പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം തൊലിപ്പുറത്തെ ചികിത്സയോ?
സ്വാശ്രയ കോളേജുകള്‍ വാണിജ്യസ്ഥാപനങ്ങളായി മാറിയെന്നും ചിലര്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അബ്കാരി ബിസിനസിനേക്കാള്‍ ലാഭമാണെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നു. സംസ്ഥാനത്ത് കൊട്ടിഘോഷിച്ച് നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്കാദമിക് മേഖലയില്‍ മികച്ച് നില്‍ക്കുന്നത് പൊതുവിദ്യാലയങ്ങളാണെന്നും ജാതി മതസാമ്പത്തിക വേര്‍തിരിവില്ലാതെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനസൗകര്യം നല്‍കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. പൊതുവിദ്യാലയങ്ങള്‍ക്ക് ഒട്ടേറെ സവിശേഷതകളുണ്ട്. ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട കേരളവികസനമാതൃകയുടെ മുഖ്യഘടകമാണ് നമ്മുടെ പൊതുവിദ്യാലയങ്ങള്‍ എന്നും അദ്ദേഹം അഭിമാനപ്പെട്ടു. പൊതുവിദ്യാഭ്യാസം സംരക്ഷിക്കാന്‍ […]
സ്വാശ്രയ കോളേജുകള്‍ വാണിജ്യസ്ഥാപനങ്ങളായി മാറിയെന്നും ചിലര്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അബ്കാരി ബിസിനസിനേക്കാള്‍ ലാഭമാണെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നു. സംസ്ഥാനത്ത് കൊട്ടിഘോഷിച്ച് നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്കാദമിക് മേഖലയില്‍ മികച്ച് നില്‍ക്കുന്നത് പൊതുവിദ്യാലയങ്ങളാണെന്നും ജാതി മതസാമ്പത്തിക വേര്‍തിരിവില്ലാതെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനസൗകര്യം നല്‍കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. പൊതുവിദ്യാലയങ്ങള്‍ക്ക് ഒട്ടേറെ സവിശേഷതകളുണ്ട്. ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട കേരളവികസനമാതൃകയുടെ മുഖ്യഘടകമാണ് നമ്മുടെ പൊതുവിദ്യാലയങ്ങള്‍ എന്നും അദ്ദേഹം അഭിമാനപ്പെട്ടു.
പൊതുവിദ്യാഭ്യാസം സംരക്ഷിക്കാന്‍ വലിയ വലിയ വികസനപദ്ധതികാണ് യജ്ഞത്തിന്റെ ഭാഗമായി തയ്യാറാക്കുന്നത്. നാല്‍പതിനായിരം ക്‌ളാസ് മുറികളെ ഹൈടെക് ആക്കുക വഴി ഇന്ത്യയിലെ ആദ്യസമ്പൂര്‍ണ്ണ ഡിജിറ്റൈസ്ഡ് വിദ്യാഭ്യാസ മേഖലയാകുക എന്നതാണ് അതില്‍ മുഖ്യം. ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ ഓരോ സ്‌കൂളിലും മൂന്ന് തരത്തിലുള്ള കമ്മിറ്റികള്‍ ഉണ്ടാക്കും. 1) പിടിഎ – പിടിഎ ജനറല്‍ ബോഡി ചേര്‍ന്നുകൊണ്ടുവേണം പ്രവര്‍ത്തനം ആരംഭിക്കുവാന്‍. ഈ സമിതിയില്‍ വച്ച് മറ്റ് രണ്ട് കമ്മിറ്റികള്‍ കൂടി തീരുമാനിക്കണം. ഒന്ന് പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ. ആ സ്‌കൂളിലെ മുഴുവന്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളേയും അറിയിച്ചുകൊണ്ട് OSA വിപുലീകരിക്കണം. രണ്ട് – ആ വിദ്യാലയത്തിനു ചുറ്റുമുള്ള സഹകരണ സ്ഥാപനങ്ങള്‍ , വായന ശാലകള്‍ , ക്ലബ്ബുകള്‍ , മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ , വ്യവസായ, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുടെ പങ്കാളിത്തമുള്ള വിദ്യാലയ സംരക്ഷണ സമിതി. ഈ മൂന്നു സമിതികളുടേയും ആഭിമുഖ്യത്തില്‍ കേരള സംസ്ഥാന, തദ്ദേശഭരണകൂടങ്ങളുടേയും എം.എല്‍.എ, എം.പിമാരുടേയും അഭ്യുദയ കാംക്ഷികളുടേയും സഹായത്തോടെ വിദ്യാലയം ഏറ്റവും ആകര്‍ഷണീയമാക്കുക എന്നതാണത്രെ യജ്ഞത്തിന്റെ ആദ്യഘട്ടം.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് വിവധ ഭാഗങ്ങളുണ്ട്. 1) ഭൗതികമായ മാറ്റങ്ങള്‍ 2) അക്കാദമികമായ മാറ്റങ്ങള്‍ 3) ഭരണപരമായ മാറ്റങ്ങള്‍ 4) സാംസ്‌കാരികമായ മാറ്റങ്ങള്‍ . ഈ മാറ്റങ്ങള്‍ക്കു വേണ്ടി ബജറ്റില്‍ രണ്ടായിരം കോടി രൂപയിലധികം മാറ്റിവയ്ക്കപ്പെട്ടിട്ടുണ്ട്. സ്‌കൂളിന്റെ നിലവിലെ അവസ്ഥ രേഖപ്പെടുത്തുകയും ജൈവവൈവിദ്ധ്യ രജിസ്ട്രര്‍ ഉണ്ടാക്കുകയും വേണം. ഇത് മാസ്റ്റര്‍ പ്ലാന്‍ രൂപീകരിക്കുവാനുള്ള തുടക്കമാണ്. ഈ അടിസ്ഥാന വിവരവും ചിത്രവും സഹിതം ജനകീയ സമിതികള്‍ ചേര്‍ന്ന് വിദ്യാലയത്തിന്റെ സമഗ്ര വികസനത്തിന് രൂപരേഖ – മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുക. ഈ പ്ലാന്‍ ഘട്ടങ്ങളായി തിരിക്കുക. ഓരോ ഘട്ടത്തിനും ആവശ്യമായി വരുന്ന തുക എത്രയെന്ന് കണ്ടെത്തുക. ഘട്ടങ്ങളായി തിരിക്കുമ്പോള്‍ മുന്‍ഗണന നല്‍കേണ്ടത് 1) ടോയ് ലറ്റുകള്‍ , 2) കുടിവെള്ളം 3) നല്ല ക്ലാസ്സ് മുറികള്‍ 4) മറ്റാവശ്യങ്ങള്‍. കാലത്തിനനുസരിച്ചുള്ള കരിക്കുലം പരിഷ്‌കരണമാണ് അക്കാദമിക് മികവിന്റെ ഭൂമിക. അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. തകര്‍ന്നു കിടക്കുന്ന കാര്‍ഷിക, പാരിസ്ഥിതിക, സാംസ്‌കാരിക, ആരോഗ്യ മേഖലകളുടെ ഉണര്‍വിനു വേണ്ടി വരും തലമുറകളെ പ്രാപ്തമാക്കുക എന്നതായിരിക്കും പരിഷ്‌കരണ രീതി ശാസ്ത്രം എന്നും യജ്ഞം അവകാശപ്പെടുന്നു. ജൈവ പച്ചക്കറി അതത് സ്‌കൂളില്‍ തന്നെ പരമാവധി ഉല്‍പാദിപ്പിക്കുവാനുള്ള പദ്ധതി കൂടി നടപ്പിലാക്കേണ്ടതുണ്ട്. NCC, NSS, SCOUT, SPC, JRS തുടങ്ങിയവയുടെ ഏതെങ്കിലും ഒരു യൂണിറ്റ് എല്ലാ സ്‌കൂളുകളിലും ഉണ്ടാകും എന്ന കാര്യം ഉറപ്പുവരുത്തും. എട്ട് വരെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി യൂണിഫോം വിതരണം ചെയ്യും.
അധ്യാപകരെ മാറ്റത്തിനനുസരിച്ച് പരിശീലിപ്പിക്കുക എന്നതാണ് രണ്ടാം ഘട്ടം.
തീര്‍ച്ചയായും പൊതുവിദ്യാഭ്യാസം സംരക്ഷിക്കപ്പെടേണ്ടതുതന്നെ. എന്നാല്‍ എന്തുകൊണ്ടതു തകര്‍ന്നു എന്ന പരിശോധന നടത്തിയാണോ ഇത്തരത്തിലുള്ള പ്രവര്‍ത്തനപദ്ധതി തയ്യാറാക്കുന്നതെന്ന് സംശയമുണ്ട്. അതിനു ശ്രമിക്കാതെ ഭൂതകാലത്തെ ഉദാത്തവല്‍ക്കരിക്കുകയാണ് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയുമൊക്കെ ശ്രമിക്കുന്നത്. 1957 ല്‍ അധികാരത്തില്‍ വന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ഒന്നാം കേരള ഗവണ്‍മെന്റ് സ്വീകരിച്ച നടപടികളാണ് ആധുനിക കേരളം കെട്ടിപ്പടുക്കാന്‍ അടിത്തറയിട്ടതെന്നും ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് കേരളം സാമൂഹിക വികസനത്തില്‍ പ്രസിദ്ധമായെന്നും അങ്ങനെയാണ് അനന്യമായ കേരളവികസന മാതൃക വളര്‍ന്നു വന്നതെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. സത്യമെന്താണ്? അത്തരത്തില്‍ രൂപപ്പെട്ട വികസനമാതൃക എത്രയോ പൊള്ളയാണെന്ന് എത്രപെട്ടെന്ന് ബോധ്യപ്പെട്ടു. ഗള്‍ഫ് പണം മൂലം മാത്രമാണ് കേരളം പിടിച്ചുനിന്നതെന്ന് ഇന്ന് ഏറെക്കുറെ എല്ലാവര്‍ക്കുമറിയാം. കേരളമോഡല്‍ പൊള്ളയാണെന്നും അത് പൊളിച്ചെഴുതണമെന്നുമുള്ള ആവശ്യങ്ങള്‍ ശക്തമാകുകയാണ്. വിദ്യാഭ്യാസത്തിന്റെ കാര്യമെടുത്താല്‍ പ്രാഥമികതലത്തിലും സാക്ഷരതാതലത്തിലും മാത്രമേ അതിനു മേന്മയുള്ളു. ഉന്നതവിദ്യാഭ്യാസത്തില്‍ നാം എത്രയോ പുറകിലാണ്. അതിനുളള കാരണം പഠിക്കാതേയും ഉത്തരവാദിത്തം ഏറ്റെടുക്കാതേയും നവലിബറല്‍ നയങ്ങളുടെ വരവിനെത്തുടര്‍ന്ന് വിദ്യാഭ്യാസ സങ്കല്പത്തില്‍ കച്ചവടവല്‍ക്കരണവും വര്‍ഗ്ഗീയവല്‍ക്കരണവും കടന്നുകയറിയെന്നും തല്‍ഫലമായി പൊതുവിദ്യാഭ്യാസത്തിന് മങ്ങലേറ്റുവെന്നുമാണ് തികച്ചും ഉത്തരവാദിത്ത രഹിതമായി സര്‍ക്കാര്‍ അവകാശപ്പെടുന്നത്. കേരളത്തിന്റെ ഗതകാല പ്രതാപം (?) വീണ്ടെടുക്കുവാന്‍ പൊതുവിദ്യാഭ്യാസത്തെ സംരക്ഷിച്ച് ശക്തിപ്പെടുത്തണം. അതിനാണ് ഈ യജ്ഞമെന്നും വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയും അവകാശപ്പെടുന്നതു കാണുമ്പോള്‍ ചിരി വരുന്നു. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളെയും ഏറ്റവും ഗുണമേന്‍മയുള്ള വിദ്യാഭ്യാസം നല്‍കുന്ന മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതിയാണിതെന്നും അവരവകാശപ്പെടുന്നു.
ആധുനിക കാലം ആവശ്യപ്പെടുന്നതിനനുസരിച്ച് മാറാന്‍ കഴിയാത്തതാണ് നമ്മുടെ വിദ്യാഭ്യാസമേഖലയെ തകര്‍ത്തത് എന്നതാണ് മറച്ചുവെക്കുന്നത്. വേതനവര്‍ദ്ധനവില്‍ മാത്രം താല്‍പ്പര്യമുള്ള അധ്യാപകരും കക്ഷിരാഷ്ട്രീയത്തിനായി വിദ്യാര്‍ത്ഥികളെ വാര്‍്തതെടുക്കുന്ന വിദ്യാര്‍ത്ഥിസംഘടനകളുമാണ് ഇക്കാര്യത്തില്‍ പ്രധാന ഉത്തരവാദികള്‍. അതിനാലാണ് രക്ഷാകര്‍ത്താക്കള്‍ കുട്ടികളെ ഇവ രണ്ടും ബാധിക്കാത്ത, എന്നാല്‍ പീഡനത്തിന്റെ കേന്ദ്രങ്ങളായ അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലേക്കു വിടാന്‍ തുടങ്ങിയത്. ആദ്യം അണ്‍ എയ്ഡഡ് സ്‌കൂളുകളും പിന്നീട് സ്വാശ്രയ കോളേജുകളും വ്യാപകമായിതിലുള്ള ഉത്തരവാദിത്തം വിദ്യാഭ്യാസകച്ചവടക്കാരില്‍ ചാര്‍ത്തുന്നതില്‍ എന്തര്‍ത്ഥം? കച്ചവടക്കാര്‍ ബലമായൊന്നും കുട്ടികളെപിടിച്ചു കൊണ്ടുപോകുന്നില്ലല്ലോ. രാഷ്ട്രീയനേതാക്കളുടേയും അധ്യാപകരുടേയും എഴുത്തുകാരുടേയുമൊക്കെ മക്കള്‍ പോലും അവിടങ്ങളില്‍ എത്തിയതെങ്ങിനെയാണ്? തങ്ങളുടെ വിദ്യാഭ്യാസകാലം ആഘോഷിച്ച ഇവരെല്ലാം കുട്ടികളെ തടവറകളിലേക്ക് തള്ളിവിട്ട് ആശ്വാസം കൊള്ളുന്ന അവസ്ഥയിലേക്ക് പ്രബുദ്ധ കേരളം മാറിയതാണ് പ്രശ്‌നം. ആ തടവറകളില്‍ നടക്കുന്നതെന്താണെന്ന് ഇപ്പോള്‍ പുറത്തുവരുകയാണല്ലോ. അപ്പോള്‍ പോലും വയെ നിയന്ത്രിക്കാനുള്ള അധികാരം തെരഞ്ഞെടുക്കപ്പെട്ട് സര്‍ക്കാരിനില്ല എന്നു വരുന്നു, അല്ലെങ്കിലവരത് പ്രയോഗിക്കുന്നില്ല.
ഇത്തരമൊരു സാഹചര്യത്തെ നേരിടാന്‍ മേല്‍സൂചിപ്പിച്ച നടപടികള്‍ പര്യാപ്തമാണോ എന്നാണ് പരിശോധിക്കേണ്ടത്. ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നതു ശരിതന്നെ. അതിനേക്കാള്‍ പ്രധാനം വളരെ ലളിതമായി പറഞ്ഞാല്‍ വാങ്ങുന്ന വന്‍വേതനത്തിന് ആനുപാതികമായി പണിയെടുക്കാന്‍ ്ധ്യാപകരേയും മറ്റു ജീവനക്കാരേയും നിര്‍ബന്ധിതമാക്കുകയും വിദ്യാര്‍ത്ഥി സംഘടനകളെ കക്ഷിരാഷ്ട്രീയത്തില്‍ നിന്ന് വിമുക്തമാക്കുകയുമാണ്. അതുപോലെ മലയാളഭാഷയേയും സംസ്‌കാരത്തേയും കുറിച്ച് അനാവശ്യമായ ഊറ്റം കൊള്ളല്‍ അവസാനിപ്പിച്ച് പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന വിദ്യാഭ്യാസനയമാണ് ആവിഷ്‌കരിക്കേണ്ടത്. അവിടെ ഇംഗ്ലീഷിന്റെ പ്രാധാന്യം ഇടിച്ചുകാണിക്കേണ്ടതുമില്ല.
പരമ്പരാഗതമായ അധ്യാപക പരിശീലനപരിപാടികള്‍ പരിഷ്‌കരിച്ച് വിപുലപ്പെടുത്തി അധ്യാപകരെ ശാക്തീകരിക്കുമെന്നും എസ്.സി.ഇ.ആര്‍.ടിയിലെയും ഡയറ്റുകളിലെയും ഫാക്കല്‍ട്ടി അംഗങ്ങളുടെ പ്രവര്‍ത്തനനിലവാരം വിലയിരുത്തുമെന്നും അവകാശപ്പെടുന്നുണ്ടെങ്കിലും അതിന്റെ മാനദണ്ഡങ്ങളൊന്നും വ്യക്തമല്ല. അങ്ങനെവരുമ്പോള്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം തൊലിപ്പുറത്തെ ചികിത്സ മാത്രമായി മാറുമെന്നതില്‍ സംശയം വേണ്ട.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in