ഫാസിസം നിര്‍മിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു മിത്താണ്

അനൂപ് വി ആര്‍ ഓരോ പുസ്തകവും വായിക്കുമ്പോള്‍ ,വായിക്കുന്നത് ആ സമയത്തെ നമ്മളെ തന്നെയാണ്. ആദ്യമായി ഖസാക്കിന്റെ ഇതിഹാസം വായിക്കുമ്പോള്‍, എന്നെ പ്രകോപിപ്പിച്ചത് നീല ഞരമ്പുകള്‍ ഉള്ള മൈമുന ആണെങ്കില്‍, എനിക്ക് ഇപ്പോള്‍ അത് നൈജാമലിയുടെ പുസ്തകം ആണ്. പ്രാര്‍ഥനകളുടെ പാഠപുസ്തകം. സത്വത്തിന്റെ പേരില്‍ ആളുകള്‍ ജയിലില്‍ ആക്കപ്പെടുകയും, അവിടെത്തെ അനിവാര്യമായ ഏകാന്തതയില്‍ ദൈവുവുമായി സംസാരിക്കാന്‍ ആളുകള്‍ നിര്‍ബന്ധിതമാകുന്ന കാലത്ത്, ബീഡി തൊഴിലാളി സമരം നടത്തി ജയിലില്‍ പോയി, അവിടെ നിന്ന് ഷെയ്ഖിന്റെ ഖാലിയാരായി മടങ്ങി വരുന്ന […]

kkkഅനൂപ് വി ആര്‍

ഓരോ പുസ്തകവും വായിക്കുമ്പോള്‍ ,വായിക്കുന്നത് ആ സമയത്തെ നമ്മളെ തന്നെയാണ്. ആദ്യമായി ഖസാക്കിന്റെ ഇതിഹാസം വായിക്കുമ്പോള്‍, എന്നെ പ്രകോപിപ്പിച്ചത് നീല ഞരമ്പുകള്‍ ഉള്ള മൈമുന ആണെങ്കില്‍, എനിക്ക് ഇപ്പോള്‍ അത് നൈജാമലിയുടെ പുസ്തകം ആണ്. പ്രാര്‍ഥനകളുടെ പാഠപുസ്തകം. സത്വത്തിന്റെ പേരില്‍ ആളുകള്‍ ജയിലില്‍ ആക്കപ്പെടുകയും, അവിടെത്തെ അനിവാര്യമായ ഏകാന്തതയില്‍ ദൈവുവുമായി സംസാരിക്കാന്‍ ആളുകള്‍ നിര്‍ബന്ധിതമാകുന്ന കാലത്ത്, ബീഡി തൊഴിലാളി സമരം നടത്തി ജയിലില്‍ പോയി, അവിടെ നിന്ന് ഷെയ്ഖിന്റെ ഖാലിയാരായി മടങ്ങി വരുന്ന നൈജാമലിയുടെ നാമത്തില്‍ അല്ലാതെ, ആരുടെ പേരില്‍ ആണ് ആ പുസ്തകം വായിക്കുക? എന്റെ പ്രായത്തിലുള്ള ഏതൊരാള്‍ക്കും ,വംശഹത്യ എന്ന് പറഞ്ഞാല്‍ അത് ഗുജറാത്ത് എന്ന് തന്നെയാണ്. ഇന്നലെ ഈ പുസ്തകം കയ്യിലെടുത്തപ്പോള്‍ ഞാന്‍ ആ കാലത്തെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.എന്റെ ഹയര്‍ സെക്കണ്ടറി കാലത്താണ് ,ഗുജറാത്ത് കേവലം ഒരു സംസ്ഥാനം അല്ലാതാകുന്നത്. ഏതാണ്ട് ഒന്നര ദശകത്തിനുപ്പുറം നില്‍ക്കുമ്പോള്‍, അന്ന് ഏറ്റവുമധികം വെറുക്കപ്പെട്ട മനുഷ്യനാണ്, ഇന്ന് ഏറ്റവും പ്രധാനപ്പെട്ട മനുഷ്യനായി, നമ്മുടെയൊക്കെ വിധി നിര്‍ണയിച്ചു കൊണ്ടിരിക്കുന്നത്.ഗുജറാത്തിന്റെ മുഖ്യ മന്ത്രി നമ്മുടെ പ്രധാനമന്ത്രി ആകുന്നു മാത്രമല്ല നമ്മളും ഗുജറാത്തായി മാറുന്നു എന്നതാണ് മാറ്റം. അന്ന് ആ കാലത്തെ കുറിച്ചുള്ള ,ഏറ്റവും ശക്തമായ കമന്ററികളില്‍ ഒന്ന് എന്ന് പറയുന്നത് കെ ഇ എന്റെ തന്നെയാണ്. അന്ന് ഈ കെ ഇ എന്‍ പറഞ്ഞത് അതിഭാവനയും, അത്യുക്തിയും ആയി കണ്ടവരില്‍, അദ്ദേഹത്തിന്റെ സംഘടനാ സഹജീവികള്‍ വരെയുണ്ടായിരുന്നുവെങ്കില്‍, ഇന്ന് അത് യഥാര്‍ഥ്യമായി വരുമ്പോള്‍, അദ്ദേഹം ആ സംഘടനാ പ്രതലത്തിനകത്ത്, കൂടുതല്‍ പ്രസക്തനാവുകയാണ് സ്വാഭാവികമായും സംഭവിക്കേണ്ടതെങ്കില്‍, അദ്ദേഹം അതിനകത്ത് അപ്രസക്തനായി തീര്‍ന്നിരിക്കുന്നു എന്ന അസ്വാഭാവികതയാണ് സംഭവിച്ചിരിക്കുന്നത്. കര്‍ക്കിടക മാസത്തില്‍ സംസ്‌കാരിക നാലമ്പല യാത്ര സംഘടിപ്പിക്കുന്ന ആ സംഘടനയില്‍ നിന്ന് നമ്മള്‍ അധികം പ്രതീക്ഷിക്കേണ്ടതില്ല .ഗുജറാത് വംശഹത്യ ഒരു കുറ്റകൃത്യമല്ലാതായി മാറുകയും, അതിനെ കുറിച്ച് സംസാരിച്ച കെ ഇ എന്‍ അടക്കമുള്ളവര്‍ സാംസ്‌കാരിക കുറ്റവാളികള്‍ ആയി മാറുന്നു.ബാബറി മസ്ജിദ് പൊളിച്ചവര്‍ തീവ്രവാദികള്‍ ആകാതിരിക്കുകയും, മസ്ജിദ് തകര്‍ത്തതിനെ എതിര്‍ത്ത മദനി ആജീവനാന്ത തീവ്രവാദി ആയി മാറുകയും ചെയ്യുന്നു.ആര്‍ എസ് എസ് അജണ്ടകള്‍ നിര്‍മിക്കുകയും, അതിനെ എതിര്‍ക്കുന്നവര്‍ അതേ അജണ്ടകള്‍ പിന്‍പറ്റുകയും ചെയ്യുന്ന ഒരു കാലത്തില്‍ ആണ് നമ്മള്‍ ഇപ്പോള്‍. വംശഹത്യകളുടെ പുസ്തകം മുന്നോട്ട് വെയ്ക്കുന്ന ഒരു കാര്യം എന്ന് പറയുന്നത് ,ഇത്തരം വെറുപ്പിന്റെ ആസൂത്രകര്‍ എപ്പോഴും ആശ്രയിക്കുന്നത് നുണകളെ ആണ എന്നതാണ്.ഒരു നുണയില്‍ നമ്മള്‍ എങ്ങനെയാണ് വീണുപോകുക എന്ന് കെ പി രാമനുണ്ണി നമുക്ക് കാണിച്ച് തന്നു. നിരന്തരം അത്തരം നുണകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുക എന്നത് തന്നെയാണ് അത് പറയുന്നവരുടെ തന്ത്രം. ഇന്ത്യന്‍ ഫാസിസത്തെ കുറിച്ച് ഞാന്‍ വായിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും കൃത്യമായ നിരീക്ഷണം, ഫാദര്‍ എസ് കാപ്പന്റേത് ആണ്.ഇന്ത്യയില്‍ ഫാസിസം നിര്‍മിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു മിത്താണ് എന്നതാണത്. മിത്തിനെ യുക്തി കൊണ്ട് നേരിടാന്‍ കഴിയില്ല എന്ന് നമുക്ക് അറിയാം.പ്രതി മിത്തുകള്‍ ഉണ്ടാക്കുക എന്നതാണ് നമുക്ക് മുന്നിലുള്ള മാര്‍ഗം എന്നും കാപ്പന്‍ കൂട്ടി ചേര്‍ക്കുന്നുണ്ട്. സ്‌നേഹത്തിന്റെ സൗഹാര്‍ദത്തിന്റെ സൗഭ്രാത്രത്തിന്റെ പ്രതിമിത്തുകള്‍ നിര്‍മിക്കുക എന്നത് മാത്രം ആണ് നമുക്ക് മുന്നില്‍ ഉള്ള ഏക പ്രതിവിധി’

കോഴിക്കോട് സര്‍വ്വകലാശാലയില്‍ കലിം രചിച്ച വംശഹത്യകള്‍ എന്ന പുസ്തകത്തിന്റെ ചര്‍ച്ചയില്‍ സംസാരിച്ചത്…

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply