പൊന്നാനിയുടെ ചരിത്രസ്മാരകങ്ങള്‍ സംരക്ഷിക്കുക
കേരള ചരിത്രത്തില്‍ അറബ് പേര്‍ഷ്യന്‍ കച്ചവടത്തിന്റേയും മത സാംസ്‌ക്കാരിക വിനിമയത്തിന്റേയും സംഗമസ്ഥലമായിരുന്ന പൊന്നാനിയുടെ ചരിത്രസ്മാരകങ്ങള്‍ ഇപ്പോള്‍ പൊളിച്ചു നീക്കലിന്റെ വലിയ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. പൊന്നാനി നഗരത്തിന്റെ അറബ് കടല്‍ കച്ചവട മതസാംസ്‌കാരികവാസ്തു ശില്പ പാരമ്പര്യം വിളിച്ചോതുന്ന നിരവധി കെട്ടിടങ്ങള്‍ കാര്‍ഗോ പോര്‍ട്ട് പദ്ധതി, അനുബന്ധ റോഡ് വികസനം എന്നിവയുടെ പേരില്‍ പൊളിച്ചു നീക്കുകയാണ്. നൂറും നൂറ്റിയമ്പതും വര്‍ഷം പഴക്കമുള്ള, അത്തറുകള്‍, അറബിമലയാള കിത്താബുകള്‍, പാട്ടുപുസ്തകങ്ങള്‍, മത്സ്യബന്ധന സാമഗ്രികള്‍ തുടങ്ങിയവ വില്‍ക്കുന്ന പീടികകള്‍, മ്യൂസിക് ക്ലബ്ബുകള്‍, എന്നിങ്ങനെ പലതും […]
കേരള ചരിത്രത്തില്‍ അറബ് പേര്‍ഷ്യന്‍ കച്ചവടത്തിന്റേയും മത സാംസ്‌ക്കാരിക വിനിമയത്തിന്റേയും സംഗമസ്ഥലമായിരുന്ന പൊന്നാനിയുടെ ചരിത്രസ്മാരകങ്ങള്‍ ഇപ്പോള്‍ പൊളിച്ചു നീക്കലിന്റെ വലിയ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്.
പൊന്നാനി നഗരത്തിന്റെ അറബ് കടല്‍ കച്ചവട മതസാംസ്‌കാരികവാസ്തു ശില്പ പാരമ്പര്യം വിളിച്ചോതുന്ന നിരവധി കെട്ടിടങ്ങള്‍ കാര്‍ഗോ പോര്‍ട്ട് പദ്ധതി, അനുബന്ധ റോഡ് വികസനം എന്നിവയുടെ പേരില്‍ പൊളിച്ചു നീക്കുകയാണ്. നൂറും നൂറ്റിയമ്പതും വര്‍ഷം പഴക്കമുള്ള, അത്തറുകള്‍, അറബിമലയാള കിത്താബുകള്‍, പാട്ടുപുസ്തകങ്ങള്‍, മത്സ്യബന്ധന സാമഗ്രികള്‍ തുടങ്ങിയവ വില്‍ക്കുന്ന പീടികകള്‍, മ്യൂസിക് ക്ലബ്ബുകള്‍, എന്നിങ്ങനെ പലതും ഇതിലുള്‍പ്പെടുന്നുണ്ട്.
ഇവ പൊതു സ്വത്തായി സംരക്ഷിക്കുവാനുള്ള നടപടികള്‍ എടുക്കുന്നതിനു പകരം വികസന പദ്ധതികളുടെ പേരില്‍ ഇവ പൊളിക്കാന്‍ കൂട്ടുനില്‍ക്കുകയാണ് പ്രാദേശിക ഭരണകൂടവും ജനപ്രതിനിധികളും. ഹെറിറ്റേജ് പദ്ധതികളില്‍ ഉള്‍പ്പെടുത്തി ആവശ്യമുള്ള ഫണ്ട് അനുവദിച്ച് കൊടുങ്ങല്ലൂരിലെയും, ആലപ്പുഴയിലെയുംപഴയ വ്യാപാരകേന്ദ്രങ്ങള്‍ സംരക്ഷിക്കാനുള്ള ഊര്‍ജ്ജിത ശ്രമം നടക്കുമ്പോള്‍, കേരളത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള അര്‍ബന്‍ സെറ്റില്‍മെന്റിന്റെ ഭാഗമായ പൊന്നാനി പഴയ നഗരത്തോട് വിവേചനമാണ് കാണിക്കുന്നത്. കൊച്ചി യിലെയും, തലശ്ശേരിയിലെയും പോലെ ഇത്തരം കെട്ടിടങ്ങളുടെ സംരക്ഷണവും പരിപാലനവും പൊന്നാനിയിലെ ചരിത്രസ്മാരകങ്ങള്‍ക്കുകൂടി ഉടനടി ആവശ്യമുണ്ട്
ചരിത്രത്തിന്റെ ഈ അപൂര്‍വ്വ ശേഷിപ്പുകള്‍ നിലനിര്‍ത്താനായി, പ്രത്യേക ഹെറിറ്റേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി, കെട്ടിട ഉടമകള്‍ക്ക് തക്കതായ പണം നല്‍കി പൂര്‍ണമായും സംരക്ഷിക്കാന്‍ സഹായിക്കുകയോ, കെട്ടിടങ്ങളുടെ അറ്റകുറ്റ പണികള്‍ക്ക് ഫണ്ട് അനുവദിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. വികസനത്തിനു വേണ്ടി ചരിത്രപരമായി വന്‍പ്രാധാന്യമുള്ള നിര്‍മാണങ്ങള്‍ തകര്‍ത്താല്‍ കേരള ചരിത്രത്തിന് തീരാ നഷ്ടമാവും സംഭവിക്കുക. റോഡ് വികസനത്തിന്റെ ബദല്‍ വഴികള്‍ പൊന്നാനിനഗരത്തില്‍ സാധ്യമാണ്.
ഈ കെട്ടിടങ്ങള്‍ ഒന്നൊന്നായി പൊളിക്കുന്നതു തടയാനും, പൊന്നാനിയുടെ സവിശേഷ അറബ്മുസ്ലിം സമുദ്ര വ്യാപാര പാരമ്പര്യത്തിന്റെ ശേഷിപ്പുകള്‍ സംരക്ഷിക്കുന്നതിനുമുള്ള അടിയന്തിര ഇടപെടലുകള്‍ സര്‍ക്കാരിന്‍ നിന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.
പ്രൊഫ. എം. ജി.എസ്. നാരായണന്‍ (ചരിത്രകാരന്‍)
ഡോ. പി. എ. മുഹമ്മദ് സെയ്ദ് (പ്രസിഡണ്ട്, ചേരമാന്‍ ജുമാ മസ്ജിദ്)
ഡോ.ഏ.കെ.രാമകൃഷ്ണന്‍ (ജെ.എന്‍യുന്യൂഡല്‍ഹി)
ടിഎ.അഹമദ് കബീര്‍ (എംഎല്‍എ)
ഡോ.ടി.ടി ശ്രീകുമാര്‍(ഇ. എഫ്. എല്‍ യൂണിവേഴ്‌സിറ്റി, ഹൈദരാബാദ്).
പി.എന്‍. ഗോപീകൃഷ്ണന്‍ (കവി)
ഡോ.ഹുസൈന്‍ രണ്ടത്താണി (ചരിത്രകാരന്‍)
മുസ്തഫ മുണ്ടുപാറ (എസ്. വൈ.എസ്.)
കെ. ടി. ഹുസ്സയിന്‍ (പ്രബോധനം വാരിക)
മൂജീബ് റഹ്മാന്‍ കിനാലൂര്‍ (വര്‍ത്തമാനം പത്രം)
ഡോ. അഷറഫ് കടക്കല്‍ (കേരള യൂണിവേഴ്‌സിറ്റി)
ഡോ.എം.എച്ച് ഇലിയാസ് (ജാമിയ മില്ലിയ ന്യൂഡല്‍ഹി)
എ.എസ്.അജിത്കുമാര്‍ ( ദലിത് എഴുത്തുകാരന്‍)
പി.കെ. കിട്ടന്‍ (പൈതൃക സംരക്ഷണ സമിതി)
കെ.വി. അബ്ദുല്‍ അസിസ് (ഇന്റാക്)
കെ.ആര്‍. സുനില്‍ (ചിത്രകാരന്‍, ഫോട്ടോഗ്രാഫര്‍)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in