നിറ്റാ ജലാറ്റിനില്‍ നിന്ന് നഷ്ടപരിഹാരം നേടണം.
കേരളത്തിലെ പാരിസ്ഥിതിക ജനകീയ സമരങ്ങള്‍ക്ക് മാതൃകയായി കാതിക്കുടത്തെ നിറ്റാ ജലാറ്റിന്‍ കമ്പനിക്കെതിരായ നാട്ടുകാരുടെ സമരം മാറുകയാണ്. ഒരു പ്രസ്ഥാനത്തിന്റേയും പിന്തുണയില്ലാതെ ആരംഭിച്ച സമരം പതുക്കെ പതുക്കെ ജനകീയമായി മാറുകയായിരുന്നു. കേരളത്തിലെ നിരവധി സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങളും പരിസ്ഥിതി സംഘടനകളും സമരത്തില്‍ അണിനിരന്നു. സമരം ശക്തിയാര്‍ജ്ജിച്ചതോടെ ഒഴിഞ്ഞു നില്‍ക്കാനോ എതിര്‍ക്കാനോ കഴിയാത്ത അവസ്ഥയിലാവുകയായിരുന്നു രാഷ്ട്രീയ പാര്‍ട്ടികളടക്കമുള്ള പ്രസ്ഥാനങ്ങള്‍. മനമില്ലാ മനസ്സോടെയാണെങ്കിലും അവരും സമരത്തെ എതിര്‍ക്കുന്ന നിലപാട് കയ്യൊഴിയുകയും ഓരോ പാര്‍ട്ടിയിലും ചില വിഭാഗങ്ങളെങ്കിലും പിറന്ന മണ്ണില്‍ ജീവിക്കാനുള്ള നാട്ടുകാരുടെ […]
കേരളത്തിലെ പാരിസ്ഥിതിക ജനകീയ സമരങ്ങള്‍ക്ക് മാതൃകയായി കാതിക്കുടത്തെ നിറ്റാ ജലാറ്റിന്‍ കമ്പനിക്കെതിരായ നാട്ടുകാരുടെ സമരം മാറുകയാണ്. ഒരു പ്രസ്ഥാനത്തിന്റേയും പിന്തുണയില്ലാതെ ആരംഭിച്ച സമരം പതുക്കെ പതുക്കെ ജനകീയമായി മാറുകയായിരുന്നു. കേരളത്തിലെ നിരവധി സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങളും പരിസ്ഥിതി സംഘടനകളും സമരത്തില്‍ അണിനിരന്നു. സമരം ശക്തിയാര്‍ജ്ജിച്ചതോടെ ഒഴിഞ്ഞു നില്‍ക്കാനോ എതിര്‍ക്കാനോ കഴിയാത്ത അവസ്ഥയിലാവുകയായിരുന്നു രാഷ്ട്രീയ പാര്‍ട്ടികളടക്കമുള്ള പ്രസ്ഥാനങ്ങള്‍. മനമില്ലാ മനസ്സോടെയാണെങ്കിലും അവരും സമരത്തെ എതിര്‍ക്കുന്ന നിലപാട് കയ്യൊഴിയുകയും ഓരോ പാര്‍ട്ടിയിലും ചില വിഭാഗങ്ങളെങ്കിലും പിറന്ന മണ്ണില്‍ ജീവിക്കാനുള്ള നാട്ടുകാരുടെ ഈ സമരത്തില്‍ അണിചേരുകയും ചെയ്തും. വിവിധ പ്രസ്ഥാനങ്ങളുടെ പല നേതാക്കളും സമരത്തിനു പിന്തുണയുമായി എത്തി. കമ്പനി പൂട്ടിയാല്‍ തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികള്‍ മാത്രമാണ് സമരത്തിന് എതിരു നില്‍ക്കുന്നത് . അത് സ്വാഭാവികമാണുതാനും.നാട്ടുകാര്‍ അവരേയും അണിനിരത്താനുള്ള നീക്കത്തിലാണിപ്പോള്‍.
കമ്പനി പൂട്ടാനാവശ്യപ്പെട്ട് അന്തിമസമരത്തിലാണ് ഇപ്പോള്‍ നാട്ടുകാര്‍. കമ്പനി പൂട്ടും വരെ അനശ്ചിതകാല നിരാഹാരമാണ് ആക്ഷന്‍ കൗണ്‍സില്‍ ആരംഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സമരത്തിനു വന്‍പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. പുറത്തുനിന്നു വരുന്നവരെ തീവ്രവാദികളായി ആക്ഷേപിക്കുന്ന തതന്ത്രമാണ് അധികൃതരും കമ്പനി മാനേജ്‌മെന്ഞരും യൂണിയന്‍ നേതാക്കളും പിന്തുടരുന്നത്. എന്നാല്‍ അത്തരം കുപ്രചരണം കൊണ്ട് സമരത്തെ തകര്‍ക്കാനാവില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത് ഞങ്ങളുടെ അവസാന ഘട്ട സമരമാണെന്നവര്‍ ആവര്‍ത്തിക്കുന്നു. ഒരു നാടും ജനതയും പുഴയും വംശനാശത്തിന്റെ വക്കിലാണ്. മറ്റൊരു വഴിയും ഞങ്ങള്‍ക്കില്ല. പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക.
അധികാരവികേന്ദ്രീകരണത്തെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുമ്പോഴും മറക്കാനാത്ത ഒരു വസ്തുത കാതിക്കുടത്തുണ്ട്. കാടുകുറ്റി പഞ്ചായത്ത് കഴിഞ്ഞ 3 വര്‍ഷമായി കമ്പനിക്ക് പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നല്‍കിയിട്ടില്ല. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പരിരക്ഷയിലാണ് കമ്പനിയുടെ ജനദ്രോഹം നിര്‍ബാധം തുടരുന്നത്. ഇടക്കാല ഉത്തരവിന്റെ കാലാവധിയാകട്ടെ ജൂണ്‍ 30ന് തീര്‍ന്നിരുന്നു.
സര്‍ക്കാര്‍ ഭൂമിയിലൂടെയും സ്വകാര്യഭൂമിയിലൂടെയും ഒന്നര കി.മീ. നീളത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഭീമാകാരമായ കോണ്‍ക്രീറ്റ് കുഴലിലൂടെയാണ് കമ്പനി രാസവിഷ മാലിന്യങ്ങള്‍ ചാലക്കുടി പുഴയിലേക്ക് തള്ളുന്നത്. ഈ വിഷം കലക്കിയ വെള്ളമാണ് ഏഴു പുഴയോര പഞ്ചായത്തുകളിലെ ജനങ്ങള്‍ കുടിച്ചു കൊണ്ടിരിക്കുന്നത്. ഈ വെള്ളം ശുദ്ധമാണെന്ന അവകാശവാദങ്ങളെല്ലാം തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ട്. മത്സ്യങ്ങല്‍ ചത്തുപൊങ്ങുന്നത് ഇവിടെ നിത്യ സംഭവമാണ്. വെള്ളം എന്നത് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി മാറിയിരിക്കുന്ന കാലത്താണ് ഒരു പുഴയെ ഇങ്ങനെ നശിപ്പിക്കുന്നത്. പ്രകൃതി വിഭവങ്ങളുടെ അവകാശം ആര്‍ക്കാണ് എന്ന ചോദ്യം ഇവിടെ വീണ്ടും ഉയരുന്നു. കാതിക്കുടത്തിന്റെ ആകാശമാകട്ടെ ശ്വാസം മുട്ടിപ്പിക്കുന്നതും ദുര്‍ഗന്ധം നിറഞ്ഞതുമാണ്. ക്യാന്‍സര്‍ രോഗികളുടേയും ആസ്മ രോഗികളുടേയും കമ്മ്യൂണായി മാറിയിരിക്കുന്നു ഇവിടം. ഒപ്പം അതിരൂക്ഷമായ മണവും.
കമ്പനിയില്‍ പണിയെടുക്കുന്ന തൊഴിലാളികളില്‍ 30-40% പേര്‍ ഇന്ന് രോഗങ്ങളുടെ പിടിയിലാണ്.എന്നിട്ടും പ്രശ്‌നത്തെ വിശാലമായ അര്‍ത്ഥത്തില്‍ അവര്‍ കാണുന്നില്ല. സമാനമായ രീതിയില്‍ മാവൂരിലുണ്ടായത് ആവര്‍ത്തിക്കാതെ മാനേജ്‌മെന്റില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങി കമ്പനി പൂട്ടാനാവശ്യപ്പെടുകയാണ് സാമൂഹ്യപ്രതിബദ്ധതയുള്ള തൊഴിലാളികളും അവരുടെ നേതാക്കളും ചെയ്യേണ്ടത്. ആ ആവശ്യത്തെ നാട്ടുകാര്‍ പിന്തുണക്കും. എന്നാല്‍ മാനേജ്‌മെന്റിനുവേണ്ടി നനാട്ടുകാരെ മര്‍ദ്ദിക്കാന്‍പോലും അവര്‍ തയ്യാറായി എന്നത് തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയത്തെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന കേരളത്തിനു എത്രയോ അപമാനമാണ്.
നിറ്റാ ജലാറ്റിന്‍ കമ്പനി ഒരു ദിവസം, ഒരലക്ഷത്തി നാല്പ്പതിനായിരം ലിറ്റര്‍ ഹൈഡ്രോക്ലോറിക്ക് ആസിഡ്, 150 ടണ്‍ മൃഗ എല്ലുകള്‍, 2 കോടിലിറ്റര്‍ ജലം അസംസ്‌കൃത വസ്തുക്കളായി ഉപയോഗിക്കുന്നു. ഏതാണ്ട് 160 പേരാണ് വിടെ ജോലി ചെയ്യുന്നത്. എതു രീതിയില്‍ നോക്കിയാലും ഇത് ഭീകരമായ നഷ്ടത്തിന്റെ കണക്കാണ്. ഇതുവരെ നടത്തിയ പരിസ്ഥിതി നശീകരണത്തിന്റെ നഷ്ടപരിഹാരം കൂടി വാങ്ങിയേ കമ്പനിയെ കെട്ടുകെട്ടിക്കാവൂ എന് ആവശ്യവും സജീവമായി ഉയര്‍ന്നിട്ടുണ്ട്. അല്ലെങ്കില്‍ മാവൂരും പ്ലാച്ചിമടയുമായിരിക്കും ആവര്‍ത്തിക്കുക.
കെ.എസ്.ഐ.ഡി.സിക്ക് ചെറിയ ഓഹരിയുണ്ടെങ്കിലും ജപ്പാനീസ് ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് നിറ്റാ ജലാറ്റിന്‍. മൃഗങ്ങളുടെ അസ്ഥിയില്‍നിന്ന് ഉല്പാദിപ്പിക്കുന്ന ഒസീനാണ് കമ്പനിയുടെ ഉല്പന്നം. ആയിരകണക്കിന് ടണ്‍ എല്ലാണ് അതിനുവേണ്ടി ദിവസവും ഉപയോഗിക്കുന്നത്. ജലാറ്റിന്‍ ഉണ്ടാക്കാന്‍ വേണ്ടി ഒസീന്‍ ജപ്പാനിലേക്ക് കൊണ്ടുപോകുന്നു. ഇവിടെ നിന്നുള്ള ഒസീന്‍ ഉപയോഗിച്ച് കാക്കനാട്ടും ജലാറ്റിന്‍ നിര്‍മ്മാണം നടക്കുന്നുണ്ട്. എല്ലിലെ പ്രോട്ടീന്റെ അംശമാണ് വാസ്തവത്തില്‍ ഒസീന്‍. എല്ലില്‍ നിന്ന് മജ്ജയും മറ്റും നീക്കം ചെയ്താണ് ഒസീന്‍ ഉണ്ടാക്കുന്നത്. അതിനുവേണ്ടി മുഖ്യമായും ഉപയോഗിക്കുന്നത് ഹൈഡ്രോക്ലോറിക് ആസിഡ്. പിന്നെ വെള്ളവും. ഈ പ്രക്രിയയിലെ അവശിഷ്ടങ്ങളായ മജ്ജയും ആസിഡിന്റെ അംശങ്ങളും മറ്റു രാസവസ്തുക്കളും ചാലക്കുടി പുഴയിലേക്ക് തന്നെ തള്ളുകയാണ്. പുഴയിലെ വെള്ളത്തില്‍ ആസിഡിന്റേയും മെര്‍ക്കുറിയുടെയും അംശം വ്യാപകമാണ്. ഇതുമൂലം പുഴയിലെ ഓക്‌സിജന്റെ അളവു കുറയുന്നു. ജില്ലയില്‍ കൊടുങ്ങല്ലൂര്‍ വരെയുള്ള ലക്ഷകണക്കിനു ജനങ്ങള്‍ കുടിക്കാനും കൃഷിക്കും ആശ്രയിക്കുന്നത് ചാലക്കുടി പുഴയെയാണ്. പുഴയിലെ മാത്രമല്ല, സമീപത്തെ കിണറുകളിലെയും വെള്ളം മലിനമാണെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.
പോലീസ് നടത്തിയ അതിരൂക്ഷമായ ലാത്തി ചാര്‍ജ്ജ് സമരത്തെ സഹായിക്കുകയാണ് ചെയ്തത്. മനമില്ലാ മനസ്സോടെയാണെങ്കിലും സിപിഎമ്മിനുപോലും സമരത്തിനിറങ്ങേണ്ടിവന്നു. വി എസ് സ്ഥലം സന്ദര്‍ശിച്ചു. ട് എന്‍ പ്രതാപന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം സമരത്തിലുണ്ട്. യുഡിഎഫ് ഭരിക്കുന്ന ഗ്രാമപഞ്ചായത്തും തങ്ങളുടെ നിലപാട് ശക്തമാക്കിയിട്ടുണ്ട്.
സമരത്തിന് എതിരു നില്‍ക്കുന്ന അവശേഷിക്കുന്ന ശക്തികളും ഒന്നിച്ചണി നിരക്കുകയാണ് ഇപ്പോള്‍ വേണ്ടത്. പാരിസ്ഥിതിക നശീകരണത്തിനും തെ#ാഴിലാളികള്‍ക്കുമുള്ള നഷ്ടപരിഹാരം നേടിയെടുത്ത് നിറ്റാ ജലാറ്റിന് കാതിക്കുടത്തുനിന്ന് എന്നന്നേക്കുമായി വിട നല്‍കാന്‍. അതിനുള്ള ആര്‍ജ്ജവം അവര്‍ക്കുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in