ലോകം കേള്‍ക്കുമോ പോപ്പിനെ…?
സമ്പന്ന രാഷ്ട്രങ്ങള്‍ ദരിദ്രജനതയെ ചൂഷണം ചെയ്യുന്ന തലതിരിഞ്ഞ സാമ്പത്തിക സംവിധാനം തിരുത്താനുള്ള ധീരമായ സാംസ്‌കാരിക വിപ്ലവത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. ഈ സമീപനം ഭൂമിയെ ചവറുകൂനയാക്കി മാറ്റിയിരിക്കുകയാണെന്നും ചാക്രിക ലേഖനത്തില്‍ മാര്‍പാപ്പ അഭിപ്രായപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം എന്ന വിപത്തിനെതിരേ ഇടപെടലിനു നിര്‍ദേശിക്കുന്ന ലേഖനം ആസന്നമായ പാരിസ്ഥിതിക ദുരന്തത്തിന് വികസിത രാഷ്ട്രങ്ങള്‍ക്കു നേരേയാണു വിരല്‍ ചൂണ്ടുന്നത്. താല്‍ക്കാലിക ഇടപെടലുകള്‍ ദുരന്തം വൈകിപ്പിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു. ദരിദ്ര രാഷ്ട്രങ്ങളിലെ പ്രകൃതിസമ്പത്ത് സ്വന്തം വളര്‍ച്ചയ്ക്കായി നിര്‍ലോഭം വിനിയോഗിക്കുന്ന […]
സമ്പന്ന രാഷ്ട്രങ്ങള്‍ ദരിദ്രജനതയെ ചൂഷണം ചെയ്യുന്ന തലതിരിഞ്ഞ സാമ്പത്തിക സംവിധാനം തിരുത്താനുള്ള ധീരമായ സാംസ്‌കാരിക വിപ്ലവത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. ഈ സമീപനം ഭൂമിയെ ചവറുകൂനയാക്കി മാറ്റിയിരിക്കുകയാണെന്നും ചാക്രിക ലേഖനത്തില്‍ മാര്‍പാപ്പ അഭിപ്രായപ്പെട്ടു.
കാലാവസ്ഥാ വ്യതിയാനം എന്ന വിപത്തിനെതിരേ ഇടപെടലിനു നിര്‍ദേശിക്കുന്ന ലേഖനം ആസന്നമായ പാരിസ്ഥിതിക ദുരന്തത്തിന് വികസിത രാഷ്ട്രങ്ങള്‍ക്കു നേരേയാണു വിരല്‍ ചൂണ്ടുന്നത്. താല്‍ക്കാലിക ഇടപെടലുകള്‍ ദുരന്തം വൈകിപ്പിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
ദരിദ്ര രാഷ്ട്രങ്ങളിലെ പ്രകൃതിസമ്പത്ത് സ്വന്തം വളര്‍ച്ചയ്ക്കായി നിര്‍ലോഭം വിനിയോഗിക്കുന്ന സമ്പന്ന രാഷ്ട്രങ്ങള്‍ ചൂഷിതര്‍ക്കു നേരേ മുഖംതിരിക്കുയാണ്. ‘കൂടുതല്‍ വിഭവങ്ങളും സമ്പത്തും രാഷ്ട്രീയ അധികാരവും കൈയടക്കിവച്ചിരിക്കുന്നവര്‍ തങ്ങള്‍ സൃഷ്ടിക്കുന്ന വിപത്തിന്റെ ലക്ഷണങ്ങള്‍ മറച്ചുപിടിക്കാനാണു ശ്രമിക്കുന്നത്. സഹജീവികളോടു കരുതല്‍ വേണമെന്ന അടിസ്ഥാന കടമ അവര്‍ മറക്കുന്നു.’
സാമ്പത്തിക കടത്തിന്റെ പേരില്‍ ദരിദ്രരാഷ്ട്രങ്ങളെ നിയന്ത്രിച്ചുനിര്‍ത്തുന്നവര്‍ പാരിസ്ഥിതിക കടത്തിന്റെ പേരില്‍ ഭിന്നമായ നിലപാടാണു സ്വീകരിക്കുന്നത്. അവരോടുള്ള കടം വികസിത രാജ്യങ്ങള്‍ ഇനിയെങ്കിലും വീട്ടിത്തുടങ്ങുക. ദൈവസൃഷ്ടിയുടെയും ഭാവി തലമുറകളുടെയും രക്ഷയ്ക്കായി വിശ്വാസികളും അവിശ്വാസികളും ഉണരേണ്ട സമയമായെന്നും ലോഡാത്തോ സി (സ്തുതിക്കപ്പെടുക) നമ്മുടെ പൊതുവസതിയുടെ കാവലിന് എന്ന ലേഖനത്തില്‍ മാര്‍പാപ്പ പറയുന്നു.
ഇക്കൊല്ലം അവസാനം പാരീസില്‍ ചേരുന്ന കാലാവസ്ഥാ വ്യതിയാന യു.എന്‍. ഉച്ചകോടിയില്‍ ഈ ലേഖനം ചര്‍ച്ച ചെയ്യപ്പെടണമെന്ന് മാര്‍പാപ്പ ആഗ്രഹിക്കുന്നു. ഭൂമിയുടെ സംരക്ഷണത്തിനു വേണ്ടിയുള്ള ധാര്‍മിക പ്രഘോഷണത്തിനപ്പുറം, ഭൂമിക്കു മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന വിപത്തിന് എതിരായ രോഷവും ദരിദ്രജനതയോടുള്ള കരുതലുമാണ് 180 പേജുള്ള ചാക്രിക ലേഖനത്തില്‍ നിഴലിക്കുന്നത്.
ആഗോളതാപനത്തിനു പിന്നിലെ ശാസ്ത്രം വിശദമായി വിശകലനം ചെയ്യുന്ന ഫ്രാന്‍സിസ് പാപ്പ, ഇതിന് ഫോസില്‍ ഇന്ധനങ്ങളുടെ ദുരുപയോഗത്തെയാണ് ഏറ്റവുമധികം പഴിക്കുന്നത്. കാലാവസ്ഥാ മാറ്റം ആസന്നമായ വിപത്തിന്റെ മുന്നോടിയാണെന്നും ഇതു മനുഷ്യസൃഷ്ടിയാണെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടുന്നു.
ശാസ്ത്രം ശാസ്ത്രജ്ഞര്‍ക്കു വിട്ട് സഭ മാറിനില്‍ക്കണമെന്ന് അഭിപ്രായപ്പെടുന്ന രാഷ്ട്രീയക്കാരെ ഫ്രാന്‍സിസ് പാപ്പ വെറുതേ വിടുന്നില്ല. ‘സൃഷ്ടിയെ സംരക്ഷിക്കേണ്ടത് ധാര്‍മികമായും മതപരമായും ഏറ്റവും പ്രധാനപ്പെട്ട കടമയാണെന്ന് ഫ്രാന്‍സിസും സഭയും കരുതുന്നു. അതു ദൈവത്തിന്റെ നിര്‍ദേശത്തോടുള്ള അനുസരണാപൂര്‍വമുള്ള പ്രതികരണമാണ്. സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥയെപ്പറ്റിയും മനുഷ്യരെപ്പറ്റിയും ദരിദ്രരുടെ ജീവിതത്തെപ്പറ്റിയും ആശങ്കപ്പെടുന്ന കൂടുതല്‍ നേതാക്കളെ നല്‍കേണമേ എന്നു ദൈവത്തോടു പ്രാര്‍ഥിക്കുന്നു’ മാര്‍പാപ്പ നിലപാട് വിശദീകരിക്കുന്നത് ഇങ്ങനെ.
ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനത്തോട് രാജ്യാന്തര ഊര്‍ജലോബി വിയോജിപ്പ് വ്യക്തമാക്കിക്കഴിഞ്ഞു. അതേസമയം, യു.എന്‍. കാലാവസ്ഥാ സമ്മേളനത്തെ സ്വാധീനിക്കാന്‍ മാര്‍പാപ്പയുടെ ചാക്രിക ലേഖനത്തിനു കഴിയുമെന്ന പ്രതീക്ഷയാണ് പരിസ്ഥിതി സംരക്ഷണരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ളത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in