പദ്‌മശ്രീ, ഭരത്, ലഫ്. കേണല്‍ മോഹന്‍ലാലിന്
മാത്യു പി. പോള്‍. താങ്കളുടെ അഭിനയ മികവ് ആരും ചോദ്യം ചെയ്യില്ല. അതിനുള്ള അംഗീകാരമാണല്ലൊ താങ്കള്‍ക്കു ലഭിച്ച അവാര്‍ഡുകളും, ബഹുമതികളും. പക്ഷെ താങ്കള്‍ ഒരു ഗായകനല്ല എന്ന തിരിച്ചറിവ് എന്തുകൊണ്ട് താങ്കള്‍ക്കുണ്ടാകാതെ പോയി? സിനിമയിലും, സ്‌റ്റേജിലും, പൊതുപരിപാടികളിലും താങ്കള്‍ പാടിയ പാട്ടുകള്‍ ആരെങ്കിലും ആസ്വദിക്കുന്നുണ്ടെങ്കില്‍ അവര്‍ അന്ധമായ ആരാധന മൂത്ത ഫാന്‍സോ, രക്തവ്യക്തി ബന്ധങ്ങളാല്‍ താങ്കള്‍ക്ക് ഉറ്റവരോ ആകാം. താങ്കളുടെ മറ്റു കഴിവുകളെ അംഗീകരിക്കുന്നവരും മൗനാനുവാദത്തിലൂടെ താങ്കളെ പ്രോത്സാഹിപ്പിച്ചിരിക്കാം. പ്രകൃതിയുടെ താളങ്ങളും, ലയങ്ങളും മനുഷ്യ മനസ്സില്‍ ഉണര്‍ത്തുന്ന […]
താങ്കളുടെ അഭിനയ മികവ് ആരും ചോദ്യം ചെയ്യില്ല. അതിനുള്ള അംഗീകാരമാണല്ലൊ താങ്കള്‍ക്കു ലഭിച്ച അവാര്‍ഡുകളും, ബഹുമതികളും. പക്ഷെ താങ്കള്‍ ഒരു ഗായകനല്ല എന്ന തിരിച്ചറിവ് എന്തുകൊണ്ട് താങ്കള്‍ക്കുണ്ടാകാതെ പോയി? സിനിമയിലും, സ്‌റ്റേജിലും, പൊതുപരിപാടികളിലും താങ്കള്‍ പാടിയ പാട്ടുകള്‍ ആരെങ്കിലും ആസ്വദിക്കുന്നുണ്ടെങ്കില്‍ അവര്‍ അന്ധമായ ആരാധന മൂത്ത ഫാന്‍സോ, രക്തവ്യക്തി ബന്ധങ്ങളാല്‍ താങ്കള്‍ക്ക് ഉറ്റവരോ ആകാം. താങ്കളുടെ മറ്റു കഴിവുകളെ അംഗീകരിക്കുന്നവരും മൗനാനുവാദത്തിലൂടെ താങ്കളെ പ്രോത്സാഹിപ്പിച്ചിരിക്കാം.
പ്രകൃതിയുടെ താളങ്ങളും, ലയങ്ങളും മനുഷ്യ മനസ്സില്‍ ഉണര്‍ത്തുന്ന അനുരണനങ്ങള്‍ ആണല്ലൊ സംഗീതത്തിന്റെ ആദിമ ഭാവം.താളമില്ലാതെ പ്രകൃതിയില്ല,സംഗീതമില്ലാത്ത മനുഷ്യരില്ല.എല്ലാ മനുഷ്യരും സംഗീതത്തെ സ്‌നേഹിക്കുന്നു, ഏകാന്തതയിലെങ്കിലും ഒന്നു പാടാന്‍ അവര്‍ മോഹിക്കുന്നു.മലയാളികളുടെ ഗാനാലാപനാസക്തി വെളിയില്‍ വരുന്ന അവസരമാണല്ലൊ മദിരോത്സവങ്ങള്‍.ഇവിടെ ഏതു പോത്തിനും ഗായകനാകാം.ഗായകനും, ശ്രോതാക്കളും ഉന്മാദികളാകയാല്‍ ഗായകനു ലജ്ജ തോന്നേണ്ട കാര്യമില്ല.ഉടുതുണിക്കു പോലും പ്രസക്തിയില്ലാതാകുമ്പോള്‍ സ്വര വൈരൂപ്യത്തില്‍ എന്തിനു ലജ്ജിക്കണം. ഉത്തരവാദപ്പെട്ട ഒരു കലാകാരന്‍ ഇങ്ങനെ ആകാന്‍ പാടില്ലല്ലൊ? പാട്ടുകാരനാകാന്‍ നിറുകയില്‍ നിയതിയുടെ വരയുമായ് ജനിക്കണം.അല്ലാത്തവര്‍ പാട്ട് ഭാര്യയും, കുട്ടികളും, സുഹൃത്തുക്കളും മാത്രമുള്ള സദസുകളില്‍ ഒതുക്കണം.പ്രശസ്‌തിയും, പണവും, അധികാരവുമുണ്ടെങ്കില്‍ ലജ്ജാരഹിതനായ ഏതൊരാള്‍ക്കും പാടാന്‍ വേദികള്‍ കിട്ടും. ?വാഹ്‌ജി വാഹ്? പറഞ്ഞ് പ്രോത്സാഹിപ്പിക്കാന്‍ ആളുകളുമുണ്ടാകും. കേരളത്തിലെ ഒരു സ്വകാര്യ ബാങ്കിന്റെ മേധാവി അധികാരത്തിലിരുന്നപ്പോള്‍ നാടു നീളെ നടന്നു പാടി കോള്‍മയിര്‍ കൊണ്ടു.ബാങ്കിന്റെ പരസ്യ ബജറ്റില്‍ കണ്ണുള്ള ചാനലുകള്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ തുടരെ പ്രക്ഷേപണം ചെയ്‌തു.
കഴിഞ്ഞ തലമുറയിലെ സ്യൂപ്പര്‍ സ്റ്റാറുകള്‍ (അങ്ങനെ ഒരു പദവി അന്നില്ലായിരുന്നു) സ്വപ്‌നാന്വേഷികള്‍ ആയിരുന്നു.മദ്യവും, സ്‌ത്രീയും,ദീനാനുകമ്പയും അവരുടെ സമ്പാദ്യമെല്ലാം കവര്‍ന്നെടുക്കുകയും, അവരുടെ മക്കള്‍ ഇന്നു നിത്യവൃത്തിക്കായ് വിയര്‍പ്പൊഴുക്കുകയും ചെയ്യുന്നു.താങ്കളുടെ തലമുറ ബൈബിളിലെ താലന്തുകളുടെ ഉപമയിലെ ബുദ്ധിമാനായ ഭൃത്യനെപ്പോലെ കിട്ടിയ പണമൊക്കെ ബിസിനസില്‍ നിക്ഷേപിച്ച് വര്‍ധിപ്പിക്കുന്നു.ഭരണ നേതൃത്വവുമായി തോളുരുമ്മി നില്‍ക്കുന്ന നിങ്ങള്‍ക്ക് റെയ്‌ഡുകളെ ഭയപ്പെടേണ്ട. സ്വര്‍ണവും,മദ്യവും, വട്ടിപ്പലിശയും എന്‍ഡോര്‍സ് ചെയ്യുവാന്‍ താങ്കള്‍ക്കുള്ള സ്വാതന്ത്ര്യം ചോദ്യം ചെയ്യാന്‍ ആര്‍ക്കാണ് അവകാശം?
അധികാരം കൈയാളുന്ന കശ്‌മലരുമായുള്ള അടുപ്പമായിരിക്കാം താങ്കളെ ദേശീയ ഗയിംസിന്റെ അരീനയില്‍ എത്തിച്ചതും, അപഹാസ്യനാക്കിയതും.അതിലെ കൊടുക്കല്‍ വാങ്ങലുകളെക്കുറിച്ച് എനിക്കു ബേജാറില്ല.രാഷ്ട്രീയക്കാര്‍ ഇടപെടുന്നതെന്തും ഇന്ന് കണ്ണില്‍ ചോരയില്ലാത്ത കച്ചവടങ്ങളാണല്ലൊ.ആ പരിപാടി പരമ ബോറാണെന്നു മനസ്സിലാക്കുവാനുള്ള കലാപാണ്‌ഠിത്യം തിരുവഞ്ചൂരിനൊഴികെ ആര്‍ക്കും ഉണ്ടാകും.താങ്കളുടെ പാട്ടും,പറയലും, ആട്ടവും അരോചകമായിരുന്നു.ലാലിസം എന്ന പേരില്‍ സ്വത്വം കച്ചവടം ചെയ്യാനിറങ്ങുമ്പോള്‍ കുറെക്കൂടി ബുദ്ധിയും,ശ്രദ്ധയും വേണ്ടിയിരുന്നു.ദേശീയ ഗയിംസില്‍ നിന്ന് അകന്നു നിന്നാല്‍ പോലും ഇതു താങ്കളുടെ സ്വപ്‌ന പദ്ധതിയാണല്ലൊ. ഇത്തരം തരം താണ ഒരു പരിപാടിയിലൂടെ നിത്യതയെ പുല്‍കാന്‍ മോഹിച്ച താങ്കളെയോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in