ട്രെയിനില്‍ എന്തിനാണ് ലേഡീസ് കമ്പാര്‍ട്ട്‌മെന്റ്?

രമ്യ ട്രെയിനുകളിലെ ലേഡിസ് കമ്പാര്‍ട്ട്‌മെന്റ് മധ്യഭാഗത്തേക്ക് മാറ്റണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശം പിന്തുണക്കപ്പെടേണ്ടതല്ല. ട്രെയിനുകളില്‍ ലേഡീസ് കമ്പാര്‍ട്ട്‌മെന്റ് ഒഴിവാക്കുകയാണ് വേണ്ടത്. മറിച്ച് തിരക്കുള്ള ട്രെയിനുകളിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളില്‍ ആവശ്യമെങ്കില്‍ സ്ത്രീകള്‍ക്ക് സീറ്റ് സംവരണം നല്‍കുകയാണ് വേണ്ടത്. നാടിനെ നടുക്കിയ സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ശരി വെച്ചുകൊണ്ടുള്ള വിധിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഈ പരാമര്‍ശം നടത്തിയത്. സംഭവത്തിന് ശേഷവും തീവണ്ടി യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ റെയില്‍വെ അധികൃതര്‍ കാട്ടുന്ന അനാസ്ഥയെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. […]

inside-the-toy-train-shimla-india+1152_13002386816-tpfil02aw-18775രമ്യ
ട്രെയിനുകളിലെ ലേഡിസ് കമ്പാര്‍ട്ട്‌മെന്റ് മധ്യഭാഗത്തേക്ക് മാറ്റണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശം പിന്തുണക്കപ്പെടേണ്ടതല്ല. ട്രെയിനുകളില്‍ ലേഡീസ് കമ്പാര്‍ട്ട്‌മെന്റ് ഒഴിവാക്കുകയാണ് വേണ്ടത്. മറിച്ച് തിരക്കുള്ള ട്രെയിനുകളിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളില്‍ ആവശ്യമെങ്കില്‍ സ്ത്രീകള്‍ക്ക് സീറ്റ് സംവരണം നല്‍കുകയാണ് വേണ്ടത്.
നാടിനെ നടുക്കിയ സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ശരി വെച്ചുകൊണ്ടുള്ള വിധിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഈ പരാമര്‍ശം നടത്തിയത്. സംഭവത്തിന് ശേഷവും തീവണ്ടി യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ റെയില്‍വെ അധികൃതര്‍ കാട്ടുന്ന അനാസ്ഥയെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. സൗമ്യയ്ക്ക് നേരിടേണ്ടിവന്ന ദുരന്തത്തേക്കാള്‍ ഞെട്ടിപ്പിക്കുന്നതാണ് സഹയാത്രികരുടെ മനോഭാവമെന്നും കോടതി അഭിപ്രായപ്പെട്ടു. സഹയാത്രികര്‍ യഥാസമയം ഇടപെട്ടിരുന്നുവെങ്കില്‍ ഒരുപക്ഷെ ദുരന്തം ഒഴിവാക്കാമായിരുന്നു എന്നും കോടതി നിരീക്ഷിച്ചു.
സത്യത്തില്‍ സ്ത്രീകള്‍ക്ക് ഭേദപ്പെട്ട രീതിയില്‍ സുരക്ഷ കിട്ടുന്ന സ്ഥലമാണ് ട്രെയിനുകള്‍. ബസിലും മറ്റും നേരിടുന്ന തിക്താനുഭവങ്ങള്‍ ട്രെയിനില്‍ കുറവാണെന്ന് സ്ത്രീയാത്രികര്‍ തന്നെ പറയാറുണ്ട്. കേരളത്തിനു പുറത്താകട്ടെ ബസുകളിലും സ്ത്രീകളും പുരുഷന്മാരും ഒരു സീറ്റിലിരുന്ന് യാത്രചെയ്യുന്നു.
ട്രെയിനിന്‍ മിക്കവാറും എല്ലാ കമ്പാര്‍ട്ട്‌മെന്റുകളിലും കുടുംബങ്ങള്‍ ഉണ്ടാകും. ദീര്‍ഘയാത്രകളില്‍ എല്ലാവരും പരിചയപ്പെടും. സുഹൃത്തുക്കളാകും. മറുവശത്ത് പാസഞ്ചറുകളില്‍ മിക്കവാറും സ്ഥിരം യാത്രികരാണ്. അവര്‍ സ്ഥിരപരിചയക്കാരാണ്. സൗമ്യയെ കടന്നാക്രമിച്ച പാസഞ്ചറിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഇത്തരമൊരു സംഭവം ഉണ്ടകാന്‍ എളുപ്പമല്ല. സഹയാത്രികര്‍ ഇടപെട്ടില്ല എന്നു കോടതി പറയുമ്പോള്‍ പ്രസ്തുത കമ്പാര്‍ട്ട്‌മെന്റില്‍ ആരുമുണ്ടായിരുന്നില്ല എന്നതും മറ്റു കമ്പാര്‍ട്ടമെന്റുകളില്‍ ഉള്ളവര്‍ക്ക് കാര്യം കൃത്യമായി മനസ്സിലായില്ല എന്നും മറക്കരുത്.
കരുതികൂട്ടി അക്രമം നടത്താന്‍ വരുന്നവര്‍ അപകടകാരികള്‍ തന്നെ അപ്പോഴും കൂടുതല്‍ അപകടകരം ലേഡീസ് കമ്പാര്‍ട്ട്‌മെന്റുകള്‍ തന്നെ. മറ്റൊരു വൈരുദ്ധ്യം സമീപകാലത്ത് രാജ്യത്ത് ട്രെയിനുകളില്‍ സ്ത്രീകള്‍ക്കെതിരെ കടന്നാക്രമണം നടത്തിയവര്‍ പലരും പട്ടാളക്കാരും ടിടിആര്‍മാരുമാണെന്നതാണ്.
മറ്റൊരു പ്രധാനപ്പെട്ട ഒരു വിഷയവും ഇതുമായി ബന്ധപ്പെട്ടുണ്ട്. നമ്മള്‍ പിന്നിലേക്കല്ലല്ലോ പോകേണ്ടത്. പലയിടങ്ങളിലും സ്ത്രീകള്‍ക്ക് സംവരണവും പ്രത്യേക സംരക്ഷണവുമൊക്കെ വേണ്ടിവരുമെങ്കിലും ആത്യന്തികലക്ഷ്യം അതല്ലല്ലോ. ആരോഗ്യകരമായ സ്ത്രീ – പുരുഷ സൗഹൃദങ്ങള്‍ വികസിക്കുകയല്ലേ വേണ്ടത്. അക്കാര്യത്തില്‍ താരതമ്യേന ഭേദപ്പെട്ട ട്രെയിനുകളിലെ സാഹചര്യത്തെ കൂടുതല്‍ മെച്ചപ്പെടുത്തി അതിനെ മാതൃകയാക്കുകയല്ലേ വേണ്ടത്. സ്ത്രീകള്‍ക്ക് പരിരക്ഷ ആവശ്യമില്ലാത്ത കാലമല്ലേ ലക്ഷ്യമാക്കേണ്ടത്? ആ ദിശയിലായിരുന്നു കോടതി ചിന്തിക്കേണ്ടിയിരുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply