പോലീസ് മാറണം : മാറുന്ന മൂല്യബോധത്തിനനുസരിച്ച്

ടി എന്‍ പ്രസന്നകുമാര്‍ എല്‍.ഡി.എഫ് ഭരണത്തിനുകീഴിലെ പോലീസ് അതിക്രമങ്ങളെക്കുറിച്ച് പറയുമ്പോള്‍ സ്വിച്ചിട്ടപോലെ പോലീസിന്റെ അടിസ്ഥാന സ്വഭാവം മാറില്ലെന്ന് എം.ബി. രാജേഷ് എഴുതുന്നു. ഇന്ത്യന്‍ ഭരണവ്യവസ്ഥയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പരിമിതിയാണ് കാരണമെന്ന് എം.എ.ബേബി. ഭരണകൂടം പ്രവര്‍ത്തിക്കുന്നത് ഭരണവര്‍ഗ പ്രത്യയശാസ്ത്ര അടിത്തറയിലായതുകൊണ്ടാണെന്ന് വേറൊരാള്‍… അതായത് ഭരിക്കുന്ന പാര്‍ട്ടിക്ക് ഇതിലൊന്നും പങ്കില്ലെന്ന് ഇവരെല്ലാം ഓര്‍മ്മപ്പെടുത്തുന്നു. എന്നോ വായിച്ച ഓര്‍മ്മവന്ന ഒരു കാര്യം എഴുതാം. 1957 ലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലെത്തി കുറച്ചുമാസങ്ങള്‍ക്കുള്ളിലായിരുന്നു കൊല്ലത്തെ ഒരു ഫാക്ടറിയില്‍ തൊഴിലാളികള്‍ നടത്തിയ ഒരു സമരത്തിനുനേരെ പോലീസ് […]

polടി എന്‍ പ്രസന്നകുമാര്‍

എല്‍.ഡി.എഫ് ഭരണത്തിനുകീഴിലെ പോലീസ് അതിക്രമങ്ങളെക്കുറിച്ച് പറയുമ്പോള്‍ സ്വിച്ചിട്ടപോലെ പോലീസിന്റെ അടിസ്ഥാന സ്വഭാവം മാറില്ലെന്ന് എം.ബി. രാജേഷ് എഴുതുന്നു. ഇന്ത്യന്‍ ഭരണവ്യവസ്ഥയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പരിമിതിയാണ് കാരണമെന്ന് എം.എ.ബേബി. ഭരണകൂടം പ്രവര്‍ത്തിക്കുന്നത് ഭരണവര്‍ഗ പ്രത്യയശാസ്ത്ര അടിത്തറയിലായതുകൊണ്ടാണെന്ന് വേറൊരാള്‍… അതായത് ഭരിക്കുന്ന പാര്‍ട്ടിക്ക് ഇതിലൊന്നും പങ്കില്ലെന്ന് ഇവരെല്ലാം ഓര്‍മ്മപ്പെടുത്തുന്നു. എന്നോ വായിച്ച ഓര്‍മ്മവന്ന ഒരു കാര്യം എഴുതാം.
1957 ലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലെത്തി കുറച്ചുമാസങ്ങള്‍ക്കുള്ളിലായിരുന്നു കൊല്ലത്തെ ഒരു ഫാക്ടറിയില്‍ തൊഴിലാളികള്‍ നടത്തിയ ഒരു സമരത്തിനുനേരെ പോലീസ് വെടിവെപ്പുണ്ടായത്. മൂന്ന് തൊഴിലാളികള്‍ ആ വെടിവെപ്പില്‍ മരിച്ചു. ഫാക്ടറിയിലെ യൂണിയന്‍ നേതൃത്വം അന്ന് ആര്‍.എസ്.പിയ്ക്കു കീഴിലായിരുന്നു. വിമോചന സമരം പോലെ കമ്യൂണിസ്റ്റ് ഗവണ്‍മെന്റിനെതിരെയുള്ള സമരം പോലുമായിരുന്നില്ല അത്. കൂലികൂടുതലിനുവേണ്ടിയുള്ള ഒരു സാധാരണ തൊഴിലാളി സമരം. അന്നത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി ആ വെടിവെപ്പിനോടെടുത്ത സമീപനത്ത കെ.ദാമോദരന്‍ താരിക് അലിയുമായി നടത്തിയ അഭിമുഖത്തില്‍ (ങലാീശൃ ീള മി കിറശമി ഇീാാൗിശേെ) വിശദീകരിക്കുന്നുണ്ട്: പാര്‍ട്ടിയുടെ സ്‌റ്റേറ്റ് കൗണ്‍സില്‍ മീറ്റിംഗ് നടക്കുന്ന സമയത്തായിരുന്നു മൂന്നു തൊഴിലാളികള്‍ വെടികൊണ്ട് മരിച്ച വാര്‍ത്ത എത്തുന്നത്. എല്ലാവരും സ്തംഭിച്ചിരുന്നു. കമ്യൂണിസ്റ്റു പാര്‍ട്ടി ഭരിക്കുന്ന സമയത്ത് തൊഴിലാളികള്‍ വെടികൊണ്ട് മരിക്കുകയോ? വെടിവെപ്പിനെ അപലപിക്കുക, അന്വേഷണത്തിന് ഉത്തരവിടുക, മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, പണിമുടക്കു നടത്തുന്ന തൊഴിലാളികളോട് മാപ്പു പറയുക, ഈ ഗവണ്‍മെന്റിനുകീഴില്‍ ഇത്തരം കാര്യങ്ങള്‍ ഇനി നടക്കില്ലെന്ന് ജനങ്ങള്‍ക്ക് ഉറപ്പു കൊടുക്കുക… തുടങ്ങിയവയായിരുന്നു യോഗത്തിലെ ഭൂരിഭാഗം പേരുടെയും പെട്ടെന്നുള്ള പ്രതികരണം. പിന്നീട് രണ്ട് മണിക്കൂറോളം ചര്‍ച്ച തുടര്‍ന്നതിനുശേഷം എത്തിച്ചേര്‍ന്ന തീരുമാനമാകട്ടെ ആദ്യത്തെ പ്രതികരണത്തിന് നേരെ എതിരായിരുന്നു. മാപ്പുപറഞ്ഞാല്‍ വലതുപക്ഷ ശക്തികള്‍ നമ്മുടെ ദൗര്‍ഭല്യം മുതലെടുക്കും. ഈ സമയത്ത് പോലീസിനെ വിമര്‍ശിച്ചാല്‍ അതവരുടെ ആത്മവീര്യം കെടുത്തും. അത് കമ്യൂണിസ്റ്റ് വിരുദ്ധരെ ശക്തിപ്പെടുത്തും. അവര്‍ ശക്തിപ്പെട്ടാല്‍ നമ്മുടെ സര്‍ക്കാര്‍ നിലം പൊത്തും. നമ്മുടെ സര്‍ക്കാര്‍ നിലംപൊത്തിയാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തിരിച്ചടിയാകും…. ഇങ്ങനെ പോയി വാദങ്ങള്‍. അവസാനം വെടിവെപ്പിനെ ന്യായീകരിക്കാന്‍ പാര്‍ട്ടി പ്രമേയം പാസ്സാക്കി. ഈ തീരുമാനത്തെ കൂടുതല്‍ എതിര്‍ത്ത ദാമോദരനെതന്നെ വെടിവെപ്പ് ന്യായീകരിക്കാനായി പറഞ്ഞുവിട്ടു. ദാമോദരന്‍ പോയി പ്രസംഗിച്ചു. അന്നു രാത്രി തനിക്ക് ഉറങ്ങാന്‍ പോലും കഴിയാതെ വീട്ടില്‍ വഴക്കിട്ടതിനെക്കുറിച്ച് ദാമോദരന്‍ ആ അഭിമുഖത്തില്‍ പറയുന്നുണ്ട്.
പോലീസിന്റെ ആത്മവീര്യം സംരക്ഷിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി എന്ന് പാര്‍ട്ടികാര്‍ മനസ്സിലാക്കണം. ജനാധിപത്യത്തില്‍ ജനങ്ങളുടെ സേവകരായി മാറേണ്ടവരാണ് പോലീസുകാര്‍. നിലവിലെ നിയമത്തോട് മാത്രമാണ് അവര്‍ക്ക് കടപ്പാട് ഉണ്ടായിരിക്കേണ്ടത്. ജനാധിപത്യസംവിധാനത്തിനനുസരിച്ച്, മാറുന്ന മൂല്യബോധത്തിനനുസരിച്ച് പോലീസിനെ പരിഷ്‌കരിക്കുകയാണ് വേണ്ടത്. കാരണം പോലീസ് ഒരു സംവിധാനം കൂടിയാണ്. വ്യക്തിമാത്രമല്ല. നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍ ആ സംവിധാനത്തെ പരിഷ്‌കരിക്കാന്‍ ശ്രമിച്ചതിനേക്കാള്‍ അവരുടെ സേവകരാക്കി മാറ്റാനാണ് കൂടുതല്‍ ശ്രദ്ധിച്ചിട്ടുള്ളത്. അടിസ്ഥാന പ്രശ്‌നവും അവിടെയാണ്. ഇരുമുന്നണികള്‍ക്കും അതില്‍ പങ്കുണ്ട്. പരിഷ്‌കരണങ്ങള്‍ നടന്നിരുന്നെങ്കില്‍ പൗരന്റെ അന്തസ്സിനേയും അഭിമാനത്തേയും വകവയ്ക്കാതെ പോലീസ് വ്യക്തികള്‍ക്കുനേരെ ഇങ്ങനെ കടന്നുകയറ്റം നടത്തുമായിരുന്നില്ല. നിയമം നല്‍കാത്ത യാതൊരധികാരവും പോലീസിനില്ലെന്ന പ്രാഥമിക പാഠം പോലും ആ സംവിധാനത്തിലുള്ള പലര്‍ക്കുമില്ലാത്തത് ജനാധിപത്യപരമായ രീതിയില്‍ ആ സംവിധാനം പരിഷ്‌കരിക്കപ്പെടാത്തതുകൊണ്ടാണ്. അതുപോലും ചെയ്യാതെ ഭരണവര്‍ഗ്ഗപ്രത്യയശാസ്ത്രം എന്നൊക്കെ തട്ടിമൂളുന്നത് എന്തൊരു ക്ലീഷേയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply