മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍ ദേശീയപാത സമരസമിതി നിലപാടുകള്‍ ശരിവക്കുന്നത്.
ഹാഷിം ചേന്നാമ്പിള്ളി കാസര്‍ഗോഡ് ജില്ലയിലെ തലപ്പാടി മുതല്‍ കാലിക്കടവ് വരെയുള്ള പ്രദേശത്തെ ദേശീയപാത ഭൂമിയേറ്റെടുപ്പ് നഷ്ടപരിഹാര തുക സംബന്ധിച്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ തര്‍ക്കത്തിലാണെന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍ 45മീറ്റര്‍ ബിഓടി ടോള്‍ പദ്ധതിക്കെതിരെ സമര രംഗത്തുളളവരുടെ നിലപാടുകള്‍ ശരിവക്കുന്നതാണ്. മാര്‍ക്കറ്റ് വിലയിലധിഷ്ടിതമായ നഷ്ടപരിഹാരം വിതരണം ചെയ്യണമെങ്കില്‍ പതിനായിരക്കണക്കിന് കോടി രൂപ വേണ്ടി വരുമെന്നും അത് അപ്രായോഗികവും വന്‍ സാമ്പത്തിക ബാധ്യതയും വരുത്തുമെന്നതിനാല്‍ ഇപ്പോള്‍ ലഭ്യമായ 30മീറ്റര്‍ ഉപയോഗിച്ച് അടിയന്തരമായി 6വരി പാത നിര്‍മ്മാണം നടത്തുകയാണ് വേണ്ടതെന്നുമാണ് […]
കാസര്‍ഗോഡ് ജില്ലയിലെ തലപ്പാടി മുതല്‍ കാലിക്കടവ് വരെയുള്ള പ്രദേശത്തെ ദേശീയപാത ഭൂമിയേറ്റെടുപ്പ് നഷ്ടപരിഹാര തുക സംബന്ധിച്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ തര്‍ക്കത്തിലാണെന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍ 45മീറ്റര്‍ ബിഓടി ടോള്‍ പദ്ധതിക്കെതിരെ സമര രംഗത്തുളളവരുടെ നിലപാടുകള്‍ ശരിവക്കുന്നതാണ്. മാര്‍ക്കറ്റ് വിലയിലധിഷ്ടിതമായ നഷ്ടപരിഹാരം വിതരണം ചെയ്യണമെങ്കില്‍ പതിനായിരക്കണക്കിന് കോടി രൂപ വേണ്ടി വരുമെന്നും അത് അപ്രായോഗികവും വന്‍ സാമ്പത്തിക ബാധ്യതയും വരുത്തുമെന്നതിനാല്‍ ഇപ്പോള്‍ ലഭ്യമായ 30മീറ്റര്‍ ഉപയോഗിച്ച് അടിയന്തരമായി 6വരി പാത നിര്‍മ്മാണം നടത്തുകയാണ് വേണ്ടതെന്നുമാണ് സമരരംഗത്തുള്ള സംഘടനകളുടെ നിലപാട്. എന്നാല്‍ എത്ര കോടിയായാലും പണം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും ന്യായീകരണക്കാരും പ്രചരിപ്പിച്ചത്. എങ്കില്‍ പിന്നെ ആ പണം ഉപയോഗിച്ച് ജനങ്ങളെ കുടിയൊഴിപ്പിക്കാതെ എലവേറ്റഡ് ഹൈവെ നിര്‍മ്മിച്ച് പ്രശ്‌നം പരിഹരിച്ചു കൂടെ എന്ന ചോദ്യത്തിന് മറുപടിഇല്ല.
കാസര്‍ഗോഡ് ജില്ലയില്‍ നിശ്ചയിച്ച മാര്‍ക്കറ്റ് വില സെന്റിന് 70000 രൂപ മുതല്‍ 2 ലക്ഷം വരെ മാത്രമാണ്. ഇതോടൊപ്പം സൊലേഷ്യവും മറ്റ് ആനുകൂല്യങ്ങളും കൂട്ടിയാണ് കേന്ദ്ര സര്‍ക്കാരിനോട് പണം ചോദിച്ചത്. കിലോമീറ്റര്‍ ന് 7 കോടി രൂപയാണ് നഷ്ടപരിഹാര വിതരണത്തിന് ആവശ്യപ്പെട്ടത് എന്ന് മുഖ്യമന്ത്രി പറയുന്നു. കാസര്‍ഗോഡ് ജില്ലയില്‍ ഒരു കിലോമീറ്റര്‍ 45മീറ്റര്‍ വീതിയില്‍ തികയ്ക്കാന്‍ ഏതാണ്ട് 3 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. അതായത് കെട്ടിടങ്ങളുടെ വില കുറച്ചാല്‍ സെന്റിന് ശരാശരി ‘ഒന്നര ലക്ഷം’ മാത്രമേ കിട്ടൂ എന്ന് വ്യക്തം. ഇത് പോലും കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. വസ്തുത ഇതായിരിക്കെ 40 ലക്ഷവും ഒരു കോടിയുമൊക്കെ സെന്റിന് നല്‍കാന്‍ തീരുമാനിച്ചു എന്ന് വകുപ്പ് മന്ത്രി അറിയിച്ചു എന്നൊക്കെ ചില പത്രങ്ങള്‍ അച്ചടിക്കുന്നത് ജനദ്രോഹമല്ലാതെ മറ്റെന്താണ്? പച്ച നുണ അച്ചടിച്ച് പാവപ്പെട്ട ഭൂവുടമകളെ തെറ്റിദ്ധരിപ്പിച്ച് വീടും സ്ഥലവും കടകളും വിട്ട് കുടി ഒഴിപ്പിച്ച് കോര്‍പ്പറേറ്റ് ബിഓടി കമ്പനികള്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ ഏജന്‍സി പണി ചെയ്യലാണോ പത്ര ധര്‍മ്മം. 25 .3.18 ന്ന് മാതൃഭൂമി പത്രം ഒന്നാം പേജില്‍ പ്രധാന വാര്‍ത്തയായി നല്‍കിയാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത്. ഭൂമിക്ക് ഒരു കോടി പത്ത് ലക്ഷം വരെ നല്‍കുമെന്നാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഇതനുസരിച്ചാണെങ്കില്‍ കേരളത്തില്‍ ആകെ 4000 ഏക്കര്‍ ഏറ്റെടുക്കാന്‍ 4 ലക്ഷം കോടി രൂപ വേണം. അരിയാഹാരം കഴിക്കുന്ന ഒരു മനുഷ്യനും വിശ്വസിക്കാത്ത ഈ വാര്‍ത്ത മാതൃഭൂമി പത്രം ഒന്നാം പേജില്‍ പ്രധാന വാര്‍ത്തയാക്കിയത് ആ പത്രത്തിന്റെ പാരമ്പര്യത്തിന് നിരക്കാത്തതും പത്ര ധര്‍മ്മത്തിനെതിരും പത്രപ്രവര്‍ത്തകര്‍ക്ക് ആകെ നാണക്കേടുമാണ് മാതൃഭൂമി പത്രം മാപ്പു പറയണം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in