രോഗികളുടെ അവകാശങ്ങള്‍

അഡ്വ. ജോര്‍ജ് പുലികുത്തിയില്‍ ആരോഗ്യം എല്ലാ മനുഷ്യരുടെയും മൗലീകാവകാശവും മനുഷ്യാവകാശവുമായി ഇന്ത്യന്‍ ഭരണഘടനയും അന്താരാഷ്ട്ര ഉടമ്പടികളും അംഗീകരിച്ചിട്ടുണ്ട്. അതിനാല്‍ ആരോഗ്യ രംഗത്തെ ആരോപണ മുക്തമായി നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയും, രോഗിയുടെ സുഖവും സുരക്ഷിതത്തവും ഉറപ്പുവരുത്തേണ്ടത് സേവന ദാതാക്കളുടെ നൈതിക ധര്‍മ്മവുമാണ്. ആസ്പത്രി മാനേജ്‌മെന്റും ഡോക്ടറും നേഴ്‌സിംഗ് സ്റ്റാഫും ഉള്‍പ്പെടുന്നതാണ് സേവനദാതാക്കള്‍. രോഗിയുടെ അവകാശങ്ങള്‍: 1. ആരോഗ്യകരവും സുരക്ഷിതവും ആയ അന്തരീക്ഷം ആസ്പത്രികളില്‍ ലഭ്യമാക്കണം. ആസ്പത്രി മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഉണ്ടായിരിക്കണം.മുറികള്‍,ശുചിത്വമുറികള്‍, ഉപകരണങ്ങള്‍, കിടക്കവിരികള്‍ ഭോജന […]

rrr2അഡ്വ. ജോര്‍ജ് പുലികുത്തിയില്‍

ആരോഗ്യം എല്ലാ മനുഷ്യരുടെയും മൗലീകാവകാശവും മനുഷ്യാവകാശവുമായി ഇന്ത്യന്‍ ഭരണഘടനയും അന്താരാഷ്ട്ര ഉടമ്പടികളും അംഗീകരിച്ചിട്ടുണ്ട്. അതിനാല്‍ ആരോഗ്യ രംഗത്തെ ആരോപണ മുക്തമായി നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയും, രോഗിയുടെ സുഖവും സുരക്ഷിതത്തവും ഉറപ്പുവരുത്തേണ്ടത് സേവന ദാതാക്കളുടെ നൈതിക ധര്‍മ്മവുമാണ്. ആസ്പത്രി മാനേജ്‌മെന്റും ഡോക്ടറും നേഴ്‌സിംഗ് സ്റ്റാഫും ഉള്‍പ്പെടുന്നതാണ് സേവനദാതാക്കള്‍.
രോഗിയുടെ അവകാശങ്ങള്‍:
1. ആരോഗ്യകരവും സുരക്ഷിതവും ആയ അന്തരീക്ഷം ആസ്പത്രികളില്‍ ലഭ്യമാക്കണം. ആസ്പത്രി മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഉണ്ടായിരിക്കണം.മുറികള്‍,ശുചിത്വമുറികള്‍, ഉപകരണങ്ങള്‍, കിടക്കവിരികള്‍ ഭോജന ശാലകള്‍- എല്ലാം വൃത്തിയുള്ളതും മാലിന്യമുക്തവുമാകണം.
2. ചികിത്സയുടെ കാര്യത്തില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ രോഗിയുടെ അറിവോടും, പങ്കാളിത്തത്തോടും, സ്വതന്ത്രമായ സമ്മതത്തോടും കൂടിയായിരിക്കണം. അതിന് പാകമായ അവസ്ഥയിലല്ല രോഗിയെങ്കില്‍, അടുത്ത കുടുംബാംഗങ്ങളുടെ പങ്കാളിത്തവും സമ്മതവും ഉറപ്പുവരുത്തണം.
3. ആസ്പത്രിയില്‍ ലഭ്യമായ ഏറ്റവും മികച്ച സേവനം രോഗിക്ക് ലഭിക്കുന്നുവെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം.
മ) അടിയന്തിരമായ ശ്രദ്ധ,ആസ്പത്രിയിലെത്തുന്നരോഗി കൂടുതല്‍ സമയം കാത്തിരിക്കാന്‍ ഇടവരരുത്.
യ) എന്താണ് രോഗം, നല്‍കാന്‍പോകുന്ന ചികിത്സ എന്തൊക്കെ, തുടര്‍ നടപടികള്‍ എന്തായിരിക്കും, ഭവിഷ്യത്തുക്കള്‍ ഉണ്ടെങ്കില്‍ അവയുടെ സാധ്യത എത്രത്തോളം ചിലവ് എത്രത്തോളം എന്നിവരോഗി/അടുത്ത ബന്ധുക്കള്‍ എന്നിവരെ അറിയിക്കണം.
ര) രോഗി, രോഗം എന്നീ കാര്യങ്ങള്‍ പരിഗണിച്ച് സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നവര്‍ക്ക് (വികലാംഗര്‍, മൂന്നാംലിംഗത്തില്‍പ്പെട്ടവര്‍, എയ്ഡ്‌സ് രോഗികള്‍, ശിശുക്കള്‍, മാനവികാസ്വാസ്ഥ്യമുള്ളവര്‍) അവരര്‍ഹിക്കുന്ന സൗകര്യങ്ങള്‍ ലഭ്യമാക്കണം.
റ) കൗണ്‍സിലിംഗ് – രോഗികളും ബന്ധുക്കളും സ്വാഭാവികമായും പലവിധ ആശങ്കകളാലൂം തെറ്റായ വിശ്വാസങ്ങളാലും, സാമ്പത്തിക കാരണങ്ങളാലും അസ്വസ്ഥരുംക്ഷുഭിതരോ ഭയചകിതരോ ആകാം. അവരെ സാന്ത്വനിപ്പിക്കാനും പക്വമതികളായ കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാക്കണം.
ല) സാന്ത്വനചികിത്സ- രോഗത്തിന്റെ സ്വഭാവവും രോഗിയുടെ സാമൂഹ്യ-സാമ്പത്തിക-ഗാര്‍ഹിക പാശ്ചാത്തലവും പരിഗണിച്ച്, ആസ്പത്രിയിലോ സമീപ പ്രദേശത്തോ ലഭ്യമായ സാന്ത്വന ചികിത്സയെക്കുറിച്ചും രോഗിയെ/ബന്ധുക്കളെ അറിയിക്കണം.
ള) രോഗിക്ക് ലഭിക്കേണ്ട ആദരം, സ്വകാര്യത, മാന്യത- രോഗിയുടെ ശരീരം, ആത്മാഭിമാനം, സ്വകാര്യത ഇവയെല്ലാം ആദരിക്കപ്പെടണം, രോഗം ഏതെങ്കിലും വിധത്തിലുള്ള അയോഗ്യതയായി രോഗിക്ക് തോന്നാനിടയാകരുത്.
ഴ) രോഗിയുടെ രോഗത്തിന് ലഭ്യമായ അലോപ്പതി ചികിത്സാവിധികള്‍ക്ക് പുറമെ ലഭ്യമായ മറ്റ് രോഗനിവാരണമാര്‍ഗ്ഗങ്ങള്‍ (ആയുര്‍വ്വേദം, ഹോമിയോ, പ്രകൃതിജീവനം തുടങ്ങിയവ) സംബന്ധിച്ച വിവരവും രോഗികള്‍ക്ക് നല്‍കേണ്ടതാണ്.
4. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സൗജന്യ ചികിത്സാപദ്ധതികള്‍, ഇന്‍ഷുറന്‍സ് സേവനങ്ങള്‍, അതത് കാലങ്ങളില്‍ സംസ്ഥാനസര്‍ക്കാര്‍ ബഡ്ജറ്റില്‍ പ്രഖ്യാപിക്കുന്ന ഇതര സൗജന്യ ചികിത്സാ പദ്ധതികള്‍ എന്നിവ സംബന്ധിച്ച് രോഗിയെ/ ബന്ധുക്കളെ ധരിപ്പിക്കണം.
5. തന്നെ ആരാണ് ചികിത്സിക്കുന്നത്, ഡോക്ടറിന്റെ പേര്, അദ്ദേഹത്തിന്റെ സവിശേഷ യോഗ്യതകള്‍ എന്നിവ രോഗിക്ക് അറിയാന്‍ കഴിയണം.
6. ഏതൊരു ഘട്ടത്തിലും ചികിത്സ നിഷേധിക്കാനുള്ള രോഗിയുടെ അവകാശം, മറ്റൊരു ഡോക്ടറേയോ ആസ്പത്രിയിലോ ബന്ധപ്പെട്ട് വിദഗ്ദ്ധാഭിപ്രായം തേടാനുള്ള അവകാശം എന്നിവയും രോഗിക്ക് ലഭ്യമാകണം.
7. ചികിത്സ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്ന രോഗിക്ക് തന്റെ രോഗം സംബന്ധിച്ച കണ്ടെത്തലുകള്‍ എന്തൊക്കെ, നല്‍കപ്പെട്ട ചികിത്സകള്‍ എന്തൊക്കെ, തുടര്‍ ചികിത്സകള്‍, രോഗസാധ്യതകള്‍, എന്നിവ സംബന്ധിച്ച വ്യക്തമായറിപ്പോര്‍ട്ട് രേഖാമൂലം ലഭിക്കണം.
8. പരാതികളുണ്ടെങ്കില്‍, ആരുടെപക്കല്‍ എപ്രകാരം നല്‍കണം, അതിന്റെ രഹസ്യ സ്വഭാവം സംരക്ഷിക്കപ്പെടുമോ, പരാതിയിന്മേല്‍ നടത്തപ്പെട്ട അന്വേഷണം, സ്വീകരിച്ച നടപടികള്‍-എന്നിവ സംബന്ധിച്ച വ്യക്തത രോഗിക്ക് ലഭിക്കണം.
9. പരീക്ഷണത്തിലിരിക്കുന്ന മരുന്ന്/ രാസവസ്തുവാണ് രോഗിക്ക് നല്‍കുന്നതെങ്കില്‍ ആ വിവരം മുന്‍കൂട്ടി വ്യക്തമായും വിശദമായും രോഗിയെ പറഞ്ഞു ബോധ്യപ്പെടുത്തി അനുവാദം രേഖാമൂലം വാങ്ങേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ രോഗിയുടെ അടുത്ത ബന്ധുക്കളും അറിഞ്ഞിരിക്കണം.പരീക്ഷിക്കപ്പെടുന്ന മരുന്നിന്റെ ഗുണദോഷങ്ങള്‍, അതുമൂലം രോഗിക്ക് ലഭിക്കാവുന്ന ആനുകൂല്യങ്ങള്‍, നഷ്ടപരിഹാര സാധ്യതകള്‍ എല്ലാം രോഗിയെ/ബന്ധുക്കളെ രേഖാമൂലം അറിയിച്ചിരിക്കണം.
10. ആസ്പത്രിയിലെത്തുന്ന രോഗികള്‍ക്കും അവരുടെ ഉറ്റവര്‍ക്കും കാണത്തക്കവിധം ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വലിയ പരസ്യബോര്‍ഡുകള്‍ ആസ്പത്രിയുടെ കവാടത്തിലും, വിവരങ്ങള്‍നല്‍കുന്ന ഫ്രണ്ട് ഓഫീസിന്റെ സമീപത്തും സ്ഥാപിക്കേണ്ടതാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply