പോലീസും നിരീക്ഷണ വലയത്തില്‍
രാജ്യത്തെ എല്ലാ പൊലീസ് സ്‌റ്റേഷനുകളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന അമിക്കസ് ക്യുറിയുടെ നിര്‍ദ്ദേശം തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. പൊതുസ്ഥലങ്ങലിലെല്ലാം സിസിടിവി ക്യമറകള്‍ സ്ഥാപിച്ച് ജനങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്ന പോലീസ് ഒരുപക്ഷെ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു നിര്‍ദ്ദേശമാണ് അമിക്കസ് ക്യൂറി മുന്നോട്ട് വെച്ചിരിക്കുന്നത്. ജനങ്ങളെ നിരീക്ഷിക്കാനും കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനും അവകാശമുള്ളപ്പോള്‍തന്നെ നിങ്ങളും ജനാധിപത്യത്തില്‍ അപ്രമാദിത്തമുള്ളവരല്ല എന്ന സന്ദേശമാണ് ഈ നിര്‍ദ്ദേശം പോലീസിന് നല്‍കുന്നത്. നിയമങ്ങള്‍ തങ്ങള്‍ക്ക് ബാധകമല്ല എന്നു ധരിച്ചിരിക്കുന്ന നിയമപാലകര്‍ക്കുള്ള മുന്നറിയിപ്പുകൂടിയാണിത്. പോലീസ് കസ്റ്റഡിയിലെ പീഡനം സംബന്ധിച്ച […]
രാജ്യത്തെ എല്ലാ പൊലീസ് സ്‌റ്റേഷനുകളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന അമിക്കസ് ക്യുറിയുടെ നിര്‍ദ്ദേശം തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. പൊതുസ്ഥലങ്ങലിലെല്ലാം സിസിടിവി ക്യമറകള്‍ സ്ഥാപിച്ച് ജനങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്ന പോലീസ് ഒരുപക്ഷെ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു നിര്‍ദ്ദേശമാണ് അമിക്കസ് ക്യൂറി മുന്നോട്ട് വെച്ചിരിക്കുന്നത്. ജനങ്ങളെ നിരീക്ഷിക്കാനും കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനും അവകാശമുള്ളപ്പോള്‍തന്നെ നിങ്ങളും ജനാധിപത്യത്തില്‍ അപ്രമാദിത്തമുള്ളവരല്ല എന്ന സന്ദേശമാണ് ഈ നിര്‍ദ്ദേശം പോലീസിന് നല്‍കുന്നത്. നിയമങ്ങള്‍ തങ്ങള്‍ക്ക് ബാധകമല്ല എന്നു ധരിച്ചിരിക്കുന്ന നിയമപാലകര്‍ക്കുള്ള മുന്നറിയിപ്പുകൂടിയാണിത്.
പോലീസ് കസ്റ്റഡിയിലെ പീഡനം സംബന്ധിച്ച വലിയ പരാതികള്‍ ഉണ്ടായ സാഹചര്യത്തിലാണ് സുപ്രീംകോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി ഇത്തരത്തില്‍ ശുപാര്‍ശ നല്‍കിയത്. തങ്ങളുടെ റിപ്പോര്‍ട്ട് അമിക്കസ്‌ക്യൂറി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പോലീസ് സ്‌റ്റേഷനിലെ എല്ലാ മുറികളും സിസിടിവിയുടെ നിരീക്ഷണത്തിലായിരിക്കണം, ലോക്കപ്പ് പ്രതികളും പൊലീസും തമ്മില്‍ ആശയ വിനിമയം നടത്തുന്ന ഇടങ്ങള്‍ തുടങ്ങി സ്റ്റഷേനുകളിലെ എല്ലാ കോണുകളും ദിവസത്തില്‍ 24 മണിക്കൂറും നിരീക്ഷണ വലയത്തില്‍ വരുന്ന വിധത്തില്‍ ക്യാമറകള്‍ സ്ഥാപിക്കണം, പോലീസ് സ്‌റ്റേഷനുകളില്‍ മിന്നല്‍ പരിശോധന നടത്താന്‍ മാധ്യമ സന്നദ്ധ സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതി രൂപീകരിക്കണം, സിസി ടി.വി ദൃശ്യങ്ങള്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിക്കണം, ഇത് പരിശോധിച്ച് മനുഷ്യാവകാശ കമ്മിഷന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം, കസ്റ്റഡി പീഡനങ്ങള്‍ നിയന്ത്രിക്കുന്നതിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മേല്‍നോട്ടം വഹിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.
എല്ലാ സംസ്ഥാനങ്ങളിലും മനുഷ്യാവകാശ കോടതികള്‍ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശമാണ് അതിനേക്കാള്‍ പ്രധാനപ്പെട്ടത്. എല്ലാ ജില്ലകളിലും മൂന്ന് മാസത്തിനകം മനുഷ്യാവകാശ കോടതികള്‍ സ്ഥാപിക്കണമെന്നാണ് നിര്‍ദ്ദേശം. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകളെയും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുണ്ട്. പല സംസ്ഥാനങ്ങളിലും മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണെന്നു കമ്മീഷന്‍ ചൂണ്ടികാട്ടി. ശുപാര്‍ശകളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള അഭിപ്രായം അറിഞ്ഞ ശേഷം സുപ്രീംകോടതി് അന്തിമ തീരുമാനം എടുക്കും. തങ്ങളും നിരീക്ഷണത്തിലാണെന്നും പീഡനതതിനോ ജനദ്രോഹ നടപടികള്‍ക്കോ ഉള്ള ലൈസന്‍സ് അല്ല കാപ്പിക്കുപ്പായം എന്നും പോലീസ് അറിയുന്നതിന് ഈ നിര്‍ദ്ദേശങ്ങള്‍ സഹായിക്കും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in