
മാധ്യമവിചാരണകള്‍ വിചാരണ ചെയ്യപ്പെടുമ്പോള്‍
മലയാളത്തിലെ ആദ്യ സമ്പൂര്‍ണ്ണ വാര്‍ത്താ ചാനല്‍ പത്താം പിറന്നാള്‍ ആഘോഷിക്കുകയാണല്ലോ. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ചാനലുകള്‍ നടത്തിയ ഏറ്റവും വലിയ മാധ്യമ വിചാരണ നടന്നുകൊണ്ടിരിക്കുന്ന കാലത്താണ് ഈ ആഘോഷം നടക്കുന്നത്. ഏതൊരു പ്രവര്‍ത്തനത്തിനും പ്രതി പ്രവര്‍ത്തനമുണ്ടാകുമെന്ന പറയുന്ന പോലെ മാധ്യമവിചാരണകളെ വിചാരണ ചെയ്ത് ആനുകാലികങ്ങളും എഴുത്തുകാരും എന്തിന് ഒരു വാര്‍ത്താ ചാനല്‍ തന്നെയും കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തു വന്നിരിക്കുന്നു എന്നതാണ് കൗതുകകരം. മാധ്യമങ്ങള്‍ക്കിടയില്‍ രൂക്ഷമായ രീതിയില്‍ നടക്കുന്ന മത്സരങ്ങള്‍ ഈ വിചാരണകളെ പലപ്പോഴും നൈതികമല്ലാതാക്കുന്നു. സി എസ് […]
മലയാളത്തിലെ ആദ്യ സമ്പൂര്‍ണ്ണ വാര്‍ത്താ ചാനല്‍ പത്താം പിറന്നാള്‍ ആഘോഷിക്കുകയാണല്ലോ. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ചാനലുകള്‍ നടത്തിയ ഏറ്റവും വലിയ മാധ്യമ വിചാരണ നടന്നുകൊണ്ടിരിക്കുന്ന കാലത്താണ് ഈ ആഘോഷം നടക്കുന്നത്. ഏതൊരു പ്രവര്‍ത്തനത്തിനും പ്രതി പ്രവര്‍ത്തനമുണ്ടാകുമെന്ന പറയുന്ന പോലെ മാധ്യമവിചാരണകളെ വിചാരണ ചെയ്ത് ആനുകാലികങ്ങളും എഴുത്തുകാരും എന്തിന് ഒരു വാര്‍ത്താ ചാനല്‍ തന്നെയും കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തു വന്നിരിക്കുന്നു എന്നതാണ് കൗതുകകരം.
മാധ്യമങ്ങള്‍ക്കിടയില്‍ രൂക്ഷമായ രീതിയില്‍ നടക്കുന്ന മത്സരങ്ങള്‍ ഈ വിചാരണകളെ പലപ്പോഴും നൈതികമല്ലാതാക്കുന്നു. സി എസ് വെങ്കിടേശ്വരന്‍ തന്റെ മാധ്യമം ലേഖനത്തില്‍ ചൂണ്ടികാണിക്കുന്ന പോലെ ഒരു വ്യക്തിയുടെ സ്വകാര്യത,. സ്വത്വം, അന്തസ്സ്, മാന്യത, പ്രത്യാഘാതങ്ങള്‍ ഇവയൊന്നും പരിഗണിക്കപ്പെടുന്നതേയില്ല. പ്രത്യേകിച്ച് ഇര സ്ത്രീയാകുമ്പോള്‍. കുറ്റവാളികള്‍ പറയുന്നതുപോലും വെളിപ്പെടുത്തല്‍ എന്ന മാന്യമായ ലേബലില്‍ നമ്മിലെത്തുന്നു. പിന്നീട് ഈ ഇരകള്‍ നിരപരാധികളാണെന്നു തെളിഞ്ഞാല്‍ അത് വാര്‍ത്ത പോലുമാകാറില്ല. മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരില്‍ എല്ലാം ന്യായീകരിക്കപ്പെടുന്നു.
മാധ്യമ വിചാരണക്കെത്തുന്നവര്‍ എല്ലാ ചാനലുകളിലും ഒരേ കൂട്ടര്‍. ഇവരില്‍ ചിലര്‍ക്കെങ്കിലും പണവും നല്‍കുന്നു. മാധവന്‍ കുട്ടി അതു തുറന്നു പറഞ്ഞു. പിന്നീട് അദ്ദേഹത്തെ കാര്യമായി കാണാനില്ല. രാഷ്ട്രീയക്കാര്‍ മാത്രമാണ് വിചാരണ ചെയ്യപ്പെടുന്നത്. സരിതയോടൊപ്പം പങ്കെടുത്ത മമ്മുട്ടിയെ ആരും വിചാരണ ചെയ്യുന്നില്ലല്ലോ. യാതൊരു വിധ ജനാധിപത്യ ബോധവുമില്ലാത്ത അവതാരകര്‍ക്കുമുന്നില്‍ പ്രഗത്ഭരായ പലരും പച്ചപ്പാവങ്ങളെ പോലെയിരിക്കുന്നതു കാണുമ്പോള്‍ സഹതാപം തോന്നും. വിമര്‍ശനത്തെയല്ല വിമര്‍ശിക്കുന്നത്, വിചാരണകളെയാണ്.
രാഷ്ട്രീയ നേതാക്കള്‍ എല്ലാം മോശമാണെന്നും രാഷ്ട്രീയം തന്നെ വളരെ മോശമാണെന്നുമുള്ള പ്രതീതിയാണ് അന്തിമമായി ഈ വിചാരണകള്‍ സൃഷ്ടിക്കുന്നത്. ഒരു കാര്യം നാം മറക്കുന്നു. പണ്ട് പഠനത്തില്‍ മിടുക്കരായ നിരവധി പേര്‍ രാഷ്ട്രീയത്തില്‍ എത്തിയിരുന്നു. ഇ എം എസ് മുതല്‍ കെ വേണു വരെ ഉദാഹരണങ്ങള്‍. ഇന്നാ അവസ്ഥ മാറി. അക്കാദമിക് നിലവാരത്തില്‍ മോശപ്പെട്ടവരെയാണ് കേരളീയ സമൂഹം രാഷ്ട്രീയത്തിനു നല്‍കുന്നത്. മറ്റുള്ളവരെല്ലാം ഡോക്ടര്‍മാരോ എഞ്ചിനിയര്‍മാരോ കൃഷി ഓഫീസര്‍മാരോ മറ്റുമായി പോകുന്നു. ഇവരില്‍ നിന്ന് എടുത്തു പറയാവുന്ന ഒരാള്‍ നമുക്കുണ്ടോ? ഒരു മികച്ച ശാസ്ത്രജ്ഞന്‍.. ഒരു മികച്ച ഡോക്ടര്‍.. ഒരു മികച്ച കൃഷി ഓഫീസര്‍…. എന്തിന് മികച്ച അധ്യാപകനോ മാധ്യമ പ്രവര്‍ത്തകനോ ഉണ്ടോ ചൂണ്ടികാണിക്കാന്‍? അവരെയെല്ലാം നാം വെറുതെ വിടുന്നു. രാഷ്ട്രീയ നേതാക്കള്‍ കുറ്റവാളികളായി ചിത്രീകരിക്കപ്പെടുന്നു.
രാഷ്ട്രീയത്തില്‍ കുറ്റവാളികളില്ല എന്നല്ല പറയുന്നത്. മറ്റെല്ലായിടത്തുമുള്ള പോലെ രാഷ്ട്രീയത്തിലും കുറ്റവാളികളുണ്ട്. അഴിമതിക്കാരുണ്ട്. എന്നാല്‍ രാഷ്ടീയം ഒന്നടങ്കം കുറ്റവാളികളുടെ മേഖലയാണെന്ന പ്രതീതി സൃഷ്ടിക്കുന്നത് ശരിയല്ല എന്നു മാത്രം. രാഷ്ട്രീയക്കാര്‍ മാത്രമല്ല എല്ലാവരും നന്നാവണ്ടേ?
ഒരു കാര്യം മാത്രം ശരി. മാധ്യമങ്ങള്‍ക്ക് നിത്യശത്രുക്കളില്ല. മാധ്യമ സിന്‍ഡിക്കേറ്റൊന്നും കേരളത്തില്‍ നിലവിലുണ്ടെന്ന് പറയാനാവില്ല. ടി പി ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് ശക്തമായ രീതിയില്‍ വിചാരണ ചെയ്യപ്പെട്ടത് സിപിഎം നേതാക്കളായിരുന്നല്ലോ. ഇപ്പോള്‍ സോളാറിന്റെ പേരില്‍ കോണ്‍ഗ്രസ്സ് നേതാക്കളും. മത്സരം തന്നെ മുഖ്യവിഷയം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
BABURAJ
July 24, 2013 at 4:14 pm
”രാഷ്ട്രീയ നേതാക്കള്‍ എല്ലാം മോശമാണെന്നും രാഷ്ട്രീയം തന്നെ വളരെ മോശമാണെന്നുമുള്ള പ്രതീതിയാണ് അന്തിമമായി ഈ വിചാരണകള്‍ സൃഷ്ടിക്കുന്നത്. ഒരു കാര്യം നാം മറക്കുന്നു. പണ്ട് പഠനത്തില്‍ മിടുക്കരായ നിരവധി പേര്‍ രാഷ്ട്രീയത്തില്‍ എത്തിയിരുന്നു. ഇ എം എസ് മുതല്‍ കെ വേണു വരെ ഉദാഹരണങ്ങള്‍. ഇന്നാ അവസ്ഥ മാറി.” ——————————ഇതൊരു മാനദണ്ഡമാക്കുന്നത് ശരിയല്ലെന്നു തോന്നുന്നു. ഇക്കാര്യത്തെക്കുറിച്ച് അംബേദ്ക്കര്‍ വ്യക്തമായി പറയുന്നുണ്ട്. ബുദ്ധിമാന്മാരെ ഭരണാധികാരികളാക്കണമെന്ന് ഭരണഘടന വിഭാവനം ചെയ്യുന്നേയില്ല.
BABURAJ
July 24, 2013 at 4:16 pm
എങ്കിലും പൊതുസമീപനത്തോട് യോജിക്കുന്നു
madhu k r
July 28, 2013 at 2:03 am
രാജനൈതികത എന്ന സത്വബോധത്തിലുറച്ച വിശ്വസിക്കുമ്പോഴും എവിടെയൊക്കെയോ സ്വന്തം അസ്തിതം നഷ്ടപ്പെട്ട നിരവധി കൂട്ടങ്ങള്‍ ഇവിടെ അവശേശഷിക്കുന്നു. ആരും അവര്‍ക്ക് വേണ്ടി ശബ്ദിക്കാനില്ല. പറയാന്‍ നാവെടുക്കുന്നവന്റെ നേരെ കണ്ണുരുട്ടുന്ന മേലാളന്മാര്‍. ഭയത്തേക്കാള്‍ കഴിഞ്ഞു കൂടുവാനുള്ള ത്വരയാണ് സഹനത്തിനാധാരം. അത് നമ്മേ എങ്ങോട്ടാണ് നയിക്കുന്നത്