പ്രതീക്ഷ ഐസക്കില്‍, എം പി പരമേശ്വരന്റെ തമാശ
സിപിഎമ്മിനെ രക്ഷിക്കാന്‍ തോമസ് ഐസക്കിനേ കഴിയൂ എന്ന എം പി പരമേശ്വരന്റെ പ്രസ്താവന കണ്ടപ്പോള്‍ തമാശ തോന്നി. പാര്‍ടി നേരിടുന്ന ഗൗരവമായ ചില വിഷയങ്ങള്‍ ഉന്നയിക്കുന്ന എം പി അവ പരിഹരിക്കാന്‍ ഐസക്കിനേ കഴിയൂ എന്നും പക്ഷെ ഐസക് അതിനു തയ്യാറാകുന്നില്ല എന്നുമാണ് പറയുന്നത്. എന്നാല്‍ അതിനു ഉപോല്‍ഫലകമായി ഐസക്കിന്റെ എന്തെങ്കിലും നിലപാടോ നടപടിയോ ചൂണ്ടികാട്ടാന്‍ എം പിക്കു കഴിയുന്നുമില്ല. ഒന്നാമതായി കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അപചയത്തെ വളരെ ലളിതമായാണ് എം പി നോക്കികാണുന്നത്. അതിനാലാണ് ലളിതമായ പരിഹാരവും […]
സിപിഎമ്മിനെ രക്ഷിക്കാന്‍ തോമസ് ഐസക്കിനേ കഴിയൂ എന്ന എം പി പരമേശ്വരന്റെ പ്രസ്താവന കണ്ടപ്പോള്‍ തമാശ തോന്നി. പാര്‍ടി നേരിടുന്ന ഗൗരവമായ ചില വിഷയങ്ങള്‍ ഉന്നയിക്കുന്ന എം പി അവ പരിഹരിക്കാന്‍ ഐസക്കിനേ കഴിയൂ എന്നും പക്ഷെ ഐസക് അതിനു തയ്യാറാകുന്നില്ല എന്നുമാണ് പറയുന്നത്. എന്നാല്‍ അതിനു ഉപോല്‍ഫലകമായി ഐസക്കിന്റെ എന്തെങ്കിലും നിലപാടോ നടപടിയോ ചൂണ്ടികാട്ടാന്‍ എം പിക്കു കഴിയുന്നുമില്ല.
ഒന്നാമതായി കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അപചയത്തെ വളരെ ലളിതമായാണ് എം പി നോക്കികാണുന്നത്. അതിനാലാണ് ലളിതമായ പരിഹാരവും നിര്‍ദ്ദേശിക്കുന്നത്. ലോകത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് വേണ്ടത്ര ധാരണ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കില്ല, വിപ്ലവം നടക്കുന്നതിനായി പരമ്പരാഗതമായ ടൂളുകള്‍, രീതികള്‍ മാത്രമാണ് അവരുടെ പക്കലുള്ളത്, ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ടൂളുകള്‍ എല്ലാം പരമ്പരാഗതവും അതുകൊണ്ട് തന്നെ മുനയൊടിഞ്ഞതുമാണ് എന്നു പറയുന്ന എം പി കൂട്ടിചേര്‍ക്കുന്നത് പുതിയ ടൂളുകള്‍, രീതികള്‍ കണ്ടെത്തുകയെന്നത് അല്‍പം റിസ്‌ക് പിടിച്ച പണിയാണ്, അങ്ങനെ റിസ്‌ക്ക് എടുക്കാന്‍ ഇവിടുത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തയ്യാറല്ല എന്നാണ്. എത്ര ലളിതം. പ്രോലൈറ്ററൈസേഷന്‍ ഓഫ് ദി ലഫ്റ്റിന് പകരം പെറ്റി ബൂര്‍ഷ്വാ വല്‍ക്കരണമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നു. ഒരു രാഷ്ട്രത്തിലെ സാമൂഹയജീവിതത്തെ സമഗ്രമായി വിശകലനം ചെയ്യാത്തതിനെ എത്രലളിതമായി അദ്ദേഹം ചിത്രീകിക്കുന്നു. അതായത് ഐസക് അല്‍പ്പം റിസ്‌ക് എടുത്താല്‍ കാര്യം ശരിയാകുമെന്ന്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സംഘടന രീതിയില്‍ പ്രയോഗിക്കുന്ന ജനാധിപത്യ കേന്ദ്രീകരണ തത്വം പ്രയോഗത്തില്‍ വരുത്തുന്ന പാര്‍ട്ടികളില്‍ കണ്ടുവരുന്ന ഒരു പ്രവണതയുണ്ട്. അത് എല്ലായ്‌പ്പോഴും നിലവിലുള്ള നേതൃത്വം തങ്ങളെക്കാള്‍ കഴിവുകുറഞ്ഞവരെ മാത്രമെ, പുതിയ നേതൃത്വത്തിലേക്ക് കൊണ്ടുവരു എന്നതാണ്. അതും എത്ര ലളിതം. ജനാധിപത്യകേന്ദ്രീകരണം എന്ന സംഘടനാശൈലിതന്നെ ശരിയാണോ എന്ന് എം പി പറയുന്നില്ല. ഫാസിസത്തിന്റെ ഉത്ഭവം തന്നെ ആ ശൈലിയില്‍നിന്നല്ലേ.
സോവിയറ്റുകളെ ശക്തിപ്പെടുത്തുന്നതിന് പകരം കേന്ദ്ര ഭരണത്തെയാണ് റഷ്യയില്‍ ശക്തിപ്പെടുത്തിയത് എന്നും എം പി ശരിയായി പറയുന്നു. അതിനായി അവരന്നു പറഞ്ഞത് വിപ്ലവത്തിന്റെ മുന്നണിപോരാളി പാര്‍ട്ടിയാണെന്നാണ് മറ്റെല്ലാം പല്‍ചക്രങ്ങളണെന്നുമാണ്. ജനാധിപത്യവിരുദ്ധമായ ആ നിലപാട് താത്വികമായി എംപിയോ ഐസക്കോ കയ്യൊവിയുന്നുണ്ടോ?
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ച പ്രധാന പ്രശ്‌നം, പാര്‍ട്ടിക്ക് ഇന്ത്യന്‍ വിപ്ലവത്തിന്റെ പാത എന്തെന്ന് നിശ്ചയിക്കാന്‍ കഴിഞ്ഞില്ലെന്നതാണെന്നും ഗാന്ധിയുടെ സ്വാശ്രയ വില്ലേജ് റിപ്പബ്ലിക്കുകളായിരുന്നു പ്രാദേശിക സോഷ്യലിസ്റ്റ് സമൂഹത്തിന്റെ തുടക്കമാകേണ്ടതെന്നും എം പി പറയുന്നതും എത്രമാത്രം യാഥാര്‍ത്ഥ്യബോധമുള്ളതാണ്? പ്രാദേശികതയും ആഗോളീകതയും തമ്മിലുള്ള വൈരുദ്ധ്യാധിഷ്ഠിത ബന്ധമാണ് അദ്ദേഹം വിസ്മരിക്കുന്നത്.
കഴിഞ്ഞില്ല. 19 ാം നൂറ്റാണ്ടിന്റെ അടിസ്ഥാനത്തില്‍ മാര്‍ക്‌സ് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോഴും അതേ രീതിയില്‍ നടന്നുകൊള്ളണമെന്നില്ല. രണ്ട് വര്‍ഗങ്ങളായാണ് മാര്‍ക്‌സ് സമൂഹത്തെ കണ്ടത്. തൊഴിലാളി വര്‍ഗവും ബൂര്‍ഷ്വാസിയും. ഇന്ന് ഇത് ശരിയല്ല എന്നും എംപി പറയുന്നു. എന്നാല്‍ ആ വൈവിധ്യത്തേയും അവസാനമദ്ദേഹം എത്തിക്കുന്നത് ഇരുട്ട് – വെളിച്ചം എന്നരീതിയിലുള്ള വിശകലനത്തിലേക്കാണ്. മറിച്ച് ഒരു മഴവില്‍ വിശകലനത്തിലേക്കല്ല. എന്നിട്ടും എം പി പറയുന്നു, പാര്‍ട്ടി തിരിച്ചുവിളിച്ചാല്‍ വരുമെന്ന്.
ജനാധിപത്യത്തിന്റെ അടിസ്ഥാനഘടകമായ സുതാര്യതയോടുള്ള നിലപാട് നോക്കുക. എം പി പറയുന്നു, ഇ.എം.എസ്. ഗ്ലാസ്‌നോസ്റ്റിനെതിരായിരുന്നു. സുതാര്യത പാടില്ലെന്നായിരുന്നു നിലപാട്. അതായത് പാര്‍ട്ടിക്കുള്ളില്‍ സുതാര്യതയാകാം.എന്നാല്‍ പുറത്ത് പാടില്ല. അകത്ത് സുതാര്യത ആകാം. എന്നാല്‍ അകത്തുള്ള സുതാര്യതയ്ക്ക് പരിമിതി ഉണ്ട്. അകത്ത് അധികാര വടംവലിയുമായി ബന്ധപ്പെട്ട് പുറം ചൊറിയലുകളാണ് നടക്കുക. കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും പുറത്തുനിന്നുളള ഇടപെടല്‍ വേണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനം.
എല്ലാം ഉള്ളില്‍നിന്നുതന്നെ വരണം. ഈ നിലപാട് ശരിയല്ലെന്ന് മാത്രമല്ല, അശാസ്ത്രീയവുമാണ്. ലിഴമഴല ചെയ്യുകയെന്നത് വളരെ പ്രധാനമാണ്. അങ്ങനെ സംഭവിക്കുമ്പോള്‍ ശരീര ഭാഷ തന്നെ മാറും. ഇപ്പോള്‍ പാര്‍ട്ടിക്കെതിരെയുള്ള ഒരു പ്രധാന വിമര്‍ശനം നേതാക്കളുടെ ശരീരഭാഷയാണ്… ശരി. ഇക്കാര്യത്തില്‍ എംപി പറയുന്നതിന്റെ അടുത്തുപോലും ഒരിക്കലും ഐസക് എത്തിയിട്ടില്ല. ഒരുപക്ഷെ എം പി പറയുന്നപോലെ ഭയപ്പെട്ട് പറയാതിരിക്കുന്നതുമാകാം എന്നാശ്വസിക്കുക.
എന്തായാലും വികസനവിഷയത്തില്‍ ഐസക് ചില നിലപാടൊക്കെ മുന്നോട്ടുവെച്ചിട്ടുണ്ട്. അതിന്റെ പേരില്‍ ഏറെ പഴി കേള്‍ക്കുകയും ചെയ്തു. ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടക്കേണ്ടതെന്ന എംപിയുടെ നിലപാടിനോട് ഐസക്കിനും യോജിപ്പുണ്ടെന്നുവേണം കരുതാന്‍. അപ്പോഴും ആവശ്യം, ആര്‍ത്തിയും എന്നിങ്ങനെ രണ്ട് കാറ്റഗറിയുണ്ടെന്ന എംപിയുടെ നിലപാട് ഐസക്ക് അംഗീകരിക്കുന്നുണ്ടോ എന്നരിയില്ല. പൊതുവില്‍ വികസനവിഷയത്തില്‍ മുതലാളിത്ത – സോഷ്യലിസ്റ്റ് നിലപാടുകള്‍ തമ്മില്‍ കാര്യമായ അന്തരമില്ലല്ലോ. ഇന്നത്തെ വികസനത്തിന്റെ സൃഷ്ടിയായ പാരിസ്ഥിതിക സമരങ്ങളിലൊന്നും ഐസക്കിനെ കാണാരുമില്ല.
ചുരുക്കത്തില്‍ എംപി പറഞ്ഞ മിക്കവാറും വിഷയങ്ങളിലൊന്നും ക്രിയാത്മകമായ ഒരു സമീപനവും ഐസക്കിനുമുള്ളതായി അറിയില്ല. മറിച്ച് എംപി പറയുന്നപോലെ ഐസക് ചില പരിഷ്‌കരണ നടപടികള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നുണ്ട്. അത് നല്ലതുതന്നെ. തനിക്ക് ഒരു പാര്‍ട്ടിയിലും താല്‍പ്പര്യമില്ലെന്നും എന്നാല്‍ സാമ്പത്തിക മേഖലയില്‍ ചില ആശയങ്ങളുണ്ടെന്നും അവ നടപ്പാക്കാന്‍ ഇടതുപക്ഷത്തുനിന്നാലേ കഴിയൂ എന്നും പണ്ട് ഐസക് പറഞ്ഞത് ഓര്‍മ്മവരുന്നു. അതു നടക്കട്ടെ എം പി..
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in