ലോകമനസ്സാക്ഷിക്കുമുന്നില്‍ കടലിലലയുന്നവര്‍

ഏഴായിരത്തോളം മനുഷ്യര്‍ രണ്ടുമാസമായി എവിടേയും അഭയം ലഭിക്കാതെ കടലില്‍ അലയുമ്പോഴും ലോകം അതു കണ്ടില്ലെന്നു നടിക്കുന്നു. ഐക്യരാഷ്ട്രസഭയോ ലോകപോലീസായോ അമേരിക്കയോ ലോകശക്തികളാകാന്‍ ശ്രമിക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളോ ഒരക്ഷരം ഉരിയാടുന്നില്ല. പിറന്ന നാട്ടിലെ പീഡനം സഹിക്കവയ്യാതെ നാടുവിട്ട മ്യാന്മറിലെ അറാകാന്‍ പ്രവിശ്യയിലെ റോഹിങ്ക്യന്‍ വംശജരാണ് ദിവസങ്ങളായി ബോട്ടുകളില്‍ ഇന്തോനേഷ്യക്കും മലേഷ്യക്കുമിടയിലുള്ള സമുദ്രമേഖലയില്‍ അലയുന്നത്. ഇന്തോനേഷ്യോ മലേഷ്യയോ ഇവരെ അടുപ്പിക്കുന്നില്ല. അടുപ്പിച്ചാല്‍ ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ പിറകെ വരുമെന്നും അവരെയെല്ലാം സ്വീകരിക്കാന്‍ സാധ്യമല്ലെന്നുമാണ് ഈ രാജ്യങ്ങളുടെ നിലപാടത്രെ. ഇന്തോനേഷ്യയും മലേഷ്യയും പറയുന്നത്. […]

mmm

ഏഴായിരത്തോളം മനുഷ്യര്‍ രണ്ടുമാസമായി എവിടേയും അഭയം ലഭിക്കാതെ കടലില്‍ അലയുമ്പോഴും ലോകം അതു കണ്ടില്ലെന്നു നടിക്കുന്നു. ഐക്യരാഷ്ട്രസഭയോ ലോകപോലീസായോ അമേരിക്കയോ ലോകശക്തികളാകാന്‍ ശ്രമിക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളോ ഒരക്ഷരം ഉരിയാടുന്നില്ല.
പിറന്ന നാട്ടിലെ പീഡനം സഹിക്കവയ്യാതെ നാടുവിട്ട മ്യാന്മറിലെ അറാകാന്‍ പ്രവിശ്യയിലെ റോഹിങ്ക്യന്‍ വംശജരാണ് ദിവസങ്ങളായി ബോട്ടുകളില്‍ ഇന്തോനേഷ്യക്കും മലേഷ്യക്കുമിടയിലുള്ള സമുദ്രമേഖലയില്‍ അലയുന്നത്. ഇന്തോനേഷ്യോ മലേഷ്യയോ ഇവരെ അടുപ്പിക്കുന്നില്ല. അടുപ്പിച്ചാല്‍ ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ പിറകെ വരുമെന്നും അവരെയെല്ലാം സ്വീകരിക്കാന്‍ സാധ്യമല്ലെന്നുമാണ് ഈ രാജ്യങ്ങളുടെ നിലപാടത്രെ. ഇന്തോനേഷ്യയും മലേഷ്യയും പറയുന്നത്. കരക്കിറങ്ങിയ പലരേയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
‘ഭൂമുഖത്തെ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷം’ എന്നാണ് ഇവരെ ഐക്യരാഷ്ട്ര സഭതന്നെ വിശേഷിപ്പിക്കുന്നത്. ഇവരെ പീഡിപ്പിക്കുന്നവരില്‍ പ്രമുഖര്‍ സാക്ഷാല്‍ ബുദ്ധന്റെ അനുയായികളാണെന്നതാണ് ചരിത്രത്തിന്റെ ക്രൂരതമാശ. സര്‍ക്കാരും അതിനു കൂട്ടുനില്‍ക്കുന്നു. 20 ലക്ഷത്തോളം വരുന്ന ഇവരില്‍ 12 ലക്ഷത്തോളം പേര്‍ ഇതിനകം അഭയാര്‍ഥികളായി കഴിഞ്ഞു. സൗദി അറേബ്യ, പാകിസ്താന്‍, ബംഗ്‌ളാദേശ്, മലേഷ്യ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലാണ് അവരുടെ ജീവിതം. മ്യാന്മറില്‍ വസിക്കുന്നവര്‍ക്ക് പൗരത്വം പോലും നല്‍കുന്നില്ല.
റോഹിങ്ക്യന്‍ മുസ്ലിംകള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് 2013ല്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പുറത്തിറക്കിയിരുന്നു. ‘ഓള്‍ യൂ കാന്‍ ഡു ഈസ് പ്രേ’ (All you can do is pray) എന്നതായിരുന്നു റിപ്പോര്‍ട്ടിന്റെ തലക്കെട്ട് എന്നതില്‍ നി്ന്നുതന്നെ കാര്യങ്ങള്‍ വ്യക്തമാണ്. അഭയാര്‍ഥികളെ സ്വീകരിക്കലും സംരക്ഷിക്കലുമായി ബന്ധപ്പെട്ട 1951ലെ യു.എന്‍ കണ്‍വെന്‍ഷന്‍ പ്രകാരം വലിയ പരിചരണവും സംരക്ഷണവും ലഭിക്കേണ്ട വിഭാഗമാണ് റോഹിങ്ക്യകള്‍. എന്നാല്‍ ഇന്ത്യയടക്കമുള്ള അയല്‍രാജ്യങ്ങള്‍ പോലും ഈ കണ്‍വെന്‍ഷനില്‍ ഒപ്പുവെച്ചിട്ടില്ല. യുഎനാകട്ടെ പിന്നെ കാര്യമായൊന്നും ചെയ്യുന്നുമില്ല. അന്താരാഷ്ട്ര മാധ്യമങ്ങളും ഏറെക്കുറെ നിശബ്ദരാണ്. എന്തിനേറെ ലോക മുസ്ലിം സംഘടനകള്‍ പോലും വിഷയത്തില്‍ ഇടപെടുന്നില്ല എന്നത് മറ്റൊരു വൈരുദ്ധ്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply