മീഡിയാ ആക്ടിവിസം നിഷേധാത്മകമാകുമ്പോള്‍
കേരളത്തില്‍ ഇപ്പോള്‍ മീഡിയാ ആക്ടിവിസം വളരെ സജീവമാണ്. ഒരുപക്ഷെ ആരുമറിയാതെ പോകുമായിരുന്ന, അറിഞ്ഞാലും പരിഗണിക്കതിരിക്കുമായിരുന്ന എത്രയോ വിഷയങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരുന്നു. എന്നാല്‍ പലപ്പോഴും മീഡിയ ആക്ടിവിസം നിഷേധാത്മകമായ റോളും വഹിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടുമൂന്നു ദിവസം കേരളം കണ്ടത് അതാണ്. തന്നെ അപമാനിക്കാന്‍ കോണ്‍ഗ്രസ്സ് നേതാവ് പീതാംബരകുറുപ്പ് ശ്രമിച്ചു എന്ന നടി ശ്വേതാമേനോന്റെ പരാതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തന്നെയാണ് സൂചിപ്പിക്കുന്നത്. തീര്‍ച്ചയായും അതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ കുറുപ്പിനെ നിര്‍ത്തുന്നത് സംശയത്തിന്റെ മുള്‍മുനയില്‍തന്നെ. വളരെ ഗൗരവമായ ഈ സംഭവത്തെ […]
കേരളത്തില്‍ ഇപ്പോള്‍ മീഡിയാ ആക്ടിവിസം വളരെ സജീവമാണ്. ഒരുപക്ഷെ ആരുമറിയാതെ പോകുമായിരുന്ന, അറിഞ്ഞാലും പരിഗണിക്കതിരിക്കുമായിരുന്ന എത്രയോ വിഷയങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരുന്നു. എന്നാല്‍ പലപ്പോഴും മീഡിയ ആക്ടിവിസം നിഷേധാത്മകമായ റോളും വഹിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടുമൂന്നു ദിവസം കേരളം കണ്ടത് അതാണ്.
തന്നെ അപമാനിക്കാന്‍ കോണ്‍ഗ്രസ്സ് നേതാവ് പീതാംബരകുറുപ്പ് ശ്രമിച്ചു എന്ന നടി ശ്വേതാമേനോന്റെ പരാതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തന്നെയാണ് സൂചിപ്പിക്കുന്നത്. തീര്‍ച്ചയായും അതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ കുറുപ്പിനെ നിര്‍ത്തുന്നത് സംശയത്തിന്റെ മുള്‍മുനയില്‍തന്നെ.
വളരെ ഗൗരവമായ ഈ സംഭവത്തെ അവസാനം ഒന്നുമില്ലാതാക്കിയതില്‍ ആദ്യപങ്ക് ശ്വേതക്കുതന്നെയായിരുന്നു. സംഭവസ്ഥലത്തുവെച്ച് പ്രതികരിക്കുന്നത് ഔചിത്യമല്ലായിരുന്നെങ്കില്‍ പ്രോഗ്രാം കഴിഞ്ഞ ഉടന്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു അവര്‍ ചെയ്യേണ്ടിയിരുന്നത്. അതിനുപകരം അവര്‍ സമീപിച്ചത് മീഡിയയെ ആയിരുന്നു. മീഡിയയാകട്ടെ പലപ്പോഴും പതിവുള്ള പോലെ വിചാരണകളും വിധിപ്രസ്താവനകളമാരംഭിക്കുകയായിരുന്നു. വിഷയത്തില്‍ സ്ത്രീപീഡനത്തേക്കാള്‍ ഉപരി രാഷ്ട്രീയം മുഖ്യമാക്കി മാറി. അതുവഴി സത്യത്തില്‍ സംഭവിച്ചതെന്തായിരുന്നു. കാര്യങ്ങള്‍ ഒതുക്കി തീര്‍ക്കാനുള്ള തന്ത്രങ്ങള്‍ മെനയാന്‍ കുറുപ്പിനും കൂട്ടര്‍ക്കും വേണ്ടത്ര സമയം കിട്ടി. അത് വിജയിച്ചു. അതുമായി ബന്ധപ്പെട്ട ധാരണകള്‍ എന്തൊക്കെയായിരുന്നു എന്ന് അറിയാനിരിക്കുന്നതേയുള്ളു. ഇതിനുപകരം തുടക്കത്തിലെ പോലീസിനെ സമീപിച്ചിരുന്നെങ്കില്‍, പരാതി കൊടുത്തശേഷം മീഡിയയെ സമീപിച്ചിരുന്നെങ്കില്‍ വിഷയം മാറുമായിരുന്നു. എന്നാല്‍ എല്ലാവിഷയത്തിലും വിധി പറയുന്ന മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ശ്വേതയോട് പറഞ്ഞില്ല. മറിച്ച് മീഡിയയില്‍ വന്നാല്‍ കേസെടുക്കാന്‍ #ോപലീസ് ബാധ്യസ്ഥമാണെന്ന സമീപനമായിരുന്നു അവരുടേതും പ്രതിപക്ഷത്തിന്റേതും. നിയമനടപടികളെടുക്കാന്‍ കഴിവില്ലാത്തവരുടെ കാര്യത്തിലാണ് അങ്ങനെ ചെയ്യുക എന്നു ചൂണ്ടികാട്ടിയ കെ മുരളീധരന്റെ വാക്കുകളുടെ ഫോക്കസ് മാറ്റിയായിരുന്നു അദ്ദേഹത്തേയും വിചാരണ ചെയ്തത്.
ശ്വേതയടക്കമുള്ളവര്‍ മനസ്സിലാക്കേണ്ട ഒരു വിഷയമുണ്ടത്. പ്രോഗ്രാമുകള്‍ക്ക് നടികളേയും മറ്റും വിളിക്കുന്നതിന്റെ യഥാര്‍ത്ഥ ഉദ്ദേശം എന്താണെന്നതാണത്. അവരുടെ കഴിവിനുള്ള അംഗീകാരമൊന്നുമല്ല, മറിച്ച് ആളെ കൂട്ടലാണ്. ആളുകൂടുന്നതിനു പുറകിലെ വികാരവും ഊഹിക്കാമല്ലോ. മാധ്യമങ്ങളുടേയും ലക്ഷ്യം മറ്റൊന്നല്ല. മലയാളികളുടെ പൊതുവികാരം എന്താണെന്നു നാം കണ്ടു. ഒരു വശത്ത് സിനിമകളും പരസ്യങ്ങളും കണ്ട് ആസ്വദിക്കുന്ന അവര്‍ സ്വന്തം തൊഴില്‍ മാന്യമായി ചെയ്യാന്‍ ശ്രമിക്കുന്ന നടികളെ എങ്ങനെയാണ് കാണുന്നതെന്ന്. ഒരു നടിയെ താന്‍ വിവാഹം കഴിക്കില്ല എന്നതിനു കാരണമായി ഒരു യുവനടന്‍ പറഞ്ഞ കാര്യങ്ങള്‍ നാം കേട്ടതാണ്. ഈ സംഭവവുമായി ബന്ധപ്പെട്ടുതന്നെ സോഷ്യല്‍ മീഡിയയകളിലെ ഭൂരിപക്ഷം പ്രതികരണങ്ങളും നോക്കുക. എന്തായാലും നാം എവിടെ എത്തി നില്‍ക്കുന്നു എന്നതിന് മികച്ച ഉദാഹരണമായി മാറിയിരിക്കുകയാണ് ശ്വേതസംഭവം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in