മതാധിഷ്ഠിത രാഷ്ട്രീയം വളരുമ്പോള്‍
കെ വേണു ഇന്ത്യയിലും അതിന്റെ ഭാഗമായി കേരളത്തിലും മതാധിഷ്ഠിത രാഷ്ട്രീയം ശക്തിപ്പെടുകയാണെന്നതില്‍ സംശയമില്ല. മതാധിഷ്ഠിത രാഷ്ട്രീയം എപ്പോഴും ഫാസിസത്തിലേക്കു വഴിമാറുമെന്നതാണ് ചരിത്രം. അതിന്റെ സൂചനകള്‍ പ്രകടമായി കഴിഞ്ഞു. കേരളത്തിലെ ചില സംഭവങ്ങള്‍ മാത്രം നോക്കുക. ബി രാജീവന്‍ ഒരു പത്രത്തിലെഴുതിയ ലേഖനത്തില്‍ ആര്‍എസ്എസുകാര്‍ക്കെതിരെ ഒരു പരാമര്‍ശമുണ്ടെന്നതിന്റെ പേരില്‍ കേസെടുക്കാനുള്ള നീക്കമാണ്. ഗാന്ധിവധത്തില്‍ ആര്‍എസ്എസിനുള്ള പങ്കിനെ കുറിച്ചുള്ള പരാമര്‍ശമാണ് കോടതിയിലെത്തിയിരിക്കുന്നത്. കോളേജ് മാഗസിനുകള്‍ക്കെതിരായ നീക്കങ്ങള്‍ നാം കണ്ടു. ആവിഷ്‌കാരസ്വാതന്ത്ര്യമുണ്ടെന്ന് കരുതപ്പെടുന്ന ഫേസ് ബുക്കിലും മറ്റുമുളള പരാമര്‍ശങ്ങള്‍ക്കുനേരേയും വാളോങ്ങുന്നു. വിമര്‍ശിക്കാനുള്ള […]
ഇന്ത്യയിലും അതിന്റെ ഭാഗമായി കേരളത്തിലും മതാധിഷ്ഠിത രാഷ്ട്രീയം ശക്തിപ്പെടുകയാണെന്നതില്‍ സംശയമില്ല. മതാധിഷ്ഠിത രാഷ്ട്രീയം എപ്പോഴും ഫാസിസത്തിലേക്കു വഴിമാറുമെന്നതാണ് ചരിത്രം. അതിന്റെ സൂചനകള്‍ പ്രകടമായി കഴിഞ്ഞു.
കേരളത്തിലെ ചില സംഭവങ്ങള്‍ മാത്രം നോക്കുക. ബി രാജീവന്‍ ഒരു പത്രത്തിലെഴുതിയ ലേഖനത്തില്‍ ആര്‍എസ്എസുകാര്‍ക്കെതിരെ ഒരു പരാമര്‍ശമുണ്ടെന്നതിന്റെ പേരില്‍ കേസെടുക്കാനുള്ള നീക്കമാണ്. ഗാന്ധിവധത്തില്‍ ആര്‍എസ്എസിനുള്ള പങ്കിനെ കുറിച്ചുള്ള പരാമര്‍ശമാണ് കോടതിയിലെത്തിയിരിക്കുന്നത്. കോളേജ് മാഗസിനുകള്‍ക്കെതിരായ നീക്കങ്ങള്‍ നാം കണ്ടു. ആവിഷ്‌കാരസ്വാതന്ത്ര്യമുണ്ടെന്ന് കരുതപ്പെടുന്ന ഫേസ് ബുക്കിലും മറ്റുമുളള പരാമര്‍ശങ്ങള്‍ക്കുനേരേയും വാളോങ്ങുന്നു. വിമര്‍ശിക്കാനുള്ള പ്രാഥമിക ജനാധിപത്യാവകാശങ്ങളാണ് നിഷേധിക്കപ്പെടുന്നത്. ഇതിനെ വരാന്‍പോകുന്ന ഫാസിസ്റ്റ് നാളുകളുടെ സൂചനയായി കാണുന്നതില്‍ തെറ്റില്ല.
ഈ സാഹചര്യത്തെ കൂടുതല്‍ ഭയചകിതമാക്കുന്നത് മറ്റൊന്നാണ്. മാധ്യമങ്ങളുടെ കുറ്റകരമായ മൗനമാണത്. തെരഞ്ഞെടുപ്പു ഫലം വരുന്നതുവരേയും മോദിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്ന മലയാളത്തിലെ പല പ്രമുഖ പ്രസിദ്ധീകരണങ്ങളും ഇപ്പോള്‍ മിണ്ടുന്നതേയില്ല. മറുവശത്ത് ആള്‍ദൈവങ്ങളും അതുമായി ബന്ധപ്പെട്ട തട്ടിപ്പുസംഘങ്ങളും ഈ രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നു.
നവോത്ഥാനത്തിന്റെ വലിയൊരു പാരമ്പര്യമുള്ള സംസ്ഥാനമാണ് കേരളം. കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യംവരെ ഇവിടെയുണ്ടായ നവോത്ഥാനമുന്നേറ്റങ്ങളാണ് കേരളത്തെ പ്രബുദ്ധമാക്കിയതില്‍ മുഖ്യപങ്കുവഹിച്ചത്. അതിന്റ തുടര്‍ച്ചയായി ശക്തിപ്പെട്ടത് കമ്യൂണിസ്റ്റ് പ്രസ്ഥാനമായിരുന്നു. ആരംഭകാലത്തില്‍ അവര്‍ ഈ പാരമ്പര്യം കാത്തുസൂക്ഷിക്കുകയും മുന്നോട്ടുകൊണ്ടുപോകുകയും ചെയ്തു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയും അധികാരരാഷ്ട്രീയത്തിന്റെ ഭാഗമാകുകയും ചെയ്തതോടെ ഈ ധാര കൈവിടാന്‍ അവര്‍ നിര്‍ബന്ധിതരാകുകയാിരുന്നു. അത് സ്വാഭാവികമാണ്. ഭൂരിപക്ഷം വരുന്നവരുടെ വിശ്വാസങ്ങളെ എതിര്‍ത്താല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കില്ല. പ്രായോഗിക രാഷ്ട്രീയത്തില്‍ ഇതു സ്വാഭാവികമാണ്.
കമ്യൂണിസ്റ്റ് പാര്‍ട്ടിയും യുക്തിവാദികളും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ ഇതിനു മികച്ച ഉദാഹരണമാണ്. ആദ്യകാലത്ത് ഇരുകൂട്ടരും സഹകരിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 50 വര്‍ഷം മുമ്പ് യുക്തിവാദി സമ്മേളനത്തില്‍ പങ്കെടുത്ത ഞാനൊക്കെ കരുതിയത് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ ദൈവവിശ്വാസവും അന്ധവിശ്വാസങ്ങളും മത വര്‍ഗ്ഗീയതയുമൊക്കെ ഇല്ലാതാകുമെന്നായിരുന്നു. എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. മുകളില്‍ പറഞ്ഞപോല കമ്യൂണിസ്റ്റുകളടക്കം പ്രായോഗിക രാഷ്ട്രീയത്തിന്റെ മാര്‍ഗ്ഗം സ്വീകരിച്ചതോടെ യുക്തിവാദികള്‍ തീര്‍ത്തു ഒറ്റപ്പെടുകയായിരുന്നു. പ്രകൃതിയും പ്രപഞ്ചവുമെല്ലാം ഭൗതികപരമാണെന്ന ദാര്‍ശനികനിലപാട് ഭൂരിഭാഗവും തള്ളികളഞ്ഞു. പകരം വളര്‍ന്നത് ആള്‍ ദൈവങ്ങളും. ഇന്ന് ഈ ആള്‍ദൈവങ്ങള്‍ നേരത്തെ സൂചിപ്പിച്ചപോലെ മതാധിഷ്ഠിത രാഷ്ട്രീയവുമായി കൈ കോര്‍ക്കുന്നു.
ഈ വിഷയത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നിലപാട് യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതായിരുന്നില്ല. മുതലാളിത്തത്തിന്റെ ഭാഗമായി ചൂഷണം നിലനില്‍ക്കുമ്പോള്‍ ഉണണ്ടാകുന്ന അനശ്ചിതത്വത്തില്‍ നിന്ന് കരകയറാനായി മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ സാധാരണക്കാര്‍ ആത്മീയ ശക്തികളില്‍ അഭയം തേടുമെന്നാണവര്‍ പറഞ്ഞത്. സമത്വത്തിലധിഷ്ഠിതമായ വ്യവസ്ഥ സംജാതമാകുമ്പോള്‍ അതില്ലാതാകുമെന്നും തികച്ചും യാന്ത്രികമായി ഈ വിഷയത്തെ സമീപിച്ചവരാണ് കമ്യൂണിസ്റ്റുകാരില്‍ കൂടുതലും. എന്നാല്‍ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങള്‍ എന്നറിയപ്പെടുന്ന രാഷ്ട്രങ്ങളില്‍ പോലും അതുണ്ടായില്ല. സാമ്പത്തികമായ സമത്വം ഉണ്ടായാല്‍ പോലും മനുഷ്യരെല്ലാം വ്യത്യസ്ഥരാകുമെന്നും ഇഅതില്‍ നിന്നുണ്ടാകുന്ന അനശ്ചിതത്വങ്ങള്‍ അവരെ ഭൗതികേതര ശക്തികളിലുള്ള വിശ്വാസത്തില്‍ എത്തിക്കുമെന്നും അവര്‍ മനസ്സിലാക്കിയില്ല. സാമ്പത്തിക അഭിവൃദ്ധിയുണ്ടായ ചില രാജ്യങ്ങലില്‍ ഈ വിഷയത്തില്‍ ചെറിയ പുരോഗതിയുണ്ടെന്ന് മറക്കുന്നില്ല.
എന്തെങ്കിലും വിശ്വാസങ്ങളില്ലാതെ മനുഷ്യനു ജീവിക്കുക എളുപ്പമല്ല. ചിലപ്പോഴത് രാഷ്ട്രീയ വിശ്വാസമാകാം. മറ്റഉവിശ്വാസങ്ങളുമാകാം. പക്ഷെ അനശ്ചിതത്വം അവരെ മിക്കവാറും എത്തിക്കുന്നത് ആത്മീയപരമായ വിശ്വാസ്തതിലേക്കാണ്. അതാണ് വളരെ പെട്ടെന്ന് ആത്മീയ വ്യാപാരമായി മാറുന്നത്. ഈ മാറ്റത്തെ വളരെ പ്രകടമായി പ്രതിപാദിക്കുന്നതാണ് വിവാദമായ ഗെയല്‍ ട്രേഡ്വെല്ലിന്റെ ആത്മകഥ. എങ്ങനെയാണ് ഒരു സാധാരണ സത്രീ അമൃതാനന്ദമയിയായി വളര്‍ന്നു എന്നാണ് ആ പുസ്തകം പ്രതിപാദിക്കുന്നത്. നവോത്ഥാനകാലഘട്ടത്തിലൊക്കെ നമ്മുടെ മാധ്യമങ്ങള്‍ പുരോഗമന നിലപാടുയര്‍ത്തിപിടക്കുകയും ഇത്തരത്തിലുള്ള പ്രതിലോമശക്തികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇ്ന്ന ആ അവസ്ഥ മാറി. മാധ്യമപ്രവര്‍ത്തനം കച്ചവടം മാത്രമായി മാറി. അതോടെ പണത്തിനുമുന്നില്‍ ഏതു വാര്‍ത്തയും മുക്കാമെന്ന അവസ്ഥ രൂപപ്പെട്ടു. അത്തരമൊരവസ്ഥയാണ് ഇന്ന് സംജാതമായിരിക്കുന്നത്. കേവലം ആള്‍ദൈവം, ആത്മീയവ്യാപാരം എന്നതിനെയൊക്കെ മറികടന്ന് അത് ഭീകരമായ രീതിയില്‍ മതാധിഷ്ഠിതഫാസിസമായി മാറുകയാണ്.
മുഖ്യധാരാമാധ്യമങ്ങള്‍ ഇത്തരത്തില്‍ ിനശബ്ദത പാലിക്കുമ്പോള്‍ ആശ്രയിക്കാവുന്ന ഇടം സൈബര്‍ ലോകമാണ്. തീര്‍ച്ചയായും സൈബര്‍ ലോകത്തേയും നിയന്ത്രിക്കാനുള്ള ശ്രമം ശക്തമാകുകയാണ്. എന്നാല്‍ അതിനെ അതിജീവിക്കാനുള്ള സാധ്യതകളും വളരുകയാണ്. സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാന്‍ ശ്രമിച്ച രാജ്യങ്ങള്‍ക്കൊന്നും അതിനു കഴിഞ്ഞിട്ടില്ല. ആധുനിക സാങ്കേതിക വിദ്യയുടെ വികാസം കാര്യങ്ങളെ സുതാര്യമാക്കി കൊണ്ടിരിക്കുകയാണ്. ആ സാധ്യതകളാണ് വരുംകാലത്ത് ഫാസിസത്തെ ചെറുക്കാനായി ഉപയോഗിക്കാന്‍ കഴിയുക. വികസനത്തിന്റെ പേരില്‍ നടപ്പാക്കുന്ന കോര്‍പ്പറേറ്റ്വല്‍ക്കരണവും വിലകയറ്റവും മറ്റും രൂക്ഷമാകുമ്പോള്‍ ഉണ്ടാകുന്ന പ്രക്ഷോഭങ്ങളെ പ്രതിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീങ്ങുക മതാധിഷ്ഠിത രാഷ്ട്രീയത്തിലേക്കായിരിക്കും. അതുതിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനപദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് ജനാധിപത്യ – മതേതര ശക്തികള്‍ ശ്രമിക്കേണ്ടത്.
കേരള യുക്തിവാദസംഘം സംഘടിപ്പിച്ച പവനന്‍ അനുസ്മരസമ്മേളനത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
k.s.radhkrishnan
June 24, 2014 at 12:31 pm
ഹിന്ദുമതം എന്നത് ഒരു derived മതം മാത്രം ആനു . ഏതാണ്ടു Indian Provincial Elections, 1937 തിരഞ്ഞെടുപ്പുമായി ബന്ദ്ധപ്പെട്ടു ആനു ഒരു അമുസ്ലിം വേദി എന്ന നിലക് ഹിന്ദുമതം ഇന്ത്യയില്‍ ഉണ്ടാകുന്നത് എന്നറിയണം . അതിനു മുമ്പ് ഇന്ത്യയില്‍ ഉണ്ടായിരുന്നത് ധര്‍മ വ്യവസ്ഥകള്‍, ആര്യ സമാജങ്ങളും ഒക്കെ ആനു . അവര് ഏതാണ്ട് ഇന്ത്യയിലെ 12 % വരൂ. പിന്നീടു ഇവരെ നാം “ജാതി ഹിന്ദുക്കള്‍” എന്ന് വിളിച്ചു. കാരണം അവര്‍ ചതുര്‍ വര്നീയെര്‍ ആയിരുന്നു . അത് തന്നെ ഇന്നും . ഇന്ത്യയില്‍ ഏകദേശം 20% ന്യൂനപക്ഷ മതസ്ഥര് വരുമെന്നു നമുക്ക് സങ്കല്‍പ്പിക്കാം . 22 % പട്ടിക വിഭാഗങ്ങലും . ബാക്കി ഉള്ളവര് ഓബിസി , ബിസി ഒക്കെ ആനു . എങ്ങിനെ അയ്യാലും ചുരുങ്ങിയത് 75 % ബഹുജന്‍ ഹിന്ദു ആനു ! 1956 ഇല്‍ ഹിന്ദു ആക്ട് പ്രകാരം ഇവിടെ ഉള്ള ഞാനും ഹിന്ദു ആയി തീര്‍ന്നു ! ആ അര്‍ത്ഥത്തില്‍ ആനു ഞാന്‍ ഹിന്ദു ആകുന്നത് !
1937 ഇല തിരഞ്ഞെടുപ്പ് നടക്കുബോള്‍ ഓരോ മതവിഭാഗങ്ങള്‍കും പ്രേത്യക എല്ക്ട്രോടെസ് ആണ് ഉണ്ടായിരുന്നത് (1932 ലെ പൂന പാക്ട് കൂടി ഓര്‍ക്കുക) മതങ്ങള്‍ക് ഉണ്ടായിരുന്നത് പോലെ ദളിതുകല്കും കംമുനല്‍ അവാര്‍ഡ് ബ്രിട്ടീഷ് ഗോവെര്‍ന്മാന്റ്റ് അംഗീകരിച്ചു . ഇന്നത്തെ പോലത്തെ തിരഞ്ഞെടുപ്പ് അല്ലായിരുന്നു അന്നു . അവനവന്റെ category കാന് വോട്ട് ചെയ്യേണ്ടത് . ഹിന്ദുക്കളില്‍ പെടുന്നവര്‍ ഹിന്ദുവിന് . മുസ്ലിമില്‍ പെടുന്നവന്‍ മുസ്ലിമിന് . ക്രിസ്റ്യനില്‍ പെടുന്നവന്‍ ക്രിസ്ത്യന് .മുസ്ലിം ,സിഖ് , ക്രിസ്റ്റിയന്‍ , ഹിന്ദു എന്നിങ്ങനെ 19 തരം എലെക്ട്രളടെസ് ഉണ്ടായിരുന്നു . ഈ സാഹചര്യത്തില്‍ ആനു ഇന്നീ കാണുന്ന ഹിന്ദു മതം തട്ടികൂട്ടുന്നത് . ചുരുകത്തില്‍ ഇന്നതെ രാഷ്ട്രീയ സഖ്യം പോലെ ഒന്നായിരുന്നു അത് . അങ്ങിനെ ആനു ഇസ്ലാം മതം പോലെ അമുസ്ലിം ആയ നാം ഇന്നി കാണുന്ന ഹിന്ദു മതവും ഉണ്ടാകുന്നത് ! മതാധിഷ്ഠിതം ആയിരുന്നു ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം !
ആ ഹിന്ദു മതത്തിലെ ഉപ ജാതികള്‍ തമ്മില്‍ ഒരു ജൈവ രഷ്ട്രീയം ഇന്നത്തെ പോലെ അന്നും ഉണ്ടായിരുനില്ല ഒരു മൂത്ര ബന്ധം പോലും ഉണ്ടായിരുന്നില്ല ഉപ ജാതികള്‍ തമ്മില്‍ . ഇത് പരിഹരികുന്നതിനു 1940 മുതല്‍ 1956 വരെ ഒരു ഏകീകൃത ഹിന്ദു കോഡ് നു വേണ്ടിയുള്ള മഹാ സംവാദം ആനു അബേധ്കെരിന്റെയും , നെഹരുവിന്റെ കീഴിലും തുടെര്‍ന്നിരുന്നത് ഇന്ത്യയില്‍ !
ഇതൊന്നും അറിയാതെ ആനു ലെനിനിസ്റ്റ് പ്രേതങ്ങള്‍ മാര്‍ക്സിസം പറയുന്നതു ഇന്ന് .1947 ഇല്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്നും മോചനം സാധ്യമായ ഇന്ത്യയുടെ സ്വതന്ത്ര സമരത്തില്‍ പ്രധാനമായി പ്രവര്‍ത്തിച്ചത് മുസ്ലിം മത രാഷ്ട്രീയവും , ഹിന്ദു മത രാഷ്ട്രീയവും തന്നെ ആയിരുന്നു, അതായത് സാധാ ജനത്തിന്റെ വൈകാരിക മത ദേശീയത ആയിരുന്നു . അല്ലാതെ ആധുനിക വിചാര ദേശീയത അല്ലായിരുന്നു പ്രവര്‍ത്തിച്ചത് .
അന്നത്തെ ക്രിസ്ത്യാനി മത രാഷ്ട്രീയം ബ്രിട്ടീഷ് ഭരണവും ആയി സഖ്യത്തില്‍ ആയിരുന്നു .ബ്രിട്ടീഷ് -ക്രിസ്ത്യാനി രാഷ്ട്രീയത്തിന് എതിരെ ഉള്ള വിമോചനമായിരുന്നു ഇന്ത്യന്‍ സ്വതന്ത്ര സമരത്തിന്റെ അന്ത സത്ത എന്ന് ഒറര്‍ഥത്തില്‍ വ്യഖ്യാനിക്കാം ! അതുകൊണ്ട് കൃസത്യാനികള്‍ അവരുടെ രാഷ്ട്ര വാദം അന്ന് ഉന്നയിച്ചില്ല , പകരം തങ്ങളുടെ ബ്രിട്ടീഷ് സഖ്യം പൊളിഞ്ഞപ്പോള്‍ പകച്ചു ദേശീയ ധാരയില്‍ ഉല്‍ച്ചേരുക എന്ന ഏക മാര്‍ഗം ആനു ഉണ്ടായതു .അതായതു ഇന്ത്യന്‍ ക്രിസ്ത്യാനികള്‍ നയപരമായി ‘ദേശീയ ക്രിസ്ത്യാനി’ ആയി തീര്‍ന്നു .
ഇന്ത്യന്‍ കൊമ്മുണിസ്റ്റുകള്‍ 1939 ഓടെ ആനു യഥാര്‍ത്തത്തില്‍ ഇന്ത്യയില്‍ surface ചെയ്യാന്‍ തുടങ്ങിയത് തന്നെ. ( 1920ഓടെ കൊമ്മുനിസ്റ്റ് പാര്‍ട്ടി ഉണ്ടായിരുന്നെങ്കിലും , അത് കുറെ കാലം കോണ്‍ഗ്രസ്സില്‍ തന്നെ ആനു പ്രവര്‍തിച്ചതും ) 1939 മുതല്‍ 1945 വരെ അവര് ബ്രിട്ടീഷ് ഗോവേര്‍ണ്‍മെന്‍റിന്‍റെ കൂടെ അവിശുദ്വ സഖ്യത്തില്‍ ആയിരുന്നു !
ക്ലാസിക്കല്‍ മുസ്ലിമുകല്‍ പാകിസ്താന്‍ എന്ന മുസ്ലിം രാഷ്ടവും . ഹിന്ദുക്കള്‍ ഒറ്റ രാഷ്ട്രം എന്ന സങ്കല്‍പനത്തിലും ചുരുങ്ങി .കാരണം വളരെ ഏറെ ദേശീയ മുസ്ലിമുകള്‍ അതായത് ക്ലാസ്സിക്കല്‍ മതസ്ഥര് അല്ലാത്തവരും ,ക്രിസ്ത്യാനികളും ഇന്ത്യുടെ സവിസേഷതയില്‍ ലയിക്കാന്‍ ആനു ആഗ്രഹിച്ചതും . അന്ന് ഇന്ത്യയില്‍ തുടരുന്ന മുസ്ലിം സ്വൊയം ദേശീയ മുസ്ലിം ആയിതുടരുക എന്നതിനു പ്രതിഞ്ജയും എടുത്തു. എന്നാല്‍ വീണ്ടും പ്പര്‍ലിമെന്ററി രാഷ്ട്രീയത്തിന് വേണ്ടി മത പ്രീണനങ്ങളില്‍ ചുരുങ്ങി ഈ പഴയ രാഷ്ട്രീയം ഇന്നും ഇവിടെ കളികുന്നു . അതാണ് നാം ഗ്രഹിക്കേണ്ടത് .
ഇന്ത്യയെ സ്വതന്ത്രത്തിലേക്ക് നയിച്ചത് ആധുനിക ദേശീയതയുടെ അടിസ്ഥാനത്തില്‍ അല്ല എന്നതായിരുന്നു ഈ കാരണം . കാരണം ഇവിടെത്തെ കമ്മുണിസ്റ്റുകള്‍ സ്റ്റാലിന്റെ വരുതിയില്‍ മാത്രം നില്‍കുന്ന ഒരു വികാസം പ്രാപിക്കാത്ത നേതൃത്വം ആയിരുന്നു . അവര് ഏതാണ്ട് ഇന്ത്യന്‍ ക്രിസ്റ്റിയാനിറ്റി പോലെ ഉള്ള രാശ്ട്രട്രീയം ആനു സ്വീകരിച്ചത് .