തിരഞ്ഞെടുപ്പ് നിര്‍ണ്ണായകം മോഡിക്കും ഗുജറാത്തിനും
സിവിക് ചന്ദ്രന്‍ (ലോകസഭാ തിരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ കഴിഞ്ഞ ഒരാഴ്ച ഗുജറാത്തിലായിരുന്ന ലേഖകന്‍ തന്റെ നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നു) വരുന്ന ലോകസഭാ തിരഞ്ഞെടുപ്പ് ഗുജറാത്തിനും നരേന്ദ്രമോഡിക്കും ഏറെ നിര്‍ണ്ണായകമാണ്. തിരഞ്ഞെടുപ്പിനു മുമ്പുള്ള ഗുജറാത്തായിരിക്കില്ല തിരഞ്ഞെടുപ്പിനു ശേഷമുള്ള ഗുജറാത്ത്. മോഡിയുടെ കാര്യവും അങ്ങനെത്തന്നെ. അതാണ് ഈ തിരഞ്ഞെടുപ്പിനെ ചരിത്രപ്രധാനമാക്കുന്നതും. ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറാം. എന്നാല്‍ മോഡി പ്രധാനമന്ത്രിയാകാനിടയില്ല. മോഡിയെ ഒഴിവാക്കിയുള്ള ഒരു സര്‍ക്കാരിനെ എന്‍ഡിഎക്കു പുറത്തുള്ള പല പാര്‍ട്ടികളും പിന്തുണക്കാനിടയുണ്ട്. അതു മിക്കവാറും […]
(ലോകസഭാ തിരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ കഴിഞ്ഞ ഒരാഴ്ച ഗുജറാത്തിലായിരുന്ന ലേഖകന്‍ തന്റെ നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നു)
വരുന്ന ലോകസഭാ തിരഞ്ഞെടുപ്പ് ഗുജറാത്തിനും നരേന്ദ്രമോഡിക്കും ഏറെ നിര്‍ണ്ണായകമാണ്. തിരഞ്ഞെടുപ്പിനു മുമ്പുള്ള ഗുജറാത്തായിരിക്കില്ല തിരഞ്ഞെടുപ്പിനു ശേഷമുള്ള ഗുജറാത്ത്. മോഡിയുടെ കാര്യവും അങ്ങനെത്തന്നെ. അതാണ് ഈ തിരഞ്ഞെടുപ്പിനെ ചരിത്രപ്രധാനമാക്കുന്നതും.
ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറാം. എന്നാല്‍ മോഡി പ്രധാനമന്ത്രിയാകാനിടയില്ല. മോഡിയെ ഒഴിവാക്കിയുള്ള ഒരു സര്‍ക്കാരിനെ എന്‍ഡിഎക്കു പുറത്തുള്ള പല പാര്‍ട്ടികളും പിന്തുണക്കാനിടയുണ്ട്. അതു മിക്കവാറും അദ്വാനിതന്നെയാകാം. മോഡിതന്നെ അതു മനസ്സിലാക്കുന്നുണ്ടെന്നതാണ് വസ്തുത. അതാണ് മുതിര്‍ന്ന നേതാക്കളുടെ സീറ്റുതര്‍ക്കങ്ങള്‍ക്കടിസ്ഥാനം. അങ്ങനെ വന്നാല്‍ മോഡി തിരിച്ചെത്തുക ഗുജറാത്തിലേക്കുതന്നെയായിരിക്കും. അതാകട്ടെ പ്രതാപമെല്ലാം നഷ്ടപ്പെട്ട മുഖ്യമന്ത്രിയായിട്ടായിരിക്കും.
സത്യത്തില്‍ ബിജെപിയുടെ ചരിത്രം സ്ഥിരതയുടേതല്ല, ശിഥിലീകരണത്തിന്റേതാണ്. അതിനെ മാറ്റിയെടുത്തത് മോഡിയായിരുന്നു. അതാകട്ടെ തീവ്രഹിന്ദുത്വത്തെ നിഷേധാത്മകമായി ഉപയോഗിച്ചും. പ്രവാസി ഗുജറാത്തികളും സവര്‍ണ്ണ, ഉന്നതവിഭാഗങ്ങളും അദ്ദേഹത്തെ ഏകാധിപതിയാക്കുന്നതില്‍ തങ്ങളുടെ ങ്കുവഹിച്ചു. അതിനായി ഗുജറാത്ത് കൊടുത്തവില അതിഭീമമാണെന്നുമാത്രം.
ഗുജറാത്തില്‍ പ്രതിപക്ഷമില്ലാതാക്കുന്നതില്‍ വിജയിച്ച വ്യക്തിയാണ് മോഡി. കാലങ്ങള്‍ക്കുശേഷം കെജ്രിവാളാണ് പ്രതിപക്ഷത്തിന്റെ റോള്‍ വഹിക്കുന്നത്. കൊട്ടിഘോഷിക്കപ്പെടുന്ന മോഡിയുടെ വികസനപ്രക്രിയയിയല്‍ പൂട്ടിപോയത് 80000ത്തോളെ ചെറുകിട സ്ഥാപനങ്ങളാണെന്ന് അദ്ദേഹം പറയുന്നു. 800ല്‍പരം കര്‍ഷകര്‍ ആത്മഹത്യം ചെയ്തു. അംബാനിയുമായി മോഡിക്കുള്ള ബന്ധവും ഉറക്കെ വിളിച്ചു പറഞ്ഞത് കെജ്രിവാള്‍ തന്നെ.
മറുവശത്ത് എന്താണ് മോഡിയുടെ വികസനം? സത്യത്തില്‍ 1960മുതല്‍ തന്നെ ഗുജറാത്തില്‍ വ്യവസായിക വികസനം ശക്തമായിട്ടുണ്ട്. ടെക്‌സ്‌റ്റെല്‍സ്, വൈരക്കല്‍ മേഖലകള്‍ ഉദാഹരണം. അതിനുസമാന്തരമായി ലോകനിലവാരമുള്ള നിരവധി സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അവിടെ ആരംഭിച്ചു. ഗുജറാത്തിലെ ഗതാഗതസൗകര്യങ്ങള്‍ വളരെ മികച്ച നിലവാരമുള്ളതാണ്. നഗരങ്ങളില്‍ സര്‍ക്കാര്‍ ബസുകള്‍ക്ക് പ്രത്യേക ട്രാക്കുണ്ട്. ജനങ്ങള്‍ പൊതുവാഹനങ്ങള്‍ ധാരാളമായി ഉപയോഗിക്കുന്നു. സ്വകാര്യവാഹനങ്ങള്‍ താരതമ്യേന കുറവാണ്. ചിലവുകുറഞ്ഞ മനോഹരമായ വീടുകള്‍ എവിടേയും കാണാം. അത്തരമൊരു സംസ്ഥാനത്തെയാണ് തീവ്രഹിന്ദുത്വനിലപാടകള്‍ ഉയര്‍ത്തിപിടിച്ചും വര്‍ഗ്ഗീയ കലാപങ്ങള്‍ സൃഷ്ടിച്ചും മോഡി നശിപ്പിച്ചത്. സത്യത്തില്‍ ഗുജറാത്തില്‍ പരമ്പരാഗതമായ വ്യവസായങ്ങള്‍ തകരുകയാണുണ്ടായത്. പിന്നോക്കാരും ദളിതുകളും മുസ്ലിമുകളും നിറഞ്ഞുനിന്നിരുന്ന ടെക്‌സ്‌റ്റൈല്‍സ് മേഖലയുടെ ഇന്നത്തെ അവസ്ഥയെന്താണ്? 2002 എല്ലാറ്റിനേയും തകര്‍ത്തു. പകരം മോഡി ചെയ്യുന്നതെന്താണ്? ഒരു ഉദാഹരണം പറയാം. സബര്‍മതിയില്‍ വെള്ളം കുറഞ്ഞപ്പോള്‍ മോഡി ചെയ്തത് നദിയുടെ വീതി കുറക്കുകയായിരുന്നു. എന്നിട്ട് തീരം മുഴുവന്‍ കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കി. അങ്ങനെയാണ് അവരുടെ പ്രിയപ്പെട്ടവനായി മോഡി മാറിയത്. ഒപ്പം പ്രവാസികളെ കൊണ്ടും കുറെ നിക്ഷേപം നടത്തിക്കാന്‍ മോഡിക്കു കഴിഞ്ഞു.
ഗുജറാത്തിന്റെ പാരമ്പര്യമനുസരിച്ച് 2002 നടക്കരുതായിരുന്നു. ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും രാഷ്ട്രപിതാക്കളുടെ നാടാണ് ഗുജറാത്ത്. എന്നാല്‍ ഇന്നത്തെ അവസ്ഥയോ? പൊതുഇടങ്ങളോ പ്രതിപക്ഷമോ ഇല്ലാത്ത അവസ്ഥയാണ് ഇന്നവിടെ. കോളേജുകളില്‍ മുസ്ലിമുകളും ഹിന്ദുക്കളും ഒന്നിച്ചുപഠിക്കുന്നുണ്ടെങ്കിലും സ്‌കൂളുകളില്‍ അതു കാണാന്‍ കഴിയില്ല. മുസ്ലിം വിഭാഗങ്ങള്‍ ഓരങ്ങളിലേക്ക് ആട്ടിപായിക്കപ്പെട്ടുകഴിഞ്ഞു. അവര്‍ക്കിന്നൊരു നേതൃത്വം പോലുമില്ല. നേരത്തെ നിലനിന്നിരുന്ന ദളിത്-പിന്നോക്ക-മുസ്ലിം ഐക്യത്തേയും മോഡി തകര്‍ത്തു. ദളിതരുടേയും ആദിവാസികളുടേയും നില മെച്ചപ്പെട്ടിട്ടുണ്ടെന്നത് ശരി. അവരെ തന്റെ സാമ്രാജ്യത്തത്തിലേക്ക് എത്തിക്കുക വഴി സവര്‍ണ്ണരാഷ്ട്രീയം എന്ന വിമര്‍ശനത്തെയാണ് മോഡി തകര്‍ക്കാന്‍ ശ്രമിക്കുന്നത്. സ്ത്രീകള്‍ താരതമ്യേന സുരക്ഷിതരാണ്. എന്നാല്‍ സ്ത്രീകളുടെ എണ്ണം കുറയുന്നു. ജനസംഖ്യയില്‍ വലിയൊരുഭാഗം ദാരിദ്യരേഖക്കുതാഴെ.
മണി പവര്‍, മസില്‍ പവര്‍, മാര്‍ക്കറ്റിംഗ് പവര്‍ – ഇവയാണ് ഗുജറാത്തില്‍ മോഡി ഉപയോഗിക്കുന്നത്. തിരഞ്ഞെടുപ്പു വേളയില്‍ മാര്‍ക്കറ്റിംഗിനായി ചിലവഴിക്കുന്നത് 500 കോടി രൂപയാണ്. മാര്‍ക്കറ്റിംഗിലെ സൂക്ഷ്മതക്ക് ഒരുദാഹരണം പറയാം. വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന മലയാളിക്ക് സുപരിചിതനായ ടി ടി ശ്രീകുമാര്‍ സിംഗപ്പൂരില്‍ നിന്ന് അഹമ്മദബാദിലെത്തിയപ്പോള്‍ സര്‍ക്കാര്‍ ചെയ്തതെന്താണെന്നോ? അഹമ്മദബാദിനെ സിംഗപ്പൂരാക്കി മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് ശ്രീകുമാറിന്റെ ചിത്രംവെച്ച് വാര്‍ത്തകള്‍ നല്‍കുകയായിരുന്നു.
ഇത്തരമൊരു സാഹചര്യത്തിലാണ് അഹമ്മദബാദില്‍ നിന്ന് ഡല്‍ഹിയിലേക്ക് വണ്ടി കയറാന്‍ മോഡി തയ്യാറാകുന്നത്. എന്നാല്‍ എന്‍ഡിഎ വന്നാലും മോഡി വരില്ല എന്ന സാഹചര്യം ശക്തമാകുന്നത് അദ്ദേഹത്തിന്റെ പ്രതാപത്തിനേല്‍ക്കുന്ന കനത്ത തിരിച്ചടിയായിരിക്കും. അതുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ ചെറുതാകില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in