ദേവയാനി : കേസുവേണം – നയതന്ത്ര പരിരക്ഷയും

.ഏറെവിവാദമായ ദേവയാനി ഖോബ്രഗഡെ സംഭവം പുതിയ വഴിത്തിരിവിലാണ്. വിസയില്‍ തെറ്റായ വിവരം നല്‍കിയെന്ന കേസില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെയ്‌ക്കെതിരെ അമേരിക്കന്‍ കുറ്റം ചുമത്തി. തുടര്‍ന്ന് ദേവയാനി ഇന്ത്യയിലേയ്ക്ക് യാത്ര തിരിച്ചു. ദേവയാനിക്ക് ഇന്ത്യ നല്‍കിയ പൂര്‍ണ നയതന്ത്ര പരിരക്ഷ അംഗീകരിച്ചാണ് അമേരിക്ക അവര്‍ക്ക് യാത്രാനുമതി നല്‍കിയത്. ദേവയാനിയെ ഇന്ത്യയിലേയ്ക്ക് സ്ഥലംമാറ്റിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതിനിടെ കരാര്‍ പ്രകാരമുള്ള ശമ്പളം നല്‍കാതെയും വിശ്രമം അനുവദിക്കാതെയും ദേവയാനി കൊബ്രഗഡെ തന്നെ കൊണ്ട് ജോലി ചെയ്യിപ്പച്ചതായി സംഗീത […]

.00201_547125ഏറെവിവാദമായ ദേവയാനി ഖോബ്രഗഡെ സംഭവം പുതിയ വഴിത്തിരിവിലാണ്. വിസയില്‍ തെറ്റായ വിവരം നല്‍കിയെന്ന കേസില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെയ്‌ക്കെതിരെ അമേരിക്കന്‍ കുറ്റം ചുമത്തി. തുടര്‍ന്ന് ദേവയാനി ഇന്ത്യയിലേയ്ക്ക് യാത്ര തിരിച്ചു. ദേവയാനിക്ക് ഇന്ത്യ നല്‍കിയ പൂര്‍ണ നയതന്ത്ര പരിരക്ഷ അംഗീകരിച്ചാണ് അമേരിക്ക അവര്‍ക്ക് യാത്രാനുമതി നല്‍കിയത്. ദേവയാനിയെ ഇന്ത്യയിലേയ്ക്ക് സ്ഥലംമാറ്റിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതിനിടെ കരാര്‍ പ്രകാരമുള്ള ശമ്പളം നല്‍കാതെയും വിശ്രമം അനുവദിക്കാതെയും ദേവയാനി കൊബ്രഗഡെ തന്നെ കൊണ്ട് ജോലി ചെയ്യിപ്പച്ചതായി സംഗീത റിച്ചാര്‍ഡ് പറഞ്ഞു. ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ ആവശ്യമായ സമയം ലഭിച്ചിരുന്നില്ല. കുടുംബത്തെ സഹായക്കാനാണ് അമേരിക്കയില്‍ ജോലിക്ക് വന്നത്. വീട്ടുജോലി ചെയ്യുന്നതിനിടെ അസുഖം ബാധിച്ചു. ഇതേതുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചെങ്കിലും ദേവയാനി അനുവദിച്ചില്ല. ദേവയാനിക്കെതിരെ സംഗീത റിച്ചാര്‍ഡ് നടത്തുന്ന പരസ്യ പ്രസ്താവനയാണിത്.
വിസയില്‍ തെറ്റായ വിവരം നല്‍കിയെന്നാരോപിച്ച് ഡിസംബര്‍ 12നാണ് യു.എസ്സിലെ ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറലായിരുന്ന ദേവയാനി ഖോബ്രഗഡെ അറസ്റ്റിലായത്. 15 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് യു.എസ്. അറ്റോര്‍ണി പ്രീത് ഭരാര ദേവയാനിക്കെതിരെ ചുമത്തിയത്. ദേഹപരിശോധനയ്ക്ക് വിധേയയാകേണ്ടിവന്ന ദേവയാനി രണ്ടരലക്ഷം യു.എസ്. ഡോളറിന്റെ ബോണ്ടിനാണ് ജാമ്യം നേടിയത്. ദേവയാനിയെ നഗ്നയായി പരിശോധിച്ചു എന്ന റിപ്പോര്‍ട്ടാണ് സംഭവത്തെ ഏറെ തീഷ്ണമാക്കിയത്. അങ്ങനെയുണ്ടായില്ല എന്ന് പിന്നീട് അമേരിക്ക വ്യക്തമാക്കിയിരുന്നു. എങ്കിലും ഇന്ത്യയു.എസ് ബന്ധം മുന്‍പൊന്നുമില്ലാത്തവിധം വഷളായി. ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ യു.എസ്. എംബസ്സി ഉദ്യോഗസ്ഥര്‍ക്കുള്ള നയതന്ത്ര പരിരക്ഷ പിന്‍വലിച്ച ഇന്ത്യ എംബസിയിലെ വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും ഉത്തരവിട്ടിരുന്നു. ഗതാഗത നിയമം തെറ്റിക്കുന്ന എംബസിയുടെ വാഹനങ്ങള്‍ ഇനിമുതല്‍ പിഴയീടാക്കുമെന്നും ഇന്ത്യ അറിയിച്ചിരുന്നു. ഇതിനിടെ യു.എസ്. ഊര്‍ജ സെക്രട്ടറി ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കുകയും ചെയ്തു.
എല്ലാ സംഭവങ്ങള്‍ക്കും ഒരുപാട് വശങ്ങള്‍ കാണും. ഈ വിഷയവും അങ്ങനെതന്നെ. സംഗീത റിച്ചാര്‍ഡിനോട് ദേവയാനി പെരുമാറിയ രീതി തെറ്റാണ്. അതിന് അവര്‍ക്ക് ശിക്ഷ ലഭിക്കണം. അതില്‍ മറിച്ചൊരഭിപ്രായം ആര്‍ക്കെങ്കിലുമുണ്ടെന്ന് തോന്നുന്നില്ല. കേസ് മുന്നോട്ടുപോകണം. എന്നാല്‍ അതുപോലെ തന്നെ പ്രധാനമാണ് അവര്‍ക്കു നിലനില്‍ക്കുന്ന നയതന്ത്ര പരിരക്ഷ. മറുവശത്ത് ലോകപോലീസായ അമേരിക്കയാണെന്ന് കരുതി നയതന്ത്ര പരിരക്ഷക്കെതിരെ സംസാരിക്കുന്നതും ശാരീരിക പരിശോധന നടത്തിയിട്ടുണ്ടെങ്കില്‍ അതിനേയും ന്യായീകരിക്കുന്നതിനു കാരണം നമ്മുടെ മാനസികാടിമത്തമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply