താങ്കള്‍ ജനാധിപത്യത്തിലെ മുഖ്യനാണ് ഉമ്മന്‍ ചാണ്ടി….

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ഭരണം തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ നിന്ന് മാറ്റിക്കൊണ്ട് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതില്‍ ഏറ്റവും അസ്വസ്ഥന്‍ നമ്മുടെ മുഖ്യമന്ത്രിയാണെന്നു തോന്നുന്നു. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ് താനെന്ന് മറന്നു കൊണ്ടാണ് അദ്ദേഹം ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. രാജകുടുംബത്തെ അവഹേളിക്കുന്ന നടപടിയോട് യോജിക്കുന്നില്ലെനാണ് അദ്ദേഹം പറയുന്നത്. കോടതി വിധി എങ്ങനെയാണ് അവഹേളനമാകുന്നതതെന്നറിയില്ല. രാജകുടുംബത്തിന് അധികാരമുണ്ടായിരുന്ന കാലത്താണ് ക്ഷേത്രത്തിന് ഇത്രയും നിധി ഉണ്ടായിരിക്കുന്നതെന്നും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ അവരെ അവിശ്വസിക്കുന്നത് ശരിയല്ല എന്നുമാണ് അദ്ദേഹത്തിന്റെ വാദം. രാജാകുടുംബാംഗങ്ങളെ ഒഴിവാക്കിക്കൊണ്ട് തിരുവനന്തപുരം […]

04sld1

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ഭരണം തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ നിന്ന് മാറ്റിക്കൊണ്ട് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതില്‍ ഏറ്റവും അസ്വസ്ഥന്‍ നമ്മുടെ മുഖ്യമന്ത്രിയാണെന്നു തോന്നുന്നു. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ് താനെന്ന് മറന്നു കൊണ്ടാണ് അദ്ദേഹം ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. രാജകുടുംബത്തെ അവഹേളിക്കുന്ന നടപടിയോട് യോജിക്കുന്നില്ലെനാണ് അദ്ദേഹം പറയുന്നത്. കോടതി വിധി എങ്ങനെയാണ് അവഹേളനമാകുന്നതതെന്നറിയില്ല. രാജകുടുംബത്തിന് അധികാരമുണ്ടായിരുന്ന കാലത്താണ് ക്ഷേത്രത്തിന് ഇത്രയും നിധി ഉണ്ടായിരിക്കുന്നതെന്നും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ അവരെ അവിശ്വസിക്കുന്നത് ശരിയല്ല എന്നുമാണ് അദ്ദേഹത്തിന്റെ വാദം. രാജാകുടുംബാംഗങ്ങളെ ഒഴിവാക്കിക്കൊണ്ട് തിരുവനന്തപുരം ജില്ല ജഡ്ജി അധ്യക്ഷനായ അഞ്ചംഗ സമതിയെ നിമയിച്ച് കൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കിയതും അംഗങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച മൂന്ന് പേരെയും ഒഴിവാക്കിയതുമാണ് മുഖ്യനെ ചൊടിപ്പിച്ചതെന്ന് വ്യക്തം. എന്നാല്‍ കോടതി നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
രാജകുടുംബത്തിന് അധികാരമുണ്ടായിരുന്ന കാലത്താണ് ക്ഷേത്രത്തിന് ഇത്രയും നിധി ഉണ്ടായിരിക്കുന്നതെന്ന വാദത്തില്‍ ഒരു കഴമ്പുമില്ല. കാരണം അതെല്ലാം ജനങ്ങളുടെ സ്വത്തായിരുന്നു എന്നതുതന്നെ. ഇന്ന് കേരളത്തിന്റെ സമ്പത്ത് ഉമ്മന്‍ ചാണ്ടിക്കവകാശപ്പെട്ടതാണെന്നു പറഞ്ഞാല്‍ എന്തുതോന്നും? ജനാധിപത്യവും രാജഭരണവും തമ്മിലുള്ള വ്യത്യാസമുണ്ടെങ്കിലും സ്വത്ത് ജനങ്ങളുടേതാണ്. അത് സ്വകാര്യസ്വത്തല്ല, പൊതുസ്വത്താണ്. തീര്‍ച്ചയായും ജനാധിപത്യവ്യവസ്ഥയില്‍ സര്‍ക്കാരിന് ഈ സ്വത്തിന്റെ ഭരണത്തില്‍ പങ്കാളിത്തമാകാം. അതുപക്ഷെ തര്‍ക്കങ്ങള്‍ക്കവസാനമാകാം. ഈ സാഹചര്യത്തില്‍ കോടതി രാജകുടുംബത്തെ അവഹേളിച്ചു എന്ന ആരോപണം പരോക്ഷമായെങ്കിലും മുഖ്യമന്ത്രി ഉന്നയിച്ചത് ശരിയല്ല. തീര്‍ച്ചയായും രാജകുടുംബം സ്വത്ത് ദുരുപയോഗിച്ചു എന്നതിന് വ്യക്തമായ തെളിവൊന്നും ലഭിച്ചിട്ടില്ലായിരിക്കാം. അതിനാല്‍ ക്ഷേത്രസ്വത്ത് കൊള്ളയടിച്ച രാജകുടുംബമെന്നും അതിന് ഒത്താശ ചെയ്ത സര്‍ക്കാരെന്നുമുള്ള പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റഎ നിലപാട് അതിരു കടന്നതുമാകാം. അപ്പോഴും ക്ഷേത്രസ്വത്ത് പൊതുസ്വത്താണെന്ന കാര്യത്തില്‍ യാതൊരു സംശയത്തിനും അടിസ്ഥാനമില്ല. തിരുവനന്തപുരം ജില്ലാ ജഡ്ജി അധ്യക്ഷനായ അഞ്ചംഗ സമിതിക്കാണ് ഭരണ ചുമതല കൊടുത്തിരിക്കുന്നത്. നിലവറകളുടെ താക്കോല്‍ ജില്ലാ ജഡ്ജി ആയിരിക്കും സൂക്ഷിക്കുക. കെ.എന്‍ സതീഷ് ഐ.എ.എസ് പുതിയ എക്‌സിക്യൂട്ടിവ് ഓഫീസര്‍ ആവും. മുമ്പ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ആയിരുന്ന സതീഷ് ഇപ്പോള്‍ ഹയര്‍ സെക്കന്ററി ഡയറക്ടര്‍ ആണ്. ഗുരുവായൂര്‍ ദേവസ്വം കമ്മീഷണര്‍ ആയും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
അമികസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം നല്‍കിയ അടിയന്തിര പ്രാധാന്യമുള്ള റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജസ്റ്റിസ് ആര്‍.എം ലോധ, എ.കെ പട്‌നായിക് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. ക്ഷേത്രഭരണം കയ്യാളിയിരുന്ന തിരുവിതാംകൂര്‍ രാജകുടുംബത്തിന് തീര്‍ച്ചയായും തിരിച്ചടിയാണ് കോടതി വിധി. അതൊക്കെ സ്വാഭാവികമായ പ്രക്രിയകള്‍ മാത്രമാണ്. പഴയ രാജാക്കന്മാരാണെന്നു വെച്ച് ജനാധിപത്യ്തതില്‍ യാതൊരു ആനുകൂല്യത്തിനും അടിസ്ഥാനമില്ലല്ലോ. കോടതിയില്‍ നിരപരാധിത്വം തെളിയിക്കുകയാണ് രാജകുടുംബം ചെയ്യേണ്ടത്.
ക്ഷേത്രത്തിന്റെ 25 വര്‍ഷത്തെ വരവ് ചെലവു കണക്കുകള്‍ പരിശോധിക്കാന്‍ മുന്‍ സി.എ.ജി വിനോദ് റായിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എല്ലാ ശനിയാഴ്ചയും ക്ഷേത്രത്തിലെ കാണിക്കകളുടെ കണക്കെടുക്കണം. ജില്ലാ ജഡ്ജിയുടെ സാന്നിധ്യത്തില്‍ ആയിരിക്കണം ഈ കണക്കെടുപ്പ്. ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെ ക്ഷേത്രത്തിന്റെ ഉടമസ്ഥതയില്‍ ഉള്ള സ്ഥലം വില്‍ക്കാനോ കൈമാറാനോ പാടില്ലെന്നും സുപ്രീംകോടതിയുടെ ഉത്തരവില്‍ പറയുന്നു. അതെല്ലാം സ്വാഭാവികമായ പ്രക്രിയകള്‍.
സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്ര ഭരണത്തില്‍ പങ്കാളിത്തം ആവശ്യപ്പെട്ടെങ്കിലും തല്‍ക്കാലം അത് പരിഗണിക്കാനാവില്ലെന്ന്് കോടതി പറഞ്ഞു. എന്നാല്‍ രണ്ടു അംഗങ്ങളെ സര്‍ക്കാറിനും രാജ കുടംബത്തിനും നിര്‍ദേശിക്കാം. അതുതന്നെ മതിയായ പരിഗണനയാണ്. അതില്‍ തൃപ്തിപ്പെടുന്നതാണ് ഉചിതം. ബാക്കി കാത്തിരുന്നു കാണാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply