റോഡ് ടു പാക്കിസ്ഥാന്‍ : ഷട്ട് അപ്പ്, ഇന്ത്യ ഞങ്ങളുടേതു കൂടിയാണ്

21, 4 മണിക്ക് കോഴിക്കോട് മാനാഞ്ചിറയില്‍ നമ്മള്‍ എന്തിനായിരുന്നൂ ശത്രുക്കളായത്, ഒരു പുഴക്കോ കുന്നിനോ പാടവരമ്പിനൊ അപ്പുറത്ത് നമ്മള്‍ ജീവിച്ചിരുന്നൂ. ചങ്ങാതികളായി സംസ്‌കാരം പങ്കിട്ട് ജീവിക്കുന്ന ജനങ്ങളെ ശത്രുരാജ്യങ്ങളായ് വിഭജിക്കുകയെന്നത് കേവലം രാഷ്ട്രീയ തന്ത്രവും കയ്യൂക്കുള്ളവന്റെ അധികാരഭ്രാന്തുമാണ്. ഇവിടെ മതാധിഷ്ഠിത രാഷ്ട്രീയം മാത്രമല്ല ജനങ്ങളെ തമ്മിലടിപ്പിച്ച് തന്‍കാര്യം നേടുന്നത്. മൂലധനതന്ത്രങ്ങളും കൂടിയാണ്. താലിബാനെയും ഇസ്ലാമികസ്‌റ്റെയിറ്റിനെയും വളര്‍ത്തിയെടുത്തത് അക്കൂട്ടരാണ്. മതാധിഷ്ഠിത രാഷ്ട്രീയവും വിഭജിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രമാണ് പാക്കിസ്ഥാനേയും ഇന്ത്യയേയും വേര്‍തിരിച്ച് സൃഷ്ടിച്ചത്. ഗോതമ്പും ഉരുളക്കിഴങ്ങും പരിപ്പും സവാളയും […]

yyy21, 4 മണിക്ക് കോഴിക്കോട് മാനാഞ്ചിറയില്‍

നമ്മള്‍ എന്തിനായിരുന്നൂ ശത്രുക്കളായത്, ഒരു പുഴക്കോ കുന്നിനോ പാടവരമ്പിനൊ അപ്പുറത്ത് നമ്മള്‍ ജീവിച്ചിരുന്നൂ. ചങ്ങാതികളായി സംസ്‌കാരം പങ്കിട്ട് ജീവിക്കുന്ന ജനങ്ങളെ ശത്രുരാജ്യങ്ങളായ് വിഭജിക്കുകയെന്നത് കേവലം രാഷ്ട്രീയ തന്ത്രവും കയ്യൂക്കുള്ളവന്റെ അധികാരഭ്രാന്തുമാണ്. ഇവിടെ മതാധിഷ്ഠിത രാഷ്ട്രീയം മാത്രമല്ല ജനങ്ങളെ തമ്മിലടിപ്പിച്ച് തന്‍കാര്യം നേടുന്നത്. മൂലധനതന്ത്രങ്ങളും കൂടിയാണ്. താലിബാനെയും ഇസ്ലാമികസ്‌റ്റെയിറ്റിനെയും വളര്‍ത്തിയെടുത്തത് അക്കൂട്ടരാണ്. മതാധിഷ്ഠിത രാഷ്ട്രീയവും വിഭജിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രമാണ് പാക്കിസ്ഥാനേയും ഇന്ത്യയേയും വേര്‍തിരിച്ച് സൃഷ്ടിച്ചത്.
ഗോതമ്പും ഉരുളക്കിഴങ്ങും പരിപ്പും സവാളയും കഴിക്കുന്ന മനുഷ്യര്‍. നമ്മള്‍, പാട്ടുപാടിയതും കൃഷിയിറക്കിയതും, പ്രണയച്ചതും, കരഞ്ഞതും കലഹിച്ചതും പിറന്നതും മരിച്ചതും അങ്ങനെ എല്ലാം ഒരു പോലെയായിരുന്നു. ഒരേ പോലെ ജീവിച്ചിരുന്ന നമുക്കിടയില്‍ ആരോ അധികാരത്തിന് വേണ്ടി കെട്ടിയ അതിര്‍ത്തി വേലികള്‍ എത്രയെത്ര ചോരപ്പുഴകളാണ് സൃഷ്ടിച്ചത്!!
ജീവത സാമ്പാദ്യങ്ങളെല്ലാം ഉപേക്ഷിച്ച് പതിനായിരങ്ങള്‍ പലായനം ചെയ്യേണ്ടിവരികയും മരിച്ചു വീഴേണ്ടിവരികയും ചെയ്തു. ഇപ്പോഴും മഞ്ഞുമലകളിലും മലമടക്കുകളിലും വയല്‍ വരമ്പുകളിലും വിഭജനത്തിന്റെ അറ്റുപോയ ഞരമ്പിലൂടെ ചോരവരുന്നത് മതിയായ ചികിത്സ ലഭിക്കാത്തത് കൊണ്ട് തന്നെയാണ്. ഇന്ത്യക്കും പാകിസ്ഥാനുമിടയില്‍ ശത്രുത നിലനിന്നു കാണാന്‍ കൊതിക്കുന്നവരുണ്ടാകാം. അത് ആരായിരുന്നാലും അവരെ അനുസരിക്കാതിരിക്കുക എന്നതാണ് ഓരോ ജീവനിലും തുടിക്കേണ്ട മുദ്രാവാക്യം.
വിയോജിപ്പുള്ളവര്‍ക്ക് പോകാനുള്ള ഇടമോ, പാക്കിസ്ഥാന്‍?
ഷാറൂഖ് ഖാനെ തൊട്ട് മലപ്പൂറത്തെ പോക്കറിക്കാനോട് വരെ സംഘികള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നതാണ് ‘പാക്കിസ്ഥാനിലേക്ക് പോ’ എന്നത്. ഖൈബര്‍ ചുരം താണ്ടാനും ഖവാലി കേള്‍ക്കാനും ഒരിക്കല്‍ പാക്കിസ്ഥാനിലേക്ക് പോകണം എന്ന് ആഗ്രഹിക്കുന്നുണ്ട് ഏതൊരു സംഗീത പ്രേമിയും. അതിര്‍ത്തികള്‍ മാഞ്ഞു പോകുന്ന ഒരു ഉട്യോപ്യയെ കുറിച്ചു തന്നെയാണ് അമിതദേശീയവാദത്തിന്റെ ഈ മോദിക്കാലത്തും നമുക്ക് സ്വപ്‌നം കാണാനുള്ളത്.
ദളിതരെ ചുട്ടുകൊല്ലുകയും മലംതീറ്റിക്കുകയും അടിച്ചുകൊല്ലുകയും കഴുത്തറുക്കുകയും ചെയ്യുന്ന ആര്‍ഷ(ബ്രാഹ്മണ)’ഭാരത’ത്തില്‍ പശുവിനെ കടത്തിയെന്നും തിന്നെന്നും പറഞ്ഞ് പേപ്പട്ടികളെപോലെ മുസ്‌ലീങ്ങളെ തല്ലികൊല്ലുമ്പോള്‍ പ്രതികരിക്കുന്നവരോട് അധികാരികള്‍ ആവര്‍ത്തിച്ച് പറയുന്നത് ‘നിങ്ങള്‍ പാക്കിസ്ഥാനിലേക്ക് പോകൂ!’ എന്നാണ്.
സവര്‍ണ്ണരേയും അധികാരികളേയും പ്രകോപിപ്പിക്കാതെ നിങ്ങളെല്ലാവരും പച്ചില തിന്നും വായ മൂടിക്കെട്ടിയും ജീവിക്കേണ്ടതാണെന്ന് സുഗതകുമാരിയെ പോലുള്ളവര്‍ തിട്ടൂരമിറക്കുമ്പോള്‍, നമുക്ക് വിനയത്തോടെ ആവര്‍ത്തിക്കാനുള്ളത് ഷാരൂഖ് പറഞ്ഞവാക്കുകളാണ്. ഷട്ട് അപ്പ്; ഇന്ത്യ ഞങ്ങളുടേതുകൂടിയാണ്.
നമ്മള്‍ ജനിച്ച, വളര്‍ന്ന നമ്മുടെ ചുറ്റുപാടുകളാണ് ഇത്. അതിന്‍മേല്‍ നമ്മള്‍ക്ക് തന്നെയാണ് അവകാശം. അത് പൗരസങ്കല്‍പ്പത്തില്‍ നിന്നുകൊണ്ടല്ല, മറിച്ച് ലോകത്തെ ജീവജാലങ്ങളില്‍ ഒരാളെന്നനിലയില്‍ എല്ലാ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടപോലെ നമ്മുക്കുമുള്ള അവകാശം. നമ്മള്‍ എവിടെ ജീവിക്കണം/ജീവിക്കണ്ട എന്ന് തീരുമാനിക്കാനും തിട്ടൂരമിറക്കാനും ഒരുശക്തിക്കും അവകാശമില്ല. കാരണം മഹാത്മ ഗാന്ധി പറഞ്ഞപോലെ ഇന്ത്യ ‘ഹിന്ദുക്കളുടേത് മാത്രമല്ല’, മുസ്‌ലീങ്ങളുടെയും പാഴ്‌സികളുടെയും, ബൗദ്ധരുടെയും ക്രിസ്ത്യാനികളുടെയും കറുത്തവരുടെയും വെളുത്തവരുടെയും ദളിതരുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും എന്നുവേണ്ട എല്ലാവരുടെയും നാടാണ്. അവിടെ നിന്ന് ഇറങ്ങിപ്പോകാന്‍ പറയാന്‍ ഇത് സങ്കികളുടെ സ്വകാര്യസ്വത്തല്ല, ഇവിടുള്ള എല്ലാമനുഷ്യരുടെയും മനുഷ്യേതരജീവിതങ്ങളുടെയും പൊതുസ്വത്താണ്.
ഇനി നമുക്ക് പാക്കിസ്ഥാനെ കുറിച്ച് പറയാം. അവിടുള്ള മനുഷ്യരെ കുറിച്ചും. എവിടെ നിന്നാണ് പാക്കിസ്ഥാനികളെന്നും ഇന്ത്യക്കാരെന്നുമുള്ള വിഭജനം കടന്നുവരുന്നത്? എന്തിനാണ് ഈ വിഭജനങ്ങള്‍? ഇന്നും പാക്കിസ്ഥാനില്‍ അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും ശത്രുഘ്‌നന്‍ സിന്‍ഹക്കും ആരാധകര്‍ കുറയുന്നില്ല. ഗുലാം അലിയുടെ പാട്ടും വസീം അക്രത്തിന്റെ ബൗളിങ്ങും അഫ്രീദിയുടെ വെടിക്കെട്ട് ബാറ്റിങ്ങും ഇഷ്ടപ്പെടുന്നത് തെറ്റാണെന്ന് വിധിക്കുന്നത് ഏത് ദേശീയതയുടെ അളവുകോല് വെച്ചാണെങ്കിലും ആ അളവില്‍ വിശ്വസിക്കുക എന്നത് ഒരു ഫാഷിസ്റ്റ് കാലത്തെ ,ക്രൂരമായ മനുഷ്യത്വവിരുദ്ധ മനോഘടനയെ അടയാളപ്പെടുത്തുകയാണ്.
വാഗാ അതിര്‍ത്തി കടന്ന്, പാക്കിസ്ഥാനിലെത്തപ്പെട്ട ഗീതാ എന്ന പെണ്‍കുട്ടിയെ ഇന്ത്യക്ക് തിരിച്ചേല്‍പ്പിച്ച മാനവികമൂല്യങ്ങള്‍ പേറുന്ന ഒരു മണ്ണ് കൂടിയാണ് പാക്കിസ്ഥാന്‍, എന്നത് വിസ്മരിച്ചുകൊണ്ട് അപരവല്‍ക്കരണം നടത്തുന്നവര്‍ സൃഷ്ടിക്കുന്ന ദേശീയബോധം ശരിയല്ലെന്ന് പ്രഖ്യാപിക്കേണ്ടതുണ്ട്. ഏതൊരു രാജ്യത്തുമുണ്ടാകുന്ന അഭ്യന്തരവും രാഷ്ട്രീയപരവുമായ പ്രശ്‌നങ്ങളും സങ്കീര്‍ണണതകളും തീവ്രവാദവും കുറ്റകൃത്യങ്ങളും പാക്കിസ്ഥാനിലുമുണ്ട്. എന്നാല്‍, അതൊരിക്കലും പ്രതികരിക്കുന്ന ഇന്ത്യക്കാരെ നാടുകടത്താനുള്ള ദേശമല്ലെന്ന് ഇന്ത്യന്‍ ഭരണകൂടത്തോടും സംഘികളോടും പറയാനുള്ള ജനാധിപത്യമര്യാദ ഓരോ പൗരനുമുണ്ട്.
സംസ്‌ക്കാരവും മതവും വര്‍ണ്ണവും ജാതിയുമെല്ലാം മനുഷ്യനെ വേര്‍ത്തിരിക്കാനുപയോഗിക്കുന്ന ആയുധങ്ങളാണെങ്കില്‍ തീര്‍ച്ചയായും അവ ഉപേക്ഷിക്കുകയോ മാറ്റിപ്പണിയുകയോ ചെയ്യേണ്ടതുണ്ട്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വികാരം നമ്മുടേതല്ല. അഭിപ്രായവും വിയോജിപ്പും രേഖപ്പെടുത്തിയതിന്റെ പേരില്‍ ധബോല്‍ക്കറും പന്‍സാരെയും കല്‍ബുര്‍ഗിയും കൊല്ലപ്പെടുമ്പോള്‍, അഭിപ്രായസ്വാതന്ത്രമെന്നത് കടലാസിലെ പുലി മാത്രമായി അവശേഷിക്കുന്നു.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തോട് പുറംതിരിഞ്ഞുനിന്ന ആര്‍.എസ്.എസ്സ് ഇപ്പോള്‍ മറ്റുള്ളവരെ ദേശാഭിമാനം പഠിപ്പിക്കാനിറങ്ങിയിരിക്കുകയാണ്. ചാര്‍വാകമതവും ബുദ്ധമതവും പോലുള്ള ദൈവരഹിത/നാസ്തികമതങ്ങളെക്കൂടി ഉള്‍ക്കൊണ്ട ചരിത്രമാണ് നമുക്കുള്ളത്. ബഹുസ്വരജനാധിപത്യമാവണം നമ്മുടെ രാഷ്ട്രീയത്തിന്റെ കാതല്‍. ഇതിനെയെല്ലാം തകര്‍ത്ത് ഒരു ഫാസിസ്റ്റ് ഭരണക്രമം/ഏകസ്വരാത്മക (വരേണ്യ/സവര്‍ണ) അധികാരം സ്ഥാപിക്കാനുള്ള ഹാലിളക്കങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നത്.
നമ്മുടെ നാടിന്റെ മതേതരമൂല്യങ്ങള്‍ കാത്തുരക്ഷിക്കുന്നതിന് ഇത്തരം ഹൈന്ദവ ഫാസിസ്റ്റ്ശക്തികളെ ചെറുത്തുതോല്പ്പിക്കേണ്ടിയിരിയ്ക്കുന്നു. ദേശസ്‌നേഹം അളക്കുന്നത് പാക്കിസ്ഥാന്‍ വിരുദ്ധ വികാരത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന പ്രതീതി സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വരാഷ്ട്രീയത്തോട്, ഞങ്ങള്‍ പാക്കിസ്ഥാനെയും സ്‌നേഹിക്കുന്നു, അവിടുത്തെ മാത്രമല്ല, അമേര്ക്കയിലെയും ഫ്രാന്‍സിലെയും ലബനനിലെയും ലിബിയയിലെയും ഈജിപ്തിലെയും പലസ്തീനിലെയും ഒക്കെ മനുഷ്യരെ ഞങ്ങള്‍ അതിയായി സ്‌നേഹിക്കുന്നു. ഞങ്ങളുടെ സഹോദരങ്ങളായി പരിഗണിക്കുന്നു. അവിടങ്ങളില്‍ ഭരണകൂടങ്ങള്‍, അത് ഇസിസ് ആയാലും അമേരിക്കനായാലും, നടത്തുന്ന മനുഷ്യ കുരുതികളെ ഞങ്ങള്‍ അപലപിക്കുന്നു. പാകിസ്ഥാന്‍ ജനത ഇന്ത്യയുടെ ശത്രുക്കളല്ലെന്ന് ഉറപ്പിച്ച് പ്രഖ്യാപിക്കുന്ന ഫാസിസ്റ്റ് വിരുദ്ധറാലിയിലേയ്ക്ക് താങ്കളെ സാദരം ക്ഷണിയ്ക്കുന്നു.
റോഡ് റ്റു പാക്കിസ്ഥാന്‍?’
ഷട്ട് അപ്, ഇന്ത്യ എന്റേതുകൂടിയാണ്.
21, 4 മണിക്ക് കോഴിക്കോട് മാനാഞ്ചിറയില്‍
ബന്ധങ്ങള്‍ക്ക് ..
ഷമീര്‍ കളത്തിങ്ങല്‍: 98 95 16 00 85
റിയാസ് : 80 86 11 68 22
ലിബിന്‍ : 99 61 79 96 96
‘യൂത്ത് ഡയലോഗ് ‘
പരിസ്ഥിതിക്കും നീതിക്കും വേണ്ടി യുവജനങ്ങള്‍

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply