രോഹിതില്‍ നിന്ന് ജിഗ്നേഷിനേക്ക്

രോഹിത് വെമുലയില്‍ നിന്ന് ജിഗ്നേഷ് മേവാനിയിലേക്ക് – 2016ലെ ഇന്ത്യന്‍ സാമൂഹ്യ രാഷ്ട്രീയ അവസ്ഥയെ അങ്ങനെ വിശേഷിപ്പിക്കുന്നതാ യിരിക്കും ശരി. കഴിഞ്ഞ വര്‍ഷം ജനുവരി 17നായിരുന്നു ‘ഒരിക്കല്‍ നിങ്ങളറിയും ഞാനെന്തുകൊണ്ട് ഇത്രയും ക്ഷോഭിച്ചിരുന്നുവെന്ന്. അന്ന് നിങ്ങളറിയും ഞാനെന്തുകൊണ്ട് സാമൂഹ്യതാല്‍പര്യങ്ങള്‍ വെറുതെ പങ്കുവെയ്ക്കുന്നതല്ല എന്ന്, ഒരിക്കല്‍ നിങ്ങളറിയും ഞാനെന്തുകൊണ്ടാണ് ക്ഷമ ചോദിച്ചിരുന്നതെന്ന്. അന്നു നിങ്ങളറിയും ആ വേലികള്‍ക്കപ്പുറം കെണികളുണ്ടായിരുന്നുവെന്ന്, ഒരിക്കല്‍ നിങ്ങള്‍ക്കെന്നെ ചരിത്രത്തില്‍ കണ്ടെത്താനാകും, അതിന്റെ നിറം മങ്ങിയ താളുകളില്‍ ഇരുണ്ട വെളിച്ചത്തില്‍ അന്നു നിങ്ങള്‍ പറയും ഞാന്‍ […]

j

രോഹിത് വെമുലയില്‍ നിന്ന് ജിഗ്നേഷ് മേവാനിയിലേക്ക് – 2016ലെ ഇന്ത്യന്‍ സാമൂഹ്യ രാഷ്ട്രീയ അവസ്ഥയെ അങ്ങനെ വിശേഷിപ്പിക്കുന്നതാ യിരിക്കും ശരി. കഴിഞ്ഞ വര്‍ഷം ജനുവരി 17നായിരുന്നു ‘ഒരിക്കല്‍ നിങ്ങളറിയും ഞാനെന്തുകൊണ്ട് ഇത്രയും ക്ഷോഭിച്ചിരുന്നുവെന്ന്. അന്ന് നിങ്ങളറിയും
ഞാനെന്തുകൊണ്ട് സാമൂഹ്യതാല്‍പര്യങ്ങള്‍ വെറുതെ പങ്കുവെയ്ക്കുന്നതല്ല എന്ന്, ഒരിക്കല്‍ നിങ്ങളറിയും ഞാനെന്തുകൊണ്ടാണ് ക്ഷമ ചോദിച്ചിരുന്നതെന്ന്. അന്നു നിങ്ങളറിയും ആ വേലികള്‍ക്കപ്പുറം കെണികളുണ്ടായിരുന്നുവെന്ന്, ഒരിക്കല്‍ നിങ്ങള്‍ക്കെന്നെ ചരിത്രത്തില്‍ കണ്ടെത്താനാകും, അതിന്റെ നിറം മങ്ങിയ താളുകളില്‍ ഇരുണ്ട വെളിച്ചത്തില്‍ അന്നു നിങ്ങള്‍ പറയും ഞാന്‍ വിവേകമുള്ളവനായിരുന്നുവെങ്കില്‍… അന്ന് രാത്രി നിങ്ങളെന്നെ ഓര്‍ക്കും, നിങ്ങളെന്നെ അനുഭവിക്കും, ഒരു ചെറു ചിരിയോടെ നിങ്ങളന്നെ നിശ്വസിക്കും അതെ, അന്ന് ഞാന്‍ പുനര്‍ജനിക്കും’ എന്ന കവിതാശകലങ്ങള്‍ എഴുതിവെച്ച് രോഹിത് വെമുല രക്തസാക്ഷിയയത്. കാള്‍സാഗനെപ്പോലെ ശാസ്ത്രമെഴുത്തുകാരനാവാന്‍ ആഗ്രഹിച്ച് ഒടുവില്‍ ഒരു ആത്മഹത്യാകുറിപ്പ് മാത്രം എഴുതി വെമുലക്ക് ജീവത്യാഗം ചെയ്യേണ്ടിവന്നതിനു കാരണം ഒന്നുമാത്രം. ദളിതനായി പിറന്നു എന്നത്. ചിലര്‍ക്ക് ജീവിതം തന്നെ ശാപമാണെന്നും തന്റെ ജന്മം തന്നെയായിരുന്നു വിധികല്‍പിതമായ അപകടമെന്നു പറഞ്ഞാണ് രോഹിത് പോയത്. ഞാന്‍ നിശ്ശബ്ദനായി വന്ന് നിശ്ശബ്ദനായി പോകുന്നതുപോലെ എന്റെ മരണാനന്തരചടങ്ങും നിശ്ശബ്ദമായി ചെയ്യുക എന്നായിരുന്നു അയാള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നിശബ്ദരായിരിക്കാന്‍ രോഹിതിനെ നെഞ്ചിലേറ്റിയവര്‍ തയ്യാറായില്ല. രാജ്യത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങള്‍ മുതല്‍ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ വരെ രോഹിത് തരംഗം ആഞ്ഞടിച്ചു. വര്‍ഷാന്ത്യമായപ്പോഴേക്കും ഇന്ത്യയിലെ ചൂഷിതവിഭാഗങ്ങള്‍ക്കു നിരവധി പ്രതീക്ഷകള്‍ നല്‍കുന്ന ജിഗ്നേഷ് മേവാനിയെത്തി ഈ തരംഗത്തിന്റെ അലയൊലികള്‍. അതെ, രോഹിതിന്റെ രക്തസാക്ഷിത്വം വെറുതെയായില്ല, വെറുതെയാകില്ല.
ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച തീക്ഷ്ണമായ ചോദ്യങ്ങളാണ് രോഹിത വെമുല ഉയര്‍ത്തിയത്. ജാതി കേന്ദ്രികൃതമായ സാമൂഹികാവസ്ഥകളോടും വരേണ്യ ദേശിയ ഭാവനകളോടും അതിന്റെ ഹിംസാത്മകമായ ബ്രാഹ്മണിക്കല്‍ ഭാവങ്ങളോടും ആത്മാഭിമാനത്തിന്റെ രാഷ്ട്രിയത്തിലൂന്നി കലഹ മുയര്‍്തതുകയായിരുന്നു അയാള്‍. രോഹിത് വെമുലയെ മരണത്തിലേക്ക് തള്ളിവിട്ട് നിശബ്ദമാക്കാമെന്ന്’ കരുതിയിരുന്ന ആ ചോദ്യങ്ങള്‍ ഇന്നിതാ രാജ്യമെങ്ങും അലയടിക്കുകയാണ്. ഏറെ കാലം ഈ ചോദ്യങ്ങളോട് മുഖംതിരിച്ചുനിന്ന കേരളം പോലും അതുന്നയിച്ചുതുടങ്ങി. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖംമൂടിയില്‍ ജാതിപ്രശ്‌നത്തെ ഇനിയും മറക്കാനാകില്ല എന്നു കേരളത്തിലെ ദളിത് യുവത്വം പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനെ ഏതു നിലയിലും നേരിടുന്നതില്‍ സംഘപരിവാര്‍ മാത്രമല്ല, ഇടതുപക്ഷവുമുണ്ടെന്നതാണ് വാസ്തവം. അംബേദ്കര്‍ വിദ്യാര്‍ത്ഥി സംഘടനയുണ്ടാക്കാന്‍ ശ്രമിച്ചതിന് വിവേക് എന്ന ദളിത് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത് എസ് എഫ് ഐക്കാരായിരുന്നു എന്നോര്‍ക്കുക. ‘വിയോജിപ്പുകളുടെ രാഷ്ട്രീയത്തെ ഭാരതം എമ്പാടും അടിച്ചമര്‍ത്തി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ ആണ് ഞാന്‍ ജീവിക്കുന്നെതന്നും ഒരു ദളിത് ആയിരിക്കുക എന്നത് എത്രമാത്രം പ്രയാസകരമാണെന്നും എനിക്ക് നന്നായി ബോധ്യപ്പെടുന്നുണ്ട്. ജീവിക്കാനായി പൊരുതുക എന്നത് എന്റേയും എന്റെ കുടുംബത്തിന്റേയും സമൂഹത്തിന്റേയും ആവശ്യമാണ്. അതുകൊണ്ട് മാത്രമാണ് ഞാന്‍ ആത്മഹത്യ ചെയ്യാതിരിക്കുന്നത്’ – ഇത് വിവേക് എസ് എഫ് ഐ സംസ്ഥാനസെക്രട്ടരിക്ക് അയച്ച കത്തില വരികളാണ്..!!! ജാതി വിഷയത്തോടുള്ള സിപിഎമ്മിന്റേയും എസ് എഫ് ഐയുടേയും നിഷേധാത്മകനിലപാടില്‍ പ്രതിഷേധിച്ചായിരുന്നു രോഹിത് എസ് എഫ് ഐ വിട്ട് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ചേര്‍ന്നതെന്നും പ്രസക്തമാണ്. ജനാധിപത്യത്തിന്റെയും തുറന്ന സംവാദങ്ങളുടെയും ഇടങ്ങള്‍ എന്ന് നാം കരുതിപ്പോന്നിരുന്ന ഉന്നത വിദ്യാലയങ്ങള്‍ പോലും ജാതിപീഡനത്തിന്റെ വിളനിലങ്ങളാണെന്നര്‍ത്ഥം. ജാതി മതം വര്‍ഗം വംശം ലിംഗം എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള വിവേചന ഭീകരതയുടെയും അസഹിഷ്ണുതയുടെയും അവഹേളനയുടെയും ഒറ്റപ്പെടുത്തലുകളുടെയും അന്യവല്‍ക്കരണ പ്രക്രിയകളുടെയും ബാക്കിപത്രങ്ങളാണ് നിരവധി മരണങ്ങളും ദളിത് പിന്നാക്ക വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കും എന്ന് ഇവയെക്കുറിച്ച് പഠനം നടത്തിയ മുന്‍ യു.ജി.സി ചെയര്‍മാന്‍ സുഗദേവ് തൊറാത്ത്, ദല്‍ഹി യുനിവേഴ്‌സിറ്റി അധ്യാപകനായ എന്‍. സുകുമാര്‍ എന്നിവര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
രോഹിത്തിന്റെ മരണമുയര്‍ത്തിയ ചോദ്യങ്ങളെയും ജനാധിപത്യ മുന്നേറ്റങ്ങളെയും അട്ടിമറിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയിലെമ്പാടും ഹിന്ദുത്വ ശക്തികള്‍ ഇന്നുള്ളത്. രണോത്സുകമായ ദേശിയതയെ ഉയര്‍ത്തിപ്പിടിച്ച് തങ്ങളുടെ ജാതി വെറിയെയും വംശിയ ഭ്രാന്തിനെയും വരേണ്യ ബോധ്യങ്ങളെയും സംരക്ഷിക്കാമെന്നാണ് അവര്‍ കരുതുന്നത്. എല്ലാ വിസമ്മതങ്ങളെയും ദേശദ്രോഹം എന്ന കളത്തിലേക്ക് വലിച്ചിട്ട് അടിച്ചമര്‍ത്താ മെന്നാണവരുടെ വ്യാമോഹം. കേരളത്തില്‍ പോലും ഈ നീക്കം ശക്തമായിരിക്കുകയാണല്ലോ. എന്നാല്‍ അതത്ര എളുപ്പമാകില്ല എന്നുതന്നെയാണ് പോയവര്‍ഷം ഉറക്കെ പ്രഖ്യാപിച്ചത്. ജെ എന്‍ യുപോലുള്ള ഉന്നതസര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം മുതല്‍ കന്‍ഷിറാമിന്റെ യുപിയിലും അംബേദ്കറുടെ മഹാരാഷ്ട്രയിലും മോദിയുടെ സ്വന്തം നാടായ ഗുജറാത്തിലും ഉയര്‍ന്നു വന്ന പ്രക്ഷോഭങ്ങള്‍ നല്‍കുന്ന സൂചനകള്‍ ശുഭകരമാണ്. അവയുടെയല്ലാം പ്രതീകമായാണ് ഗുജറാത്തില്‍ നിന്നുതന്നെ ജിഗ്നേഷ് മേവാനിയും ഉയര്‍ന്നു വന്നിരിക്കുന്നത്. പശുതോല്‍ കടത്തിയെന്നാരോപിച്ച് ഏഴ് ദളിത് യുവാക്കളെ നഗ്‌നരാക്കി പരസ്യമായി തല്ലിച്ചതച്ച സംഭവമാണ് ഗുജറാത്തിലെ ദളിത് രോഷത്തെ ആളികത്തിച്ചത്. ബി.എസ്.പി നേതാവ് മായാവതിയെ ഉത്തര്‍പ്രദേശിലെ ബി.ജെ.പി മുന്‍ ഉപാധ്യക്ഷന്‍ ദയാശങ്കര്‍ സിങ്ങ് അധിക്ഷേപിച്ച സംഭവമാണ് യുപിയിലെ പ്രക്ഷോഭങ്ങള്‍ക്ക് ഹേതുവായത്. ദാദറിലെ അംബേദ്കര്‍ ഭവന്‍ പൊളിച്ച സംഭവമാണ് മഹാരാഷ്ട്രയിലെ പ്രക്ഷോഭത്തിന് കാരണമായത്. ഈ പ്രക്ഷോഭങ്ങളെല്ലാം രാജ്യമെങ്ങും പടരുമെന്നതില്‍ സംശയമില്ല. കേരളത്തില്‍ തന്നെ കൃഷിഭൂമിക്കായുള്ള ദളിതരുടെ പ്രക്ഷോഭം ശക്തമായിരിക്കുകയാണ്. ജിഗ്നേഷ് തന്നെ നേരിട്ടെത്തി ഈ സമരങ്ങളില്‍ ഭാഗഭാക്കാകുന്നു. ദളിതര്‍ ഇനി മുതല്‍ പശുക്കളുടെ ശവങ്ങള്‍ തൊടുകയില്ലെന്നും തോട്ടിപ്പണി ചെയ്യില്ലെന്നും മാത്രമല്ല, എല്ലാ ദളിത് കുടുംബങ്ങള്‍ക്കും 5 ഏക്കര്‍ ഭൂമി നല്‍കണമെന്നുമുള്ള ഗുജറാത്തിലെ ആവശ്യങ്ങളുടെ ഭാഗമായിതന്നെയാണ് അദ്ദേഹം ഇന്ത്യ മുഴുവന്‍ സമരസന്ദേശവും ഊര്‍ജ്ജവുമായി എത്തുന്നത്. അതിലൂടെ തിരിച്ചുവരുന്നത് സാക്ഷാല്‍ അംബേദകറല്ലാതെ മറ്റാരുമല്ല എന്നതാണ് പലര്‍ക്കും പേടിസ്വപ്‌നമായിരിക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Dalit | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply