പ്ലസ് ടു വിവാദവും മാധ്യമങ്ങളുടെ റോളും

ഹരിദാസ് ജനാധിപത്യത്തിന്റെ നാലാം തൂണ്‍ ആണ് മാധ്യമങ്ങള്‍ എന്നു പറയാറുണ്ട്. മറ്റു തൂണുകള്‍ അപചയത്തിനു വിധേയമാകുമ്പോള്‍ തുറന്നു കാണിക്കുകയും അതുവഴി ജനാധിപത്യത്തിന്റെ അന്തസത്ത സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യംത്തിന്റെ പേരിലാണ് ഫോര്‍ത്ത് എസ്‌റ്റേറ്റ് എന്ന നാമം മാധ്യമങ്ങള്‍ക്ക് ലഭിച്ചത്. മറ്റു രണ്ടു എസ്‌റ്റേറ്റുകളും എന്നേ ജീര്‍ണ്ണിച്ചപ്പോഴും ജുഡീഷ്യറിയും മീഡിയയുമായിരുന്നു ജനങ്ങള്‍ക്ക് പ്രതീക്ഷ. എന്നാല്‍ ഇപ്പോള്‍ അതും നഷട്‌പ്പെട്ടുകഴിഞ്ഞു. ജനങ്ങളുടെ ഭാഗത്തുനിന്ന് ഒരു ഫിഫ്ത് എസ്റ്റേറ്റിനുള്ള സമയം വൈകികഴിഞ്ഞു. മത്സരങ്ങള്‍ സാധാരണ നിലയില്‍ ഗുണനിലവാരം ഉയര്‍ത്തുകയാണ് വേണ്ടത്, എന്നാല്‍ […]

schhlഹരിദാസ്

ജനാധിപത്യത്തിന്റെ നാലാം തൂണ്‍ ആണ് മാധ്യമങ്ങള്‍ എന്നു പറയാറുണ്ട്. മറ്റു തൂണുകള്‍ അപചയത്തിനു വിധേയമാകുമ്പോള്‍ തുറന്നു കാണിക്കുകയും അതുവഴി ജനാധിപത്യത്തിന്റെ അന്തസത്ത സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യംത്തിന്റെ പേരിലാണ് ഫോര്‍ത്ത് എസ്‌റ്റേറ്റ് എന്ന നാമം മാധ്യമങ്ങള്‍ക്ക് ലഭിച്ചത്. മറ്റു രണ്ടു എസ്‌റ്റേറ്റുകളും എന്നേ ജീര്‍ണ്ണിച്ചപ്പോഴും ജുഡീഷ്യറിയും മീഡിയയുമായിരുന്നു ജനങ്ങള്‍ക്ക് പ്രതീക്ഷ. എന്നാല്‍ ഇപ്പോള്‍ അതും നഷട്‌പ്പെട്ടുകഴിഞ്ഞു. ജനങ്ങളുടെ ഭാഗത്തുനിന്ന് ഒരു ഫിഫ്ത് എസ്റ്റേറ്റിനുള്ള സമയം വൈകികഴിഞ്ഞു.
മത്സരങ്ങള്‍ സാധാരണ നിലയില്‍ ഗുണനിലവാരം ഉയര്‍ത്തുകയാണ് വേണ്ടത്, എന്നാല്‍ കേരളത്തിലെ മാധ്യമരംഗത്ത് സംഭവിക്കുന്നത് തിരിച്ചാണ്. തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന പ്രിവിലേജ് ദുരുപയോഗപ്പെടുത്തുകയാണ് മാധ്യമങ്ങള്‍ പൊതുവില്‍ ചെയ്യുന്നത്. ഒപ്പം ഇല്ലാത്ത അധികാരം തങ്ങള്‍ക്കുണ്ടെന്ന് കരുതുന്നു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ആര്‍ക്കുനേരേയും ഉന്നയിക്കുന്നു. തെറ്റെന്നു ബോധ്യപ്പെട്ടാല്‍ അതു സമ്മതിച്ച് ക്ഷമപറയാന്‍ തയ്യാറല്ല. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയമാണെങ്കില്‍ പറയുകയും വേണ്ട. അവസാനം എട്ടുകാലി മമ്മുഞ്ഞിനെപോലെ എല്ലാറ്റിലും തങ്ങളുടെ ഇംപാക്ട് എന്നവകാശപ്പെടും.
പ്ലസ് ടു വിഷയവുമായി ബന്ധപ്പെട്ട് അടുത്ത കാലത്ത് മുഖ്യമായും ദൃശ്യമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളാണ് ഈ കുറിപ്പെഴുതാനുള്ള പ്രചോദനം. ഓരോ ചാനലും മത്സരിച്ച് ഓരോ ദിവസം ഓരോ മാനേജ്‌മെന്റ് പ്രതിനിധികളെ കൊണ്ടുവരുന്നു. തങ്ങള്‍ക്ക് പ്ലസ് ടുവിന് അര്‍ഹതയുണ്ട്, അതു ലഭിച്ചില്ല, അര്‍ഹതയില്ലാത്ത അടുത്ത സ്‌കൂളിനു കൊടുത്തു, ചോദിച്ച കൈക്കൂലി തങ്ങള്‍ കൊടുക്കാത്തതാണ് കാരണം  എന്നിങ്ങനെ പോകുന്നു അത്. എന്നിട്ട് മാധ്യമങ്ങള്‍ ചോദിക്കുന്നു, കണ്ടില്ലേ അഴിമതി, എന്നിട്ടും സര്‍ക്കാര്‍ അന്വേഷിക്കുന്നില്ല. ഈ പറയുന്ന മാനേജ്‌മെന്റുകളൊന്നും പരാതി കൊടുത്തിട്ടില്ല എന്നതാണ് തമാശ. മുഖ്യമന്ത്രി പറയുന്നു, പരാതി തന്നാല്‍ അന്വേഷിക്കാമെന്ന്. മാനേജ്‌മെന്റുകള്‍ നല്‍കുന്നില്ല.എ ന്തിന്, ആരാണ് പണം ചോദിച്ചതെന്നു ചാനലിലും പറയുന്നില്ല. ഇത്തരക്കാരെ എന്തിനാണ് മാധ്യമങ്ങള്‍ പ്രമോട്ട് ചെയ്യുന്നതെന്നു മനസ്സിലാകുന്നില്ല. ഫസല്‍ ഗഫൂറാണ് കുറച്ചെങ്കിലും പറഞത്. അതേകുറിച്ചന്വേഷിക്കാമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ട്. അവര്‍ കോടതിയില്‍ പോയിട്ടുമുണ്ട്. നിയമസഭാ സമിതിയും അന്വഷിക്കുന്നു.
അപേക്ഷകര്‍ കൂടുതലും അനുവദിക്കുന്നവ കുറവുമായാല്‍ ഈ വിഷയം ഉയര്‍ന്നു വരുമെന്ന് ഉറപ്പ്. ഇപ്പോള്‍ ചാനലില്‍ പരാതി പറയുന്നവര്‍ക്ക് സ്‌കൂള്‍ കിട്ടിയാല്‍ കിട്ടാത്തവര്‍ ഇതുപറയും. അത് റിപ്പോര്‍ട്ട് ചെയ്ത് അന്വേഷിക്കണമെന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? മാധ്യമങ്ങളില്‍ വരുന്നതെല്ലാം അന്വേഷിക്കലല്ലോ സര്‍ക്കാരിന്റെ ജോലി. മറിച്ച് സ്വയം അന്വേഷണം നടത്തി സമര്‍ത്ഥിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്. എന്നാല്‍ അത്തരത്തില്‍ കണ്ട റിപ്പോര്‍ട്ടുകള്‍ വിരളം.
ഇനി മാനേജ്‌മെന്റുകളുടെ പരാതി എന്താണ്? പണത്തിന്റെ അളവിലുള്ള വ്യത്യസമല്ലേ പ്രശ്‌നം. തങ്ങള്‍ കൊടുക്കാന്‍ തയ്യാറായ പണത്തിനു ഡീല്‍ ഉറപ്പിച്ചെങ്കില്‍ പ്രശ്‌നം തീരുമല്ലോ. മാത്രമല്ല, കൊടുത്ത പണമൊക്കെ അധ്യാപകനിയമനത്തിലൂടെ ഇവര്‍ തിരിച്ചെടുക്കില്ലേ? അവരുടെ വാക്കുകള്‍ മഹദ് വചനങ്ങളാണോ? നേരത്തെ സരിതയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ കുറ്റവാളികള്‍ പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തലുകള്‍ എന്ന നിലയിലായിരുന്നല്ലോ മാധ്യമങ്ങള്‍ ആഘോഷിച്ചത്. അതെവിടെ എത്തി എന്നൊന്നു പരിശോധിച്ചെങ്കില്‍….. ഇന്നലെ ഒരു ചാനലിലെ പരിപാടിയില്‍ തന്റെ സോളാര്‍ സംരംഭത്തിനെന്തുപറ്റി എന്നു ആരെങ്കിലും അന്വേഷിച്ചോ സരിത നേരിട്ടു ചോദിച്ചതുകണ്ടു. ആ ചോദ്യത്തെ അവതാരകന്‍ അവഗണിച്ചു. നമുക്ക് താല്‍പ്പര്യം അതല്ലല്ലോ.
മറ്റൊരു വിഷയം സര്‍ക്കാര്‍ സ്‌കൂളുകള്‍ മഹത്തരം, അവക്കൊക്കെ പ്ലസ് ടു നല്‍കണം, എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ കള്ളന്മാര്‍ എന്ന നിലപാടാണ്. കുട്ടികളില്ലാതെ ആദ്യം പൂട്ടുന്നത് സര്‍ക്കാര്‍ സ്‌കൂളുകളാണ് എന്നു നാം മറക്കുന്നു. എന്തുകൊണ്ട് ജനത്തിനു അവ വേണ്ട. സര്‍ക്കാര്‍ സ്‌കൂളിനുവേണ്ടി വാദിക്കുന്ന മിക്കവരും സ്വന്തം കുട്ടികളെ ചേര്‍ക്കുക എയ്ഡഡ് സ്‌കൂളുകളില്‍ പോലുമല്ല., അണ്‍ എയ്ഡഡിലാണെന്ന് നാം സ്ഥിരമായി കാണുന്നതാണ്. കഴിഞ്ഞ ദിവസം സ്വന്തം സ്‌കൂളില്‍ രണ്ടു ബാച്ച് പ്ലസ് ടു ഉള്ള സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍, അടുത്തുള്ള എയ്ഡഡ് സ്‌കൂളില്‍ ഒരു ബാച്ച് അനുവദിച്ചപ്പോള്‍ പറയുന്നു കേട്ടു, തങ്ങളുടെ സ്‌കൂള്‍ തകര്‍ക്കാനാണെന്ന്. എന്തുകൊണ്ട് തിരിച്ചു തകര്‍ത്തുകൂടാ? വാസ്തവത്തില്‍ ഒരു പ്രതിബദ്ധതയുമില്ലാത്ത സര്‍ക്കാര്‍ സ്‌കൂളിനേക്കാളും വിദ്യാഭ്യാസം കച്ചവടമാക്കുകയും അധ്യാപകര്‍ക്ക് മാന്യമായ വേതനം നല്‍കാതിരിക്കുകയും ചെയ്യുന്ന അണ്‍ എയ്ഡഡ് സ്‌കൂളിനേക്കാളും ഭേദം എയ്ഡഡ് സ്‌കൂളുകളാണ്. പിന്നെയുള്ളത് അധ്യാപകനിയമനവുമായി ബന്ധപ്പെട്ട വിഷയമാണ്. അത് പിഎസ് സിക്കു വിടുക എന്നു പറയാന്‍ എളുപ്പമാണ്. എന്നാല്‍ കോടതി അതനുവദിക്കില്ല. കാരണം ന്യൂനപക്ഷാവകാശമെന്ന വിഷയം ഉയര്‍ന്നു വരും. കേരളത്തിലെ അവസ്ഥയില്‍ കുറെ മാറ്റമുണ്ടെങ്കിലും അഖിലേന്ത്യാതലത്തിലാണല്ലോ ഇക്കാര്യം നിര്‍വ്വചിക്കപ്പെട്ടിട്ടുള്ളത്. പിന്നെ ശബളം കൊടുക്കലല്ലാതെ മറ്റു ചിലവുകളെ കുറിച്ചും മാനേജ്‌മെന്റുകള്‍ പറയും. അധ്യാപകരുടെ മാഗ്നാകാര്‍ട്ട എന്നറിയപ്പെടുന്ന, കേരളത്തിന്റെ  ഖജനാവ് തകര്‍ക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു എന്നാരോപിക്കപ്പെടുന്ന മുണ്ടശ്ശേരിയുട ബില്‍ മുതല്‍ ഒരു പുനപരിശോധന നടത്തി ഇക്കാര്യത്തില്‍ പുതിയൊരു നയരൂപീകരണമാണ് വേണ്ടത്.
മാധ്യമങ്ങളുടെ കാര്യമാണ് പറഞ്ഞുവന്നത്. തീര്‍ച്ചയായും നഷ്ടപ്പെടുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യതയാണ്. മുഖംമൂടിവെച്ചവരെ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കുന്ന അവസ്ഥവരെയെത്തി കാര്യങ്ങള്‍. എന്തു വിശ്വാസ്യതയാണ് അതിലുള്ളത്? ലോഡ്ജിലെ റൂം കാണിച്ച് തീവ്രവാദി സംഘടനയുടെ ഓഫീസാണെന്നു പറഞ്ഞ ചാനലും വ്യാജരേഖ സൃഷ്ടിച്ച പത്രക്കാരുമൊക്കെ കേരളത്തിലുണ്ടായിട്ടുണ്ടല്ലോ. ഈ സാഹചര്യത്തില്‍ മുഖംമൂടിവെച്ചവരെ എങ്ങനെയാണ് നാം വിശ്വസിക്കുക. അതും കോഴിക്ക് വണ്ണം വെക്കാന്‍ മദ്യം കുടിപ്പിക്കുന്നു എന്നു പറയുന്ന മുഖംമൂടിക്കാരരന…. ഒരു വശത്ത് അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്ന സ്‌പോണ്‍സേഡ് പ്രോഗ്രാമും മറുവശത്ത് അന്ധവിശ്വാസങ്ങള്‍ക്കെതിരായ പ്രോഗ്രാമും ഒരേ ചാനലില്‍ നാം കണ്ടു.

വാല്‍ക്കഷ്ണം
ഇതെല്ലാം നടക്കുമ്പോള്‍ സ്വന്തം സ്ഥാപനത്തില്‍ മാധ്യേമപ്രവര്‍ത്തകര്‍ നേരിടുന്ന പീഡനങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ ഒരാള്‍ക്കും കഴിയുന്നില്ലല്ലോ. മാന്യമായ വേതനം മിക്കയിടങ്ങളിലുമില്ല. അഥവാ ഉണ്ടെങ്കില്‍ അടിമപണിക്കു തുല്യമായ അവസ്ഥ.  കൊട്ടിഘോഷിക്കുന്ന മാധ്യമസ്വാതന്ത്ര്യമൊന്നും എവിടേയുമില്ല. ട്രേഡ യൂണിയന്‍ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുകയും വേണ്ട. അതേകുറിച്ചൊന്നും പറയാന്‍ കഴിയാതെയാണ് ഈ കോലാഹലമെല്ലാം ഉണ്ടാക്കുന്നതെന്നതാണ് തമാശ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply