ഡബ്ബാവാലകള്‍ രാജകുമാരന്റെ വിവാഹത്തിനു ക്ഷണിക്കപ്പെട്ടവര്‍…
ഡോ. പവന്‍ അഗര്‍വാള്‍ ‘നിങ്ങളില്‍ ചിലരെങ്കിലും കരുതുന്നത് ഡബ്ബാവാലകള്‍ കാറ്ററിങ് ജോലിക്കാരാണെന്നാണ്….പക്ഷെ, ഡബ്ബാവാലകള്‍ കാറ്ററിങ് ജോലിക്കാരല്ല….ഈ പാത്രം നിങ്ങളുടേതാണ്….ഇതിലെ ഭക്ഷണവും നിങ്ങളുടേതാണ്….നിങ്ങളുടെ വീട്ടില്‍ നിന്നും ഈ ഭക്ഷണമെടുത്തു ഉച്ചഭക്ഷണത്തിനു മുന്‍പായി നിങ്ങള്‍ക്ക് കൃത്യമായി എത്തിക്കുന്ന ജോലിയാണ് .ഞങ്ങളുടേത്….ഭക്ഷണം കഴിയുമ്പോള്‍ ഈ പാത്രങ്ങള്‍ അതേദിവസം നിങ്ങളുടെ വീടുകളില്‍ തിരികെ എത്തിയിരിക്കും…… പല കാരണങ്ങള്‍ കൊണ്ടും മുംബൈയില്‍ നിങ്ങള്‍ക്ക് ഉച്ചഭക്ഷണം കൊണ്ട് ജോലിക്കുപോകാനാകില്ല…ലോക്കല്‍ ട്രെയിന്‍ പിടിക്കാന്‍ അതിരാവിലെ വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്നേക്കാം…തിരികെ വരുന്നത് ചിലപ്പോള്‍ രാത്രി വളരെ വൈകിയായിരിക്കും…രണ്ടാമത്തെ […]
ഡോ. പവന്‍ അഗര്‍വാള്‍
‘നിങ്ങളില്‍ ചിലരെങ്കിലും കരുതുന്നത് ഡബ്ബാവാലകള്‍ കാറ്ററിങ് ജോലിക്കാരാണെന്നാണ്….പക്ഷെ, ഡബ്ബാവാലകള്‍ കാറ്ററിങ് ജോലിക്കാരല്ല….ഈ പാത്രം നിങ്ങളുടേതാണ്….ഇതിലെ ഭക്ഷണവും നിങ്ങളുടേതാണ്….നിങ്ങളുടെ വീട്ടില്‍ നിന്നും ഈ ഭക്ഷണമെടുത്തു ഉച്ചഭക്ഷണത്തിനു മുന്‍പായി നിങ്ങള്‍ക്ക് കൃത്യമായി എത്തിക്കുന്ന ജോലിയാണ് .ഞങ്ങളുടേത്….ഭക്ഷണം കഴിയുമ്പോള്‍ ഈ പാത്രങ്ങള്‍ അതേദിവസം നിങ്ങളുടെ വീടുകളില്‍ തിരികെ എത്തിയിരിക്കും……
പല കാരണങ്ങള്‍ കൊണ്ടും മുംബൈയില്‍ നിങ്ങള്‍ക്ക് ഉച്ചഭക്ഷണം കൊണ്ട് ജോലിക്കുപോകാനാകില്ല…ലോക്കല്‍ ട്രെയിന്‍ പിടിക്കാന്‍ അതിരാവിലെ വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്നേക്കാം…തിരികെ വരുന്നത് ചിലപ്പോള്‍ രാത്രി വളരെ വൈകിയായിരിക്കും…രണ്ടാമത്തെ കാര്യം, കാലുകുത്താന്‍പോലും ഇടമില്ലാത്ത ലോക്കല്‍ ട്രെയിനുകളില്‍ ഉച്ചഭക്ഷണവും കൂടി കൊണ്ടുപോകുന്നത് ചിന്തിക്കാനാവാത്ത കാര്യമാണ്…ഇവിടെയാണ് ഞങ്ങള്‍ ഡബ്ബാവാലാകളുടെ സേവനം…നിങ്ങളുടെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കൃത്യസമയത്ത് ഞങ്ങള്‍ നിങ്ങള്‍ക്ക് എത്തിച്ചുതരും… പുറത്തുനിന്നു കഴിക്കുന്നതല്ലേ ഇതിലുംഭേദം എന്ന് ചിന്തിക്കുന്നവരുണ്ട്…പക്ഷെ, വീട്ടിലെ സ്ത്രീകള്‍ സ്‌നേഹവും വാത്സല്യവും ചേര്‍ത്തു തയ്യാറാക്കുന്ന ഭക്ഷണമാണ് ഏറ്റവും രുചിയേറിയേറിയതെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു…
മഹാരാഷ്ട്രയിലെ വര്‍കാരി സമുദായത്തില്‍പ്പെട്ടവര്‍ മുംബൈയില്‍ ദബ്ബാവാലകളായി ജോലി തുടങ്ങുന്നത് 1890കളിലാണ്…അന്ന് ഒരാള്‍ക്കുവേണ്ടി തുടങ്ങിയ സേവനം ഇന്ന് ദിനംപ്രതി രണ്ടു ലക്ഷംപേരിലേക്ക് എത്തിയിരിക്കുന്നു…അയ്യായിരം ദബ്ബാവാലകളാണ് ഇന്ന് മുംബൈയിലുള്ളത്…അതായതു, ഒരു ദബ്ബാവാല നാല്‍പത് പേര്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുക്കണം.. ഈ നാല്‍പതു ഭക്ഷണപാത്രങ്ങള്‍ ഏകദേശം 60 65.കിലോ തൂക്കം വരും…ഈ ഭാരവും വഹിച്ചുകൊണ്ടാണ് മുംബൈയിലെ ലോക്കല്‍ ട്രെയിനുകളില്‍ ഞങ്ങള്‍ കയറിയിറങ്ങുന്നത്…
ദബ്ബാവാലകളുടെ ശരാശരി വിദ്യാഭ്യാസം എട്ടാം ക്ലാസ്സ് മാത്രമാണ്…ഇവരില്‍ പകുതിയോളം പേരും നിരക്ഷരരാണ്…എഴുതാനും, വായിക്കാനും അവര്‍ക്കറിയില്ല…പക്ഷെ, പാത്രത്തിലെ അടയാളം നോക്കി അത് എവിടെ എത്തിക്കേണ്ടതാണെന്നു അവര്‍ മനസ്സിലാക്കും…അവര്‍ അത് കൃത്യമായി ചെയ്തിരിക്കും…
ദിവസവും 8 മുതല്‍ 9 മണിക്കൂര്‍ വരെ ജോലി ചെയ്യുന്ന ഞങ്ങള്‍, 60 മുതല്‍ 70 കിലോമീറ്റര്‍ വരെ ഇതിനായി യാത്ര ചെയ്യണം…120ലേറെ വര്‍ഷത്തെ ചരിത്രത്തില്‍ ഒരിക്കല്‍പോലും ഭക്ഷണം താമസിച്ചു ചെന്നതായി ഇതുവരെ അറിവില്ല…അത് സംഭവിക്കുകയുമില്ല…എല്ല്‌ലാ ദിവസവും താമസിസിച്ചോടുന്ന ട്രെയിനുകളാണ് മുംബൈയിലേത്…അതുകൊണ്ടുതന്നെ ട്രെയിന്‍ താമസിച്ചതുകൊണ്ടു ഞങ്ങള്‍ വരാന്‍ താമസിച്ചു എന്നു ഞങ്ങള്‍ പറയില്ല… അത്രമാത്രം സമര്‍പ്പണം ഈ ജോലിയോട് ഞങ്ങള്‍ക്കുണ്ട്…
കൃത്യമായ ഒരു ചട്ടക്കൂടിലാണ് ഞങ്ങള്‍ ജോലി ചെയ്യുന്നത്…ഏതാണ്ട് 20 30 പേരുള്ള ഗ്രൂപ്പുകളായി ഞങ്ങളെ തിരിച്ചിട്ടുണ്ട്…ഈ ഗ്രൂപ്പിലെ ഏറ്റവും പ്രായംചെന്നയാളാണ് ഗ്രൂപ്പിന്റെ നേതാവ്…മൊത്തം ഗ്രൂപ്പിന്റെയും നിയന്ത്രണം അയാള്‍ക്കായിരിക്കും….നേതാവാണെങ്കിലും ഒരു നയാപൈസയുടെ അധിക ആനുകൂല്യം അദ്ദേഹത്തിനില്ല…പക്ഷെ, തന്നെ ഏല്പിച്ച അവസരം ഒരു ബഹുമതിയായിക്കണ്ട് സന്തോഷത്തോടെ അദ്ദേഹം അത് ചെയ്യും…
ഈ ജോലിയില്‍ ഞങ്ങള്‍ക്ക് പാത്രം മാറിപ്പോകാനുള്ള സാധ്യത എത്രയാണെന്നറിയുമോ…? പതിനാറ് ദശലക്ഷത്തില്‍ ഒന്ന് മാത്രം……നിങ്ങള്‍ക്ക് ചിന്തിക്കാനാകുമോ…? സര്‍വ്വതോന്മുഖമായ കാര്യക്ഷമതയ്ക്കു ലഭിക്കുന്ന ‘6 Sigma’ അംഗീകാരം, അപേക്ഷിക്കാതെ തന്നെ ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്…അപേക്ഷിക്കാതെ തന്നെ ‘6 Sigma’ അംഗീകാരം ലോകത്തു ആര്‍ക്കും കിട്ടാന്‍ സാധ്യതയില്ല എന്നും അറിയുക…യാതൊരുവിധ സാങ്കേതിക വിദ്യയുടെയും സഹായമില്ലാതെയാണ് ഞങ്ങള്‍ക്ക് ഇത് കിട്ടിയത്…ഞങ്ങളുടെ സാങ്കേതികത ഞങ്ങളുടെ തലച്ചോറിലാണ്…എല്ലാ കണക്കുകളും ഞങ്ങളുടെ മനസ്സിലാണ് നടക്കുന്നത്…ഓരോരുത്തര്‍ക്കും ലഭിച്ചിട്ടുള്ള നാല്പതോ അതിലധികമോ ഉള്ള ഇടപാടുകാരുടെ പേരും, നമ്പറും, വിലാസവും എല്ലാം ഞങ്ങളുടെ മനസ്സിലുണ്ട്…എന്നാല്‍ ഇതിനെല്ലാം ഞങ്ങള്‍ എത്രയാണ് കൂലിയായി വാങ്ങുന്നതെന്നു അറിയുമോ….മാസം വെറും 350 രൂപ…പ്രതിദിനം കണക്കാക്കിയാല്‍ 11 12 രൂപ…ഈ ചെറിയ തുക ഈടാക്കാന്‍ കാരണം, ഞങ്ങളുടെ ഇടപാടുകാര്‍ക്ക് സാമ്പത്തികമായി ഇത് ബുദ്ധിമുട്ടു ഉണ്ടാക്കരുതെന്നു കരുതിയിട്ടാണ്…തോന്നുംപോലെ ചാര്‍ജ് കൂട്ടിയാല്‍ ഇടപാടുകാര്‍ പിന്നെ ഞങ്ങളുടെ സേവനം തേടില്ല…ഈ മനോഭാവം പുലര്‍ത്തുന്നതുകൊണ്ടാണ് കഴിഞ്ഞ 126വര്‍ഷത്തെ സേവനത്തിനിടയ്ക്കു സമരത്തിന്റെ ഒരു ദിവസം പോലും ഞങ്ങളുടെ ചരിത്രത്തില്‍ ഇല്ലാത്തത്…തര്‍ക്കങ്ങളുണ്ടാകാം…എന്നാല്‍ ഒരു പോലീസ് കേസോ, കോടതി ഇടപെടലോ ഇതുവരെ ഉണ്ടായിട്ടില്ല…അതുകൊണ്ടുതന്നെ ഞങ്ങള്‍ വ്യാവഹാരങ്ങള്‍ക്ക് പുറകെ നടന്നു പണവും സമയവും കളയുന്നില്ല…ഞങ്ങളുടെ ജോലി സംസ്‌കാരമാണത്…
ഞങ്ങളും ഞങ്ങളുടെ ഇടപാടുകാരും ഒരുപോലെ സംതൃപ്തരാണ്…ഒരിക്കല്‍ ഞാന്‍ ഒരാളോട് ചോദിച്ചു…എങ്ങനെ…നിങ്ങള്‍ സംതൃപ്തരാണോ…?.അയാള്‍ പൂര്‍ണ്ണ സംതൃപ്തന്‍…കൃത്യസമയത്തു ഭക്ഷണം കിട്ടുന്നതില്‍ മാത്രമല്ല….രാവിലെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ മിക്കവാറും കണ്ണട വീട്ടില്‍ മറന്നു വയ്ക്കും…ഭാര്യ അത് ഭക്ഷണ പാത്രത്തോടൊപ്പം കൊടുത്തുവിടും…….മറ്റൊരാള്‍ പറഞ്ഞത്…ശമ്പളം കിട്ടുന്ന ദിവസം തിരക്കുള്ള ട്രെയിനില്‍ ശമ്പളം പോക്കറ്റില്‍ വച്ചുകൊണ്ടു വരാന്‍ പറ്റാത്തതിനാല്‍ ഭക്ഷണം കഴിഞ്ഞു പാത്രത്തില്‍ ആ ശമ്പളം കൊടുത്തുവിടും…ഡബ്ബാവാല കൃത്യമായി അത് വീട്ടില്‍ എത്തിച്ചിരിക്കും…മറ്റൊരാള്‍ പറഞ്ഞത് കേള്‍ക്കാണോ..ഡബ്ബാവാല അയാള്‍ക്ക് ദൈവമാണെന്ന്….കുറച്ചുനാള്‍ മുന്‍പ് അയാള്‍ ഭാര്യയോട് വഴക്കുണ്ടാക്കി…അടിയില്‍ കലാശിച്ചു…പിറ്റേന്ന് രാവിലെ ബാഗുമെടുത്ത് ഓഫീസിലേക്ക് ഇറങ്ങുമ്പോള്‍ അയാള്‍ ഭാര്യയോട് പറഞ്ഞു…ഞാനിനി വരുമെന്ന് കരുതണ്ട…നമ്മുടെ ബന്ധം ഇതോടെ തീര്‍ന്നു…അയാള്‍ ഓഫീസിലേക്ക് പോയി…പതിവുപോലെ 9:30ന് ഡബ്ബാവാല വീട്ടില്‍ ചെന്നു…ഭര്‍ത്താവ് വഴക്കിട്ടു പോയെങ്കിലും ഭാര്യ ഭക്ഷണം കരുതിയിരുന്നു…കൃത്യമായി ഡബ്ബാവാല അത് അയാള്‍ക്ക് കൊണ്ടുചെന്നു കൊടുത്തു…അയാള്‍ പാത്രം തുറന്നപ്പോള്‍ കാണുന്നത് ഭാര്യയുടെ കത്ത് …’ചേട്ടാ…രാവിലെ കഴിഞ്ഞതെല്ലാം. മറക്കണം…ഞാന്‍ ഭക്ഷണം കൊടുത്തുവിടുന്നു….കഴിച്ചേക്കണം’…. അയാള്‍ എന്താ ചെയ്തത് എന്നറിയാമോ…അയാള്‍ രണ്ടു സിനിമ ടിക്കറ്റ് വാങ്ങി പാത്രത്തില്‍ കൊടുത്തയച്ചു….കൂടെ ഭാര്യയെ സന്തോഷിപ്പിച്ചു ഒരു കുറിപ്പും…ഇതുപോലെ എത്രയെത്ര അനുഭവങ്ങള്‍….
തികഞ്ഞ അച്ചടക്കത്തിലാണ് ഞങ്ങള്‍ ജോലി ചെയ്യുന്നത്….ജോലിസമയത്ത് പുകവലിയോ, മദ്യപാനമോ ഇല്ല…ജോലി സമയത്തു എല്ലാവരും വെള്ള തൊപ്പിയും തിരിച്ചറിയല്‍ കാര്‍ഡും ധരിച്ചിരിക്കും…മുന്‍കൂര്‍ അറിയിക്കാതെ അവധി എടുക്കില്ല…അല്ലെങ്കില്‍ 1000 രൂപ പിഴയാണ്…ഞങ്ങള്‍ക്ക് വിരമിക്കല്‍ പ്രായമില്ല…79 വയസ്സുള്ളവര്‍ വരെ ഞങ്ങള്‍ക്കിടയിലുണ്ട്…4050 വര്ഷങ്ങളായി തുടര്‍ച്ചയായി ജോലി ചെയ്യുന്നവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്…
കോഡ് സംവിധാനമാണ് ഞങ്ങള്‍ പ്രധാനമായും ഉപയോഗിക്കുന്നത്…ആദ്യമാദ്യം നിറങ്ങള്‍ മാത്രമുള്ള കോഡിംഗ് രീതിയായിരുന്നു…പിന്നീട് ടാഗ് വന്നു….പിന്നീട് പെയ്ന്റ് ഉപയോഗിച്ചു…ഇപ്പോള്‍ സംഖ്യകളും ഇംഗ്ലീഷ് അക്ഷരങ്ങളും ചേര്‍ന്ന കോഡിംഗ് രീതിയാണ് ഞങ്ങളുടേത്…ഉദാഹരണത്തിന്…പാത്രത്തിന് മുകളില്‍ VLPE39EX12 എന്ന കോഡ് കണ്ടാല്‍ VLP (വിലെ പാര്‍ലെ) എന്നത് ഉപഭോക്താവ് എവിടെ താമസിക്കുന്നു എന്ന സൂചനയാണ്…E ഡബ്ബാവാലയെ സൂചിപ്പിക്കുന്നു…3 (നരിമാന്‍ പോയന്റ്) ജോലി സ്ഥലത്തെ സൂചിപ്പിക്കുന്നു…അവിടെ 9 എന്ന ഡബ്ബാവാല അത് എടുത്തു EX എന്ന് സൂചനയുള്ള എക്‌സ്പ്രസ്സ് ടവറില്‍ 12നിലയില്‍ എത്തിക്കുന്നു…ഈ യാത്രക്കിടയില്‍ കുറഞ്ഞത് ആറു ഗ്രൂപ്പുകള്‍ക്കിടയിലൂടെ ഈ ഭക്ഷണപാത്രം കടന്നുപോയിരിക്കും..പേരും വേണ്ട, അഡ്രസ്സും വേണ്ട….കൃത്യസമയത്തു, കൃത്യം ആളുടെ അടുത്തു അത് എത്തിയിരിക്കും…നിങ്ങള്‍ക്ക് ചിന്തിക്കാനാവുമോ…? ….നിങ്ങള്‍ക്ക് ചിലപ്പോള്‍ മാറിപ്പോയാലും ഞങ്ങള്‍ക്ക് നിങ്ങളുടെ ഭക്ഷണം മാറിപ്പോവില്ല……വെറുതെ ഒരു തീപ്പെട്ടിക്കോലുകൊണ്ടാണ് ഈ കോഡ് ഓരോ ദിവസവും ഞങ്ങള്‍ എഴുതുന്നത്…
ബി.ബി.സി., സി. എന്‍. എന്‍ തുടങ്ങി ലോകത്തിലെ ഒട്ടുമിക്ക ചാനലുകളും ഞങ്ങളെക്കുറിച്ചു ഡോക്യുമെന്ററി ചെയ്തിട്ടുണ്ട്… ലോകപ്രശസ്തമായ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല മുതല്‍ ലോകത്തിലെ മിക്ക മാനേജ്‌മെന്റ് സ്ഥാപനങ്ങളും ഞങ്ങളുടെ രീതികള്‍ പ്രത്യേക വിഷയമായി എടുത്തു പഠനം നടത്തിയിട്ടുണ്ട്…ധാരാളം അവാര്‍ഡുകള്‍…..ഇന്ത്യയിലെ ഏറ്റവും മികച്ച 50 വ്യവസായ സംഘാടകരില്‍ സ്ഥാനം…ചാള്‍സ് രാജകുമാരന്‍ മുംബൈയില്‍ വന്നപ്പോള്‍ ഞങ്ങളെ നേരിട്ട് കാണാന്‍ ആഗ്രഹം അറിയിച്ചു….ഞങ്ങള്‍ സമ്മതിച്ചു…പക്ഷെ രണ്ടു നിബന്ധനകളുണ്ട്….രാവിലെ 11:20നും 11:40നും ഇടയില്‍ വരണം…കാരണം ആ സമയത്തെ ഞങ്ങളുടെ ജോലി കുറയൂ…രണ്ടാമത്തെ നിബന്ധന…ഞങ്ങള്‍ രാജകുമാരനെ കാണാന്‍ പോകില്ല…രാജകുമാരന്‍ ഞങ്ങളെ കാണാന്‍ ചര്‍ച്ച് ഗേറ്റ് ഫുട്പാത്തില്‍ വരണം…എന്താണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് അധികാരികള്‍ ചോദിച്ചു…ഡബ്ബാവാലയുടെ മറുപടി ഇതായിരുന്നു…അദ്ദേഹം വലിയ രാജാവായിരിക്കാം…പക്ഷെ, ഇതിന്റെ പേരില്‍ ഞങ്ങളുടെ ഇടപാടുകാരെ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടിക്കാന്‍ ആവില്ല…റിച്ചാര്‍ഡ് ബ്രാന്‍സണ്‍ ഞങ്ങളെ കാണാന്‍ വന്നിട്ടുണ്ട്….ഒരിക്കല്‍ ഒരു സ്ത്രീ ഞങ്ങളെക്കുറിച്ചെഴുതിയ ഒരു പുസ്തക പ്രകാശന ചടങ്ങിന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വിലാസ് റാവു ദേശ്മുഖ് വന്നു…അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു..’സാധാരണയായി ഞാന്‍ ചടങ്ങിന് ഒരു മണിക്കൂര്‍ താമസിച്ചേ വരാറുള്ളൂ….എന്നാല്‍ ഇന്ന് ഞാനിവിടെ പരിപാടി തുടങ്ങുന്നതിനു അഞ്ചു മിനിറ്റ് മുന്നേ എത്തി, കാരണം രണ്ടു മിനിറ്റെങ്ങാന്‍ ഞാന്‍ വൈകിയിരുന്നെങ്കില്‍ ഈ ഡബ്ബാവാലകളെല്ലാം ജോലിക്കു പോയേനെ.’ ഒരു കാര്യം കൂടി….ചാള്‍സ് രാജകുമാരന്റെ കല്യാണത്തിന് മൂന്നുപേര്‍ക്കാണ് ഇന്ത്യയില്‍ നിന്ന് ക്ഷണം ലഭിച്ചത്….അതില്‍ രണ്ടുപേര്‍ ഡബ്ബാവാലകളായിരുന്നു…’
നൂതന സാങ്കേതികവിദ്യകള്‍ എല്ലാ മേഖലകളിലും മനുഷ്യപ്രയത്തെ ലഘൂകരിക്കുകയും കാര്യക്ഷമമാക്കുകയും ചെയ്യുന്ന ഇക്കാലത്തും, യാതൊരു സാങ്കേതിക വിദ്യയുടെയും പിന്‍ബലമില്ലാതെ ആത്മാര്‍ത്ഥതയും, കഠിനാദ്ധ്വാനവും, കൃത്യനിഷ്ഠയും കൊണ്ട് തങ്ങള്‍ക്കും ഏതൊരു സാങ്കേതികവിദ്യയോടും കിടപിടിക്കുന്ന അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് ഈ സാധാരണക്കാരും നമുക്ക് കാണിച്ചുതരുന്നു…
(A Study of Logistic and Supply Chain Management of Dabbawala in Mumbai എന്ന പഠനത്തിന് നാസിക്കിലെ യശ്വന്ത് റാവു ഓപ്പണ്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ വ്യക്തിയാണ് മുംബൈയില്‍ ഡബ്ബാവാലയായി ജോലിചെയ്യുന്ന ഡോ. പവന്‍ അഗര്‍വാള്‍).
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in