പ്രധാനമന്ത്രിയായാല്‍ കഴുതയെ ദേശീയമൃഗമായി പ്രഖ്യാപിക്കും
ലക്ഷ്മണ്‍ ഗെയ്ക്‌വാദ് പ്രധാനമന്ത്രിയാകാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ ഞാന്‍ ആദ്യം ചെയ്യുക കഴുതയെ ദേശീയമൃഗമായി പ്രഖ്യാപിക്കുകയാണ്. കഴുത ഏതെങ്കിലും പ്രത്യേക ജാതിയില്‍ ഉള്‍പ്പെടുന്നില്ല. അതിന് വിശുദ്ധില്ല. ഏറ്റവും ക്ഷമയോടെ ജോലി ചെയ്യുന്ന മൃഗവുമാണ് കഴുത. ചില മൃഗങ്ങള്‍ വിശുദ്ധിയുള്ളതാവുകയും മാംസം ഭക്ഷിക്കുന്നത് കുറ്റകരമാവുകയും ചെയ്യുന്ന ഏറ്റവും മോശപ്പെട്ട ഒരു കാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. എന്തുകൊണ്ടാണ് പശുവിനെ പൂജിക്കുമ്പോള്‍ കാളയെ പണിയെടുക്കാന്‍ വിടുന്നത്. അത് പിതാവല്ലേ? മൃഗങ്ങള്‍ക്ക് നല്‍കുന്ന പരിഗണന മനുഷ്യര്‍ക്ക് കിട്ടാത്തത് എന്തുകൊണ്ടെന്നാണ് മനുഷ്യപക്ഷത്തു നില്‍ക്കുന്നവര്‍ ചോദിക്കുന്നത്. ഇന്ത്യക്ക് […]
പ്രധാനമന്ത്രിയാകാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ ഞാന്‍ ആദ്യം ചെയ്യുക കഴുതയെ ദേശീയമൃഗമായി പ്രഖ്യാപിക്കുകയാണ്. കഴുത ഏതെങ്കിലും പ്രത്യേക ജാതിയില്‍ ഉള്‍പ്പെടുന്നില്ല. അതിന് വിശുദ്ധില്ല. ഏറ്റവും ക്ഷമയോടെ ജോലി ചെയ്യുന്ന മൃഗവുമാണ് കഴുത. ചില മൃഗങ്ങള്‍ വിശുദ്ധിയുള്ളതാവുകയും മാംസം ഭക്ഷിക്കുന്നത് കുറ്റകരമാവുകയും ചെയ്യുന്ന ഏറ്റവും മോശപ്പെട്ട ഒരു കാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. എന്തുകൊണ്ടാണ് പശുവിനെ പൂജിക്കുമ്പോള്‍ കാളയെ പണിയെടുക്കാന്‍ വിടുന്നത്. അത് പിതാവല്ലേ? മൃഗങ്ങള്‍ക്ക് നല്‍കുന്ന പരിഗണന മനുഷ്യര്‍ക്ക് കിട്ടാത്തത് എന്തുകൊണ്ടെന്നാണ് മനുഷ്യപക്ഷത്തു നില്‍ക്കുന്നവര്‍ ചോദിക്കുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി അഞ്ചുവര്‍ഷത്തിനുശേഷം മാത്രം സ്വാതന്ത്ര്യം ലഭിച്ച ക്രിമിനല്‍ ആദിവാസികളെന്നു അധിക്ഷേപിക്കുന്ന സമൂഹത്തില്‍നിന്നാണ് ഞാന്‍ വരുന്നത്. ഞങ്ങള്‍ പന്നിയെയും എലിയെയും മറ്റും തിന്നുന്നവരായത് പട്ടിണി നിലനില്‍ക്കുന്നതുകൊണ്ടാണ്. എന്നാല്‍ നമ്മുടെ ഭരണാധികാരികള്‍ പന്നികള്‍ ദൈവത്തിന്റെ അവതാരമാണെന്നാണ് പറയുന്നത്. ഞങ്ങളുടെ ഭക്ഷണം പോലും നിഷേധിക്കുന്ന വ്യവസ്ഥയാണ് ഇവിടെ നിലനില്‍ക്കുന്നത്. പശുവിറച്ചി മാത്രം കഴിക്കാന്‍ പാടില്ലെന്നും അവര്‍ പറയുന്നു. ഇത് ബ്രാഹ്മണിക്കല്‍ ജാതിവ്യവസ്ഥയാണ്. അത് അധികാരവുമാണ്. മതവും രാഷ്ട്രീയവും രണ്ടാകണം. എന്നാല്‍ ഇപ്പോള്‍ മതം തന്നെ രാഷ്ട്രീയത്തിന്റെ സ്ഥാനം കൈയടക്കുകയാണ്. മതം മനുഷ്യനെ ഒന്നിപ്പിക്കുകയല്ല ഭിന്നിപ്പിക്കുകയാണ്, തമ്മില്‍ തമ്മില്‍ തമ്മില്‍ അകറ്റുകയാണ്. അതുകൊണ്ട് അത് വിവേചനത്തിന്റെ ഭാഗമാകുന്നത്. മതവും രാഷ്ട്രീയവും ഒന്നാകുമ്പോള്‍ ഭീകരവാദത്തിനു വഴിയൊരുക്കും. മതാധികാരം മാറാന്‍ തയ്യാറല്ലാത്തിനാലാണ് ഇവിടെ ഇന്നും അയിത്താചരണം നിലനില്‍ക്കുന്നത്.
നമ്മള്‍ എന്തു ചെയ്യണം, ഏതു വസ്ത്രം ധരിക്കണം എന്നുവരെ മതാധികാരം തീര്‍പ്പുകല്‍പ്പിക്കുന്നു. സ്ത്രീകള്‍ ജീന്‍സ് ധരിക്കരുതെന്നു പറ.ുന്ന തരത്തിലുള്ള വാദങ്ങള്‍ ഒരു രോഗമാണ്. ചികിത്സ ആവശ്യമുള്ള രോഗം. സ്ത്രീകള്‍ക്ക് അവരുടെ ആര്‍ത്തവകാലത്തടക്കം ആരാധനാലയങ്ങളില്‍ പ്രവേശനം അനുവദിക്കരുതെന്നും മതങ്ങള്‍ വിലക്കുന്നു. സ്ത്രീകള്‍ക്കും ദലിതര്‍ക്കും ആദിവാസികള്‍ക്കും വിവേചനം തുടരുന്ന ഒരു രാജ്യത്തെ ജനാധിപത്യസമൂഹമെന്നു വിളിക്കാനാവുമോ? സത്യം പറയുന്നവനാണ് എഴുത്തുകാരന്‍. എന്നാല്‍ എത്രയെഴുതിയിട്ടും സമൂഹം മാറുന്നില്ല. മതം, സംസ്‌കാരം, അധികാരം എന്നിവയുടെ പ്രയോഗമാണതിനു കാരണം. ഈ അധികാരം എഴുത്തുകാരെ സമ്മര്‍ദത്തിലാന്നു. എഴുത്തുകാര്‍, പത്രപ്രവര്‍ത്തകര്‍ എന്ത് എഴുതണം എന്നു നിര്‍ബന്ധിക്കുന്ന അവസ്ഥയാണിത്.
കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ദേശീയ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in