ബംഗാളിയോട്‌ മലയാളിക്കെന്താ ഒരു ഇദ്‌ !

ആദര്‍ശ്‌ വി കെ ISL ഫുട്‌ബാള്‍ മഹാമഹത്തില്‍ കേരളവും ബംഗാളും തമ്മില്‍ മത്സരിച്ചു, സ്വാഭാവികമായും എല്ലാ മത്സരത്തെയും പോലെ ഒരു വിജയി ഉണ്ടായേ പറ്റൂ. ഇത്തവണ അത്‌ലറ്റോ ഡി കൊല്‍ക്കത്ത വിജയപീഠത്തിലെത്തി. എന്നാല്‍ അപ്പോള്‍ മുതല്‍ ഫേസ്‌ബുക്കിലും വാട്ട്‌സ്‌ആപ്പിലും വരുന്ന സന്ദേശങ്ങളുടെ ചില സാമ്പിള്‍ ഇനങ്ങള്‍ അ) `ഇനിയിപ്പോ നാട്ടിലെ ബംഗാളികളുടെ മുഖത്ത്‌ എങ്ങനെ നോക്കും` ആ) `വീട്ടില്‍ നിന്ന്‌ പണിയില്ല എന്ന്‌ പറഞ്ഞ്‌ പുറത്താക്കിയ ബംഗാളിയെ എങ്ങനെ ഇനി തിരിച്ച്‌ വിളിച്ച്‌ പണി ചെയ്യിപ്പിക്കും` ഇ) “Playing […]

islആദര്‍ശ്‌ വി കെ

ISL ഫുട്‌ബാള്‍ മഹാമഹത്തില്‍ കേരളവും ബംഗാളും തമ്മില്‍ മത്സരിച്ചു, സ്വാഭാവികമായും എല്ലാ മത്സരത്തെയും പോലെ ഒരു വിജയി ഉണ്ടായേ പറ്റൂ. ഇത്തവണ അത്‌ലറ്റോ ഡി കൊല്‍ക്കത്ത വിജയപീഠത്തിലെത്തി.
എന്നാല്‍ അപ്പോള്‍ മുതല്‍ ഫേസ്‌ബുക്കിലും വാട്ട്‌സ്‌ആപ്പിലും വരുന്ന സന്ദേശങ്ങളുടെ ചില സാമ്പിള്‍ ഇനങ്ങള്‍

അ) `ഇനിയിപ്പോ നാട്ടിലെ ബംഗാളികളുടെ മുഖത്ത്‌ എങ്ങനെ നോക്കും`

ആ) `വീട്ടില്‍ നിന്ന്‌ പണിയില്ല എന്ന്‌ പറഞ്ഞ്‌ പുറത്താക്കിയ ബംഗാളിയെ എങ്ങനെ ഇനി തിരിച്ച്‌ വിളിച്ച്‌ പണി ചെയ്യിപ്പിക്കും`

ഇ) “Playing is always fun for Kerala, but when it comes for lifting a cup….we again called Bengalies to do the work”

മേല്‍ മൂന്നും കേവലം ഉദാഹരണം മാത്രം.നിങ്ങളില്‍ പലരുടെയും ടൈംലൈനില്‍/ഇന്‍ബോക്‌സില്‍ ഇത്‌ പോലെ കുറെ വന്നിട്ടുണ്ടാകും.
തമാശയ്‌ക്കും ഇളംവായന(ലൈറ്റ്‌ റീഡിങ്ങിനും) അപ്പുറം ഇത്‌ എങ്ങനെയാണ്‌ ഇതേ രാജ്യത്തെ തന്നെ മറ്റൊരു സംസ്ഥാനക്കാരെ കാണുന്നതിന്റെ ഉത്തമദൃഷ്‌ടാന്തമായി കാണാമോ?
മേലനങ്ങി ചെയ്യുന്ന പണിക്ക്‌ ആണല്ലോ ഇതര സംസ്ഥാനക്കാര്‍ ഇവിടെ കാര്യമായ തോതില്‍ വരുന്നത്‌, ദിവസം 500 മുതല്‍ 800 രൂപ വരെ കൂലി കിട്ടുന്ന ബംഗാളികളെ അറിയാം. അവനെ സംബന്ധിച്ചിടത്തോളം കേരളം മിനി ഗള്‍ഫ്‌ !! അതില്‍ തെറ്റുമില്ല, നല്ല കൂലി കിട്ടുന്നിടത്ത്‌ പണി ചെയ്യുന്നതില്‍ അന്തസ്‌ തന്നെ.
എന്നാല്‍ അവരെ ആക്ഷേപിക്കുന്ന പോലെയോ അല്ലെങ്കില്‍ അവര്‍ ചെയ്യുന്ന ജോലി എന്തോ ഒന്നോ രണ്ടോ ഗ്രേഡ്‌ കുറഞ്ഞതോ എന്ന ഒരു ധ്വനി ഈ എഴുത്തിലെല്ലാം ഉണ്ട്‌. നോട്ട്‌ ദ്‌ പോയിന്റ്‌ കായികാധ്വാനത്തിനെ കളിയാക്കുന്നതില്‍ ആണ്‌ ഈ സന്ദേശതോഴിലാളികളുടെയെല്ലാം പഞ്ച്‌.
എന്തെന്നാല്‍ ഇവിടെ സിവില്‍ സര്‍വീസ്‌/ഉന്നത ഓഫീസര്‍ തസ്‌തിക മുതല്‍ ഐടി എഞ്ചിനീയര്‍ ജോലിക്ക്‌ വരെ ബംഗാളികള്‍ ഉണ്ട്‌. അവരെയൊന്നും അല്ല ഈ ‘ആക്കലെഴുത്തില്‍’ ഉന്നം വച്ചിട്ടുള്ളത്‌. കായികാധ്വാനം നമ്മളോട്ട്‌ ചെയ്യുമോ, അതുമില്ല എന്നാല്‍ അത്‌ ചെയ്യുന്നവരെ എല്ലാ കാലവും രണ്ടാം തരക്കാരനായി കാണും.
ഉള്ളിലുള്ള വെറുപ്പ്‌ പലതരത്തില്‍ പുറത്ത്‌ വരും, അതിപ്പോള്‍ ഇത്തിരി തുണിപൊക്കി പുറത്ത്‌ ചാടിയെന്നെ ഉള്ളൂ. എത്രയോ വരാനിരിക്കുന്നു. ട്രെയിനില്‍ ഒക്കെ പോകുമ്പോള്‍ ‘ബോധനിലവാരം’ കൂടിയ മലയാളി ഈ ഇതര സംസ്ഥാനക്കാരെ പുച്ഛഭാവത്തില്‍ പലതരത്തില്‍ അഭിപ്രായപ്രകടനം നടത്തി എന്തോ സംതൃപ്‌തിയടയുന്നതും കാണാം. ബംഗാളികള്‍ എങ്ങാനും അടുത്തുണ്ടെങ്കില്‍ എന്തെങ്കിലും കള്ളത്തരം നടന്നാല്‍ പോലും ചോദ്യമുന ആദ്യം അവരിലേക്ക്‌ പായിക്കാനാണീക്കൂട്ടരുടെയും ഇഷ്ടം. അത്‌ കൊണ്ടാണ്‌ അധികാരം ഉള്ളവര്‍ പോലും ഇതര സംസ്ഥാനക്കാര്‍ക്ക്‌ പ്രത്യേക കാര്‍ഡ്‌ വേണം എന്ന്‌ പറയുന്നത്‌.
എന്തുമാത്രം ധാര്‍മിക/നിയമലംഘനം ആണീ ഫേസ്‌ബുക്ക്‌ കമന്റാക്ഷേപം മുതല്‍ കാര്‍ഡ്‌ വേണമെന്ന ആവശ്യം വരെ നീണ്ട്‌ കിടക്കുന്നത്‌
ഇനി ഈ ലോജിക്‌ ഒന്ന്‌ തിരിച്ച്‌ വച്ച്‌ ചോദിക്കട്ടെ: ഇന്ത്യയില്‍ നിന്ന്‌ വിശേഷിച്ച്‌ കേരളത്തില്‍ നിന്ന്‌ ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഒട്ടേറെ പേര്‍ കെട്ടിടം പണിക്കും, വീട്ട്‌ ജോലിക്കും മുതല്‍ എഞ്ചിനീയറിങ്ങ്‌ തൊഴിലാളികള്‍ ആയി വരെ പണിയെടുക്കുന്നുണ്ടല്ലോ. നാളെ ഒരു കാല്‍പന്ത്‌ മത്സരത്തില്‍ കേരളം സൗദി അറേബ്യയ്‌ക്കെതിരെ വീറും വാശിയും മുറ്റി നിന്ന ഒരു മത്സരത്തിനൊടുവില്‍ ജയിച്ച ശേഷം സ്വന്തം തൊഴിലുടമ തൊഴിലാളിയായ മലയാളിയെ നോക്കി മേല്‍കമന്റ്‌ ലേശം ഒന്ന്‌ എഡിറ്റ്‌ ചെയ്‌ത്‌ പ്രയോഗിച്ചാലോ?
ബംഗാള്‍ ഇല്ലാത്ത ഇന്ത്യ എത്ര ദരിദ്രമായിരിക്കും എന്ന്‌ ആലോചിച്ചിട്ടുണ്ടോ. സ്വാമി വിവേകാനന്ദന്‍, മഹകാവി ടാഗോര്‍, രാജാറാം മോഹന്‍ റായ്‌, സുഭാഷ്‌ ചന്ദ്രബോസ്‌……, സത്യജിത്ത്‌ റായ്‌, ഋതുപര്‍ണഘോഷ്‌, സൗരവ്‌ ഗാംഗുലി, മേഘനാഥ്‌ സാഹ, ആചാര്യ പി സി റേ………ലിസ്റ്റ്‌ നീണ്ടതാണ്‌, വളരെ നീണ്ടത്‌. ദേശിയപ്രസ്ഥാനകാലം മുതല്‍ മാത്രം എടുത്ത്‌ നോക്കിയാല്‍ പോലും ഈ കേരളത്തിനാരുണ്ട്‌ (ശ്രീനാരായണഗുരു വിനെ പോലെ വിരലിലെണ്ണാവുന്നവര്‍ അല്ലാതെ).
ഇനി ബംഗാളുകാര്‍ അല്ലാത്തവരെ എങ്ങനെയാണ്‌ ബംഗാളുകാര്‍ സ്വീകരിച്ചു എന്ന്‌ കൂടി അറിയാന്‍ മദര്‍ തേരേസ മുതല്‍ മദിരാശിക്കാരനായ സി വി രാമന്‍ വരെയുണ്ടല്ലോ. ഇതര നാട്ടുകാരെ പോറ്റി വളര്‍ത്തുന്നതിലും ബംഗാളിയെ കണ്ട്‌ പഠിക്കൂ

ഫേസ്‌ ബുക്‌ പോസ്‌റ്റ്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply