ബാബറി മസ്‌ജിദും വി ആര്‍ കൃഷ്‌ണയ്യരും
ജസ്‌റ്റിസ് വി.ആര്‍. കൃഷ്‌ണയ്യര്‍ ഒരിക്കലും യുക്‌തിവാദിയായിരുന്നില്ല. മതവിശ്വാസിയായിരുന്നു. സ്വന്തം പേരിലെ അയ്യര്‍ എന്ന വിശേഷണം അദ്ദേഹം മാറ്റിയിട്ടില്ല. അപ്പോഴും മതാതീതമായ ആത്മീയതയായിരുന്നു അദ്ദേഹത്തെ നയിച്ചിരുന്നത്. എല്ലാ മതങ്ങള്‍ക്കും സമഭാവനയോടെ കഴിയാവുന്ന അന്തരീക്ഷം നിലനില്‍ക്കണമെന്നാണ് അദ്ദേഹം എന്നും ആഗ്രഹിച്ചിരുന്നത്. ബാബറി മസ്‌ജിദ് തകര്‍ത്തതിന്റെ 22-ാം വാര്‍ഷികത്തില്‍ കൃഷ്‌ണയ്യര്‍ സ്വീകരിച്ച ശക്തമായ ഒരു നിലപാട് ഓര്‍മ്മയില്‍ വരുന്നു. സംഭവത്തെ തുടര്‍ന്ന് രാജ്യത്തിന്റെ പലഭാഗത്തും വര്‍ഗീയ കലാപങ്ങള്‍ ആളിക്കത്തിയപ്പോള്‍ കേരളത്തിലും അതിന്റെ പ്രതിഫലനമുണ്ടാകുമെന്ന ആശങ്ക ശക്‌തമായിരുന്നു. അതേ തുടര്‍ന്ന് മതസൗഹാര്‍ദത്തിന്റെ സന്ദേശമുയര്‍ത്തിപ്പിടിച്ച് […]
ജസ്‌റ്റിസ് വി.ആര്‍. കൃഷ്‌ണയ്യര്‍ ഒരിക്കലും യുക്‌തിവാദിയായിരുന്നില്ല. മതവിശ്വാസിയായിരുന്നു. സ്വന്തം പേരിലെ അയ്യര്‍ എന്ന വിശേഷണം അദ്ദേഹം മാറ്റിയിട്ടില്ല. അപ്പോഴും മതാതീതമായ ആത്മീയതയായിരുന്നു അദ്ദേഹത്തെ നയിച്ചിരുന്നത്. എല്ലാ മതങ്ങള്‍ക്കും സമഭാവനയോടെ കഴിയാവുന്ന അന്തരീക്ഷം നിലനില്‍ക്കണമെന്നാണ് അദ്ദേഹം എന്നും ആഗ്രഹിച്ചിരുന്നത്.
ബാബറി മസ്‌ജിദ് തകര്‍ത്തതിന്റെ 22-ാം വാര്‍ഷികത്തില്‍ കൃഷ്‌ണയ്യര്‍ സ്വീകരിച്ച ശക്തമായ ഒരു നിലപാട് ഓര്‍മ്മയില്‍ വരുന്നു. സംഭവത്തെ തുടര്‍ന്ന് രാജ്യത്തിന്റെ പലഭാഗത്തും വര്‍ഗീയ കലാപങ്ങള്‍ ആളിക്കത്തിയപ്പോള്‍ കേരളത്തിലും അതിന്റെ പ്രതിഫലനമുണ്ടാകുമെന്ന ആശങ്ക ശക്‌തമായിരുന്നു. അതേ തുടര്‍ന്ന് മതസൗഹാര്‍ദത്തിന്റെ സന്ദേശമുയര്‍ത്തിപ്പിടിച്ച് കേരളത്തിലുടനീളം ഒരു മതസൗഹാര്‍ദ സ്‌നേഹ സന്ദേശയാത്ര നടത്താന്‍ തൃശൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തകകൂട്ടായ്‌മ തീരുമാനിച്ചു. എന്നാല്‍ ഇത്തരമൊരു യാത്ര വര്‍ഗീയ പ്രശ്‌നങ്ങളെ ആളിക്കത്തിക്കുമെന്ന് പറഞ്ഞ് പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കൃഷ്‌ണയ്യരുമായി ബന്ധപ്പെട്ടു. അദ്ദേഹം കയ്യോടെ രംഗത്തിറങ്ങുകയായിരുന്നു. താനാണ് യാത്രയുടെ നേതൃത്വം എന്നുപറഞ്ഞ് കൃഷ്‌ണയ്യര്‍ അദികൃതരില്‍നിന്ന് യാത്രയ്‌ക്ക് അനുമതി വാങ്ങുകയായിരുന്നു. തുടര്‍ന്ന് യാത്ര എവിടെ തുടങ്ങണമെന്നാലോചിച്ചപ്പോള്‍ കൃഷ്‌ണയ്യര്‍ പറഞ്ഞതിങ്ങനെ: എല്ലാമതങ്ങളെയും സ്വീകരിച്ച പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. അതു നാമിനിയും ഉയര്‍ത്തിപിടിക്കണം. ബാബറി മസ്‌ജിദ് തകര്‍ച്ചയോടെ അതില്ലാതാവരുത്. ഇനിയും ഇത്തരമൊരു സംഭവമാവര്‍ത്തിക്കരുത്. നമ്മുടെ ആത്മീയത മതാതീതമാണ്. അതിനാല്‍ത്തന്നെ ഈ യാത്ര തുടങ്ങേണ്ടത് ജൂതസംസ്‌കാരത്തിന്റെ അവശിഷ്‌ടങ്ങള്‍ നില്‍ക്കുന്ന മട്ടാഞ്ചേരിയില്‍ നിന്നാകണം.
തുടര്‍ന്ന് കൃഷ്‌ണയ്യര്‍ പറഞ്ഞപോലെ മട്ടാഞ്ചേരിയില്‍ നിന്നുതന്നെ ജാഥ ആരംഭിച്ചു. അദേദഹംര്‍ തന്നെയാണ് ജാഥ ഉദ്‌ഘാടനം ചെയ്‌തത്. ജസ്‌റ്റിസ് വി.ആര്‍.കൃഷ്‌ണയ്യര്‍ നയിക്കുന്ന മതസൗഹാര്‍ദ സ്‌നേഹ യാത്ര എന്നായിരുന്നു സംഘാടകര്‍ ജാഥയെ വിശേഷിപ്പിച്ചത്.
മട്ടാഞ്ചേരിയില്‍ നിന്ന് വടക്കോട്ട് ചാവക്കാട്, താനൂര്‍, തിരൂര്‍, കോഴിക്കോട് തുടങ്ങി തീരദേശ മേഖലകളിലൂടെയായിരുന്നു ജാഥ നീങ്ങിയത്. അധികൃതര്‍ ഭയപ്പെട്ടപോലെ ഒരിടത്തും അനിഷ്‌ട സംഭവം ഉണ്ടായില്ല എന്നുമാത്രമല്ല ഹിന്ദുക്കളും മുസ്ലീമുകളും കൂട്ടമായി വന്ന് ജാഥയെ എതിരേല്‍ക്കുകയായിരുന്നു. ദിവസങ്ങളോളം വടക്കന്‍ കേരളത്തില്‍ സഞ്ചരിച്ചതിന് ശേഷമാണ് ജാഥ സമാപിച്ചത്. കൃഷ്‌ണയ്യരോടൊപ്പം ഡോ.സുകുമാര്‍ അഴിക്കോടും ജാഥയില്‍ ഭാഗഭാക്കായിരുന്നു.
കൃഷണയ്യര്‍ ശക്തമായ രീതിയില്‍ നിലപാടടുത്ത മറ്റൊരു സന്ദര്‍ഭം കോയമ്പത്തൂരില്‍ മദനിയുടെ തടവ് അന്യായമായി നീളുമ്പോഴായിരുന്നു. അത് മനുഷ്യാവകാശലംഘനമാണെന്ന ശക്തമായ നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചത്. അതാകട്ടെ മിക്കവാറും നേതാക്കളും സാംസ്‌കാരിക നായകരും മനുഷ്യാവകാശ പ്രവര്‍ത്തകരും നിലപാടെടുക്കാന്‍ മടിച്ച സമയത്തായിരുന്നു. അതുകൊണ്ടൊക്കെ തന്നെയായിരുന്നു ഒരു വശത്ത് മരണാതീതജീവിതത്തില്‍ വിശ്വസിക്കുന്നു എന്നു പറയുമ്പോഴും കൃഷ്‌ണയ്യര്‍ മതാതീത ആത്മീയവാദിയായത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in