തൊഴിലുറപ്പുപദ്ധതി പച്ചക്കറി സ്വാശ്രയത്തിന്
യുപിഎ സര്‍ക്കാരിന്റെ ഏറ്റവും വലിയ സംഭാവനയായി വിലയിരുത്തുന്നത് തൊഴിലുറപ്പുപദ്ധതിയാണല്ലോ. അതില്‍ ശരിയുണ്ട്. എന്നാല്‍ ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് പദ്ധതി നടപ്പാക്കുന്ന നയം സ്വീകരിക്കുകയുണ്ടായില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം കുറെപേര്‍ക്ക് ചെറിയ വരുമാനം ഉണ്ടാകുന്നു എന്നതൊഴികെ നാടിന്റെ പുരോഗതിക്കായി ഈ പദ്ധതി മാറുന്നില്ല. തൊഴിലുള്ളപ്പോള്‍ തൊഴിലില്ലായ്മ വേതനവും തൊഴിലില്ലായ്മ വേതനം വാങ്ങുമ്പോള്‍ തൊഴിലുറപ്പു പദ്ധതിയില്‍ അംഗമാകുകയും ചെയുന്നവരുടെ സംസ്ഥാനമാണല്ലോ കേരളം. പല സംസ്ഥാനങ്ങളിലും സമാനമായ സ്ഥിതിവിശേഷമാണുള്ളത്. ഇപ്പോഴിതാ കേന്ദ്രം പുതിയ തീരുമാനവുമായി രംഗത്ത്. തൊഴിലുറപ്പുപദ്ധതി നടപ്പാക്കുന്നതില്‍ അവഗണിക്കപ്പെട്ട പ്രദേശങ്ങള്‍ക്കുമാത്രമായി കേന്ദ്ര […]
യുപിഎ സര്‍ക്കാരിന്റെ ഏറ്റവും വലിയ സംഭാവനയായി വിലയിരുത്തുന്നത് തൊഴിലുറപ്പുപദ്ധതിയാണല്ലോ. അതില്‍ ശരിയുണ്ട്. എന്നാല്‍ ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് പദ്ധതി നടപ്പാക്കുന്ന നയം സ്വീകരിക്കുകയുണ്ടായില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം കുറെപേര്‍ക്ക് ചെറിയ വരുമാനം ഉണ്ടാകുന്നു എന്നതൊഴികെ നാടിന്റെ പുരോഗതിക്കായി ഈ പദ്ധതി മാറുന്നില്ല. തൊഴിലുള്ളപ്പോള്‍ തൊഴിലില്ലായ്മ വേതനവും തൊഴിലില്ലായ്മ വേതനം വാങ്ങുമ്പോള്‍ തൊഴിലുറപ്പു പദ്ധതിയില്‍ അംഗമാകുകയും ചെയുന്നവരുടെ സംസ്ഥാനമാണല്ലോ കേരളം. പല സംസ്ഥാനങ്ങളിലും സമാനമായ സ്ഥിതിവിശേഷമാണുള്ളത്.
ഇപ്പോഴിതാ കേന്ദ്രം പുതിയ തീരുമാനവുമായി രംഗത്ത്. തൊഴിലുറപ്പുപദ്ധതി നടപ്പാക്കുന്നതില്‍ അവഗണിക്കപ്പെട്ട പ്രദേശങ്ങള്‍ക്കുമാത്രമായി കേന്ദ്ര സര്‍ക്കാര്‍ തീവ്രപങ്കാളിത്ത ആസൂത്രണ(ഐപിപിഇ) പരിപാടി നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.. ഗുണഭോക്താക്കളുടെ ആവശ്യങ്ങള്‍ നേരിട്ടറിഞ്ഞ് ഈ പ്രദേശങ്ങളില്‍ തൊഴിലുറപ്പു നടപ്പാക്കാനാണു തീരുമാനം. ആദ്യഘട്ടത്തില്‍ രാജ്യത്തെ 2500 ബ്ലോക്കുകളില്‍ നടപ്പാക്കുന്ന ഐപിപിഇയില്‍ കേരളത്തിലെ 50 ബ്ലോക്കുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വീടുകള്‍ തോറുമുള്ള വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അതിനാവശ്യമായ ബജറ്റ് തയാറാക്കുക. ദുര്‍ബല വിഭാഗങ്ങളുടെ ഭൂമിയിലെ നിര്‍മാണങ്ങള്‍ ഏറ്റെടുക്കുക, അവര്‍ക്കു സ്ഥിരമായി വരുമാനം ലഭ്യമാക്കുന്ന പദ്ധതികള്‍ നടപ്പാക്കുക, പൊതു വരുമാനപദ്ധതികള്‍ വികസിപ്പിക്കുക എന്നിവയ്ക്കാണ് ഐപിപിഇയില്‍ മുന്‍ഗണന. രാഷ്ട്രീയ ഇടപെടലുകളും ഉദ്യോഗസ്ഥരുടെ അവഗണനയും കാരണം നിരവധി പ്രദേശങ്ങളില്‍ തൊഴിലുറപ്പിന്റെ ഗുണം ലഭ്യമായിട്ടില്ലെന്നാണു ഗ്രാമ വികസന മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. തൊഴില്‍ ദിനങ്ങള്‍ തീരുമാനിക്കപ്പെടുന്നതു യാഥാര്‍ഥ്യബോധത്തോടെയല്ലെന്നും വിലയിരുത്തുന്നു.
പാലക്കാട് ജില്ലയിലെ മുഴുവന്‍ ബ്ലോക്കുകളിലും പദ്ധതി നടപ്പാക്കാനാണു തീരുമാനം. കുടുംബശ്രീ, എഡിഎസ്, തൊഴിലുറപ്പ് ഉദ്യോഗസ്ഥര്‍, അയല്‍ക്കൂട്ടങ്ങള്‍, ഗ്രാമവികസന ജീവനക്കാര്‍ എന്നിവരുള്‍പ്പെട്ട സംഘം പിന്നാക്കപ്രദേശത്തെ വാര്‍ഡുകളിലെ പൊതു ആവശ്യങ്ങള്‍ നേരിട്ടറിയും. ഒരോ കുടുംബത്തിന്റെയും ആവശ്യങ്ങള്‍ ലേബര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തണം. കുടുംബങ്ങളുടെ അവസ്ഥ, പൊതുസാമൂഹിക സ്ഥിതി, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുടുംബങ്ങള്‍, കൈവശഭൂമി, ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി, ഏതൊക്കെ സമയത്ത്, ഏതൊക്കെ ജോലികളാണു നല്‍കേണ്ടത് തുടങ്ങിയ വിവരങ്ങളാണു സര്‍വേയില്‍ ശേഖരിക്കുക.
സ്ഥലങ്ങളുടെ വിഭവ ഭൂപടം, സമയക്രമ കലണ്ടര്‍, സാമൂഹിക ഭൂപടം എന്നിവയും തയാറാക്കുന്നുണ്ട്. പട്ടികജാതി, പട്ടികവര്‍ഗ കുടുംബങ്ങള്‍, വൈകല്യമുള്ളവരും വനിതകളും നാഥന്മാരായുള്ള കുടുംബങ്ങള്‍ എന്നിവയ്ക്കു പ്രത്യേകപരിഗണന നല്‍കും. ഡിസംബര്‍ 20നകം ഐപിപിഇ അനുസരിച്ചുള്ള ലേബര്‍ ബജറ്റ് തയാറാക്കണം. ഇതിനായി ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ആസൂത്രണ സംഘങ്ങള്‍ രൂപീകരിക്കാനാണ് ഉത്തരവ്.
രണ്ടാംഘട്ടത്തില്‍ മുഴുവന്‍ സ്ഥലത്തും ഈ രീതി നടപ്പാക്കാനാണു നീക്കം. തൊഴിലുറപ്പുനിയമമനുസരിച്ച് ഒരു പ്രദേശത്തെ കുടുംബങ്ങള്‍ക്ക് ആവശ്യമായ തൊഴില്‍ദിനങ്ങള്‍,അതിനുവേണ്ടി ഏറ്റെടുക്കാവുന്ന ജോലികള്‍ എന്നിവ ഉള്‍പ്പെടുന്നതാണു ലേബര്‍ ബജറ്റ്. അയല്‍ക്കൂട്ടങ്ങള്‍, തൊഴിലാളി ഗ്രാമസഭ, പൊതുഗ്രാമസഭ എന്നിവിടങ്ങളില്‍ ചര്‍ച്ചചെയ്തശേഷം അവ പിന്നീട് പഞ്ചായത്തുതലത്തില്‍ പ്രോജക്ടുകളാക്കി മാറ്റണമെന്നാണു നിയമം.
പൊതുവില്‍ സ്വാഗതാര്‍മായ നീക്കമാണത്. അപ്പോഴും കേരളത്തിലെ സവിശേഷത പരിഗണിക്കപ്പെടുന്നുണ്ടോ എന്ന സംശയം ബാക്കി. റോഡരികിലെ മൊന്തക്കാടുകള്‍ വെട്ടലാണ് ഇപ്പോള്‍ തൊഴിലുറപ്പിലൂടെ പലയിടത്തും നടക്കുന്നത്. സ്‌കൂളില്‍ പണ്ട് നടന്നിരുന്ന സേവനവാരത്തെയാണ് ഓര്‍മ്മ വരുന്നത്. ഓരോഭാഗത്തും ഇടക്കിടെ ഇതാവര്‍ത്തിക്കുന്നു. സത്യം പറഞ്ഞാല്‍ കുറെ പണം വെറുതെ വിതരണം ചെയ്യുന്ന പ്രതീതിയാണ് നിലനില്ക്കുന്നത്. മാത്രമല്ല റോഡരികുകളിലെ ഔഷധഗുണമുള്ള സസ്യങ്ങള്‍ നശിച്ചുപോകുന്നുതാനും.
കേരളത്തെ സംബന്ധിച്ചിടത്തോളം ഈ പദ്ധതി ഗുണകരമായി ഉപയോഗിക്കാന് കഴിയുക പച്ചക്കറി മേഖലയിലാണ്. തരിശിട്ടിരിക്കുന്ന പറമ്പുകളില്‍ കൂട്ടായി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in