രാജ്ഭവനിലേക്ക് സാമൂഹിക ജനാധിപത്യ റാലി മാര്‍ച്ച് 28ന്

ഭരണഘടന അവകാശ സംരക്ഷണ മുന്നണി സാമ്പത്തിക സംവരണ നിയമഭേദഗതി റദ്ദാക്കുക, ആദിവാസി വനാവകാശം അംഗീകരിക്കുക, സുപ്രീം കോടതി വിധി മറി കടക്കാന്‍ നിയമനിര്‍മ്മാണം നടത്തുക, ഹാരിസനടക്കമുള്ള കുത്തകകള്‍ കൈവശപ്പെടുത്തിയ ഭൂമി ഏറ്റെടുക്കുക ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വാവകാശവും ജീവിക്കാനുള്ള അവകാശവും റദ്ദാക്കുന്ന തരത്തിലുള്ള നിയമനിര്‍മ്മാണങ്ങളും രാഷ്ട്രീയ നയങ്ങളും ഇന്ത്യയില്‍ പ്രാബല്യം നേടിക്കൊണ്ടിരിക്കുകയാണല്ലോ. രാജ്യമെമ്പാടും ദലിത് വിഭാഗങ്ങള്‍ക്കെതിരെ അതിക്രമം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യമുണ്ടായിട്ടും, പട്ടികജാതി-പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ നിയമം പരമോന്നത നീതിപീഠം റദ്ദാക്കുന്ന സാഹചര്യമുണ്ടായി. ശക്തമായ ജനരോഷത്തെ തുടര്‍ന്നാണ് നിയമം […]

mmഭരണഘടന അവകാശ സംരക്ഷണ മുന്നണി

സാമ്പത്തിക സംവരണ നിയമഭേദഗതി റദ്ദാക്കുക, ആദിവാസി വനാവകാശം അംഗീകരിക്കുക, സുപ്രീം കോടതി വിധി മറി കടക്കാന്‍ നിയമനിര്‍മ്മാണം നടത്തുക, ഹാരിസനടക്കമുള്ള കുത്തകകള്‍ കൈവശപ്പെടുത്തിയ ഭൂമി ഏറ്റെടുക്കുക

ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വാവകാശവും ജീവിക്കാനുള്ള അവകാശവും റദ്ദാക്കുന്ന തരത്തിലുള്ള നിയമനിര്‍മ്മാണങ്ങളും രാഷ്ട്രീയ നയങ്ങളും ഇന്ത്യയില്‍ പ്രാബല്യം നേടിക്കൊണ്ടിരിക്കുകയാണല്ലോ. രാജ്യമെമ്പാടും ദലിത് വിഭാഗങ്ങള്‍ക്കെതിരെ അതിക്രമം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യമുണ്ടായിട്ടും, പട്ടികജാതി-പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ നിയമം പരമോന്നത നീതിപീഠം റദ്ദാക്കുന്ന സാഹചര്യമുണ്ടായി. ശക്തമായ ജനരോഷത്തെ തുടര്‍ന്നാണ് നിയമം പുനസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്. രാജ്യമെമ്പാടും മതന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുകയാണ്; ദലിത് പ്രവര്‍ത്തകരെ തുറുങ്കിലടക്കുകയാണ്. കോര്‍പറേറ്റ് രാജും സ്വകാര്യവല്‍ക്കരണവും തൊഴിലില്ലായ്മ ശക്തിപ്പെടുത്തുകയും, സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ അവസരങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് മൂടിവെക്കാന്‍ പട്ടികജാതി-പട്ടിക വര്‍ഗ്ഗ-പിന്നോക്ക വിഭാഗക്കാര്‍ക്ക് സംവരണം നല്‍കുന്നതാണ് മറ്റുള്ളവര്‍ക്ക് അവസരങ്ങള്‍ കുറയുന്നതിന് കാരണമെന്നാണ് സര്‍ക്കാര്‍ പരോക്ഷമായി സ്ഥാപിക്കുന്നത്. സാമ്പത്തിക സംവരണമെന്ന അജണ്ടയിലൂടെ തൊഴിലില്ലായ്മയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ മൂടിവെക്കുകയും, സാമുദായിക സംവരണവും ഭരണഘടനയിലെ സമത്വാവകാശവും അട്ടിമറിക്കലാണ് സംഘപരിവാര്‍ ശക്തികളുടെ താല്പര്യം. സമത്വാവകാശം ഭരണഘടനയില്‍ എഴുതിവെക്കുന്നത് കൊണ്ടുമാത്രം ജാതിജഢിലമായ ഇന്ത്യയില്‍ യാതൊരുവിധ മാറ്റങ്ങളുമുണ്ടാകില്ല എന്നാണ് ഡോ. ബി.ആര്‍. അംബേദ്കര്‍ ഉള്‍പ്പെടെയുള്ള ഭരണഘടന നിര്‍മ്മാതാക്കള്‍ കണക്കിലെടുത്തത്. സമത്വാവകാശം ഉറപ്പാക്കാനുള്ള മാര്‍ഗ്ഗമായാണ് മൗലികാവകാശത്തിന്റെ ഭാഗമായി ഭരണഘടനയിലെ 15, 16 അനുഛേദത്തില്‍ പട്ടികജാതി- പട്ടിക വര്‍ഗ്ഗ-പിന്നോക്ക വിഭാഗക്കാര്‍ക്ക് സാമുദായിക സംവരണം വിഭാവനം ചെയ്തത്. ഇത് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയല്ല; അധികാരത്തിലെ പങ്കാളിത്തമാണ്. ജാതിമര്‍ദ്ദനം നടത്തുന്നവര്‍ക്ക് ഇപ്പോള്‍ ഈ അനുഛേദമനുസരിച്ച് സംവരണം നല്‍കിയിരിക്കുകയാണ്. ഇതോടെ ഭരണഘടന ഉറപ്പു നല്‍കുന്ന സമത്വാവകാശം റദ്ദാക്കപ്പെടും.

ആദിവാസികളെ ജനിച്ച മണ്ണില്‍ നിന്നും കുടിയിറക്കാന്‍ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നിശ്ശബ്ദം അതിന് അനുമതി നല്‍കി. 60 ലക്ഷത്തോളം ആദിവാസികള്‍ ഇതോടെ കുടിയിറക്ക പ്പെടും. 2006-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ ആദിവാസി വനാവകാശനിയമത്തിന്റെ സാധുത റദ്ദാക്കുന്നതിന്റെ ഭാഗമായാണ് സുപ്രീം കോടതി വിധി വന്നിരിക്കുന്നത്. വൈദേശിക ശക്തികള്‍ ഇന്ത്യയില്‍ മേധാവിത്തം സ്ഥാപിച്ചതോടെ വനത്തിന്‍മേലുള്ള കുത്തകാവകാശം കൊളോണിയല്‍ ശക്തികള്‍ക്കും, ഉദ്യോഗസ്ഥമേധാവിത്ത ത്തിനും നല്‍കുന്ന തരത്തിലാണ് ഇന്ത്യയില്‍ വന നിയമങ്ങളുണ്ടാക്കിയത്. വൈദേശിക ശക്തികള്‍ വനം വില്പന ചരക്കാക്കി; ടാറ്റ-ഹാരിസണ്‍ തുടങ്ങിയ വന്‍കിട തോട്ടങ്ങള്‍ സ്ഥാപിച്ചു. വനം സംരക്ഷിച്ചു വന്നവരും, വനത്തെ ആശ്രയിച്ചു ജീവിച്ചുവന്നിരുന്നവരുമായ ആദിവാസികള്‍ കുടിയിറക്കപ്പെട്ടു. സ്വതന്ത്ര ഇന്ത്യയിലും ഇത് തുടര്‍ന്നു വന്നു. വികസനത്തിന്റെ പേരിലും, ജലവൈദ്യുത പദ്ധതികളുടെ പേരിലും ലക്ഷക്കണക്കിന് ആദിവാസികള്‍ കുടിയിറക്കപ്പെട്ടു. രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയും ആദിവാസികളെ കയ്യേറ്റക്കാരായി കണക്കിലെടുത്തതോടെയാണ്, 2006-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ആദിവാസികളുടെ വനാവകാശനിയമം പാസ്സാക്കിയത്. അഖിലേന്ത്യാ വ്യാപകമായ പ്രക്ഷോഭം ഇതിനായി നടന്നിട്ടുണ്ട്. വനാവകാശനിയമം നടപ്പാക്കിയതോടെ, ആദിവാസി ഗ്രാമസഭകള്‍ക്ക് നിയമപരവും, ഭരണനിര്‍വ്വഹണപരവുമായ അധികാരം അംഗീകരിക്കപ്പെട്ടു. വനാവകാശ ഗ്രാമസഭകള്‍ ആദിവാസികള്‍ക്ക് വനാവകാശം അംഗീകരിച്ചു കൊണ്ടിരിക്കുന്ന നടപടിയാണ് അഖിലേന്ത്യാ തലത്തില്‍ നടന്നു കൊണ്ടിരിക്കുന്നത്. വനാവകാശം അംഗീകരിക്കുന്ന നടപടികളില്‍ കോടതികള്‍ക്ക് ഇടപെടാന്‍ അധികാരമില്ല. കുത്തകകളുടെയും, ബ്യൂറോക്രസിയുടെയും താല്പര്യം കണക്കിലെടുത്താണ് സുപ്രീം കോടതി നിയമവിരുദ്ധമായി ഇടപെട്ടിരിക്കുന്നത്, അധികാര ദുര്‍വിനിയോഗം നടത്തിയിരിക്കുന്നത്. 60 ലക്ഷം ആദിവാസികള്‍ കുടിയിറക്കപ്പെടുന്നത് ഈ സാഹചര്യത്തിലാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വാവകാശവും ജീവിക്കാനുള്ള അവകാശവും ഇല്ലാതാക്കുക വഴി ഇന്ത്യയിലെ തദ്ദേശീയ ജനതകളുടെ ഐക്യം ശിഥിലമാക്കുകയാണ്. കുടിയിറക്ക് നടപടി സ്റ്റേ ചെയ്തിട്ടുണ്ടെങ്കിലും പാര്‍ശ്വവല്‍കൃതരുടെ നേതൃത്വത്തിലുള്ള പുതിയ മുന്നേറ്റം ഇന്ന് അനിവാര്യമാണ്. ഇതിന്റെ ഭാഗമായാണ് 2019 – മാര്‍ച്ച് 28 ന് തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുന്നത്. പ്രശസ്ത ദളിത് പ്രവര്‍ത്തക അശോക് ഭാര്‍തി ഉദ്ഘാടനം ചെയ്യും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply