നില്‍ക്കുമോ നാം ഈ പെണ്‍കുട്ടിക്കൊപ്പം………?
തന്റെ സമ്മതമില്ലാതെ 17-ാം വയസ്സില്‍ ഒരു പാതി അറബിയെ നിക്കാഹ് കഴിക്കേണഅടി വരുകയും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കരിവേപ്പില പോലെ ഉപേക്ഷിക്കപ്പെടുകയും ചെയ്ത കൂട്ടിലങ്ങാടിയിലെ പെണ്‍കുട്ടിയുടെ ചോദ്യം പ്രബുദ്ധനെന്നു സ്വയം കരുതുന്ന മലയാളികളോട്. ഏതാനും ദിവസത്തെ സെന്‍സേഷന്‍ വാര്‍ത്തകള്‍ക്കുശേഷം നാം ആ പെണ്‍കുട്ടിക്കൊപ്പം നില്‍ക്കുമോ അതോ പുതിയ വാര്‍ത്തകള്‍ തേടി പോകുമോ എന്നതുതന്നെയാണ് ആ ചോദ്യം. തന്നെ പിച്ചിചീന്തിയവര്‍ക്കും അതിനു ഒത്താശ ചെയ്ത യത്തിംഖാന അധികൃതരുള്‍പ്പെടെയുള്ളവര്‍ക്കുമെതിരായി നിയമയുദ്ധം നടത്തുമെന്ന് കുട്ടി പറഞ്ഞിട്ടുണ്ട്. ഒപ്പം പഠിക്കുമെന്നും. എന്നാല്‍ ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ മാതാവ് തന്നെ […]
തന്റെ സമ്മതമില്ലാതെ 17-ാം വയസ്സില്‍ ഒരു പാതി അറബിയെ നിക്കാഹ് കഴിക്കേണഅടി വരുകയും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കരിവേപ്പില പോലെ ഉപേക്ഷിക്കപ്പെടുകയും ചെയ്ത കൂട്ടിലങ്ങാടിയിലെ പെണ്‍കുട്ടിയുടെ ചോദ്യം പ്രബുദ്ധനെന്നു സ്വയം കരുതുന്ന മലയാളികളോട്. ഏതാനും ദിവസത്തെ സെന്‍സേഷന്‍ വാര്‍ത്തകള്‍ക്കുശേഷം നാം ആ പെണ്‍കുട്ടിക്കൊപ്പം നില്‍ക്കുമോ അതോ പുതിയ വാര്‍ത്തകള്‍ തേടി പോകുമോ എന്നതുതന്നെയാണ് ആ ചോദ്യം. തന്നെ പിച്ചിചീന്തിയവര്‍ക്കും അതിനു ഒത്താശ ചെയ്ത യത്തിംഖാന അധികൃതരുള്‍പ്പെടെയുള്ളവര്‍ക്കുമെതിരായി നിയമയുദ്ധം നടത്തുമെന്ന് കുട്ടി പറഞ്ഞിട്ടുണ്ട്. ഒപ്പം പഠിക്കുമെന്നും. എന്നാല്‍ ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ മാതാവ് തന്നെ അനാഥാലയത്തിലാക്കിയ ആ കുട്ടിക്ക് അതിനു കഴിയുമോ? അവിടെയാണ് ചര്‍ച്ചകള്‍ക്കപ്പുറം എന്തു ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കേണ്ടത്. അല്ലെങ്കില്‍ പലപ്പോഴും സംഭവിക്കാറുള്ളപോലെ നിസ്സഹായരായ അവര്‍ക്ക് നക്കാപ്പിച്ച നല്‍കി കേസൊതുക്കാനുള്ള ശ്രമം നടക്കുമെന്നുറപ്പ്.
മുമ്പ് മലബാറിലെ അനവധി പെണ്‍ജീവിതങ്ങള്‍ തകര്‍ത്ത അറബിക്കല്യാണം തന്നെയാണ് നടന്നത്. പെണ്‍കുട്ടിയുടെ ജീവിതം തകര്‍ത്ത ആ കശ്മമലന്റെ മാതാവ് മലയാളിയാണെന്നത് നമ്മെ ലജ്ജിപ്പിക്കുന്നു. വിവാഹമാലോചിച്ചവരോട് പഠിക്കണമെന്ന് പറഞ്ഞ് താന്‍ കാലുപിടിച്ചെന്ന് പെണ്‍കുട്ടി പറയുന്നു. പ്ലസ്ടുവിന് കുട്ടിക്ക് 70 ശതമാനം മാര്‍ക്കുണ്ട്. എന്നാല്‍ അവളുടെ യാചന കേട്ടില്ല. എല്ലാവരും തന്റെ നിവൃത്തികേട് ചൂഷണം ചെയ്യുകയായിരുന്നു എന്നവള്‍ പറയുന്നു. വളര്‍ത്തികൊണ്ടുവന്ന് മാടുകളെ അറുക്കാന്‍ കൊടുക്കുന്നതുപോലെയാണ് അനാഥശാലക്കാര്‍ പെണ്‍കുട്ടിയോട് ചെയ്തത്.
നിക്കാഹ് കഴിച്ചത് അറബിയായതിനാല്‍ ഈ സംഭവം വാര്‍ത്തയായി. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ നിരന്തരമായി നടക്കുന്നുണ്ട്. ജീവിക്കാന്‍ യാതൊരു മാര്‍ഗ്ഗമോ കിടക്കാനിടമോ ഇല്ലാത്തവര്‍ക്കാണ് പല അനാഥാലയങ്ങളില്‍ നിന്നും കുട്ടികളെ വിവാഹം കഴിച്ചു കൊടുക്കുന്നത്. നാട്ടിലോ ഇവിടേയോ ഒരു തുണ്ട് ഭൂമി പോലുമില്ലാത്ത തമിഴര്‍ക്കും പെണ്‍കുട്ടികളെ വിവാഹം കഴിച്ചു കൊടുക്കുന്ന സ്ഥാപനങ്ങള്‍ നിരവധി. അതോടെ അവരുടെ ജീവിതം പെരുവഴിയിലാകും. പിന്നീട് തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ല എന്നാണ് അനാഥാലയ അധികൃതര്‍ പറയുക. കഴിഞ്ഞില്ല. മനോരോഗികള്‍ക്കും മദ്യപാനത്തിന് അടിമകളായവര്‍ക്കും മാറാരോഗികള്‍ക്കും വിവാഹം കഴിച്ചു കൊടുക്കുന്ന സംഭവങ്ങളും നിരവധി. മക്കളെ അങ്ങനെയെങ്കിലും രക്ഷപ്പെടുത്താന്‍ കഴിയുമോ എന്ന് മാതാപിതാതാക്കള്‍ ആലോചിക്കുമ്പോള്‍ ബലിയാടാകുന്നത് അനാഥരായ ഈ കുട്ടികളാണ്. ആദര്‍ശത്തിന്റെ മുഖംമൂടിയണിഞ്ഞാണ് പലപ്പോഴും ഇക്കൂട്ടര്‍ അനാഥാലയങ്ങലില്‍ എത്തുകയത്രെ.
തങ്ങളുടേതല്ലാത്ത കുറ്റം കൊണ്ട് അനാഥരായിപോയവരെ ഇത്തരത്തില്‍ ബലിയാടുകളാക്കാന്‍ ആരാണ് അനാഥാലയ അധികൃതര്‍ക്ക് അവകാശം നല്‍കുന്നത്? ഈ ചോദ്യത്തിനു മറുപരടി പറയാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in