന’എന്ന പേരിലുള്ള പദ്ധതി പ്രകാരം 60 വയസിനു മുകളിലുള്ളവര്‍ക്ക് പെന്‍ഷന്‍ ലഭിക്കും. അടല്‍ യോജനയില്‍ 50 ശതമാനം പ്രീമിയം സര്‍ക്കാര്‍ അടക്കും. ദാരിദ്ര രേഖക്കു താഴെയുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്കു വേണ്ടി ആരോഗ്യ പദ്ധതിയും ക്ഷേമനിധിയും നടപ്പിലാക്കും. മുതിര്‍ന്ന പൗരന്‍മാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കുള്ള നികുതി ഇളവ് 15,000 ത്തില്‍ നിന്ന് 30,000 മായി ഉയര്‍ത്തിയിട്ടുണ്ട്.
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) സര്‍വകലാശാലയാക്കി ഉയര്‍ത്താനുള്ള തീരുമാനം ഭിന്നശേഷിക്കാര്ക്ക് ഗുണകരമാകും. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി ‘മുദ്ര ബാങ്ക്’ സാഥാപിക്കും. പ്രധാനമന്ത്രി കൃഷി വികാസ് യോജനക്ക് 5,300 കോടി രൂപ അനുവദിച്ചു.
സ്ത്രീ സുരക്ഷക്ക് മുഖ്യ പ്രാധാന്യം നല്‍കും. തൊഴിലുറപ്പുപദ്ധതിയും നിര്‍ഭയ പദ്ധതിയും നിലനിര്‍ത്താനുള്ള തീരുമാനവും സ്വാഗതാര്‍ഹമാണ്.
ഇന്ത്യയിലെ ജനസംഖ്യയുടെ 54 ശതമാനം വരുന്ന യുവാക്കളുടെ പ്രോത്സാഹനത്തിനായി വിവിധ പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. ദേശീയ പ്രാവീണ്യ യജ്ഞം എന്ന പേരില്‍ വിവിധ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും ഏകോപിപ്പിക്കാനുമുള്ള പദ്ധതിയാണ് അതില്‍ പ്രധാനം. സംസ്ഥാനങ്ങളിലെ അതാത് വകുപ്പുകളെ ഏകോപിപ്പിച്ച് 31 പ്രാവീണ മേഖകളിലെ വികാസമാണ് ലക്ഷ്യം. യുവാക്കളെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കാനും വിവിധ തൊഴിലവസരങ്ങള്‍ കണ്ടെത്തി നല്‍കാനുമാണ് ഉദ്ദേശിക്കുന്നത്.
കൂടാതെ ഗ്രാമീണയുവാക്കളുടെ തൊഴിലുറപ്പിനായി രൂപവത്കരിച്ച ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്‍ യോജനയ്ക്ക് 1500 കോടി രൂപയാണ് വിലയിരുത്തിയിരിക്കുന്നത്. എല്ലാമാസവും ഒരു നിശ്ചിതതുക യുവാക്കളുടെ തൊഴിലുറപ്പ് ധനമായി അവരുടെ ബാങ്ക് അക്കൗണ്ടകളിലെത്തും. സെക്കണ്ടറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷ വിജയിച്ചിട്ടില്ലാത്തവരും തൊഴില്‍ രഹിതരുമായ യുവാക്കള്‍ക്കായി ‘നയി മന്‍സില്‍’ എന്ന പേരില്‍ തൊഴില്‍ പദ്ധതി നടപ്പാക്കും.
ബജറ്റില്‍ ആദായ നികുതി പരിധി ഉയര്‍ത്തിയില്ല. ലക്ഷം രൂപക്ക് മുകളിലെ ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. സ്വത്തു നികുതി എടുത്തു കളഞ്ഞ് ഒരു കോടിയിലധികം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 2 ശതമാനം സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി. കോര്‍പറേറ്റ് നികുതി 30ല്‍ നിന്നു 25 ശതമാനമാക്കിയതാണ് ഏറ്റവും വിവാദമായിരിക്കുന്നത്. വ്യവസായികളെ സന്തോഷിപ്പിച്ച ധനമന്ത്രി സേവന നികുതിയും എക്‌സൈസ് നികുതിയും 12.5 ശതമാനത്തില്‍ നിന്നു 14 ശതമാനമാക്കി. അടുത്ത വര്‍ഷം മുതല്‍ ചരക്കുസേവന നികുതി നടപ്പാക്കും. സബ്‌സിഡി കുറക്കുകയില്ല എന്നും അത് പാവപ്പെട്ടവര്‍ക്ക് മാത്രമായി നിജപ്പെടുത്തുമെന്നും ബജറ്റ് പറയുന്നു.

പ്രധാനപ്പെട്ട ബജറ്റ് നിര്‍ദ്ദേശങ്ങളിങ്ങനെയാണ്.
നികുതിദായകര്‍ക്കുള്ള ഇളവുകള്‍ തുടരും
അതിസമ്പന്നര്‍ക്ക് അഞ്ച് ശതമാനം സബ്‌സിഡി
ഒരു ലക്ഷം രൂപക്കു മേലുള്ള ആദായ നികുതിക്കു സര്‍ചാര്‍ജ് (വെല്‍ത്ത് ടാക്‌സ് ഒഴിവാക്കിയാകും ഇത് ഏര്‍പ്പെടുത്തുക)
സാങ്കേതിക സേവന നികുതി 15 ശതമാനം കുറയും
എക്‌സൈസ് നികുതി 12.5 ശതമാനമാക്കി
സേവന നികുതി 14 ശതമാനമാക്കി
അതിസമ്പന്നര്‍ക്ക് 2 ശതമാനം സര്‍ ചാര്‍ജ് (ഒരു കോടിയിലധികം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക്)
സ്വച്ഛ് ഭാരത്, ഗംഗാ ശുചീകരണ പദ്ധതികള്‍ക്കുള്ള നിക്ഷേപത്തിന് 100 ശതമാനം നികുതി ഇളവ്
മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ വിമാനനിര്‍മാണം ഉള്‍പ്പെടുത്തും
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്കുള്ള നികുതിയിളവ് 15,000 രൂപയില്‍ നിന്ന് 25,000 രൂപയാക്കി ഉയര്‍ത്തി
പെണ്‍കുട്ടികള്‍ക്കുള്ള ‘സുകന്യ സമൃദ്ധി യോജന’ പദ്ധതിയിലെ നിക്ഷേപങ്ങള്‍ക്ക് 100 ശതമാനം നികുതി ഇളവ്
യാത്രാ ബത്തക്കുള്ള നികുതിയിളവ് പ്രതിമാസം 800 രൂപയില്‍ നിന്ന് 1,600 രൂപയാക്കി ഉയര്‍ത്തി
2016 ഏപ്രില്‍ മുതല്‍ ചരക്കു സേവന നികുതി
മൂല്യ വര്‍ധിത നികുതി രാജ്യത്തിന്റെ വികസനത്തില്‍ മുഖ്യ പങ്കുവഹിക്കും

വിദ്യാഭ്യാസ മേഖല:

കശ്മീര്‍, പഞ്ചാബ്, തമിഴ്‌നാട്, ഹിമാചല്‍ പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങള്‍ക്ക് എയിംസ്
കര്‍ണാടകയില്‍ ഐ.ഐ.ടി
തിരുവനന്തപുരം ആക്കുളത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) സര്‍വകലാശാലയാക്കി ഉയര്‍ത്തും
രാജ്യത്തെ 80,000 സെക്കണ്ടറി സ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്യും
അരുണാചല്‍ പ്രദേശില്‍ ഫിലിം പ്രൊഡക്ഷന്‍ ആന്‍ഡ് അനിമേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട്
ധന്‍ബാദ് ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് മൈന്‍സിന് ഐ.ഐ.ടി പദവി
വിദ്യാഭ്യാസ മേഖലക്ക് 68,968 കോടി രൂപ
എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കും

അടിസ്ഥാന സൗകര്യമേഖല:

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികമായ 2022ന് രാജ്യത്ത് എല്ലാവര്‍ക്കും ഭവനം ഉറപ്പാക്കും
ഗ്രാമീണ മേഖലയില്‍ 2 കോടി നഗരമേഖലയില്‍ 5 കോടി വീടുകള്‍
അടിസ്ഥാന സൗകര്യത്തിന് നിക്ഷേപം ഉറപ്പാക്കല്‍
ഉത്പാദന രംഗത്തെ വികസനം
മൊത്തം 1.25 ലക്ഷം കോടിയുടെ പൊതു നിക്ഷേപം പ്രതീക്ഷിക്കുന്നു.
എല്ലാ സാമൂഹ്യ മേഖലാ പരിപാടികളും തുടരും
കാര്‍ഷികോത്പാദനം മെച്ചപ്പെടുത്തും
തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ മികവ് ഉറപ്പാക്കും
2016ല്‍ കൂടംകുളം പദ്ധതിയുടെ രണ്ടാം യൂനിറ്റ് പ്രവര്‍ത്തനം തുടങ്ങും
അടിസ്ഥാന സൗകര്യ വികസനത്തിന് പൊതുസ്വകാര്യ സഹകരണം ഉറപ്പാക്കും
കാര്‍ഷിക ജലസേചനത്തിന് 5,200 കോടി രൂപ
ധനക്കമ്മി കുറക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം
പങ്കാളിത്ത പദ്ധതികളില്‍ പൊതുനിക്ഷേപം വര്‍ധിപ്പിക്കണം
ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 25,000 കോടി രൂപ
50 ലക്ഷം ശുചി മുറികള്‍ നിര്‍മ്മിച്ചു
ആറു കോടി ശുചി മുറികള്‍ നിര്‍മ്മിക്കും
നിര്‍ഭയ പദ്ധതിക്ക് 1,000 കോടി രൂപ കൂടി അനുവദിക്കും
നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് രൂപീകരിക്കും
റെയില്‍, റോഡ് പദ്ധതികള്‍ക്കായി നികുതി രഹിത ബോണ്ട് പദ്ധതി
സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ക്കായി 1000 കോടി രൂപ വകയിരുത്തി
സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുക, തൊഴിലവസരങ്ങള്‍ മെച്ചപ്പെടുത്തുക, മെയ്ക് ഇന്‍ ഇന്ത്യ എന്നിവയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങള്‍
പദ്ധതികള്‍ വേഗത്തിലാക്കാന്‍ നിയമ പരിഷ്‌കരണം
വ്യവസായ പുനരുദ്ധാരണമാണ് പുതിയ സംവിധാനം
പവര്‍ ആന്‍ഡ് പ്‌ളേ മാതൃകയില്‍ അഞ്ച് ആള്‍ഗ്രാ മെഗാ പവര്‍ പദ്ധതികള്‍
പുതിയ നിക്ഷേപ മേഖലകള്‍ കണ്ടത്തെുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കും
കൂടുതല്‍ നിക്ഷേപ അനുമതി സാധ്യതകള്‍ പഠിക്കുന്നകതായി വിദഗ്ധ സമിതി നിയോഗിക്കും
പൊതുമേഖലാ തുറമുഖങ്ങള്‍ കമ്പനീസ് ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരും

സേവന മേഖല:

വിസാ ഓണ്‍ അറൈവല്‍ സംവിധാനത്തില്‍ 150 രാജ്യങ്ങള്‍ കൂടി
2022ഓടെ എല്ലാ ഗ്രാമങ്ങളിലും വൈദ്യൂതികരിക്കും
കൃഷി, ആരോഗ്യം, തൊഴിലുറപ്പ് പദ്ധതി എന്നിവക്ക് ഊന്നല്‍ നല്‍കി ദരിദ്രരുടെ ഉന്നമനം ഉറപ്പാക്കും
ചെറുകിട സംരംഭകര്‍ക്കായി പ്രത്യേക ബാങ്ക്
ധന്‍ജന്‍ യോജന പോസ്റ്റ് ഓഫീസുകളിലേക്ക് വ്യാപിപ്പിക്കും
‘പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന പദ്ധതി’ നടപ്പാക്കും
പാചക വാതക സബ്‌സിഡി നേരിട്ടു നല്‍കുന്ന പദ്ധതി വിപുലീകരിക്കും
പോസ്റ്റ് ഓഫീസുകളില്‍ ബാങ്കിങ് സൗകര്യം ഏര്‍പ്പെടുത്തും
ഒരു ലക്ഷം രൂപക്ക് മുകളിലെ എല്ലാ ക്രയവിക്രയങ്ങള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി

മറ്റ് പ്രഖ്യാപനങ്ങള്‍:

കൂടുതല്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ പ്രഖ്യാപനങ്ങള്‍ ഉടനുണ്ടാകും
ജനതാ ക്യാഷ്‌ലെസ് സൊസൈറ്റിയാക്കുകയാണ് ലക്ഷ്യം
അശോക ചക്രം പതിച്ച സ്വര്‍ണനാണയം പുറത്തിറക്കും
കുട്ടികളുടെ വികസന പദ്ധതിക്ക് 15,000 കോടി
വിനോദ സഞ്ചാര വികസനത്തിന് പൈതൃക നഗര പദ്ധതി നടപ്പാക്കും
ഗോവ, ഹംപി, ലേ, വരാണസി, ജാലിയന്‍ വാലബാഗ് എന്നിവിടങ്ങള്‍ക്ക് പൈതൃക പദവി
ഇ.എസ്.ഐ, ആരോഗ്യ ഇന്‍ഷുറന്‍സ് ഇതില്‍ ഏതു വേണമെന്ന് തൊഴിലാളികള്‍ക്ക് തെരഞ്ഞെടുക്കാം
ബിഹാറിനും പശ്ചിമ ബംഗാളിനും പ്രത്യേക കേന്ദ്ര സഹായം
ഇലക്ട്രിക് കാര്‍ നിര്‍മാണത്തിന് 75 കോടി രൂപ
പ്രതിരോധ മേഖലയില്‍ 2,46,700 കോടി നീക്കിയിരുപ്പ്
റോഡ്, റെയില്‍വേ അടിസ്ഥാന സൗകര്യ വികസനത്തിന് നികുതിരഹിത ബോണ്ടുകള്‍ വരും
കള്ളപ്പണം ഇല്ലാതാക്കാന്‍ ഊര്‍ജിത ശ്രമം നടത്തും
ഐ.ഐ.ടി വിദ്യാര്‍ഥികളുടെ ഉന്നത പഠനത്തിന് സാമ്പത്തിക സഹായ പദ്ധതി
ഇ.എസ്.ഐ, പ്രൊവിഡന്റ് ഫണ്ട് നിയമങ്ങളില്‍ ഭേദഗതി വരുത്തും
അടുത്ത സാമ്പത്തിക വര്‍ഷം 3.9 ശതമാനമാണ് ധനക്കമ്മി പ്രതീക്ഷിക്കുന്നത്
റെവന്യൂ കമ്മി 2.8 ശതമാനകമാകുമെന്നു പ്രതീക്ഷ
കള്ളപ്പണ ഒഴുക്ക് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിക്കും
വിദേശത്തെ കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കും
വിദേശ നിക്ഷേപങ്ങള്‍ മറച്ചുവെച്ചുള്ള നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതും റിട്ടേണുകള്‍ ഫയല്‍ ചെയ്യാത്തതും ഗുരുതര കുറ്റമായി കാണും. ഇതിന് ഏഴു വര്‍ഷം വരെ തടവുശിക്ഷ നല്‍കും
റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ ബിനാമി ഇടപാടിനെതിരെ കടുത്ത നടപടി സ്വീകരിക്കും
ആഭ്യന്തരതലത്തിലുള്ള കള്ളപ്പണം പിടികൂടുന്നതിനായി ബിനാമി ട്രാന്‍സാക്ഷന്‍ ബില്‍ കൊണ്ടുവരും
റിയല്‍ എസ്‌റ്റേറ്റ് മേഖലയിലടക്കമുള്ള കള്ളപ്പണം തുടച്ചുനീക്കും
നികുതി വിഹിതം കൂട്ടിയത് ചരിത്രത്തില്‍ ആദ്യമായാണ്
സംസ്ഥാനങ്ങളുടെ നികുതി വിഹിതം 62 ശതമാനം
2017ല്‍ ധനക്കമ്മി 7 ശതമാനമായി കുറക്കും
ധനക്കമ്മി: 2015ഫ2016ല്‍ 3.9%, 2016ഫ2017ല്‍ 3.5%, 2017ഫ2018ല്‍ 3% എന്നിങ്ങനെ കുറച്ചു കൊണ്ടുവരാനാണു ലക്ഷ്യം
12 രൂപാ വാര്‍ഷിക പ്രീമിയത്തില്‍ രണ്ടു ലക്ഷം രൂപ ലഭിക്കുന്ന അപകട ഇന്‍ഷുറന്‍സ് പദ്ധതി
8.5 ലക്ഷം കോടി രൂപ കാര്‍ഷിക വായ്പക്കായി വകയിരുത്തും
എം.പിമാരും ഉയര്‍ന്ന വരുമാനക്കാരും എല്‍.പി.ജി സബ്‌സിഡി ഉപേക്ഷിക്കണം
ഫോര്‍വേഡ് മാര്‍ക്കറ്റ് കമ്മീഷനെ സെബിയില്‍ ലയിപ്പിക്കും
രാജ്യത്തെ നിക്ഷേപ കേന്ദ്രമാക്കി മാറ്റും
സ്വച്ഛ് ഭാരത് പദ്ധതിക്ക് ഊന്നല്‍
ജന്‍ ധന്‍ യോജന, കല്‍ക്കരി ലേലത്തിലെ സുതാര്യത, സ്വച്ഛ് ഭാരത് പദ്ധതി എന്നിവ സര്‍ക്കാരിന്റെ 3 നേട്ടങ്ങള്‍
രാജ്യത്ത് രൂപയുടെ നില മെച്ചപ്പെട്ടു
2015-16 വളര്‍ച്ചാ നിരക്ക് എട്ട് മുതല്‍ എട്ടര ശതമാനം
നോണ്‍ പ്‌ളാന്‍ ചെലവ് 13,12,200 കോടി രൂപ
പദ്ധതി ചെലവ് 4,65,277 കോടി രൂപ
ലെതര്‍ ചെരുപ്പിന് വില കുറയും
സിഗരറ്റ്, പാന്‍മസാല വില കൂട്ടും

കേന്ദ്ര ബജറ്റില്‍ കേരളത്തിലെ വിവിധ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം ഇപ്രകാരമാണ്.

സ്‌പൈസസ് ബോര്‍ഡ്95 കോടി
വി.എസ്.എസ്.സി679 കോടി
കശുവണ്ടി വികസന കൗണ്‍സിലിന്4 കോടി
ടീ ബോര്‍ഡിന്116 കോടി
ഫാക്ടിന്35 കോടി
സ്‌പൈസസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്151 കോടി
സമുദ്രോത്പന്ന കയറ്റുമതി അതോറ്റിക്ക്107 കോടി
റബര്‍ ബോര്‍ഡ്161 കോടി
കോഫി ബോര്‍ഡിന്136 കോടി
ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രസിന്റ് ലിമിറ്റഡിന്17.10 കോടി
കപ്പല്‍ നിര്‍മ്മാണത്തിന് കൊച്ചി കപ്പല്‍ശാലയ്ക്ക്40 കോടി
കപ്പല്‍ശാലയ്ക്ക് സമീപം ലൈറ്റ് ഹൗസ് നിര്‍മ്മാണത്തിന് മൂന്നു കോടി
കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് 6.38 കോടി
കൊച്ചി മെട്രോയ്ക്ക് കേന്ദ്രബജറ്റില്‍ ഈ വര്‍ഷം 872.8 കോടി രൂപയാണ് ആകെ വിഹിതം കണക്കാക്കുന്നത്. 273.80 കോടി രൂപ ബജറ്റ് വിഹിതമായി ലഭിക്കും. 264.64 കോടി വിദേശ വായ്പയായി കണക്കാക്കിയിട്ടുണ്ട്. 60.64 കോടി രൂപ നികുതിയിളവായും ലഭിക്കും

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply