മാധ്യമങ്ങളുടെ പ്രതിരോധം ഇന്ത്യന്‍ അവസ്ഥ

സിദ്ധാര്‍ത്ഥ് വരദരാജന്‍ സ്വതന്ത്രവും നീതിപൂര്‍വവും സത്യസന്ധവുമായ മാധ്യമ പ്രവര്‍ത്തനത്തിന് മോഡി ഭരണം ഭീകരമായ വെല്ലുവിളിയാണ് ഉയര്‍ത്തിയിട്ടുള്ളത്. ആര്‍എസ്എസ് നേതൃത്വത്തില്‍ മോഡിയും അമിത് ഷായും മാത്രമല്ല ബാബാ രാംദേവും അംബാനിയും അദാനിയുമെല്ലാമാണ് ഭരണം നിയന്ത്രിക്കുന്നത്. ഇതിനെതിരെ മാധ്യമ പ്രവര്‍ത്തകരും പൊതുസമൂഹവും അതിശക്തമായ പ്രതിരോധം ഉയര്‍ത്തണം. കൊളോണിയല്‍ കാലഘട്ടത്തിലും അടിയന്തരാവസ്ഥയിലുമുണ്ടായതില്‍നിന്നും വ്യത്യസ്തമാംവിധം മാധ്യമങ്ങള്‍ക്ക് ഉപരോധം സൃഷ്ടിക്കുന്ന അവസ്ഥയാണിന്ന്. വന്‍കിട കോര്‍പറേറ്റ് മാധ്യമങ്ങളെയെല്ലാം ഭരണകക്ഷി വിലയ്‌ക്കെടുത്തു. ആര്‍എസ്എസ് നയിക്കുന്ന മാധ്യമങ്ങള്‍ക്ക് എന്തും പ്രചരിപ്പിക്കാനും എന്തും നേടാനും കഴിയും. യുപി നിയമസഭാ തെരഞ്ഞെടുപ്പിന്റെ […]

s
സിദ്ധാര്‍ത്ഥ് വരദരാജന്‍

സ്വതന്ത്രവും നീതിപൂര്‍വവും സത്യസന്ധവുമായ മാധ്യമ പ്രവര്‍ത്തനത്തിന് മോഡി ഭരണം ഭീകരമായ വെല്ലുവിളിയാണ് ഉയര്‍ത്തിയിട്ടുള്ളത്. ആര്‍എസ്എസ് നേതൃത്വത്തില്‍ മോഡിയും അമിത് ഷായും മാത്രമല്ല ബാബാ രാംദേവും അംബാനിയും അദാനിയുമെല്ലാമാണ് ഭരണം നിയന്ത്രിക്കുന്നത്. ഇതിനെതിരെ മാധ്യമ പ്രവര്‍ത്തകരും പൊതുസമൂഹവും അതിശക്തമായ പ്രതിരോധം ഉയര്‍ത്തണം. കൊളോണിയല്‍ കാലഘട്ടത്തിലും അടിയന്തരാവസ്ഥയിലുമുണ്ടായതില്‍നിന്നും വ്യത്യസ്തമാംവിധം മാധ്യമങ്ങള്‍ക്ക് ഉപരോധം സൃഷ്ടിക്കുന്ന അവസ്ഥയാണിന്ന്. വന്‍കിട കോര്‍പറേറ്റ് മാധ്യമങ്ങളെയെല്ലാം ഭരണകക്ഷി വിലയ്‌ക്കെടുത്തു. ആര്‍എസ്എസ് നയിക്കുന്ന മാധ്യമങ്ങള്‍ക്ക് എന്തും പ്രചരിപ്പിക്കാനും എന്തും നേടാനും കഴിയും. യുപി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന്റെ ഒന്നാംഘട്ടം കഴിഞ്ഞപ്പോള്‍ ചട്ടവിരുദ്ധമായി ബിജെപിക്ക് അനുകൂല അഭിപ്രായസര്‍വേ ഒരു ചാനല്‍ പുറത്തുവിട്ടു. യുപിയില്‍ പ്രാണവായു കിട്ടാതെ പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ചപ്പോള്‍ ഒരു ചാനലില്‍ വന്ദേമാതരത്തെക്കുറിച്ചായിരുന്നു ചര്‍ച്ച. മുഖ്യധാരാ മാധ്യമങ്ങള്‍ കര്‍ഷകരുടെയും തൊഴിലാളികളുടെയും ആദിവാസികളുടെയും പ്രശ്‌നങ്ങള്‍ അവഗണിച്ച് ജനശ്രദ്ധ തിരിച്ചുവിടുന്നു. മറുവശത്ത് സര്‍ക്കാരിന വിമര്‍ശിക്കുന്ന മാധ്യമങ്ങളുടെ ഉടമകളുടെ മറ്റ് സംരംഭങ്ങളേയും തകര്‍ക്കാന്‍ ശ്രമിക്കുന്നു. കേസുകളില്‍ കുടുക്കുന്നു. ഹിന്ദപത്രത്തിനുപോലും അത്തരം അനുഭവങ്ങളുണ്ടായി. തെരഞ്ഞെടുപ്പ് കമീഷനെയും കോടതിയെയും സിബിഐ, എന്‍ഐഎ, സിഎജി, യുജിസി തുടങ്ങി ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം തങ്ങളുടെ താല്‍പ്പര്യത്തിനാണ് ബിജെപി ഉപയോഗിക്കുന്നത്. രാജ്യത്തു വെറുപ്പിന്റെ രാഷ്ട്രീയം മേല്‍ക്കൈ നേടിക്കഴിഞ്ഞു. വിമര്‍ശകരെ ദേശവിരുദ്ധരും തീവ്രവാദികളും പാകിസ്താന്‍ അനുകൂലകരുമാക്കി വംശീയമായ അടിച്ചമര്‍ത്തല്‍ നടത്താനാണ് ഫാഷിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നത്. പൗരന്റെ അവസാന പ്രതീക്ഷയായിരുന്ന ജുഡീഷ്യറിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും നിയന്ത്രണത്തിലാക്കാനുള്ള ശ്രമത്തിലാണു മോദി. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിച്ചതു തെരഞ്ഞടുപ്പു കമ്മീഷനില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ്. ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന സംവിധാനം മാറ്റാനുള്ള ശ്രമം നടത്തിയതും മറക്കാറായിട്ടില്ലല്ലോ. മറുവശത്ത് കാമ്പസ്സുകളെ നിശബ്ദമാക്കുന്നു. കാമ്പസുകള്‍ക്കകത്തുംപോലും പോലീസിനെ വിന്യസിക്കുന്നു. ദേശീയഗാനം ദേശസ്‌നേഹവും അടിച്ചേല്‍പ്പിക്കുന്നു. വിവരാവകാശനിയമത്തേയും അട്ടിമറിക്കാന്‍ ശ്രമിക്കുന്നു.
മാധ്യമങ്ങള്‍ എന്നു പറഞ്ഞാല്‍ വാര്‍ത്താമാധ്യമങ്ങളെ മാത്രമല്ല ഉദ്ദേിക്കുന്നത്. കല, സംസ്‌കാരം, എഴുത്ത്, സിനിമ, നാടകം തുടങ്ങി വിശാലമായ അര്‍ത്ഥത്തിലാണ് അതിനെ കാണേണ്ടത്. അവയെയെയെല്ലാം നിയന്ത്രിക്കാനുള്ള നീക്കം ഇതിശക്തമായിരിക്കുകയാണ്. മലയാളസിനിമ സെക്‌സി ദുര്‍ഗ്ഗയുടെ അനുഭവം ത്‌ന്നെ അവസാന ഉദാഹരണം. പത്മാവതി സിനിമക്കെതിരായ നീക്കവും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരായ വെല്ലുവിളിയല്ലാതെ മറ്റെന്താണ്? എന്തിനേറെ, നാമെന്ത് ഭക്ഷിക്കണം, എന്തു ധരിക്കണം, ആരെ വിവാഹം കഴിക്കണം എന്നെല്ലാം ഭരണകൂടം തീരുമാനിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ജനങ്ങള്‍ ഇടപഴുകുകയും സംവാദങ്ങള്‍ നടത്തുകയും ചെയ്യുന്ന പൊതുയിടങ്ങലെല്ലാം ഭരണകൂടം ഇല്ലാതാക്കികൊണ്ടിരിക്കുന്നു.
ഹാദിയയുടെ വ്യക്തിസ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ ആര്‍ക്കും അധികാരമില്ല. സുപ്രിംകോടതിയും എന്‍ഐഎയും സര്‍ക്കാരും വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കാനാണു നിലപാടെടുക്കേണ്ടത്. ഭരണഘടനാപരമായ അവകാശങ്ങള്‍ എല്ലാ പൗരന്‍മാര്‍ക്കും ലഭ്യമാക്കേണ്ടതുണ്ട്. ഹാദിയയുടെ വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആര്‍എസ്എസ്, പോപുലര്‍ ഫ്രണ്ട് അടക്കമുള്ളവരുടെ രാഷ്ട്രീയ അജണ്ടകളെയല്ല നാം പരിഗണിക്കേണ്ടത്. നമ്മുടെ പക്ഷത്തു നില്‍ക്കുന്നവരുടെ അവകാശങ്ങള്‍ക്കു വേണ്ടി മാത്രമല്ല ശബ്ദമുയര്‍ത്തേണ്ടത്. സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നവരുടെ പക്ഷത്തു രാഷ്ട്രീയത്തിന് അതീതമായി നിലകൊള്ളാന്‍ സാധിക്കണം. നേരത്തെ തസ്ലീമ നസ്രീനെ ഇടതുപക്ഷസര്‍ക്കാര്‍ പശ്ചിമബംഗാളില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെട്ടതും മറക്കാറായിട്ടില്ല. ഹാദിയക്ക് ഇഷ്ടമുള്ളതു പോലെ ജീവിക്കാനുള്ള സ്വാതന്ത്ര്യമാണു വേണ്ടത്. എന്തു കാണണം, എന്തു ഭക്ഷിക്കണം തുടങ്ങി വ്യക്തിപരമായ കാര്യങ്ങളില്‍ പോലും ഭരണകൂടം ഇടപെടുന്നു. ഹാദിയ വിഷയത്തില്‍ നാം അതാണു കണ്ടത്. ആരെ വിവാഹം കഴിക്കണം, ആരുടെ കൂടെ പോവണം എന്നുള്ളതെല്ലാം ഹാദിയയുടെ സ്വന്തം ഇഷ്ടമാണ്.
ഈ സാഹചര്യത്തില്‍ മാധ്യമങ്ങളുടെ പ്രതിരോധമെന്നത് ഒറ്റപ്പെട്ടതല്ല. എല്ലാ മേഖലയിലുമുള്ള സ്വാതന്ത്ര്യത്തിനായുമുള്ള പോരാട്ടം ശക്തമാണ്. അതിനായി സോഷ്യല്‍ മീഡിയ ശക്തമായി ഉപയോഗിക്കാവുന്നത്. ലോകത്തിന്റെ പല ഭാഗത്തും നടക്കുന്ന കൊലപാതകങ്ങളുടെ ദൃശ്യങ്ങളാണ് സംഘപരിവാര്‍ ശക്തികള്‍ സോഷ്യല്‍ മീഡിയയിലൂടെ കേരളത്തില്‍ ആര്‍ എസ് എസുകാരനെ കൊല്ലുന്നതായും ഉത്തരേന്ത്യിയല്‍ ഹിന്ദുക്കള കൈാല്ലുന്നതായും മറ്റും പ്രചരിപ്പിക്കുന്നത്. അവയെല്ലാം തുറന്നു കാണിക്കാനും ഡിജിറ്റല്‍ മീഡിയയിലൂടെ ഫാസിസത്തിനെതിരായ പോരാട്ടം ശക്തമാക്കാനും കഴിയണം. മുഴുവന്‍ ജനാധിപത്യവിശ്വാസികളുടേയും ശക്തമായ ഐക്യനിരയാണ് ഈ ചരിത്രഘട്ടത്തില്‍ വളര്‍ത്തിയെടുക്കേണ്ടത്.

തൃശൂരില്‍ കോലഴി ഗ്രാമീണ വായനശാല സാഹിത്യ അക്കാദമി ബഷീര്‍ വേദിയില്‍ സംഘടിപ്പിച്ച കെ മുരളീധരന്‍ അനുസ്മരണത്തില്‍ ‘മാധ്യമങ്ങളുടെ പ്രതിരോധം ഇന്ത്യന്‍ അവസ്ഥ’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു ‘ദ വയര്‍’ പോര്‍ട്ടലിന്റെ പത്രാധിപരായ സിദ്ധാര്‍ത്ഥ് വരദരാജന്‍

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Media | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply