നര്‍മ്മദ വിളിക്കുന്നു, മേധയും…
പ്രൊഫ കുസുമം ജോസഫ് മഹാരാഷ്ട്രയിലെ ബഡ്വാനി ഗ്രാമത്തിലൂടെ നര്‍മ്മദ നദി നിറഞ്ഞൊഴുകുന്നു. നീളം കൂടിയ പാലത്തില്‍ ഇടയ്ക്കിടയ്ക്കു് സ്ത്രീകളും പുരുഷന്മാരും തൊഴുതുനില്ക്കുന്നത് കാണാം. പൂവ് നദിയിലേക്കിടുന്നവര്‍ , കൂട്ടിപ്പിടിച്ച് കത്തിച്ച ചന്ദനത്തിരി ഉഴിയുന്നവര്‍. അവര്‍ പ്രാര്‍ത്ഥിക്കുന്നത് നര്‍മ്മദാനദിയോടാണ്. അവരുടെ നര്‍മ്മദാമയ്യ .നമാമി നര്‍മ്മദാ മയ്യ എന്നെഴുതിയ ചെറുതും വലുതുമായ ബോര്‍ഡുകള്‍ ഗ്രാമത്തില്‍ അനവധി ജീവിതത്തെ നട്ടുനനച്ച ഈ പ്രവാഹം മനുഷ്യാപരാധത്താല്‍ തീരവാസികളുടെ വേദനയാകുന്നു നര്‍മ്മദാ തടത്തിലെ നാല്‍പ്പതിനായിരം കുടുംബങ്ങള്‍ ജൂലൈ 31ന് മുന്‍പ് ഒഴിഞ്ഞു പോകണം എന്ന് […]
മഹാരാഷ്ട്രയിലെ ബഡ്വാനി ഗ്രാമത്തിലൂടെ നര്‍മ്മദ നദി നിറഞ്ഞൊഴുകുന്നു. നീളം കൂടിയ പാലത്തില്‍ ഇടയ്ക്കിടയ്ക്കു് സ്ത്രീകളും പുരുഷന്മാരും തൊഴുതുനില്ക്കുന്നത് കാണാം. പൂവ് നദിയിലേക്കിടുന്നവര്‍ , കൂട്ടിപ്പിടിച്ച് കത്തിച്ച ചന്ദനത്തിരി ഉഴിയുന്നവര്‍.
അവര്‍ പ്രാര്‍ത്ഥിക്കുന്നത് നര്‍മ്മദാനദിയോടാണ്. അവരുടെ നര്‍മ്മദാമയ്യ .നമാമി നര്‍മ്മദാ മയ്യ എന്നെഴുതിയ ചെറുതും വലുതുമായ ബോര്‍ഡുകള്‍ ഗ്രാമത്തില്‍ അനവധി
ജീവിതത്തെ നട്ടുനനച്ച ഈ പ്രവാഹം മനുഷ്യാപരാധത്താല്‍ തീരവാസികളുടെ വേദനയാകുന്നു
നര്‍മ്മദാ തടത്തിലെ നാല്‍പ്പതിനായിരം കുടുംബങ്ങള്‍ ജൂലൈ 31ന് മുന്‍പ് ഒഴിഞ്ഞു പോകണം എന്ന് മഹാരാഷ്ട്ര സര്‍ക്കാരും സുപ്രീം കോടതിയും .ജൂലൈ 31നു ശേഷവും ഒഴിയാത്തവരെ ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കാനാണ് നിര്‍ദ്ദേശം.
സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഉയരം 122 മീറ്ററില്‍ നിന്ന് 139 മീറ്ററിലേക്ക് ഉയര്‍ത്താനുള്ള ശ്രമത്തിലാണ് ഗുജറാത്ത് സര്‍ക്കാര്‍.മുമ്പ് കൂടിയൊഴിഞ്ഞു പോകേണ്ടി വന്നവരുടെ പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കപ്പെട്ടിട്ടില്ല.
പുനരധിവാസ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായിട്ടില്ല എന്നു മാത്രമല്ല തുടങ്ങിയിട്ടേയുള്ളൂ. അതു തന്നെ കമ്പി ക്കാലില്‍ തകരഷീറ്റ് വെച്ച് വശങ്ങളും തകരം കൊണ്ടു മറക്കുകയാണ്. ഇത്തരം ഷെഡ്ഡൂകളുടെ നീണ്ട നീണ്ട നിരകള്‍ വിവിധ ഇടങ്ങളിലായി നിര്‍മ്മാണത്തിലാണ്.തറയില്ലാത്തവയാണു് പലതും.കറന്റില്ല, വെള്ളമില്ല ,റോഡില്ല ,ആശുപത്രിയില്ല ,സ്‌കൂളില്ല.
പുനരധിവാസ കേന്ദ്രങ്ങള്‍ പൂര്‍ണ്ണ സജ്ജമാണെന്ന പച്ചക്കളം സത്യപ്രസ്താവനയായി സര്‍ക്കാരുദ്യോഗസ്ഥര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചാണ് ഇത്തരത്തിലൊരു വിധി നേടിയെടുത്തത്.
അമ്മമാര്‍ ചോദിക്കുന്നു, ഞങ്ങള്‍ പോകുമ്പോള്‍ മക്കള്‍ ടെ സ്‌കൂള്‍ എന്ത് ചെയ്യും? ഞങ്ങളുടെ ദൈവങ്ങളെ എന്തു ചെയ്യണം?
കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന കൃഷിയിടം ജലസമാധിയാവുന്നത് ചിന്തിക്കാനാവില്ല. മുക്കാലും ഭക്ഷ്യവിളകള്‍ .കൃഷിയുടെ തുടക്കസമയമാണ്. ചോളവും കരിമ്പും പച്ചമുളകും വെണ്ടയും വഴുതനയും സാലഡ് വെള്ളരിയും പാവലും മുരിങ്ങയും … ഇല്ലാത്തതെന്ത്? ഇടക്ക് ഏക്കറുകണക്കിന് പരുത്തി കൃഷിയും .ചെറുതയ്ക്കളുടെ ഇടയില്‍ മഴ കൊണ്ട് കുതിര്‍ന്ന മണ്ണ് കറുത്ത് കിടക്കുന്നുണ്ട്.
എല്ലാം ജലത്തിനടിയിലേക്ക് ആണ്ടു പോകും. പതിനായിരത്താണ്ടിന്റെ ചരിത്രമുള്ള നദീതട സംസ്‌കൃതി, ജീവിതങ്ങള്‍ ..
മേധാ പട്കര്‍ പറയുന്നു ,ഇത് വെള്ളത്തിനോ വൈദ്യുതിക്കോ വേണ്ടിയുള്ള തിരക്കല്ല. ഇത് ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള തത്രപ്പാടാണ്. അണക്കെട്ടിലെ വെള്ളം ഓരോ ദിവസവും 30 ലക്ഷം ലിറ്റര്‍ കോള കമ്പനിക്കും 60 ലക്ഷം ലിറ്റര്‍ കാറ് കമ്പനിക്കുമാണു് കൊടുക്കുന്നത്. സാധാരണക്കാരന്റെയും ദരിദ്രന്റെയും ജീവിതം വഴിയാധാരമാക്കി കോര്‍പ്പറേറ്റുകളുടെ സാമ്രാജ്യ വാഴ്ചക്ക് അവസരമൊരുക്കുകയാണ്.
ലോകം മുഴുവന്‍ വന്‍ ഡാാമുകള്‍ക്ക് എതിരെ ചിന്തിക്കുന്ന കാലത്ത് മനുഷ്യരെയും മൃഗങ്ങളെയും വൃക്ഷങ്ങളെയും വിഴുങ്ങാന്‍ പാകത്തിന് ഡാമിന്റെ ഉയരം കൂട്ടി രസിക്കുകയാണ് ഭരണാധികാരികള്‍.
രോഷത്തിന്റെയും ദു:ഖത്തിന്റെയും തീഷ്ണതയില്‍ വീടുവിട്ടു പോകാന്‍ തങ്ങള്‍ തയ്യാറല്ല എന്ന് നര്‍മ്മദാ തടത്തിലുള്ളവര്‍ പ്രഖ്യാപിക്കുന്നു.
നമ്മുടെ ഐക്യദാര്‍ഢ്യം അവര്‍ പ്രതീക്ഷിക്കുന്നു . അതാണു് അവരുടെ കരുത്താവേണ്ടത്. നര്‍മ്മദ നമ്മെ വിളിക്കുന്നു ….. മേധയും …
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in