തൊവരിമല ഭൂമിയില്‍ ഭൂസമരസമിതി അവകാശം സ്ഥാപിച്ചു

എം.പി.കുഞ്ഞിക്കണാരന്‍ വയനാടിന്റെ സമര ചരിത്രത്തില്‍ പുതിയ മുന്നേറ്റങ്ങള്‍ക്ക് തുടക്കമിട്ടു കൊണ്ട് കൃഷിഭൂമിക്കും പാര്‍പ്പിടത്തിനും വേണ്ടി ഭൂരഹിതരുടെ കരുത്തുറ്റ പ്രക്ഷോഭം. തൊവരിമല ഭൂമിയില്‍ നൂറ് കണക്കിന് ആദിവാസി സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരത്തോളം ഭൂരഹിത കുടുബങ്ങള്‍ ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ അവകാശം സ്ഥാപിച്ചുകൊണ്ട് കുടില്‍ കെട്ടി സമരമാരംഭിച്ചു. തൊവരിമലയില്‍ 1970 ല്‍ അച്ചുത മേനോന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തി ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ നിന്നും തിരിച്ചുപിടിച്ച നൂറില്‍ പരം ഹെക്ടര്‍ വരുന്ന മിച്ചഭുമിയിലാണ് ഭൂസമരസമിതിയുടെ നേതൃത്വത്തില്‍ ഭൂസമരമാരംഭിച്ചത്. സി.പി.ഐ […]

adi

എം.പി.കുഞ്ഞിക്കണാരന്‍
വയനാടിന്റെ സമര ചരിത്രത്തില്‍ പുതിയ മുന്നേറ്റങ്ങള്‍ക്ക് തുടക്കമിട്ടു കൊണ്ട് കൃഷിഭൂമിക്കും പാര്‍പ്പിടത്തിനും വേണ്ടി ഭൂരഹിതരുടെ കരുത്തുറ്റ പ്രക്ഷോഭം. തൊവരിമല ഭൂമിയില്‍ നൂറ് കണക്കിന് ആദിവാസി സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരത്തോളം ഭൂരഹിത കുടുബങ്ങള്‍ ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ അവകാശം സ്ഥാപിച്ചുകൊണ്ട് കുടില്‍ കെട്ടി സമരമാരംഭിച്ചു. തൊവരിമലയില്‍ 1970 ല്‍ അച്ചുത മേനോന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തി ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ നിന്നും തിരിച്ചുപിടിച്ച നൂറില്‍ പരം ഹെക്ടര്‍ വരുന്ന മിച്ചഭുമിയിലാണ് ഭൂസമരസമിതിയുടെ നേതൃത്വത്തില്‍ ഭൂസമരമാരംഭിച്ചത്. സി.പി.ഐ (എംഎല്‍) റെഡ് സ്റ്റാര്‍ നിയന്ത്രണത്തിലുള്ള അഖിലേന്ത്യാ വിപ്ലവ കിസാന്‍ സഭ യുടേയും (AIKKS) ആദിവാസി ഭാരത് മഹാസഭ (ABM) യുടേയും നേതൃത്വത്തിലാണ് ഭൂസമര സമിതി സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഹാരിസണ്‍, ടാറ്റ ഉള്‍പ്പെടെ തോട്ടം കുത്തകകള്‍ നിയമവിരുദ്ധമായും ഭരണഘടനാവിരുദ്ധമായും കയ്യടക്കി വെച്ചിരിക്കുന്ന അഞ്ചേകാല്‍ ലക്ഷം ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നിയമനിര്‍മ്മാണം നടത്തുക, തോട്ടം തൊഴിലാളികള്‍ക്കും ആദിവാസികളുള്‍പ്പെടെ മുഴുവന്‍ ഭൂരഹിതര്‍ക്കും കൃഷിഭൂമി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഭൂസമരത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. പ്രക്ഷോഭത്തിന് CPIML റെഡ്സ്റ്റാര്‍ കേന്ദ്ര കമ്മിറ്റി അംഗവും AIKKS സംസ്ഥാന സിക്രട്ടറിയുമായ എം.പി.കുഞ്ഞിക്കണാരന്‍, CPI(M L) റെഡ്സ്റ്റാര്‍ സംസ്ഥാന എകസിക്യൂട്ടീവ് കമ്മിറ്റി അംഗം രാജേഷ് അപ്പാട്ട് ഭൂസമരസമിതി നേതാക്കളായ കെ.വെളിയന്‍, ബിനു ജോണ്‍ പനമരം, ജാനകി.വി, ഒണ്ടന്‍ മാടക്കര, രാമന്‍ അടുവാടി തുടങ്ങിയവര്‍ നേതൃത്വം കൊടുക്കുന്നു.

തൊവരിമലയുടെ ചരിത്ര പ്രാധാന്യം

സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ നെന്മേനി പഞ്ചായത്തിലാണ് എടക്കല്‍ ഗുഹയില്‍ നിന്നും വെറും 4 കി.മിറ്റര്‍ മാത്രം അകലത്തുള്ള തൊവരിമല ഭൂമി. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പു പോലും വയനാടന്‍ ആദിമ ഗോത്ര ജനത അധിവസിച്ചിരുന്ന ഭൂമിയായിരുന്നു തൊവരിമലയെന്ന് തെളിവുകള്‍ നിരത്തി ചരിത്ര ഗവേഷകര്‍ വിലയിരുത്തുന്നു.തൊവരിമലയില്‍ അങ്ങിങ്ങായി കാണുന്ന കൂറ്റന്‍ പാറകളില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ ആലേഖനം ചെയ്യപ്പെട്ടെതന്ന് കരുതുന്ന ശിലാ ചിത്രങ്ങള്‍ ഇപ്പൊഴും നിലനില്ക്കുന്നു. എടക്കല്‍ ഗുഹാ ചിത്രങ്ങളോളം തന്നെ പഴക്കമുള്ള തും അവയോട് അടുത്ത സാദൃശ്യം പുലര്‍ത്തുന്നതുമായ ശിലാ ചിത്രങ്ങളാണ് ഇവ. പാറകളില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള മാന്ത്രിക ചതുരങ്ങളും ചിഹ്നങ്ങളും ചരിത്രത്തിന്റെ ശേഷിപ്പുകളായി ഇവിടെ നിലകൊള്ളുന്നു.അന്നത്തെ ഈ വനമേഖലയാകെ കോട്ടയം രാജ വംശത്തിന്റെ പിടിയിലാവുകയും കൊളോണിയല്‍ ശക്തികളുടെ ആഗമനത്തോടെ പഴശ്ശി കലാപത്തിന് ശേഷമാണ് തദ്ദേശീയരായ ആദിവാസി ജനവിഭാഗങ്ങളെ തുരത്തി തോട്ടങ്ങള്‍ വിദേശതോട്ടം കമ്പനികള്‍ തോട്ടങ്ങള്‍ സ്ഥാപിക്കുന്നത്.
തൊവരിമല എസ്റ്റേറ്റിന്റെ ഭാഗമായിരുന്ന ഈ ഭൂമി കമ്പനി വിറക് തോട്ടമായി മാറ്റിനിര്‍ത്തിയതായിരുന്നു. 1970 അച്ചുതമേനോന്‍ സര്‍ക്കാരാണ് തൊവരിമലയിലെ ഈ ഭുമി ഉള്‍പ്പെടെ മിച്ചഭൂമിയായി പ്രഖ്യാപിച്ചു കൊണ്ട് വയനാട് ജില്ലയില്‍ മാത്രമായി 5000 ഏക്കറോളം ഭൂമി എറ്റെടുക്കുന്നതു്. ഇങ്ങനെ ബത്തേരി ,വൈത്തിരി താലൂക്കുകളിലായി സര്‍ക്കാര്‍ ഏറ്റെടുത്ത ആയിരക്കണക്കിന് ഏക്കര്‍ വരുന്ന മിച്ചഭുമിയില്‍ ഒരു സെന്റ് ഭൂമി പോലും വിതരണം ചെയ്യാന്‍ ഒരു സര്‍ക്കാറും ഇതേ വരെ തയ്യാറായില്ല. സര്‍ക്കാര്‍ ഈ ഭുമി കസ്റ്റോഡിയനായി വനംവകുപ്പിനെ ഏല്പിച്ചെങ്കിലും വെസ്റ്റ് ചെയ്ത ഭൂമിയുടെ 50 ശതമാനം ആദിവാസികള്‍ക്കും 30 ശതമാനം ഇതര ഭൂരഹിത വിഭാഗങ്ങള്‍ക്കും 20 ശതമാനം ഭുമി വികസന പ്രവര്‍ത്തനങ്ങള്‍ക്കും വെസ്റ്റഡ് ഫോറസ്റ്റ് ആക്ട് അനുസരിച്ചും സര്‍ക്കാര്‍ തിരിച്ചുപിടിച്ച മിച്ചഭൂമി എന്ന നിലക്കും പതിച്ചു നല്‍കാ മെന്നിരിക്കെ, ജില്ലയിലെ 17% ത്തോളം വരുന്ന ആദിവാസി ജനത കടുത്ത ഭൂരാഹിത്യത്തെ അഭിമുഖീകരിക്കുകയും ഈ വയനാടന്‍ അടിസ്ഥാനകാര്‍ഷിക ജനവിഭാഗങ്ങള്‍ കോളനികളി കളില്‍ ദുരിതജീവിതം തള്ളിനീക്കുകയും ചെയ്യുമ്പോള്‍ പോലും ഭൂവിതരണത്തിന് സര്‍ക്കാര്‍ ഇത് വരെയായിട്ടും തയ്യാറായില്ല. സര്‍ക്കാര്‍ മിച്ചഭുമിയായി പ്രഖ്യാപിച്ച് കഴിഞ്ഞ അരനൂറ്റാണ്ടായി കൈവശം വെച്ച് കൊണ്ടിരിക്കുന്ന ഈ ഭൂമി വീണ്ടും ഹാരിസണ്‍ കമ്പനിക്ക് തന്നെ വിട്ടു കൊടുക്കാനുള്ള ഗൂഡാലോചനയില്‍ ഏര്‍പ്പെട്ടിരിക്കയാണ് പിണറായി സര്‍ക്കാറും ഹാരിസണ്‍ മാനേജ്‌മെന്റും ലാന്റ് ട്രൈബ്യൂണല്‍ ഇതിനു് കൂട്ട് നില്‍ക്കുയാണ്. ഈ ഭൂമി അന്ന് ഏറ്റെടുത്തത് മുതല്‍ കോടതിയില്‍ പോയ ഹാരിസണ്‍ മാനേജ്‌മെന്റിനെതിരെ പല കേസ്സുകളിലും വാദിക്കാന്‍ പോലും സര്‍ക്കാര്‍ തയാറായില്ല. സര്‍ക്കാര്‍ തന്നെ നിയോഗിച്ച നിരവധി കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകളില്‍ നിന്നും വെളിപ്പെടുന്നതു് ഹാരിസണ്‍ കേരളത്തിലെ 7 ജില്ലകളിലായി ഒരു ലക്ഷത്തില്‍പരം ഏക്കര്‍ ഭൂമി കൈവശം വെച്ചു കൊണ്ടിരിക്കുന്നതു് വ്യാജരേഖകളുടെ പിന്‍ബലത്തിലാണന്നാണ്. ‘നിയമപരമായും ഭരണഘടനാപരമായും ഒര് സെന്റ് ഭൂമി പോലും കൈവശം വെക്കാന്‍ അവകാശമില്ലാത്ത ആറ് കമ്പികള്‍ അഞ്ചേകാല്‍ ലക്ഷം ഏക്കര്‍ ഭൂമിയാണ് നിയമവിരുദ്ധമായി കൈവശം വെച്ചു കൊണ്ടിരിക്കുന്നതു് ‘മാറി മാറി വന്ന ഒരു സര്‍ക്കാറും നിയമനിര്‍മ്മാണം നടത്തിക്കൊണ്ട് 1947ലെ ഗവ. ഓഫ് ഇന്ത്യാ ആക്ടപ്രകാരം കേരള സര്‍ക്കാറില്‍ നിക്ഷിപ്തമായിരിക്കേണ്ട ഈ ഭുമി തിരിച്ച് പിടിക്കാന്‍ തയാറാവുന്നില്ല. മണ്ണിന്റെ മക്കളായ ദലിത്-ആദിവാസി ജനവിഭാങ്ങള്‍ ദരിദ്ര- ഭൂരഹിത കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, തോട്ടം തൊഴിലാളി വിഭാഗങ്ങള്‍ തുടങ്ങിയ എല്ലാ അടിസ്ഥാന കര്‍ഷക വിഭാഗങ്ങളും മരിച്ചാല്‍ ശവമടക്കാന്‍ ആറടി മണ്ണ് പോലുമില്ലാതെ പട്ടികജാതി – പട്ടികവര്‍ഗ്ഗ കോളനികളിലും പുറമ്പോക്കുകളിലും പാടികളിലും ചേരികളിലും മൃഗസമാനമായ ജീവിതം നയിക്കുമ്പോഴാണ് സര്‍ക്കാര്‍ കുത്തകകള്‍ നിയമ വിരുദ്ധമായി കയ്യടക്കിയ ഭുമി സംരക്ഷിക്കാന്‍ ഗൂഡാലോചനയില്‍ ഏര്‍പ്പെട്ടിരിക്കുന്നതു്.

എം.പി.കുഞ്ഞിക്കണാരന്‍, സെക്രട്ടറി, AlKKS

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply