മാധുരി ദീക്ഷിത്, ഏതു തൊഴിലിലുമാകാം അല്‍പ്പം നൈതികത

മാഗി ഉത്പന്നത്തിന്റെ പരസ്യചിത്രത്തില്‍ അഭിനയിച്ച ബോളിവുഡ് താരം മാധുരി ദീക്ഷിതിന് ഹരിദ്വാര്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നോട്ടീസ് നല്‍കിയിരിക്കുകയാണല്ലോ.  പരസ്യത്തില്‍ അവകാശപ്പെടുന്നപോലെ മാഗി എങ്ങനെയാണ് മികച്ച ആരോഗ്യത്തിന് കാരണമാകുന്നതെന്ന വിശദീകരണം നല്‍കാനാണ് മാധുരിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഏതു തൊഴിലായാലും അതില്‍ അല്‍പ്പമെങ്കിലും നൈതികത വേണമെന്നുതന്നെയാണ് ഈ നടപടി ഓര്‍മ്മിപ്പിക്കുന്നത്. മാഗി നൂഡില്‍സ് ആരോഗ്യത്തിന് ഗുണകരമാണെന്ന് പറയാന്‍ കാരണമെന്താണ്? ഈ അവകാശവാദത്തിന്റെ അടിസ്ഥാനമെന്താണ്? പരസ്യത്തില്‍ എപ്പോഴാണ് അഭിനയിച്ചതെന്നും എത്ര രൂപ പ്രതിഫലം ലഭിച്ചുവെന്നും അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ട്രാക്ട് കാലാവധിയെത്രയാണെന്നും […]

madhuriമാഗി ഉത്പന്നത്തിന്റെ പരസ്യചിത്രത്തില്‍ അഭിനയിച്ച ബോളിവുഡ് താരം മാധുരി ദീക്ഷിതിന് ഹരിദ്വാര്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നോട്ടീസ് നല്‍കിയിരിക്കുകയാണല്ലോ.  പരസ്യത്തില്‍ അവകാശപ്പെടുന്നപോലെ മാഗി എങ്ങനെയാണ് മികച്ച ആരോഗ്യത്തിന് കാരണമാകുന്നതെന്ന വിശദീകരണം നല്‍കാനാണ് മാധുരിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഏതു തൊഴിലായാലും അതില്‍ അല്‍പ്പമെങ്കിലും നൈതികത വേണമെന്നുതന്നെയാണ് ഈ നടപടി ഓര്‍മ്മിപ്പിക്കുന്നത്.
മാഗി നൂഡില്‍സ് ആരോഗ്യത്തിന് ഗുണകരമാണെന്ന് പറയാന്‍ കാരണമെന്താണ്? ഈ അവകാശവാദത്തിന്റെ അടിസ്ഥാനമെന്താണ്? പരസ്യത്തില്‍ എപ്പോഴാണ് അഭിനയിച്ചതെന്നും എത്ര രൂപ പ്രതിഫലം ലഭിച്ചുവെന്നും അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ട്രാക്ട് കാലാവധിയെത്രയാണെന്നും കോണ്‍ട്രാക്ടിന്റെ കോപ്പി സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ലഖ്‌നൗ ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ പരിശോധനയിലാണ് മാഗി നൂഡില്‍സില്‍ അപകടരമായ രീതിയില്‍ ലെഡും അജിനോമോട്ടോയും അടങ്ങിയതായി കണ്ടെത്തിയത്. ഉത്തര്‍പ്രദേശില്‍ നിന്ന് ശേഖരിച്ച മാഗി സാമ്പിളിലാണ് അജിനോമോട്ടോയും ലെഡും കണ്ടെത്തിയത് ദശലക്ഷത്തില്‍ 0.01 എന്നതാണ് ലെഡിന്റെ അനുവദനീയമായ അളവ്. എന്നാല്‍ മാഗിയില്‍ ദശലക്ഷത്തില്‍ പതിനേഴ് എന്ന അളവിലാണ് ലെഡിന്റെ അംശം കണ്ടെത്തിയത്. ശരീരത്തിലെ ലെഡിന്റെ അമിതമായ അളവ് നാഡീവ്യവ്സ്ഥയെയും കുട്ടികളുടെ വളര്‍ച്ചയെയും ബുദ്ധി വികാസത്തെയും സാരമായി ബാധിക്കും. കിഡ്‌നിയുടെ പ്രവര്‍ത്തനത്തെയും ലെഡിന്റെ അമിതമായ അളവ് തടസപ്പെടുത്തും.
പരാതിയെ തുടര്‍ന്ന് നിര്‍മാതാക്കളായ നെസ്ല ഇന്ത്യ കമ്പനിക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഉത്തര്‍പ്രദേശ് ഫുഡ് റെഗുലേറ്ററായ ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് (എഫ്.എസ്.ഡി.എ) കമ്പനിക്കും അഞ്ചുപേര്‍ക്കുമെതിരെ അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്്. എഫ്.എസ്.ഡി.എ കമീഷണര്‍ പി.പി. സിങ്ങിന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് കേസുമായി മുന്നോട്ടുപോയതെന്ന് ബാരാബന്‍കി ഫുഡ് സേഫ്റ്റി ഓഫിസര്‍ വി.കെ. പാണ്ഡെ പറഞ്ഞു. ചലച്ചിത്ര താരങ്ങള്‍ക്കെതിരെ ഒരു അഭിഭാഷകനാണ് കേസ് കൊടുത്തത്.
കമ്പനിയുടെ ഹിമാചല്‍ പ്രദേശ് ഹാരോലിയിലെ നെസ്ലെ നഗല്‍ കലന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ യൂനിറ്റ്, ഡല്‍ഹി ആസ്ഥാനമായ നെസ്ലെ ഇന്ത്യ ലിമിറ്റഡ്, ബാരാബന്‍കി ഈസി ഡെ ഔട്ട്‌ലെറ്റ്, ഡല്‍ഹി ആസ്ഥാനമായ ഈസി ഡെ മാതൃസ്ഥാപനം, അവരുടെ മാനേജര്‍മാരായ മോഹന്‍ ഗുപ്ത, ഷബാബ് ആലം എന്നിവര്‍ക്കെതിരെയാണ് കേസ്.
സംഭവം പരിശോധിക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി. ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷനില്‍ പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കാമെന്ന് കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്‍ വ്യക്തമാക്കിയിരുന്നു. മാഗി ആരോഗ്യത്തിന് നല്ലതാണെന്ന സന്ദേശം നല്‍കി കുട്ടികളുടെയും യുവാക്കളുടെയും ആരോഗ്യം വെച്ച് കളിച്ച് പണമുണ്ടാക്കുകയാണ് സിനിമാതാരങ്ങള്‍ ചെയ്തതെന്ന് പരാതി നല്‍കിയ അഭിഭാഷകന്‍ പ്രതികരിച്ചു. ഈ വിഷയത്തില്‍ നെസ്ലെ കമ്പനി പ്രതികരിച്ചിട്ടില്ല.
തീര്‍ച്ചയായും മോഡലിംഗ് മാന്യമായ തൊഴിലാണ്. അല്ല എന്ന ചില സദാചാരവാദികളുടെ പ്രചരണം നന്നല്ല. എന്നാല്‍ താന്‍ ചെയ്യുന്ന തൊഴിലിനോട് മിനിമം പ്രതിബദ്ധതയെങ്കിലും അനിവാര്യമല്ലേ? അത് തീരെയില്ലാത്ത മേഖലയാണ് പരസ്യമേഖല. ഇല്ലാത്ത ഗുണങ്ങള്‍ നുണ പറഞ്ഞ് ഉണ്ടാക്കുന്നതാണല്ലോ പരസ്യത്തിന്റെ കടമ. വാസ്തവത്തില്‍ ഒരു ജനാധിപത്യ സര്‍ക്കാരിന് അത് തടയാവുന്നതാണ്. ഈ നുണപ്രചരണം ഉപഭോക്താക്കളെ പച്ചയായി വഞ്ചിക്കലാണ്. പരസ്യവുമായി ബന്ധപ്പെട്ട സാമൂഹ്യവിഷയങ്ങള്‍ ചിലപ്പോള്‍ ചര്‍ച്ചയാകാറുണ്ട്. കറുപ്പിനെ മോശമായി ചിത്രീകരിക്കുന്ന പരസ്യത്തില്‍ അഭിനയിക്കാന്‍ അടുത്തയിടെ നടി വിസമ്മതിച്ചത് ഉദാഹരണം. കഴിഞ്ഞ ദിവസം കണ്ട ഒരു പരസ്യത്തില്‍ പറയുന്നു, ബാച്ച്‌ലേഴ്‌സ് താമസിക്കുന്ന മേഖലകളില്‍ വീടു വേണ്ട എന്ന്. എന്താണാവോ ബാച്ച്‌ലേഴ്‌സിനു കുഴപ്പം? ഇവരും ബാച്ച്‌ലേഴ്‌സ് ആയിരുന്നില്ലേ? ഇത്തരം വിഷയങ്ങള്‍ പലപ്പോഴും ഉയരുമെങ്കിലും ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരത്തെ കുറച്ചുള്ള അവകാശവാദങ്ങള്‍ ആരും വിഷയമാക്കാറില്ല. അപകടകരമെന്നു വന്നാല്‍ മാത്രമേ അത് ചര്‍ച്ച ചെയ്യാറുള്ളു. ഇപ്പോള്‍ സംഭവിച്ചതും അതു തന്നെ.
ആവശ്യപ്പെടുന്നതനുസരിച്ച് താന്‍ ജോലി ചെയ്യുന്നു എന്ന ന്യായീകരണം എല്ലാ മേഖലകളിലും നാം കേള്‍ക്കാറുണ്ട്. ഉന്നത ഉദ്യാഗസ്ഥര്‍ പറയുന്നതനുസരിച്ച് ജനങ്ങളേയും പ്രതികളേയും തല്ലിചതക്കുന്ന പോലീസ്, സംവിധായകന്‍ പറയുന്നതനുസരിച്ച് എന്തു സാമൂഹ്യവിരുദ്ധതയും അഭിനയിക്കുന്ന അഭിനേതാക്കള്‍, ഉടമ പറയുന്നതനുസരിച്ച് പ്രസക്തമായ വാര്‍ത്തകള്‍ മുക്കുകയും അപ്രസക്തമായ വാര്‍ത്തകള്‍ പൊലിപ്പിക്കുകയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍, ആശുപത്രി ഉടമ പറയുന്നതനുസരിച്ച് രോഗികളെ പിഴിയുന്ന ഡോക്ടര്‍മാര്‍ എന്നിങ്ങനെ ഈ പട്ടിക എത്രവേണമെങ്കിലും നീട്ടാം. അതില്‍ പെടുന്ന ഒന്നുതന്നെയാണ് തങ്ങള്‍ ജോലി ചെയ്യുക മാത്രമാണെന്ന മോഡലുകളുടെ വാദവും…

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply