ധാര്‍മ്മികരോഷം മാത്രം പോര മിസ്റ്റര്‍ ഒബാമ…
ലോകപോലീസാണ് തങ്ങളെന്നാണല്ലോ അമേരിക്കയുടെ ഭാവം. എവിടെ അനീതി നടന്നാലും ഇടപെടാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് അമേരിക്ക കരുതുന്നു. കരുതുക മാത്രമല്ല, എത്രയോ രാജ്യങ്ങളില്‍ അമേരിക്ക ഇടപെട്ടു. എത്രയോ അട്ടിമറികള്‍ നടത്തി. എത്രയോ രാഷ്ട്രത്തലവന്മാരെ ഇല്ലതാക്കി. എത്രയോ നിരപരാധികളെ കൊന്നൊടുക്കി. എത്രയോ സ്വന്തം പട്ടാളക്കാരെ ബലി കൊടുത്തു. പാലസ്റ്റീന്‍ ജനതക്കെതിരെ കടന്നാക്രമണങ്ങള്‍ നടത്തുന്ന ഇസ്രായേലിനും മറ്റും എത്രയോ കാലമായി സംരണം നല്‍കുന്നു. തങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് ഭയന്ന് ഒരു കാലത്ത് സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളെ അക്രമിച്ചു. ഇപ്പോള്‍ മുസ്ലിം രാഷ്ട്രങ്ങളെ അക്രമിക്കുന്നു. ലോകപോലീസാകാനുള്ള […]
ലോകപോലീസാണ് തങ്ങളെന്നാണല്ലോ അമേരിക്കയുടെ ഭാവം. എവിടെ അനീതി നടന്നാലും ഇടപെടാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് അമേരിക്ക കരുതുന്നു. കരുതുക മാത്രമല്ല, എത്രയോ രാജ്യങ്ങളില്‍ അമേരിക്ക ഇടപെട്ടു. എത്രയോ അട്ടിമറികള്‍ നടത്തി. എത്രയോ രാഷ്ട്രത്തലവന്മാരെ ഇല്ലതാക്കി. എത്രയോ നിരപരാധികളെ കൊന്നൊടുക്കി. എത്രയോ സ്വന്തം പട്ടാളക്കാരെ ബലി കൊടുത്തു. പാലസ്റ്റീന്‍ ജനതക്കെതിരെ കടന്നാക്രമണങ്ങള്‍ നടത്തുന്ന ഇസ്രായേലിനും മറ്റും എത്രയോ കാലമായി സംരണം നല്‍കുന്നു. തങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് ഭയന്ന് ഒരു കാലത്ത് സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളെ അക്രമിച്ചു. ഇപ്പോള്‍ മുസ്ലിം രാഷ്ട്രങ്ങളെ അക്രമിക്കുന്നു.
ലോകപോലീസാകാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് അമേരിക്ക കരുതുന്നു. അതുകൊണ്ടാണ് അമേരിക്ക നടത്തുന്ന അക്രമങ്ങള്‍ ശരിയും അമേരിക്കക്കെതിരായ അക്രമങ്ങള്‍ ഭീകരതയുമായി മാറുന്നത്. മാധ്യമങ്ങളും സിനിമകളും വിവിധ രാഷ്ട്രങ്ങളിലെ സര്‍ക്കാരുകളും മറ്റും വഴി അതിനൊരു സമ്മതി ഉണ്ടാക്കാനും അമേരിക്കക്ക് കഴിയുന്നു. യു എന്‍ പോലും അവരുടെ കൈപിടിയിലാണ്.
എന്നാല്‍ ഇതാ ഒബാമക്കു തന്നെ തന്റെ രാജ്യത്ത് ഏറ്റവും മ്ലേച്ഛമായ സംഭവങ്ങള്‍ നടക്കുന്നതായി സമ്മതിക്കേണ്ടി വരുന്നു. അമേരിക്കയില്‍ ഇപ്പോഴും വര്‍ണവിവേചനം നടക്കുന്നതായി ഒബാമ പറയുന്നു. 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് താനും വംശവെറിയുടെ ഇരയായിരുന്നെന്നും ഇപ്പോഴും അത് തുടരുന്നതായും ഒബാമ വെളിപ്പെടുത്തുന്നു.
2012 ല്‍ നിരായുധനും കറുത്ത വര്‍ഗക്കാരനുമായ ട്രിവിയോണ്‍ മാര്‍ട്ടിന്‍ വെടിയേറ്റ് കൊല്ലപ്പെട്ട കേസിലെ പ്രതി ജോര്‍ജ് സിമ്മര്‍മാനെ ഫ്‌ളോറിഡയിലെ കോടതി കഴിഞ്ഞാഴ്ച വെറുതെ വിട്ടിരുന്നു.
ഇതുമായി ബന്ധപ്പെട്ടായിരുന്നു ഒബാമയുടെ പ്രതികരണം. ട്രയോണിന്റെ കുടുംബത്തോടുള്ള ദു:ഖം താന്‍ അറിയിക്കുകയാണെന്നും 35 വര്‍ഷം മുമ്പ് താനും ട്രയോണ്‍ മാര്‍ട്ടിനായിരുന്നു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വീടിനു പുറത്തിറങ്ങുമ്പോള്‍ കറുത്ത വര്‍ഗക്കാരനായതിന്റെ പേരില്‍ നിരവധി പീഡനങ്ങള്‍ തനിക്കു നേരിടേണ്ടിവന്നിട്ടുണ്ട്. കറുത്ത വര്‍ഗക്കാരനൊപ്പം ലിഫ്റ്റില്‍ കയറുന്ന വെളുത്തവര്‍ മൂക്ക് പൊത്തി നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. ഇപ്പോഴും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. വര്‍ണ വിവേചനം നിര്‍മാര്‍ജനം ചെയ്യുന്നതില്‍ വിജയിച്ചോ എന്ന് ഓരോ അമേരിക്കനും ആത്മപരിശോധന നടത്തണം. സിമ്മര്‍മാന്റെ സ്ഥാനത്ത് ഒരു കറുത്ത വര്‍ഗക്കാരനായിരുന്നെങ്കില്‍ വിധി മറ്റൊന്നാകുമായിരുന്നു. വര്‍ണവിവേചനത്തെ കുറിച്ച് പുനരാലോചന വേണമെന്നും ഒബാമ പറഞ്ഞു..
തീര്‍ച്ചയായും ഒബാമക്ക് ഇത്തരം വിഷയങ്ങള്‍ കൃത്യമായി മനസ്സിലാകും. നല്ലത്. എന്നാല്‍ പ്രായോഗികമായി എന്തു ചെയ്യുമെന്നാണ് കാണേണ്ടത്. രാജ്യത്തിനകത്തെ വര്‍ണ്ണവിവേചനത്തോടൊപ്പം അമേരിക്ക മറ്റു രാഷ്ട്രങ്ങളോട് നടത്തുന്ന വര്‍ണ്ണവിവേചനത്തിനും കടിഞ്ഞാണിടണം. അതിനു നേതൃത്വം നല്‍കാന്‍ ഒബാമക്കു കഴിയുമോ എന്നാണ് ലോകം നോക്കുന്നത്. അതില്ലെങ്കില്‍ ഈ ധാര്‍മ്മികരോഷം കൊണ്ട് ഒരു ഗുണവുമുണ്ടാകില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
sivasankaran.mudavath
July 21, 2013 at 2:03 pm
നല്ല പ്രതികരണം.ഇന്നും നീതിനിഷേധങൾ ഈ രാജ്യത്ത് സുലഭ്മായി നടക്കുന്നു.ഞാൻ ഒരുമാസമായി മകന്റെ കൂടെ കലിഫോറ്ണിയയിൽ.ഒരു തിയേറ്ററിൽനിന്നും ക്രിപാൺ ധരിച്ചതിന്റെ പേരിൽ സിക്കുകാരനെ കുടുംബസഹിതം തിയേറ്ററിൽ നിന്നും ഇറക്കിവിട്ടു.അബ്രഹാം ലിങ്കന്റേയും മാർട്ടിൻലൂതർ കിങിന്റേയും നാട്ടിൽ നടക്കുന്ന ഇത്തരം നെറികേടുകൾക്കെതിരെ ശബ്ദിക്കുന്ന നാവുകൾക്ക് അഭിവാദനം.