മാതൃഭൂമിക്കുമുമ്പിലൊരു സമരപന്തല്‍ – എന്തുകൊണ്ടായിക്കൂടാ?

അമൃത ആശുപത്രിക്കു മുമ്പിലൊരു സമരപന്തല്‍… കുറച്ചു കാലം മുമ്പുവരെ ആര്‍ക്കെങ്കിലും സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നോ? അതുപോലെ കല്ല്യാണ്‍ സാരീസിനു മുന്നില്‍…. രണ്ടും യാഥാര്‍ത്ഥ്യമായില്ലേ? എങ്കിലെന്തുകൊണ്ട് മാതൃഭൂമിക്കുമുന്നില്‍ ഒരു സമരപന്തലായിക്കൂടാ? ഏറ്റവും അസംഘടിതരായ വിഭാഗങ്ങളായിരുന്നു നഴ്‌സുമാരും ടെക്‌സ്റ്റൈല്‍ ജീവനക്കാരും. എന്നാല്‍ അവര്‍ നടത്തിയ പോരാട്ടം എത്ര കരുത്തുറ്റതായിരുന്നു. നഴ്‌സുമാരുടെ സമരത്തിന് മീഡിയ കവറേജ് ലഭിച്ചു. എന്നാല്‍ കല്ല്യാണ്‍ സമരത്തിന് അതുമുണ്ടായില്ല. എന്നിട്ടും അതു വിജയിച്ചല്ലോ. യൂണിയന്‍ യോഗത്തില്‍ പങ്കെടുത്തതിന്റെ പേരിലായിരുന്നു തൃശൂരിലെ കല്ല്യാണിലെ ജീവനക്കാര്‍ക്ക് തിരുവനന്തപുരത്തേക്കും കണ്ണൂര്‍ക്കും സ്ഥലം മാറ്റം […]

mഅമൃത ആശുപത്രിക്കു മുമ്പിലൊരു സമരപന്തല്‍… കുറച്ചു കാലം മുമ്പുവരെ ആര്‍ക്കെങ്കിലും സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നോ? അതുപോലെ കല്ല്യാണ്‍ സാരീസിനു മുന്നില്‍…. രണ്ടും യാഥാര്‍ത്ഥ്യമായില്ലേ? എങ്കിലെന്തുകൊണ്ട് മാതൃഭൂമിക്കുമുന്നില്‍ ഒരു സമരപന്തലായിക്കൂടാ?
ഏറ്റവും അസംഘടിതരായ വിഭാഗങ്ങളായിരുന്നു നഴ്‌സുമാരും ടെക്‌സ്റ്റൈല്‍ ജീവനക്കാരും. എന്നാല്‍ അവര്‍ നടത്തിയ പോരാട്ടം എത്ര കരുത്തുറ്റതായിരുന്നു. നഴ്‌സുമാരുടെ സമരത്തിന് മീഡിയ കവറേജ് ലഭിച്ചു. എന്നാല്‍ കല്ല്യാണ്‍ സമരത്തിന് അതുമുണ്ടായില്ല. എന്നിട്ടും അതു വിജയിച്ചല്ലോ. യൂണിയന്‍ യോഗത്തില്‍ പങ്കെടുത്തതിന്റെ പേരിലായിരുന്നു തൃശൂരിലെ കല്ല്യാണിലെ ജീവനക്കാര്‍ക്ക് തിരുവനന്തപുരത്തേക്കും കണ്ണൂര്‍ക്കും സ്ഥലം മാറ്റം നല്‍കിയത്. അതിനെതിരെ അവര്‍ സ്ഥാപനത്തിനു മുന്നില്‍ സമരപന്തല്‍ കെട്ടി. മുഖ്യധാരാപ്രസ്ഥാനങ്ങളൊന്നും ആദ്യഘട്ടത്തില്‍ സഹകരിച്ചില്ല. മാധ്യമങ്ങള്‍ പൂര്‍ണ്ണമായും ബഹിഷ്‌കരിച്ചു. എന്നിട്ടും ്‌സമരം വിജയിച്ചില്ല?
സമാനമായ അവസ്ഥയാണ് മാതൃഭൂമിയിലും. വേതനത്തിന്റെ കാര്യത്തില്‍ കല്ല്യാണിലേയും മാതൃഭൂമിയിലേയും ജീവനക്കാര്‍ തമ്മില്‍ അജഗജാന്തരമുണ്ടെന്നത് ശരി. പക്ഷെ നിരവധി പേരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കടക്കം സ്ഥലം മാറ്റിയതും ഇപ്പോള്‍ സി നാരായണനെ പിരിച്ചുവിട്ടതും സംഘടനാപ്രവര്‍ത്തനത്തിന്റെ പേരിലാണല്ലോ. എന്നിട്ടും കല്ല്യാണിലെ 5 പാവപ്പെട്ട വനിതാ ജീവനക്കാര്‍ക്ക് കഴിഞ്ഞത് മാതൃഭൂമി ജീവനക്കാര്‍ക്ക് കഴിയാത്തതെന്തേ? ഒരുപക്ഷെ വലിയ ശബളം കിട്ടുന്നതായിരിക്കുമോ കാരണം?
.2012ലാണ് വേജ് ബോര്‍ഡ് വിഷയത്തില്‍ കെയുഡബ്ല്യുജെ പ്രവര്‍ത്തകര്‍ കേരളത്തിലെ പത്രസ്ഥാപനങ്ങള്‍ക്കു മുന്നില്‍ ധര്‍ണ്ണ നടത്തിയത്. മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി, മാധ്യമം, തുടങ്ങി എല്ലാ പത്രസ്ഥാപനങ്ങള്‍ക്കു മുന്നിലും ധര്‍ണ്ണകള്‍ അരങ്ങേറി. ഡ്യൂട്ടിയിലില്ലാത്ത ജീവനക്കാരെ മാത്രം പങ്കെടുപ്പിച്ചു നടത്തിയ ഈ ധര്‍ണ്ണയാണ് എം.പി. വീരേന്ദ്രകുമാറിനേയും മകന്‍ ശ്രേയാംസ് കുമാറിനേയും പ്രകോപിപ്പിച്ചത്. ധര്‍ണ്ണയില്‍ പങ്കെടുത്ത നിരവധി പേരെ പിന്നീട് പത്രം പലവിധത്തില്‍ ഉപദ്രവിച്ചു. അന്യസംസ്ഥാനങ്ങളിലെ ചെറു പട്ടണങ്ങളില്‍ ബ്യൂറോകള്‍ രൂപീകരിച്ച് നാടുകടത്തിയും കാരണങ്ങള്‍ സൃഷ്ടിച്ച് സസ്‌പെന്‍ഡ് ചെയ്തും ജീവനക്കാര്‍ക്കെതിരായ നടപടികള്‍ തുടരുകയായിരുന്നു. ഇതേത്തുടര്‍ന്ന് പലരും രാജിവയ്ക്കാന്‍ വരെ നിര്‍ബന്ധിതരായി. നിസാര കാരണങ്ങള്‍ പറഞ്ഞ് സി. നാരായണനെ മാസങ്ങളായി സസ്‌പെന്‍ഷനില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു. ഇതിനൊടുവിലാണ് പിരിച്ചു വിട്ടത്.
സംഭവത്തില്‍ പ്രതിഷേധിച്ച് പത്രപ്രവര്‍ത്തക യൂണിയന്‍ കഴിഞ്ഞ ദിവസം മാതൃഭൂമിയിലേക്ക് മാര്‍ച്ച് നടത്തി. അത്രയും നന്ന്. എന്നാല്‍ ഇനിയെന്തെങ്കിലും നടക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. മാര്‍ച്ചില്‍ മാതൃഭൂമിയില്‍ നിന്നാരും പങ്കെടുത്തില്ല എന്നു മാത്രമല്ല അതിനെതിരെ പ്രസ്താവനപോലും പുറപ്പെടുവിക്കുകയും ചെയ്തു. മാതൃഭൂമിയിലെ യൂണിയന്‍ ഘടകം പൂര്‍ണ്ണമായും മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലാണത്രെ. പത്രങ്ങളും ചാനലുകളുമെല്ലാം വാര്‍ത്ത ബഹിഷ്‌കരിക്കുകയും ചെയ്തു.
മാതൃഭൂമി, മനോരമ, ഏഷ്യാനെറ്റ്, മാധ്യമം, ദേശാഭിമാനി തുടങ്ങിയ സ്ഥാപനങ്ങളില്‍ ഭേദപ്പെട്ട വേതനമെങ്കിലുമുണ്ട്. മറ്റു മിക്ക സ്ഥാപനങ്ങളിലേയും അവസ്ഥ പരിതാപകരമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഈ അവസരമെങ്കിലും ഒരു പോരാട്ടത്തിനുള്ള വേദിയാക്കി മാറ്റുകയാണ് അല്‍പ്പമെങ്കിലും സ്വാതന്ത്ര്യബോധമുള്ള മാധ്യമപ്രവര്‍ത്തകര്‍ ചെയ്യേണ്ടത്. അതിന്റെ ആദ്യപടിയായി അമൃതക്കും കല്ല്യാണിനും മുന്നിലുയര്‍ന്നപോലെ ഒരു സമരപന്തല്‍ മാതൃഭൂമിക്കു മുന്നിലുയര്‍ത്തണം. മാധ്യമമുതലാളിമാരെ ഭയപ്പെടാത്ത നിരവധി സാമൂഹ്യപ്രവര്‍ത്തകരും മനുഷ്യാവകാശ സംഘടനകളും കേരളത്തിലുണ്ട്. അവരുടെയെല്ലാം പിന്തുണ സമരത്തിനുണ്ടാകും. കൂടാതെ സോഷ്യല്‍ മീഡിയയുടേയും. സമരം മുന്നോട്ടുപോകുമ്പോള്‍ മറ്റുള്ളവര്‍ക്കു രംഗത്തിറങ്ങേണ്ടിവരും. അത്തരമൊരു സാഹചര്യം കേരളത്തില്‍ ഇപ്പോഴുമുണ്ടെന്നുതന്നെയാണ് മേല്‍സൂചിപ്പിച്ച സമരങ്ങളുടെ വിജയം നല്‍കുന്ന സൂചന. പക്ഷെ അത്തരമൊരു പോരാട്ടത്തിനുള്ള ആത്മധൈര്യമുള്ള മാധ്യമപ്രവര്‍ത്തകരും യൂണിയന്‍ നേതൃത്വവും ഉണ്ടോ എന്നതുതന്നെയാണ് ചോദ്യം… മാതൃഭൂമിക്കെതിരേയുള്ള സമരം ഒറ്റപ്പെട്ട സംഭവമല്ലെന്നും രാജ്യത്താകെയുള്ള പണിയെടുക്കുന്നവരുടെ പ്രശ്‌നമാണിതെന്നും തൊഴിലാളികള്‍ കോര്‍പ്പറേറ്റ് ആജ്ഞയ്ക്ക് വഴങ്ങി ജീവിക്കേണ്ട അടിമകളാണെന്ന പുതിയ വാണിജ്യ സങ്കല്‍പ്പത്തിന്റെ ഭാഗമായി വേണം ഇതിനെ കാണാനെന്നും സാമാന്യവല്‍ക്കരിച്ച് ഒഴിഞ്ഞുമാറുകയല്ല വേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply